HOME
DETAILS

നിത്യവിശ്രമം; ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഭൗതികദേഹം കബറടക്കി

  
April 26 2025 | 14:04 PM

Pope Francis Laid to Rest in Solemn Ceremony

വത്തിക്കാന്‍ സിറ്റി: മാനവികതയുടെ ഒപ്പം ചേര്‍ന്ന് സഞ്ചരിച്ച കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതികശരീരം സംസ്‌കരിച്ചു. ഇനിമുതല്‍ സെന്റ് മേജര്‍ ബസലിക്കയില്‍ അദ്ദേഹം നിത്യ വിശ്രമം കൊള്ളും. മാര്‍പാപ്പയുടെ ആഗ്രഹപ്രകാരമാണ് സെന്റ് മേരി മേജര്‍ ബസലിക്കയില്‍ കബറടക്കം നടത്തിയത്. കര്‍ദിനാള്‍ സംഘത്തിന്റെ തലവന്‍ ജിയോവാനി ബാറ്റിസ്റ്റ റെയാണ് സംസ്‌കാര ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചത്.

ഇറാഖിലേക്ക് മാര്‍പാപ്പ നടത്തിയ യാത്ര ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്ന് ജിയോവാനി ബാറ്റിസ്റ്റ റെ പറഞ്ഞു. ദുഃഖം അനുഭവിക്കുന്നവരുടെ മുറിവില്‍ മരുന്ന് പകരുന്നതായിരുന്നു മാര്‍പാപ്പയുടെ സന്ദര്‍ശനം എന്നും അദ്ദേഹം പറഞ്ഞു. അവസാന നാളുകളില്‍ വേദനയുടെ നിമിഷങ്ങളിലും മാര്‍പാപ്പ ആത്മദാനത്തിന്റെ പാത പിന്തുടര്‍ന്നുവെന്നും ജിയോവാനി കൂട്ടിച്ചേര്‍ത്തു. 

ശനിയാഴ്ച പ്രാദേശികസമയം എട്ടുമണിയോടെയാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ പൊതുദര്‍ശനം അവസാനിച്ചതിനു പിന്നാലെ ഭൗതികശരീരം സെന്റ് മേരി മേജര്‍ ബസലിക്കയിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി. വിലാപയാത്രയില്‍ വന്‍ജനാവലിയാണ് പങ്കെടുത്തത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കി, ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലൂല തുടങ്ങി ഒട്ടേറെ പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഹൻ കുന്നുമ്മലിന്റെ കൊടുങ്കാറ്റിൽ തരിപ്പണമായത് ഒമാൻ: കേരളത്തിന് വമ്പൻ ജയം

Cricket
  •  10 hours ago
No Image

പൂണെ പോര്‍ഷെ കേസ്; മകനെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മക്ക് ജാമ്യം

National
  •  10 hours ago
No Image

കേരളത്തിലെ പാക് പൗരത്വമുള്ള നാല് പേർക്ക് രാജ്യം വിടാൻ നോട്ടീസ് 

Kerala
  •  10 hours ago
No Image

ഗതാഗത നിയമലംഘനം; പത്തു വര്‍ഷം പഴക്കമുള്ള ആറു ലക്ഷം കേസുകളില്‍ ഇളവ് നല്‍കി ഷാര്‍ജ പൊലിസ്‌

latest
  •  10 hours ago
No Image

ഒമാനിലെ ജബര്‍ അഖ്ദറിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു

latest
  •  11 hours ago
No Image

ഇറാന്‍-യുഎസ് ആണവ ചര്‍ച്ചകള്‍ക്കിടെ ഇറാനിലെ രജായി തുറമുഖത്ത് വന്‍സ്‌ഫോടനം; നാനൂറിലേറെ പേര്‍ക്ക് പരുക്കേറ്റു

International
  •  11 hours ago
No Image

ഇന്ത്യ-പാക് സൈനിക ശക്തി: ആയുധക്കരുത്തിൽ ഇന്ത്യ എത്ര മുന്നിൽ? പാകിസ്ഥാനെവിടെ, കൂടുതലറിയാം 

Economy
  •  11 hours ago
No Image

കേരളത്തിൽ ശക്തമായ മഴക്കും, 40 കിലോമീറ്റർ വേ​ഗത്തിലുള്ള കാറ്റിനും സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  13 hours ago
No Image

പൊട്ടിയത് ഈസ്റ്ററിന് വാങ്ങിയ പടക്കം; ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലെ പൊട്ടിത്തെറിയില്‍ ദുരൂഹതയില്ലെന്ന് പൊലിസ് 

Kerala
  •  13 hours ago
No Image

ശുചീകരണ തൊഴിലാളികൾക്കിടയിലേക്ക് പിക്കപ്പ് വാൻ പാഞ്ഞുകയറി ; ആറ് സ്ത്രീകൾക്ക് ദാരുണാന്ത്യം

National
  •  13 hours ago