
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്കാരം ഇന്ന്

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വിട ചൊല്ലാനൊരുങ്ങി ലോകം. മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സെന്റ് മേരി മേജര്‍ ബസലിക്കയിലാണ് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാരചടങ്ങുകള്‍. കര്‍ദിനാള്‍ സംഘത്തിന്റെ തലവന്‍ ജൊവാന്നി ബാറ്റിസ്റ്റയുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തി അന്ത്യാഞ്ജലി അര്‍പ്പിക്കുന്നത് പതിനായിരങ്ങളാണ്.
സംസ്കാര പരിപാടികളില്‍ പങ്കെടുക്കാനായി നിരവധി ലോക നേതാക്കള്‍ വത്തിക്കാനിലെത്തി. രാഷ്ട്രപതി ദ്രൗപതി മുര്‍മു, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, യുക്രെയ്ന് പ്രസിഡന്റ് വ്ളോഡിമിര്‍ സെലന്‍സ്കി തുടങ്ങി 180 ഓളം രാഷ്ട്രതലവന്മാര് സംസ്കാര ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വത്തിക്കാന്‍ അറിയിച്ചത്. ശനിയാഴ്ച സംസ്കാരത്തിന് തൊട്ടുമുമ്പ് അന്തിമോപചാരം അര്‍പ്പിക്കാനുള്ള അവസാനത്തെ അവസരം അശരണരുടെ സംഘത്തിനായിരിക്കുമെന്നും വത്തിക്കാന്‍.
മരണാനന്തര നടപടികളുടെയും ശുശ്രൂഷകളുടെയും ക്രമം കഴിഞ്ഞ നവംബറില്‍ മാര്‍പാപ്പതന്നെ താല്പര്യമെടുത്ത് പരിഷ്കരിച്ചിരുന്നു. ചടങ്ങുകള്‍ കൂടുതല്‍ ലളിതമാക്കുകയും ചെയ്തിട്ടുണ്ട്. സൈപ്രസ്, ഓക്, വാക മരത്തടികള്‍ കൊണ്ടു നിര്‍മിച്ച 3 പെട്ടികള്‍ക്കുള്ളിലായിട്ടായിരുന്നു മാര്‍പാപ്പമാരെ അടക്കം ചെയ്തിരുന്നത്. ഈ ആചാരത്തിനു പകരം സാധാരണ തടിപ്പെട്ടി മതിയെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു. ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലെ വസതിയില്‍ 88ാം വയസിലാണ് കാലം ചെയ്തത്. 11 വര്‍ഷം ആഗോള സഭയെ നയിച്ച പിതാവാണ് യാത്രയാവുന്നത്.
1936 ഡിസംബര്‍ ഏഴിനായിരുന്നു അര്‍ജന്റീനയിലെ ബ്യുണസ് ഐറിസില്‍ മാര്‍പാപ്പയുടെ ജനനം. ഹോര്‍ഗെ മരിയോ ബെര്‍ഗോളിയോ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ എന്ന നിലയില്‍ വത്തിക്കാന്‍ സര്‍ക്കാരിലും സഭയ്ക്ക് അകത്തും കാലോചിതമായ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.
ലോക സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹം വൈദികരുടെ ബാലപീഡനങ്ങള്‍ക്കെതിരെയും ശബ്ദമുയര്‍ത്തിയിരുന്നു. 1958 ലാണ് ഈശോ സഭയില്‍ ചേരുന്നത്. 1969 ഡിസംബര്‍ 13ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കര്‍ദിനാള്‍ ആയി. 2013 മാര്‍ച്ച് 13 ന് മാര്‍പാപ്പ പദവിയിലുമെത്തി. കത്തോലിക്കാ സഭയുടെ 266 മത്തെ മാര്‍പാപ്പ ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മെയ് നാലിന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പ്രതിഷേധ മഹാ സമ്മേളനം
Kerala
• 7 hours ago
ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലെ ഇന്നത്തെ നിലവാരം | SAR, AED, QAR, KWD, BHD, OMR, vs Indian Rupee
Business
• 7 hours ago
മമ്മൂട്ടിയുടെ ആരാധകന്റെ വാട്സ് ആപ്പ് സന്ദേശം മൂന്നുവയസുകാരിക്ക് തുണയായി
Kerala
• 7 hours ago
വീട്ടിലെ പ്രശ്നങ്ങള്‍ ഓഫിസില്‍ തീര്‍ക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഉപദേശം നല്കി മുഖ്യമന്ത്രി
Kerala
• 8 hours ago
ഹജ്ജ് 2025: വിസകൾ ലളിതമാക്കി, സാമൂഹിക, സന്നദ്ധ സേവനങ്ങൾ വർധിപ്പിച്ച് സഊദി അറേബ്യ
Saudi-arabia
• 8 hours ago
പ്രണയ നൈരാശ്യത്താല്‍ ഫേസ്ബുക്കില്‍ ലൈവിട്ട് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവിനെ രക്ഷിച്ച് പൊലിസ്
Kerala
• 8 hours ago
അബൂദബിയില്‍ താമസകെട്ടിടത്തില്‍ നിന്ന് വീണ് മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം
uae
• 8 hours ago
കേരളത്തിലെ 102 പാക് പൗരന്മാർ ഉടൻ മടങ്ങണം; വിസ കാലാവധി നാളെ അവസാനിക്കും
Kerala
• 9 hours ago
ഗോൾഡ് സൂഖ് മെട്രൊ സ്റ്റേഷനിൽ നാളെ എമർജൻസി ഡ്രിൽ സംഘടിപ്പിക്കും; ആർടിഎ
uae
• 10 hours ago
അധ്യാപകരും വിദ്യാര്‍ഥികളും പരീക്ഷയ്ക്കെത്തിയപ്പോള്‍ ചോദ്യപേപ്പര്‍ ഇല്ല; കണ്ണൂര്‍ സര്‍വകലാശാലയില്‍ പരീക്ഷ മാറ്റിവച്ചു
Kerala
• 10 hours ago
നെടുമ്പാശേരി വിമാനത്താവളത്തില്‍ വിദേശത്തേക്ക് കടത്താനിരുന്ന അഞ്ചരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
Kerala
• 10 hours ago
റെഡ് സിഗ്നലുകളിൽ കാത്തിരുന്ന് മടുത്തോ? കാത്തിരിപ്പ് സമയം 20ശതമാനം കുറയും, ട്രാഫിക് സിഗ്നൽ നിയന്ത്രണത്തിൽ AI ഉപയോഗിക്കാൻ ആർടിഎ
uae
• 11 hours ago
എറണാകുളം മുടിക്കലില്‍ പുഴയരികിലെ പാറയില്‍ നിന്ന് കാല് വഴുതി വീണ് ഒഴുക്കില്‍ പെട്ട 19 കാരി മരിച്ചു; സഹോദരി രക്ഷപ്പെട്ടു
Kerala
• 11 hours ago
ചരിത്രകാരന് ഡോ. എം.ജി.എസ് നാരായണന് അന്തരിച്ചു
Kerala
• 11 hours ago
കാറ്റാടിയന്ത്ര കമ്പനിയുടെ പേര് ഉപയോഗിച്ച് വാട്സാപ് വഴി തട്ടിപ്പ്; ജാഗ്രത വേണമെന്ന് പൊലീസ്
Kerala
• 13 hours ago
സ്കൂൾ പെട്ടെന്ന് അടച്ചുപൂട്ടി; കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിൽ, മാനേജ്മെന്റിന്റെ ഏകപക്ഷീയ തീരുമാനത്തിനെതിരെ രക്ഷിതാക്കൾ പ്രതിഷേധത്തിൽ
Kerala
• 13 hours ago
പഹൽഗാം ഭീകരാക്രമണം: ഇന്ത്യ-പാക് സംഘർഷത്തിൽ ഇടപെടില്ലെന്ന് ഡൊണാൾഡ് ട്രംപ്
International
• 14 hours ago
ബലൂചിസ്ഥാനിൽ ഐഇഡി സ്ഫോടനം: 10 പാക് അർദ്ധസൈനികർ കൊല്ലപ്പെട്ടു, ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂച് ലിബറേഷൻ ആർമി
International
• 14 hours ago
യുഎഇ; താപനില വർധിക്കുന്നു, അൽ ഐനിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത് റെക്കോർഡ് താപനില
uae
• 11 hours ago
അച്ഛന്റെ അനുവാദമില്ലാതെ കളിക്കാന്‍ പോയതിന് മകനെ ഇരുമ്പ് കമ്പി ഉപയോഗിച്ച് പൊള്ളലേല്പിച്ചു; അച്ഛന് അറസ്റ്റില്‍
Kerala
• 12 hours ago
എ.ആർ. റഹ്മാനും നിർമ്മാതാക്കളും 2 കോടി കെട്ടിവയ്ക്കണം: പകർപ്പവകാശ ലംഘന കേസിൽ ഡൽഹി ഹൈക്കോടതി ഉത്തരവ്
National
• 12 hours ago