
പഹല്‍ഗാം ഭീകരാക്രമണം: സുരക്ഷാവീഴ്ച സമ്മതിച്ച് സര്‍ക്കാര്‍, സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷത്തിന്റെ ചോദ്യശരങ്ങള്‍, യോഗത്തില്‍ പങ്കെടുക്കാതെ മോദി ബിഹാറില്‍

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാവീഴ്ച സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത അടിയന്തരസര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാരിനെ ചോദ്യശരങ്ങള്‍ കൊണ്ട് മൂടിയ പ്രതിപക്ഷം, അതേസമയം കേന്ദ്രം സ്വീകരിക്കുന്ന ഏത് നടപടികള്‍ക്കും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അവധിക്കാലം കൂടിയായതിനാല്‍ ദിവസേന ആയിരക്കണക്കിന് വിനോദസഞ്ചാരികളെത്തുന്ന സ്ഥലത്ത് മതിയായ സുരക്ഷയോ സൈനികവിന്യാസമോ നടത്താത്തതിനെ പ്രതിപക്ഷം ഒന്നടങ്കം ചോദ്യംചെയ്തതോടെയാണ്, സുരക്ഷാവീഴ്ച ഉണ്ടായതായി കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചത്.
പ്രതിപക്ഷം വിമര്‍ശനവും ചോദ്യവും ആവര്‍ത്തിച്ചതോടെ ഇടപെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, എവിടെയോ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും അത് നമ്മള് കണ്ടെത്തേണ്ടതുണ്ടെന്നും പറഞ്ഞു. വീഴ്ച സമ്മതിച്ച അദ്ദേഹം, തെറ്റുകള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ നമ്മള് ഇവിടെ യോഗം ചേരില്ലല്ലോ എന്ന് പ്രതിപക്ഷത്തോട് പറയുകയുംചെയ്തതായി ഉന്നതവൃത്തങ്ങള്‍ പറഞ്ഞു.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ വൈകീട്ട് ആറ് മണിക്ക് തുടങ്ങിയ യോഗം ഒരുമണിക്കൂറിലേറെ നീണ്ടുനിന്നു. യോഗത്തില്‍ ആമുഖമായി സംസാരിച്ച വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്, ഇതുവരെയുള്ള അന്വേഷണത്തിന്റെ വിവരങ്ങള്‍ കക്ഷി നേതാക്കളെ അറിയിച്ചു. ഭീകരാക്രമണത്തിന് പാകിസ്താനില്‍ നിന്ന് സഹായം ലഭിച്ചെന്ന നിലപാടാണ് യോഗത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതുസംബന്ധിച്ച് സര്‍ക്കാരിന് ലഭിച്ച വിവരങ്ങളും ജയ്ശങ്കര് യോഗത്തെ അറിയിച്ചു. ബുധനാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക സുരക്ഷാകാര്യസമിതിയുടെ യോഗത്തിലെ തീരുമാനങ്ങളും യോഗത്തെ അറിയിച്ചു.
സുരക്ഷാ പ്രോട്ടോക്കോളുകളുടെ പരാജയം എല്ലാ പ്രതിപക്ഷകക്ഷികളും ഉന്നയിച്ചു. ആയിരങ്ങള്‍ തടിച്ചുകൂടിയ സ്ഥലത്തൊന്നും കേന്ദ്ര സേനകളില്ലാതിരുന്നതും പ്രതിപക്ഷം ചോദ്യംചെയ്തു. എന്നാല്‍, ആക്രണം നടന്ന ബൈസാരന് പ്രദേശം തുറക്കുന്നതിന് മുമ്പ് പ്രാദേശിക അധികാരികള്‍ സുരക്ഷാ ഏജന്‍സികളെ അറിയിച്ചിരുന്നില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. സംഭവത്തോടുള്ള പ്രതികരണത്തില്‍ സൈന്യത്തിന് കാലതാമസം നേരിട്ടതിനെക്കുറിച്ചും ചര്‍ച്ചയായി.
യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു, ഭീകരതയ്ക്കെതിരെ ഇന്ത്യ ഐക്യത്തോടെ പോരാടണമെന്ന് എല്ലാ പാര്‍ട്ടികളും സമ്മതിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഭീകരാക്രമണത്തിന് മറുപടിയായി കേന്ദ്ര സര്‍ക്കാര്‍ ഏത് നടപടി സ്വീകരിക്കുന്നതിനും പ്രതിപക്ഷം പൂര്‍ണ്ണ പിന്തുണ നല്‍കിയിട്ടുണ്ടെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
സമീപകാലത്ത് രാജ്യം നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണം ചര്‍ച്ചചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാത്തതും വിവാദമായി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലത്തെ യു.പി സന്ദര്‍ശനം ഉള്‍പ്പെടെ നിശ്ചയിച്ച പരിപാടികള്‍ റദ്ദാക്കിയ മോദി, എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലേക്ക് പോയത് വലിയ വിവാദമായി. സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷം മോദിയുടെ അഭാവം ചര്‍ച്ചയാക്കി. സുപ്രധാനയോഗത്തില്‍ തീരുമാനമെടുക്കേണ്ട പ്രധാനമന്ത്രി തന്നെ സര്‍വകക്ഷിയോഗത്തില്‍നിന്ന് വിട്ടുനിന്നത് ശരിയായില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടി. ഒക്ടോബറില്‍ ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കിനിരിക്കുകയാണ്. ഈസാഹചര്യത്തില്‍ ഇന്നലെ ബിഹാറിലെത്തി വിവിധ പരിപാടികളില്‍ സംബന്ധിച്ച മോദി, അവിടെവച്ച് രാഷ്ട്രീയ പ്രസംഗം നടത്തുകയും ചെയ്തു.
കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമന്, ജെ.പി നദ്ദ, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സുപ്രിയ സുലെ (എന്‍.സി.പി- ശരത് പവാര്‍), പ്രഫുല്‍ പട്ടേല്‍ (എന്‍.സി.പി- അജിത് പവാര്‍), സസ്മിത് പത്ര (ബി.ജെ.ഡി), ലവു ശ്രീകൃഷ്ണ ദേവരായലു (ടി.ഡി.പി), രാംഗോപാല്‍ യാഗ് (എസ്.പി), സഞ്ജയ് സിങ് (എ.എ.പി), സുദീപ് ബന്ദോപാധ്യായ (തൃണമൂല്‍), പ്രേചന്ദ്ര ഗുപ്ത (ആര്.ജെ.ഡി), ടി. ശിവ (ഡി.എം.കെ) തുടങ്ങിയവരും സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തു. മുസ്ലിംലീഗിനെ പ്രതിനിധീകരിച്ച് രാജ്യസഭാംഗം ഹാരിസ് ബീരാനാണ് യോഗത്തില്‍ സംബന്ധിച്ചത്. ആക്രമണം ചര്‍ച്ചചെയ്യാനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന് ഹാരിസ് ബീരാന് ആവശ്യപ്പെട്ടു.
central government has admitted to the security lapses in the Pahalgam terror attack that shook the country
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഐ.എസ്.ആര്.ഒ മുന്‍ ചെയര്മാന് കെ കസ്തൂരിരംഗന്‍ അന്തരിച്ചു
National
• 8 hours ago
സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രിം കോടതിയുടെ രൂക്ഷവിമര്‍ശനം; സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കരുതെന്ന്
National
• 8 hours ago
സ്വത്ത് തട്ടിയെടുക്കാൻ 52കാരിയായ ഭാര്യയെ കൊലപ്പെടുത്തി; 28കാരന് ജീവപര്യന്തം കഠിനതടവ്
Kerala
• 8 hours ago
വമ്പൻ തിരിച്ചടി! ബാംഗ്ലൂരിനെതിരെ രാജസ്ഥാന് കിട്ടേണ്ട അഞ്ച് റൺസ് നിഷേധിച്ച് അമ്പയർ
Cricket
• 9 hours ago
താമരശ്ശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
Kerala
• 10 hours ago
ബന്ദിപ്പോരയില്‍ ഏറ്റുമുട്ടല്‍; ലഷ്കര്‍ കമാന്‍ഡറെ സൈന്യം വധിച്ചു
National
• 10 hours ago
പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തു
Kerala
• 11 hours ago
മോഡൽ പരീക്ഷയിൽ മിനിമം മാർക്കില്ലെങ്കിൽ ഇനി എസ്.എസ്.എൽ.സി പരീക്ഷ എഴുതാനാവില്ല; പുതിയ നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്
Kerala
• 11 hours ago
തകർന്നടിഞ് പാകിസ്ഥാൻ ഓഹരി വിപണി; ഐഎംഎഫ് ബെയിൽഔട്ടും അന്താരാഷ്ട്ര ഒറ്റപ്പെടലും, പാകിസ്ഥാന്റെ സാമ്പത്തിക ഭാവിയെന്ത്?
Economy
• 11 hours ago
ഇനി കൂളായി ഹജ്ജും ഉംറയും ചെയ്യാം; ശരീരം തണുപ്പിക്കുന്ന 'കൂളര്‍ ഇഹ്റാം വസ്ത്രം' അവതരിപ്പിച്ച് സഊദി
Saudi-arabia
• 11 hours ago
പഹല്‍ഗാം ഭീകരാക്രമണം: കശ്മീരി വിദ്യാര്‍ഥികള്‍ക്കു നേരെ വ്യാപക ആക്രമണവും നാടുകടത്തല്‍ ഭീഷണിയും
latest
• 11 hours ago
പീക് ടൈമില്‍ 62% വരെ വിദ്യാര്‍ഥികള്‍, 11 വര്‍ഷമായി കണ്സെഷന് ടിക്കറ്റ് ഒരു രൂപ മാത്രം; ഇങ്ങനെ പോയാല്‍ പറ്റില്ലെന്ന് ബല്ലുടകമള്‍; ഇന്ന് മുഖാമുഖം ചര്‍ച്ച
latest
• 12 hours ago
മോട്ടോർ വാഹന വകുപ്പിൽ; ബയോമെട്രിക് ഹാജരില്ലെങ്കിൽ ഇനി ശമ്പളവുമില്ല; ഉത്തരവുമായി ട്രാൻസ്പോർട്ട് കമ്മീഷണർ
Kerala
• 12 hours ago
ഇങ്ങനെയൊരു സംഭവം ചരിത്രത്തിലാദ്യം; തോൽവിയിലും ജെയ്സ്വാളിന് അത്ഭുതകരമായ റെക്കോർഡ്
Cricket
• 12 hours ago
കോഴിക്കോട്- പാലക്കാട് ഗ്രീൻഫീൽഡ് പാത; പുതുക്കിയ പദ്ധതിരേഖ ഉടൻ സമർപ്പിക്കും
Kerala
• 13 hours ago
'സുരക്ഷയൊരുക്കാത്ത സര്‍ക്കാരിനോടാണ് പ്രശ്നം; എനിക്ക് ഉത്തരം ആവശ്യമാണ്'; പഹല്‍ഗാമില്‍ കേന്ദ്രമന്ത്രിയോട് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട ബാങ്ക് മാനേജറുടെ വിധവ | Pahalgam Terror Attack
National
• 13 hours ago
ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ കടുത്ത പ്രതികരണം; പാകിസ്ഥാനെതിരെ ഏഴുശ്രദ്ധേയമായ നടപടികൾ
National
• a day ago
വിദേശത്ത് ജോലി നൽക്കാമെന്ന വ്യാജ വാഗ്ദാനവുമായി വിസ തട്ടിപ്പ്; 28കാരൻ അറസ്റ്റിൽ, ഇരിങ്ങാലക്കുടയിൽ എഴ് കേസുകൾ
Kerala
• a day ago
ടെന്‍ഷന്‍ വേണ്ട, പുല്‍പ്പറ്റയുടെ 'ചങ്ങാത്തം' കൂട്ടിരിക്കും..; കുട്ടികളിലെ ആത്മഹത്യ തടയാന്‍ പദ്ധതിയുമായി പുല്‍പ്പറ്റ പഞ്ചായത്ത്; പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍
latest
• 12 hours ago
കണ്മുന്നിൽ തോക്കുധാരികൾ; പഹൽഗാം ഭീകരാക്രമണത്തിന്റെ ഞെട്ടൽ ഇപ്പോഴും മാറാതെ ആരതി
Kerala
• 12 hours ago
കേരളത്തിൽ 102 പാക് പൗരന്മാർ; ഉടൻ തന്നെ രാജ്യം വിടണമെന്ന് നിർദേശം
Kerala
• 13 hours ago