
വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മെയ് നാലിന് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പ്രതിഷേധ മഹാ സമ്മേളനം

കൊച്ചി: മത ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മത സ്വാതന്ത്രവും മൗലിക അവകാശങ്ങളും കവർന്നെടുക്കുന്ന വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ പ്രമുഖ സുന്നി പണ്ഡിത സഭകളുടെ നേതൃത്വത്തിൽ രൂപീകരിച്ച ഉലമ കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് നാലിന് വൈകിട്ട് നാലുമണിക്ക് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പ്രതിഷേധ മഹാ സമ്മേളനം നടത്തുമെന്ന് പണ്ഡിത സഭ നേതാക്കൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ, തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി, മമ്പാട് നജീം മൗലവി തുടങ്ങിയ പണ്ഡിത പ്രമുഖരും ജനപ്രതിനിധികളും മത സാമൂഹ്യ സാംസ്‌കാരിക നേതാക്കളും സമ്മേളനത്തിൽ സംബന്ധിക്കും. എറണാകുളം ജില്ലയിലെയും സമീപ ജില്ലകളിലെയും പണ്ഡിതന്മാരും മഹല്ല് ഭാരവാഹികൾ ഉൾപ്പെടെ പതിനായിരങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും.കഴിഞ്ഞദിവസം വിളിച്ചു കൂട്ടിയ യോഗത്തിൽ സമ്മേളനത്തിനായി 15 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു.
സ്വാഗത സംഘം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഭരണഘടന നൽകുന്ന മൗലികാവകാശത്തിന് നേരേയുള്ള കടന്നുകയറ്റം പൊറുക്കാവുന്നതല്ലന്നും പരലോകമോക്ഷത്തിന് വേണ്ടി സൃഷ്ടാവിന് സമർപ്പിക്കപ്പെടുന്നതാണ് വഖഫ് സ്വത്തുക്കളെന്നും നേതാക്കൾ വ്യക്തമാക്കി.
ബ്രിട്ടീഷുകാരുടെ കാലത്ത് പോലും വഖഫ് സംരക്ഷണ കാര്യത്തിൽ ജാഗ്രത പാലിച്ചിട്ടുണ്ട്. മോദി സർക്കാർ കൊണ്ടുവന്ന പുതിയ വഖഫ് നിയമം മുസ്ലിം സമുദായത്തെ പാർശ്വവൽക്കരിക്കാനും അസ്തിത്വം തന്നെ ഇല്ലാതാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ്. പള്ളികളും മദ്‌സകളും കബർസ്ഥാനങ്ങളും ഉൾപ്പെടെ ലക്ഷക്കണക്കിന് ഏക്കർ വക്കഫ് ഭൂമി അന്യാദീനപ്പെടാനും മുസ്ലിം സമുദായത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതുമായ വഖഫ് നിയമത്തെ പിന്തുണച്ച കെ.സി.ബി.സി ഉൾപ്പെടെയുള്ള സഭാ നേതൃത്വങ്ങളുടെ നിലപാട് പ്രതിഷേധാർഹമാണെന്നും നേതാക്കൾ വ്യക്തമാക്കി.
വഖഫ് സ്വത്തുക്കൾ അപഹരിക്കാനുള്ള ശ്രമങ്ങൾക്കെതിരേ ഏതറ്റംവരെ പോകുമെന്നും ജനാധിപത്യ മാർഗത്തിലൂടെ വിശ്വാസികളിത് ചെറുക്കുക തന്നെ ചെയ്യുമെന്നും ഇവർ പറഞ്ഞു. പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ഐ.ബി ഉസ്മാൻ ഫൈസി,വർക്കിംഗ് ചെയർമാൻ കെ.പി മുഹമ്മദ് തൗഫീക്ക് മൗലവി, ജനറൽ കൺവീനർ വി.എച്ച് അലി ദാരിമി,വർക്കിംഗ് സെക്രട്ടറി എ.എം പരീത്, ട്രഷറർ ബഷീർ വഹബി അടിമാലി,ചീഫ് കോഡിനേറ്റർ സയ്യിദ് സി.ടി ഹാഷിം തങ്ങൾ, കോ-ഓഡിനേറ്റർ ടി.എ മുജീബ് റഹ്മാൻ എന്നിവർ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിർണായക കളി മഴ കൊണ്ടുപോയി; പഞ്ചാബിനും കൊൽക്കത്തക്കും തിരിച്ചടി
Cricket
• 5 hours ago
42 വര്‍ഷം ബഹ്റൈനില്‍ കുടുങ്ങി; ഒടുവില്‍ കേരളത്തിലേക്ക് മടങ്ങി പ്രവാസി
bahrain
• 6 hours ago
പ്രതിരോധ പ്രവർത്തനങ്ങളുടെ തത്സമയ റിപ്പോർട്ടിങ് ഒഴിവാക്കണം: മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം
National
• 6 hours ago
ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സ്വദേശി പൗരന്റെ വധശിക്ഷ നടപ്പാക്കി സഊദി
latest
• 7 hours ago
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കും; മുന്നറിയിപ്പ് നൽകി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്
Kerala
• 7 hours ago
രജായി സ്‌ഫോടനത്തില്‍ ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ
uae
• 7 hours ago
ഒറ്റ വിക്കറ്റിൽ വീണത് ചെന്നൈ ഇതിഹാസം; ഐപിഎല്ലിലെ വമ്പൻ നേട്ടത്തിൽ റസൽ
Cricket
• 7 hours ago
പാകിസ്താനിൽ വൻ സ്ഫോടനം; സംഭവത്തിൽ പത്ത് സൈനികർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്
International
• 8 hours ago
രജായി സ്‌ഫോടനം; നാലു മരണം, പരുക്കേറ്റവരുടെ എണ്ണം അഞ്ഞൂറു കടന്നു
International
• 8 hours ago
500 പ്രവാസികള്‍ ഉള്‍പ്പെടെ 1000 തൊഴിലാളികളെ പിരിച്ചുവിട്ട് ഒമാന്‍ എയര്‍
oman
• 8 hours ago
നിത്യവിശ്രമം; ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഭൗതികദേഹം കബറടക്കി
International
• 9 hours ago
രോഹൻ കുന്നുമ്മലിന്റെ കൊടുങ്കാറ്റിൽ തരിപ്പണമായത് ഒമാൻ: കേരളത്തിന് വമ്പൻ ജയം
Cricket
• 9 hours ago
പൂണെ പോര്‍ഷെ കേസ്; മകനെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മക്ക് ജാമ്യം
National
• 10 hours ago
കേരളത്തിലെ പാക് പൗരത്വമുള്ള നാല് പേർക്ക് രാജ്യം വിടാൻ നോട്ടീസ്
Kerala
• 10 hours ago
കേരളത്തിൽ ശക്തമായ മഴക്കും, 40 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്
Kerala
• 13 hours ago
പൊട്ടിയത് ഈസ്റ്ററിന് വാങ്ങിയ പടക്കം; ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലെ പൊട്ടിത്തെറിയില്‍ ദുരൂഹതയില്ലെന്ന് പൊലിസ്
Kerala
• 13 hours ago
ശുചീകരണ തൊഴിലാളികൾക്കിടയിലേക്ക് പിക്കപ്പ് വാൻ പാഞ്ഞുകയറി ; ആറ് സ്ത്രീകൾക്ക് ദാരുണാന്ത്യം
National
• 13 hours ago
പഹൽഗാം ഭീകരാക്രമണം: പാകിസ്ഥാന്റെ പങ്ക് സ്ഥിരീകരിച്ച് ഇന്റലിജൻസ്; ഇലക്ട്രോണിക് സിഗ്നേച്ചർ കണ്ടെത്തി
National
• 13 hours ago
ഗതാഗത നിയമലംഘനം; പത്തു വര്‍ഷം പഴക്കമുള്ള ആറു ലക്ഷം കേസുകളില്‍ ഇളവ് നല്‍കി ഷാര്‍ജ പൊലിസ്
latest
• 10 hours ago
ഒമാനിലെ ജബര്‍ അഖ്ദറിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര് മരിച്ചു
latest
• 11 hours ago
ഇറാന്-യുഎസ് ആണവ ചര്‍ച്ചകള്‍ക്കിടെ ഇറാനിലെ രജായി തുറമുഖത്ത് വന്‍സ്ഫോടനം; നാനൂറിലേറെ പേര്‍ക്ക് പരുക്കേറ്റു
International
• 11 hours ago