HOME
DETAILS

ആധുനിക സാങ്കേതിക വിദ്യകളിൽ മൂന്ന് എക്സ്ക്ലൂസീവ്  തൊഴിലധിഷ്ഠിത ബിരുദ കോഴ്സുകളുമായി  ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ്

  
Web Desk
April 25 2025 | 13:04 PM

asian school of business admission open for degree courses ai fintech data science digital marketing

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന ബിസിനസ്  സ്കൂൾ ആയ ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ് (എഎസ്ബി), സംസ്ഥാനത്തെ അണ്ടർ ഗ്രാജുവേറ്റ് (ബിരുദ) വിദ്യാഭ്യാസത്തെ  പുനർനിർവചിച്ചുകൊണ്ട് മൂന്ന് ബാച്ചിലർ ബിരുദ കോഴ്സുകൾ അവതരിപ്പിക്കുന്നു. വികസ്വര സാങ്കേതികവിദ്യകളായ എഐ, ഫിൻടെക്, ഡേറ്റ സയൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയവയിലാണ് മൂന്ന് ബാച്ചിലർ ബിരുദ പ്രോഗ്രാമുകൾ.

ബിസിഎ (ഓണേഴ്സ്) ഡേറ്റ സയൻസ് & എ ഐ,ബിബിഎ (ഓണേഴ്സ് ) ഡിജിറ്റൽ മാർക്കറ്റിംഗ് & ഇ-കൊമേഴ്സ്, ബികോം (ഓണേഴ്സ്) എഐ & ഫിൻടെക്  എന്നിവയാണ് ഈ അധ്യയനവർഷം മുതൽ ആരംഭിക്കുന്നത്. ഈ കുസാറ്റ് ബിരുദ പ്രോഗ്രാമുകൾ ദേശീയ വിദ്യാഭ്യാസ നയത്തിന് (2020) അനുസൃതവും വ്യവസായ ലോകത്തിൻറെ ആവശ്യങ്ങൾ നേരിടാൻ  പര്യാപ്തവുമാണ്.  ഈ കോഴ്സുകളിലേക്കുള്ള  പ്രവേശനം ആരംഭിച്ചു കഴിഞ്ഞു. അന്വേഷണങ്ങൾക്ക് 9847563334, 9961439966,  : [email protected], [email protected],
Website - www.asb.ac.in

പുതിയ പ്രോഗ്രാമുകൾ

1 ബിസിഎ (ഓണേഴ്സ്) ഡേറ്റ സയൻസ് & എ ഐ 

പ്രോഗ്രാമിംഗ്, മെഷീൻ ലേണിങ്, സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് എന്നിവയിൽ ശക്തമായ അടിത്തറയുള്ളതാണ് ഈ ബിരുദ പ്രോഗ്രാം. ടോപ് ഐടി കമ്പനികളിൽ നിന്നുള്ള 200ഓളം പ്രാക്ടിക്കൽ പ്രോബ്ലംസ് സോൾവ് ചെയ്യുന്ന രീതിയിൽ വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 20 മണിക്കൂറിലേറെ പ്രായോഗിക പരിശീലനം ലഭിക്കും. പൈഥൻ, ആർ, എസ് ക്യു എൽ, ടെൻസർഫ്‌ളോ എന്നീ  ടൂളുകളിലും ക്ലൗഡ് പ്ലാറ്റ്ഫോമുകളിലും എഐ  ക്യാപ്സ്റ്റൻ  പ്രോജക്ടുകളിലും വിദ്യാർഥികൾക്ക് പരിചയം ലഭിക്കുകയും ചെയ്യും.

2 ബിബിഎ (ഓണേഴ്സ് ) ഡിജിറ്റൽ മാർക്കറ്റിംഗ് & ഇ-കൊമേഴ്സ്
ഗ്രാഫിക് ഡിസൈൻ, ഇ - കോമേഴ്സ് വെബ്സൈറ്റ് നിർമ്മാണം, സെർച്ച് എഞ്ചിൻ ഓപ്ടിമൈസേഷൻ (എസ് ഇ ഓ ) എന്നിവയിൽ പ്രായോഗിക പരിശീലനം നൽകുന്നതാണ് ഈ പ്രോഗ്രാം. ഇതിനു പുറമേ വിദ്യാർത്ഥികൾക്ക് വ്യവസായമേഖലയ്ക്കാവശ്യമായ   ഫിഗ്മ, ടാബ്ളോ,  പവർ ബിഐ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലും വൈദഗ്‌ധ്യം  ലഭിക്കുന്നതിനാൽ  ഡിജിറ്റൽ മാർക്കറ്റിംഗ്, ഇ കൊമേഴസ് രംഗങ്ങളിൽ  അവർക്ക് തൊഴിൽ സാധ്യത ഉയരും. ഗൂഗിൾ ആഡ്സ്, മെറ്റ എന്നിവ സർട്ടിഫൈ ചെയ്ത പ്രാക്ടിക്കൽ മോഡ്യൂളുകളും പാഠ്യപദ്ധതിയുടെ
ഭാഗമാണ്.  ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്ത് ആഗോള അംഗീകാരമുള്ള ഈ  ക്രെഡൻഷ്യൽസ് വിദ്യാർത്ഥികൾ തൊഴിലിനു തയ്യാറാണെന്ന് ഉറപ്പാക്കുന്നു.

3 ബികോം (ഓണേഴ്സ്) എഐ & ഫിൻടെക്

ഐആർഡിഎഐ, ബാങ്ക് പ്രൊബേഷനറി ഓഫീസർ പരീക്ഷകൾക്കുള്ള പരിശീലനവും ഫിനാൻഷ്യൽ റിപ്പോർട്ടിംഗ്, പേഴ്സണൽ ഇൻകം ടാക്സ് ഫയലിംഗ്, ജി എസ് ടി ഫയലിംഗ്, എ ഐ ഡിസിഷൻ മേക്കിങ്, റോബോ-  അഡ്വൈസറി, ഇൻവെസ്റ്റ്മെൻറ് പോർട്ട്ഫോളിയോ മാനേജ്മെൻ്റ് എന്നിവയിലെ പ്രായോഗിക പരിശീലനവും ഈ പ്രോഗ്രാമിന്റെ ഭാഗമാണ്. എൻഐഎസ്എം, എൻ സിഎഫ്എം എന്നീ, വ്യവസായ ലോകം അംഗീകരിച്ച സർട്ടിഫിക്കേഷനുകൾ  നേടാനുള്ള സഹായവും ലഭിക്കും.

എല്ലാ പ്രോഗ്രാമുകളിലും, വ്യവസായ മേഖലയിൽ  പ്രസക്തമായ സർട്ടിഫിക്കേഷനുകൾ ഗൂഗിൾ, ഹബ്സ്പോട്ട്, എസ്ഇഎം റഷ്, ലിങ്ക്ഡ് ഇൻ എന്നിവയിൽ നിന്ന് നേടാൻ വിദ്യാർഥികൾക്കു മാർഗനിർദേശം നൽകും.  100ൽ ഏറെ സൗജന്യ ഓൺലൈൻ സർട്ടിഫിക്കേഷനുകൾക്കും അവസരം. ഈ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതുവഴി, എ എസ് ബിയുടെ മുഖമുദ്രകളായ വിദ്യാഭ്യാസ മികവ്, നൂതനാശയ ആവിഷ്കാരം, തൊഴിൽ യോഗ്യത എന്നിവ ബിരുദ വിദ്യാഭ്യാസ തലത്തിലേക്കും എത്തുകയാണ്.

491264981_2421900391519062_2588356782425913530_n.jpg

ആധുനിക സാങ്കേതിക വിദ്യകളിൽ മൂന്ന് എക്സ്ക്ലൂസീവ്  തൊഴിലധിഷ്ഠിത ബിരുദ കോഴ്സുകളുമായി  ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ് അവതരിപ്പിക്കുന്നു.ഇടത് നിന്ന്,  ശ്രീ. കാർത്തിക് രാജ (നോളജ് കൺസൾട്ടൻ്റ് - യുജി പ്രോഗ്രാംസ് ), ഡോ. കൃഷ്ണകുമാർ (ഡയറക്ടർ എ എസ് ബി), പ്രഫ. ബിജോയ് തോമസ്  കുരുവിള ( ഫാക്കൽറ്റി,എഎസ്ബി), പ്രഫ. ദീപു ബി (ഹെഡ് ഓഫ് ഓപ്പറേഷൻസ്, ട്രിൻസ് ഗ്രൂപ്പ്)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലടി സർവകലാശാലക്ക് മുന്നിൽ പ്രധാനമന്ത്രിയെ വിമർശിച്ച് ഫ്ലെക്സ് വെച്ച സംഭവം; അന്വേഷണം ശക്തമാക്കി പൊലിസ്

Kerala
  •  4 hours ago
No Image

പാകിസ്താനെതിരെ തിരിച്ചടി തുടർന്ന് ഇന്ത്യ; മുന്നറിയിപ്പില്ലാത്ത ഉറി ഡാം തുറന്നുവിട്ടു, ഝലം നദിയിൽ വെള്ളപൊക്കം

International
  •  5 hours ago
No Image

രണ്ട് പ്രശസ്ത സംവിധായകർ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ; ജാമ്യത്തിൽ വിട്ടു

Kerala
  •  5 hours ago
No Image

എഡിജിപി മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം; ഇനിമുതൽ അഗ്നിരക്ഷാസേന മേധാവി

Kerala
  •  11 hours ago
No Image

നിർണായക കളി മഴ കൊണ്ടുപോയി; പഞ്ചാബിനും കൊൽക്കത്തക്കും തിരിച്ചടി  

Cricket
  •  12 hours ago
No Image

42 വര്‍ഷം ബഹ്റൈനില്‍ കുടുങ്ങി; ഒടുവില്‍ കേരളത്തിലേക്ക് മടങ്ങി പ്രവാസി

bahrain
  •  13 hours ago
No Image

പ്രതിരോധ പ്രവർത്തനങ്ങളുടെ തത്സമയ റിപ്പോർട്ടിങ് ഒഴിവാക്കണം: മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം

National
  •  13 hours ago
No Image

ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സ്വദേശി പൗരന്റെ വധശിക്ഷ നടപ്പാക്കി സഊദി

latest
  •  14 hours ago
No Image

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കും; മുന്നറിയിപ്പ് നൽകി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

Kerala
  •  14 hours ago
No Image

രജായി സ്‌ഫോടനത്തില്‍ ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ

uae
  •  14 hours ago