The Bachelor of Audiology and Speech Language Pathology (BASLP) is a four-year course that includes a one-year internship. It teaches about hearing and speech, the problems related to them, and how to treat those issues. This course trains students to help people who have trouble speaking or hearing.
HOME
DETAILS

MAL
ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി പഠിക്കാം; പ്രധാനപ്പെട്ട സ്ഥാപങ്ങളെക്കുറിച്ചറിയാം
പി.കെ അൻവർ മുട്ടാഞ്ചേരി കരിയർ വിദഗ്ധൻ anver@live.ഇൻ
April 24 2025 | 11:04 AM

നമ്മുടെ ശ്രവണ, സംസാര സംവിധാനങ്ങൾ, അവയിലുണ്ടാകുന്ന തകരാറുകൾ, പരിഹാര മാർഗങ്ങൾ തുടങ്ങിയവയുടെ വിശദ പഠനമാണ് ബാച്ലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി (BASLP). ആശയ വിനിമയ പരാധീനതയുള്ളവർക്കിടയിൽ ഫലപ്രദമായി പ്രവർത്തിക്കുന്നതിന് കഴിവും വൈദഗ്ധ്യവുമുള്ളവരെ സൃഷ്ടിക്കുക എന്നതാണ് ഈ കോഴ്സിന്റെ ലക്ഷ്യം. ഒരു വർഷത്തെ ഇന്റേൺഷിപ്പ് അടക്കം നാലു വർഷത്തെ കോഴ്സ് പൂർത്തിയാക്കിയതിനു ശേഷം Rehabilitation Council of India (RCI) യിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ക്ഷമ, സഹാനുഭൂതി ,അനുകമ്പ, സേവന മനസ്ഥിതി തുടങ്ങിയ സ്വഭാവഗുണമുള്ളവർക്ക് തിളങ്ങാൻ കഴിയുന്ന മേഖലയാണിത്. ബി.എ.എസ്.എൽ.പി പഠനത്തിനു ദേശീയ തലത്തിലടക്കം നിരവധി സ്ഥാപനങ്ങളുണ്ട്.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്
ബി.എ.എസ്.എൽ.പി പഠനത്തിന് ഇന്ത്യയിലെ ഏറ്റവും പ്രശസ്ത സ്ഥാപനമാണ് മൈസൂരുവിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് ( AIISH). ദേശീയതലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം. 2024-25 വർഷത്തെ പ്രവേശനത്തിന് മെയ് 15നകം www.aiishmyosre.in വഴി അപേക്ഷിക്കണം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലെ സ്വയംഭരണ സ്ഥാപനമാണിത്. ബി.എ.എസ്.എൽ.പി പ്രോഗ്രാമുകൾക്കു പുറമേ ഡിപ്ലോമ, ബിരുദ, ബിരുദാനന്തര ഗവേഷണ തലങ്ങളിലായി മറ്റു പഠനാവസരങ്ങളുമുണ്ട്
നാലു വർഷ പ്രോഗ്രാം
ഒരു വർഷ ഇന്റേൺഷിപ്പടക്കം നാല് വർഷമാണ് ബി.എ.എസ്.എൽ.പി പ്രോഗ്രാം. 80 സീറ്റുകളുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ്/കംപ്യൂട്ടർ സയൻസ്/ സ്റ്റാറ്റിസ്റ്റിക്സ്/ഇലക്ട്രോണിക്സ്/സൈക്കോളജി വിഷയങ്ങളിൽ ചുരുങ്ങിയത് മൂന്നു വിഷയങ്ങളെങ്കിലും പഠിച്ച്, 50 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു/തത്തുല്യ പരീക്ഷ വിജയിച്ചവർക്കാണ് യോഗ്യത. പട്ടികവിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതി.
പരീക്ഷ മെയ് 28ന്
മെയ് 28 ന് ദേശീയ തലത്തിൽ പരീക്ഷ നടക്കും. 150 മിനിറ്റ് ദൈർഘ്യമുള്ള കംപ്യൂട്ടറധിഷ്ഠിത പരീക്ഷയാണ്. 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളും ബയോളജി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ഏതെങ്കിലുമൊന്നോ എഴുതണം. ഓരോ വിഷയത്തിലും 50 ചോദ്യങ്ങൾ വീതം.
കോഴിക്കോട്, തൃശ്ശൂർ, മൈസൂർ, ബംഗളൂരു, ചെന്നൈ അടക്കം 13 കേന്ദ്രങ്ങളിൽ പരീക്ഷ എഴുതാം. അപേക്ഷയിൽ മുൻഗണന അനുസരിച്ച് മൂന്നു കേന്ദ്രങ്ങൾ സൂചിപ്പിക്കണം. 1625 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 1225 രൂപമതി. മെയ് 21 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
സ്റ്റൈപ്പന്റോടെ പഠിക്കാം
പ്രവേശനം ലഭിക്കുന്ന കുട്ടികൾക്ക് ആദ്യ മൂന്ന് വർഷങ്ങളിൽ പ്രതിമാസം 800 രൂപ വീതം (വർഷത്തിൽ പത്ത് മാസം) സ്റ്റൈപ്പന്റ് ലഭിക്കും. നാലാം വർഷത്തിലുള്ള ഇന്റേൺഷിപ്പ് കാലഘട്ടത്തിൽ പ്രതിമാസം 5000 രൂപ വീതവും ലഭിക്കും. ഇന്റേൺഷിപ്പ് നോർത്ത് ഈസ്റ്റേൺ സ്റ്റേറ്റുകളിലാണെങ്കിൽ പ്രതിമാസം 6000 രൂപ വീതം ലഭിക്കും. വിശദാംശങ്ങൾ പ്രോസ്പക്ടസിൽ ലഭ്യമാണ്. വെബ്സൈറ്റ്: www.aiishmyosre.in.
ഇമെയിൽ: admission@aiishmyosre.ഇൻ
ഫോൺ:0821-2502228/2594.
അലിയാവർ ജംഗ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്
കേന്ദ്ര സർക്കാരിന്റെ ദിവ്യാംഗജൻ വകുപ്പിനു കീഴിൽ (Department of Empowerment of Perosns with Disabilities) പ്രവർത്തിക്കുന്ന അലിയാവർ ജംഗ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് ഡിസേബിലിറ്റീസിന്റെ സെക്കന്തരാബാദ്, മുംബൈ, കൊൽക്കത്ത, അഹമ്മദാബാദ്, നോയ്ഡ കേന്ദ്രങ്ങളിൽ ബി.എ.എസ്.എൽ.പി കോഴ്സുകൾ ലഭ്യമാണ്. നോയ്ഡ ഒഴികെയുള്ള കേന്ദ്രങ്ങളിലെ പ്രവേശനത്തിന് ദേശീയതല എൻട്രൻസ് പരീക്ഷയുണ്ട്. തിരുവനന്തപുരം, ചെന്നൈ അടക്കം 12 കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാം. ജൂൺ 28നാണ് പരീക്ഷ. ഫിസിക്സ്, കെമിസ്ട്രി എന്നിവയോടൊപ്പം മാത്തമാറ്റിക്സ്, ബ യോളജി, കംപ്യൂട്ടർ സയൻസ് ( ചില കേന്ദ്രങ്ങളിൽ സ്റ്റാറ്റിസ്റ്റിക്സ്, ഇലക്ടോണിക്സ്, സൈക്കോളജിയും പരിഗണിക്കും) തുടങ്ങിയ വിഷയങ്ങളിലേതെങ്കിലുമൊന്നോ പഠിച്ച്, 50 ശതമാനം മാർക്കോടെ (പട്ടിക / ഭിന്നശേഷിക്കാർക്ക് 45% മതി) പ്ലസ് ടു പൂർത്തി യാക്കിയവർക്ക് അപേക്ഷിക്കാം. ജൂൺ എട്ടിനകം അപേക്ഷിക്കണം. വിശദാംശങ്ങൾ ayjnishd.nic.in ൽ ലഭ്യമാണ്.
ഇമെയിൽ: [email protected].
ഫോൺ :022-69102151/152
മറ്റ് പ്രധാന സ്ഥാപനങ്ങൾ
സ്വാമി വിവേകാനന്ദ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദി റീഹാബിലിറ്റേഷൻ ട്രെയിനിങ് & റിസർച് (SVNIRTAR) കട്ടക്ക്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെൻറ് ഓഫ് പഴ്സൻസ് വിത്ത് മൾട്ടിപ്പിൾ ഡിസബിലിറ്റീസ് ( NIEPMD) തമിഴ്നാട്, കോമ്പസിറ്റ് റീജനൽ സെന്റർ ഫോർ സ്‌കിൽ ഡെവലപ്മെന്റ്, റീഹാബിലിറ്റേഷൻ & എംപവർമെന്റ് ഓഫ് പഴ്സൻസ് വിത് ഫിസിക്കൽ ഡിസെബിലിറ്റീസ് (CRCSRE) ഗുവാഹത്തി എന്നീ സ്ഥാപനങ്ങളിൽ കോമൺ എൻട്രൻസ് ടെസ്റ്റ് (CET) വഴി ബി.എ.എസ്.എൽ.പിക്ക് അവസരമുണ്ട് (admission.svnirtar.nic.in). വിജ്ഞാപനം ഉടൻ പ്രതീക്ഷിക്കാം. പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച് (PGIMER) ചണ്ഡീഗഡ്,ക്രിസ്ത്യൻ മെഡിക്കൽ കോളജ് വെല്ലൂർ, ഡോ: എസ്.ആർ ചന്ദ്രശേഖർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ബെംഗളൂരു, മണിപ്പാൽ കോളജ് ഓഫ് ഹെൽത്ത് പ്രൊഫഷൻസ്, ഹോളി ക്രോസ്സ് കോളജ്, ട്രിച്ചി (പെൺകുട്ടികൾക്കു മാത്രം) തുടങ്ങിയ സ്ഥാപനങ്ങളിലും ബി.എ.എസ്.എൽ.പി കോഴ്സ് ലഭ്യമാണ്.
പഠനം കേരളത്തിൽ
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (NISH) തിരുവനന്തപുരം, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കേറ്റീവ് ആൻഡ് കോഗ്നിറ്റീവ് ന്യൂറോ സയൻസസ് (ICCONS) ഷൊർണൂർ, ബേബി മെമ്മോറിയൽ കോളജ് ഓഫ് അലൈഡ് മെഡിക്കൽ സയൻസസ് കോഴിക്കോട് , മാർത്തോമ്മ കോളജ് കാസർകോട് , എ.ഡബ്ല്യു.എച്ച് സ്പെഷ്യൽ കോളജ് കോഴിക്കോട് എന്നിവയാണ് കോഴ്സ് നൽകുന്ന കേരളത്തിലെ സ്ഥാപനങ്ങൾ. എൽ.ബി.എസ് സെന്റർ (lbscetnre.in) വഴി പ്ലസ്ടു മാർക്കടിസ്ഥാനത്തിലാണ് പ്രവേശനം. വിജ്ഞാപനം വന്നിട്ടില്ല. കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും എൻട്രൻസ് പരീക്ഷ വഴി ബി.എ.എസ്.എൽ.പി കോഴ്സിന് പ്രവേശനം നൽകുന്നുണ്ട്.
അവസരങ്ങൾ
കേൾവി ശക്തി പരിശോധിക്കുകയും ആവശ്യമായ ശ്രവ്യ ഉപകരണങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്ന ഓഡിയോളജിസ്റ്റുകളായും സംസാര വൈകല്യങ്ങൾ പരിഹരിക്കുന്ന സ്പീച്ച് തെറാപ്പിസ്റ്റുകളായും ബി.എ.എസ്.എൽ.പി പൂർത്തിയാക്കിയവർക്ക് പ്രവർത്തിക്കാം. ആശുപത്രികൾ, സ്പെഷൽ സ്‌കൂളുകൾ, സ്പീച്ച് ആൻഡ് ഹിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, ശ്രവണ ഉപകരണ നിർമാണശാലകൾ, വൈകല്യമുള്ളവരെ സഹായിക്കുന്ന ഗവൺമെന്റ്-ഗവൺമെന്റിതര ഏജൻസികൾ, റിസർച്ച് സെന്ററുകൾ, ചൈൽഡ് ഗൈഡൻസ് സെന്ററുകൾ എന്നിവിടങ്ങളിൽ തൊഴിലവസരങ്ങളുണ്ട്. യു.കെ, കാനഡ, സിംഗപ്പൂർ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, യു.എസ്.എ മുതലായ വിദേശരാജ്യങ്ങളിലും മികച്ച അവസരങ്ങളുണ്ട്. സ്വയംതൊഴിൽ സംരംഭം എന്ന നിലയിൽ ഓഡിയോളജി ആൻഡ് സ്പീച്ച് ക്ലിനിക്കുകൾക്കും സാധ്യതകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പൂണെ പോര്‍ഷെ കേസ്; മകനെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മക്ക് ജാമ്യം
National
• 16 hours ago
കേരളത്തിലെ പാക് പൗരത്വമുള്ള നാല് പേർക്ക് രാജ്യം വിടാൻ നോട്ടീസ്
Kerala
• 16 hours ago
ഗതാഗത നിയമലംഘനം; പത്തു വര്‍ഷം പഴക്കമുള്ള ആറു ലക്ഷം കേസുകളില്‍ ഇളവ് നല്‍കി ഷാര്‍ജ പൊലിസ്
latest
• 17 hours ago
ഒമാനിലെ ജബര്‍ അഖ്ദറിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു
latest
• 17 hours ago
ഇറാന്‍-യുഎസ് ആണവ ചര്‍ച്ചകള്‍ക്കിടെ ഇറാനിലെ രജായി തുറമുഖത്ത് വന്‍സ്‌ഫോടനം; നാനൂറിലേറെ പേര്‍ക്ക് പരുക്കേറ്റു
International
• 18 hours ago
ഇന്ത്യ-പാക് സൈനിക ശക്തി: ആയുധക്കരുത്തിൽ ഇന്ത്യ എത്ര മുന്നിൽ? പാകിസ്ഥാനെവിടെ, കൂടുതലറിയാം
Economy
• 18 hours ago
കേരളത്തിൽ ശക്തമായ മഴക്കും, 40 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്
Kerala
• 19 hours ago
പൊട്ടിയത് ഈസ്റ്ററിന് വാങ്ങിയ പടക്കം; ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലെ പൊട്ടിത്തെറിയില്‍ ദുരൂഹതയില്ലെന്ന് പൊലിസ്
Kerala
• 19 hours ago
ശുചീകരണ തൊഴിലാളികൾക്കിടയിലേക്ക് പിക്കപ്പ് വാൻ പാഞ്ഞുകയറി ; ആറ് സ്ത്രീകൾക്ക് ദാരുണാന്ത്യം
National
• 19 hours ago
പഹൽഗാം ഭീകരാക്രമണം: പാകിസ്ഥാന്റെ പങ്ക് സ്ഥിരീകരിച്ച് ഇന്റലിജൻസ്; ഇലക്ട്രോണിക് സിഗ്നേച്ചർ കണ്ടെത്തി
National
• 19 hours ago
ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലെ ഇന്നത്തെ നിലവാരം | SAR, AED, QAR, KWD, BHD, OMR, vs Indian Rupee
Business
• 20 hours ago
മമ്മൂട്ടിയുടെ ആരാധകന്റെ വാട്സ് ആപ്പ് സന്ദേശം മൂന്നുവയസുകാരിക്ക് തുണയായി
Kerala
• 20 hours ago
വീട്ടിലെ പ്രശ്നങ്ങള്‍ ഓഫിസില്‍ തീര്‍ക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഉപദേശം നല്‍കി മുഖ്യമന്ത്രി
Kerala
• 21 hours ago
ഹജ്ജ് 2025: വിസകൾ ലളിതമാക്കി, സാമൂഹിക, സന്നദ്ധ സേവനങ്ങൾ വർധിപ്പിച്ച് സഊദി അറേബ്യ
Saudi-arabia
• 21 hours ago
ഗോൾഡ് സൂഖ് മെട്രൊ സ്റ്റേഷനിൽ നാളെ എമർജൻസി ഡ്രിൽ സംഘടിപ്പിക്കും; ആർടിഎ
uae
• a day ago
അധ്യാപകരും വിദ്യാര്‍ഥികളും പരീക്ഷയ്ക്കെത്തിയപ്പോള്‍ ചോദ്യപേപ്പര്‍ ഇല്ല; കണ്ണൂര്‍ സര്‍വകലാശാലയില്‍ പരീക്ഷ മാറ്റിവച്ചു
Kerala
• a day ago
"സിന്ധു നദിയിലൂടെ വെള്ളം ഒഴുകും, അല്ലെങ്കിൽ ഇന്ത്യയ്ക്കാരുടെ രക്തം ഒഴുക്കും" സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഇന്ത്യയ്ക്ക് ബിലാവൽ ഭൂട്ടോയുടെ ഭീഷണി
National
• a day ago
നെടുമ്പാശേരി വിമാനത്താവളത്തില്‍ വിദേശത്തേക്ക് കടത്താനിരുന്ന അഞ്ചരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
Kerala
• a day ago
പ്രണയ നൈരാശ്യത്താല്‍ ഫേസ്ബുക്കില്‍ ലൈവിട്ട് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവിനെ രക്ഷിച്ച് പൊലിസ്
Kerala
• 21 hours ago
അബൂദബിയില്‍ താമസകെട്ടിടത്തില്‍ നിന്ന് വീണ് മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം
uae
• a day ago
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്കാരം ഇന്ന്
National
• a day ago