HOME
DETAILS

കൊച്ചിൻ‌ ഷിപ്പ് യാർഡിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ്; ഓപ്പറേറ്റർ , ഡ്രെെവർ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

  
April 25 2025 | 10:04 AM

cochin shipyard special operator driver recruitment 2025 work men ex service men vacancies apply before may 06

കേന്ദ്ര സർക്കാരിന് കീഴിലുള്ള മിനിരത്ന ഷെഡ്യൂൾ 'എ' കമ്പനിയായ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (സിഎസ്എൽ) ജോലി നേടാൻ അവസരം.  ക്രെയ്ൻ ഓപ്പറേറ്റർ, സ്റ്റാഫ് കാർ ഡ്രൈവർ തസ്തികകളിലേക്കാണ് പുതിയ നിയമനം നടക്കുന്നത്. ആകെ ഏഴ് ഒഴിവുകളാണുള്ളത്. വർക്ക്മെൻ വിഭാഗത്തിൽ മുൻ സൈനികർക്കായി സംവരണം ചെയ്തിട്ടുള്ള റിക്രൂട്ട്മെന്റാണിത്. മേയ് 6 വരെ ഓൺലൈനായി അപേക്ഷിക്കാം. 

തസ്തിക & ഒഴിവ്

കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിൽ ക്രെയിൻ ഓപ്പറേറ്റർ, സ്റ്റാഫ് കാർ ഡ്രൈവർ റിക്രൂട്ട്മെന്റ്. ആകെ 07 ഒഴിവുകൾ. 
ക്രെയ്ൻ ഓപ്പറേറ്റർ: 06
സ്റ്റാഫ് കാർ ഡ്രൈവർ : 01

യോ​ഗ്യത

ക്രെയ്ൻ ഓപ്പറേറ്റർ (ഡീസൽ) 

എസ് എസ് എൽ സി വിജയിച്ചവരായിരിക്കണം. കൂടെ ഫിറ്റർ അല്ലെങ്കിൽ മെക്കാനിക് ട്രേഡിൽ ഐ ടി ഐ (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്) ഉണ്ടായിരിക്കണം. ‌

സ്റ്റാഫ് കാർ ഡ്രൈവർ 

എസ് എസ് എൽ സിയാണ് അടിസ്ഥാന യോഗ്യത. ലൈറ്റ് വെഹിക്കിൾ ഓടിക്കുന്നതിനുള്ള സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. പൊതുമേഖലാ അല്ലെങ്കിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ സ്റ്റാഫ് കാർ ഡ്രൈവറായി മൂന്ന് വർഷത്തെ പരിചയം അഭികാമ്യം. 

(ലോഗ് ബുക്ക് പരിപാലിക്കൽ,മോട്ടോർ മെക്കാനിസത്തെക്കുറിച്ചുള്ള അറിവ് (വാഹനത്തിലെ ചെറിയ തകരാറുകൾ നീക്കം ചെയ്യാൻ കഴിയണം), എന്നീ മികവുകൾ ഉണ്ടായിരിക്കണം. 

ശമ്പളം

ക്രെയ്ൻ ഓപ്പറേറ്റർ (ഡീസൽ) : തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 22500 രൂപ മുതൽ 73750 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും. 

സ്റ്റാഫ് കാർ ഡ്രൈവർ : തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 21300 രൂപ മുതൽ 69840 രൂപ വരെ ശമ്പളം ലഭിക്കും. 

അപേക്ഷ ഫീസ്

400 രൂപയാണ് അപേക്ഷ ഫീസ്. അപേക്ഷാ ഫീസ് റീഫണ്ട് ഉണ്ടായിരിക്കില്ല.

അപേക്ഷ

താൽപര്യമുള്ള ഉദ്യോ​ഗാർഥികൾ കൊച്ചിൻ ഷിപ്പ് യാർഡിന്റെ വെബ്സെെറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജിൽ നൽകിയിട്ടുള്ള Vacancy Notification - Selection of Crane Operator (Diesel) and Staff Car Driver for CSL എന്ന ലിങ്ക് നോക്കി വിശദാംശങ്ങൾ വായിക്കുക. ശേഷം ഓൺലൈൻ അപേക്ഷ നൽകാം. വിശദമായ വിജ്ഞാപനവും, മറ്റ് വിവരങ്ങളും ചുവടെ നൽകുന്നു. 

അപേക്ഷ: click 

വിജ്ഞാപനം: click  

cochin shipyard special operator driver recruitment 2025 work men ex service men vacancies apply before may 06



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിജിപി മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം; ഇനിമുതൽ അഗ്നിരക്ഷാസേന മേധാവി

Kerala
  •  12 hours ago
No Image

നിർണായക കളി മഴ കൊണ്ടുപോയി; പഞ്ചാബിനും കൊൽക്കത്തക്കും തിരിച്ചടി  

Cricket
  •  13 hours ago
No Image

42 വര്‍ഷം ബഹ്റൈനില്‍ കുടുങ്ങി; ഒടുവില്‍ കേരളത്തിലേക്ക് മടങ്ങി പ്രവാസി

bahrain
  •  13 hours ago
No Image

പ്രതിരോധ പ്രവർത്തനങ്ങളുടെ തത്സമയ റിപ്പോർട്ടിങ് ഒഴിവാക്കണം: മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം

National
  •  13 hours ago
No Image

ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സ്വദേശി പൗരന്റെ വധശിക്ഷ നടപ്പാക്കി സഊദി

latest
  •  14 hours ago
No Image

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കും; മുന്നറിയിപ്പ് നൽകി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

Kerala
  •  14 hours ago
No Image

രജായി സ്‌ഫോടനത്തില്‍ ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ

uae
  •  15 hours ago
No Image

ഒറ്റ വിക്കറ്റിൽ വീണത് ചെന്നൈ ഇതിഹാസം; ഐപിഎല്ലിലെ വമ്പൻ നേട്ടത്തിൽ റസൽ

Cricket
  •  15 hours ago
No Image

പാകിസ്താനിൽ വൻ സ്ഫോടനം; സംഭവത്തിൽ പത്ത് സൈനികർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട് 

International
  •  15 hours ago
No Image

രജായി സ്‌ഫോടനം; നാലു മരണം, പരുക്കേറ്റവരുടെ എണ്ണം അഞ്ഞൂറു കടന്നു

International
  •  15 hours ago