HOME
DETAILS

റൊണാൾഡോയെ ടീമിൽ നിന്നും പുറത്താക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? ചോദ്യവുമായി മുൻ ഫ്രഞ്ച് താരം

  
April 24 2025 | 06:04 AM

Former French player Emmanuel Petit gives his opinion on Cristiano Ronaldo playing for Portugal in the 2026 FIFA World Cup

2026 ഫിഫ ലോകകപ്പിൽ പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുമോയെന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. ഇപ്പോൾ ഈ വിഷയത്തിൽ തന്റെ അഭിപ്രായം പറയുകയാണ് മുൻ ഫ്രഞ്ച് താരം ഇമ്മാനുവൽ പെറ്റിറ്റ്. റൊണാൾഡോയെ ടീമിൽ നിന്നും പുറത്താക്കാൻ പരിശീലകൻ റോബർട്ടോ മാർട്ടിനസിന് ധൈര്യമുണ്ടോ എന്നാണ് മുൻ ഫ്രഞ്ച് താരം ചോദ്യം ചോദിച്ചത്. ലോകകപ്പിൽ റൊണാൾഡോ പകരക്കാരനായി ഇറങ്ങുന്നതാണ് നല്ലതെന്നും മുൻ ഫ്രഞ്ച് താരം അഭിപ്രായപ്പെട്ടു. സാംബാസ്ലോട്ട്സിനോട് സംസാരിക്കുകയായിരുന്നു ഇമ്മാനുവൽ. 

''ഇത്ര പ്രായമായിട്ടും മത്സരങ്ങൾ വിജയിക്കണമെന്നാണ് റൊണാൾഡോ ആഗ്രഹിക്കുന്നത്. എല്ലാ സീസണിലും കളിക്കുന്ന ഓരോ മത്സരങ്ങളിലും ചരിത്രം സൃഷ്ടിക്കാൻ അവൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ ടൂർണമെന്റിൽ പോർച്ചുഗൽ  പുറത്തായതിൽ അവൻ ദുഃഖിതനായിരിക്കും. ഇതെല്ലം ലോകകപ്പിൽ ശരിയാക്കാം എന്നായിരിക്കും അവൻ ആഗ്രഹിക്കുക. എന്നാൽ ഏറ്റവും വലിയ പ്രശ്നം എന്തെന്നാൽ പോർച്ചുഗൽ റൊണാൾഡോയെ നിലനിർത്തേണ്ടതില്ല. മത്സരത്തിൽ ആദ്യ ഇലവനിൽ റൊണാൾഡോയെ ഇറക്കുന്നതിനു പകരം ബെഞ്ചിൽ ഇരിക്കുന്നതാണ് നല്ലതെന്ന് പറയാൻ കോച്ചിന് ധൈര്യം വേണം. എല്ലാ മത്സരങ്ങളിലും റൊണാൾഡോക്ക് കളിക്കാൻ കഴിയില്ല. ഇത് ടീമിന്റെ മാനസികാവസ്ഥയെ ദോഷകരമായി ബാധിക്കും. റൊണാൾഡോ ബെഞ്ചിൽ ഇരിക്കാൻ തയാറാകുമോ? അദ്ദേഹം അങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല. ശക്തമായ ഒരു മാനേജർ ഉണ്ടെങ്കിലേ ഇതെല്ലം നടക്കൂ'' ഇമ്മനുവൽ പെറ്റിറ്റ് പറഞ്ഞു. 

തന്റെ ഫുട്ബോൾ കരിയറിൽ ഒരിക്കൽപോലും നേടാനാവാത്ത ലോകകപ്പ് സ്വന്തമാക്കാനുള്ള റൊണാൾഡോയുടെ അവസാന അവസരം കൂടിയാണ് 2026 ഫിഫ ലോകകപ്പ്. 2026 ലോക കപ്പിന്റെ ഭാഗമാവാൻ റൊണാൾഡോക്ക് സാധിച്ചാൽ ആറ് ലോകകപ്പുകളിൽ കളിക്കുന്ന താരമായി മാറാനും റൊണാൾഡോക്ക് സാധിക്കും. 

സഊദി ക്ലബ് അൽ നസറിന് വേണ്ടി ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രായത്തെ പോലും വെല്ലുന്ന പോരാട്ടവീര്യമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഓരോ മത്സരങ്ങൾ കഴിയുമ്പോഴും തന്റെ ബൂട്ടുകളിൽ നിന്നും ഗോൾ വേട്ട തുടർന്ന് കൊണ്ടിരിക്കുകയാണ് റൊണാൾഡോ. ഇതിനോടകം തന്നെ 933 ഗോളുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. ൽ നസറിനായി സഊദി ലീഗിൽ ഈ സീസണിൽ 23 ഗോളുകളാണ് റൊണാൾഡോ അടിച്ചുകൂട്ടിയിരിക്കുന്നത്. നിലവിലെ ലീഗിലെ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതുള്ളതും റൊണാൾഡോ തന്നെയാണ്.

Former French player Emmanuel Petit gives his opinion on Cristiano Ronaldo playing for Portugal in the 2026 FIFA World Cup



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഹൽഗാം ഭീകരാക്രമണം: സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ വിമർശനം

National
  •  16 hours ago
No Image

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ കെ കസ്തൂരിരംഗന്‍ അന്തരിച്ചു

National
  •  18 hours ago
No Image

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രിം കോടതിയുടെ രൂക്ഷവിമര്‍ശനം; സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കരുതെന്ന്

National
  •  18 hours ago
No Image

സ്വത്ത് തട്ടിയെടുക്കാൻ 52കാരിയായ ഭാര്യയെ കൊലപ്പെടുത്തി; 28കാരന് ജീവപര്യന്തം കഠിനതടവ്

Kerala
  •  18 hours ago
No Image

വമ്പൻ തിരിച്ചടി! ബാംഗ്ലൂരിനെതിരെ രാജസ്ഥാന് കിട്ടേണ്ട അഞ്ച് റൺസ് നിഷേധിച്ച് അമ്പയർ

Cricket
  •  18 hours ago
No Image

താമരശ്ശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

Kerala
  •  19 hours ago
No Image

ബന്ദിപ്പോരയില്‍ ഏറ്റുമുട്ടല്‍;  ലഷ്‌കര്‍ കമാന്‍ഡറെ സൈന്യം വധിച്ചു

National
  •  20 hours ago
No Image

പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തു

Kerala
  •  20 hours ago
No Image

മോഡൽ പരീക്ഷയിൽ മിനിമം മാർക്കില്ലെങ്കിൽ ഇനി എസ്.എസ്.എൽ.സി പരീക്ഷ എഴുതാനാവില്ല; പുതിയ നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  20 hours ago
No Image

തകർന്നടിഞ് പാകിസ്ഥാൻ ഓഹരി വിപണി; ഐഎംഎഫ് ബെയിൽഔട്ടും അന്താരാഷ്‌ട്ര ഒറ്റപ്പെടലും, പാകിസ്ഥാന്റെ സാമ്പത്തിക ഭാവിയെന്ത്? 

Economy
  •  20 hours ago

No Image

പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും പ്രത്യേകമായി ആരോഗ്യനിയമങ്ങള്‍ പുതുക്കി ദുബൈ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്  | Dubai Health Law Updates

latest
  •  a day ago
No Image

കോഴിക്കോട്- പാലക്കാട്‌ ഗ്രീൻഫീൽഡ് പാത; പുതുക്കിയ പദ്ധതിരേഖ ഉടൻ സമർപ്പിക്കും

Kerala
  •  a day ago
No Image

'സുരക്ഷയൊരുക്കാത്ത സര്‍ക്കാരിനോടാണ് പ്രശ്‌നം; എനിക്ക് ഉത്തരം ആവശ്യമാണ്'; പഹല്‍ഗാമില്‍ കേന്ദ്രമന്ത്രിയോട് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട ബാങ്ക് മാനേജറുടെ വിധവ | Pahalgam Terror Attack

National
  •  a day ago
No Image

പഹല്‍ഗാം ഭീകരാക്രമണം: സുരക്ഷാവീഴ്ച സമ്മതിച്ച് സര്‍ക്കാര്‍, സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷത്തിന്റെ ചോദ്യശരങ്ങള്‍, യോഗത്തില്‍ പങ്കെടുക്കാതെ മോദി ബിഹാറില്‍

latest
  •  a day ago