
ട്രംപിന്റെ ഗള്‍ഫ് പര്യടനം: തീയതിയായി; സഊദി, ഖത്തര്‍, യുഎഇ സന്ദര്‍ശിക്കും; ശതകോടി ബില്യണ്‍ ഡോളറിന്റെ കരാറുകള്‍; ഗസ്സ ഉള്‍പ്പെടെയുള്ള പൊള്ളുന്ന വിഷയങ്ങളും ചര്‍ച്ചയാകും Trump Gulf Visit

റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗള്‍ഫ് പര്യടനത്തിനുള്ള തീയതിയായി. അടുത്തമാസം മെയ് 13 മുതല്‍ മെയ് 16 വരെയാണ് ട്രംപിന്റെ ഗള്‍ഫ് പര്യടനം. സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങള്‍ ആണ് യുഎസ് പ്രസിഡന്റ് സന്ദര്‍ശിക്കുക. വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 20 ന് അധികാരമേറ്റതിനുശേഷം, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വത്തിക്കാന്‍ സന്ദര്‍ശിക്കാനെത്തിയ യുഎസ് പ്രസിഡന്റിന്റെ രണ്ടാമത്തെ അന്താരാഷ്ട്ര യാത്രയാകും ഗള്‍ഫ് പര്യടനം.
തെരഞ്ഞെടുപ്പിനു ശേഷമുള്ള ട്രംപിന്റെ ആദ്യ ഫോണ്‍ കോള്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ആയിരുന്നു. എട്ട് പതിറ്റാണ്ടിലേറെ നീണ്ടുനില്‍ക്കുന്ന യുഎസ്- സഊദി ബന്ധം ഏറെ ദൃഢവും ആഴത്തിലുള്ളതുമാണെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. യുഎസുമായി വ്യാപാരത്തിലും നിക്ഷേപത്തിലും ഉള്‍പ്പെടെ 600 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ജനുവരിയില്‍ സൗദി കിരീടാവകാശി പ്രഖ്യാപിച്ചിരുന്നു. അമേരിക്കന്‍ കമ്പനികളില്‍ ട്രില്യണ്‍ ഡോളറിനടുത്ത് ചെലവഴിക്കാന്‍ സഊദിക്ക് പദ്ധതിയുണ്ടെന്ന് അവര്‍ സമ്മതിച്ചതായി നേരത്തെ ട്രംപ് വെളിപ്പെടുത്തിയിട്ടുണ്ട്.
2017 ല്‍ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ട്രംപ് നടത്തിയ ആദ്യ സന്ദര്‍ശനം സൗദി അറേബ്യയിലേക്കായിരുന്നു. ആദ്യ ടേമിലും സഊദിയുമായി അടുത്ത ബന്ധം അദ്ദേഹം സ്ഥാപിച്ചു. നേരത്തെ ഏപ്രില്‍ 28ന് സഊദി സന്ദര്‍ശിക്കാനായിരുന്നു തീരുമാനം. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ ഷെഡ്യൂളുകള്‍ കാരണം യാത്ര മെയ് രണ്ടാംവാരത്തിലേക്ക് നീട്ടിവയ്ക്കുകയായിരുന്നു.

ഗസ്സ ഉള്‍പ്പെടെ പൊള്ളുന്ന വിഷയങ്ങള്‍
ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയില്‍ അരലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെടുകയും ആക്രമണത്തിന് യുഎസ് പിന്തുണതുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ്, ട്രംപ് മുസ് ലിം ലോകത്തെ സ്വാധീനശക്തിയായ സഊദിയും ഖത്തറും യുഎഇയും സന്ദര്‍ശിക്കുന്നത്. അതിനാല്‍ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകുന്ന ഏറ്റവും പ്രധാന വിഷം ഫലസ്തീന്‍ തന്നെയായിരിക്കും. ഫലസ്തീനികളെ കൂട്ടമായി ഒഴിപ്പിച്ച് ഗസ്സ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന ട്രംപിന്റെ ഭീഷണി മുന്നിലുണ്ട്. ഇതിനെ സഊദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശക്തമായ ഭാഷയിലാണ് തള്ളിക്കളഞ്ഞത്. ഗസ്സയിലെ വെടിനിര്‍ത്തല്‍ പുനഃസ്ഥാപിക്കാനും കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാനും ട്രംപ് ഭരണകൂടം ശ്രമിച്ചുവരുന്നുണ്ട്. ഫലസ്തീനില്‍ ആക്രമണം തുടരുന്നത് കാണം ഇസ്‌റാഈല്‍ - സഊദി ബന്ധം സാധാരണനിലയിലെത്തിക്കാനുള്ള നീക്കങ്ങള്‍ നിലച്ചിരിക്കുകയാണ്. സ്വതന്ത്രഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാതെ ഇസ്‌റാഈലുമായി സാധാരണ ബന്ധം സാധ്യമല്ലെന്നാണ് സഊദിയുടെ നിലപാട്. ഗസ്സയില്‍ ഇസ്‌റാഈല്‍ വംശഹത്യ നടത്തിയെന്ന് കിരീടാവകാശി പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഫലസ്തീനില്‍ വിഷയത്തില്‍ ഏറ്റവുമധികം ഇടപെട്ട രാജ്യമാണ് ഖത്തര്‍. ഖത്തര്‍ അമീറുമായും സന്ദര്‍ശനത്തിനിടെ ട്രംപ് കൂടിക്കാഴ്ച നടത്തുന്നുണ്ട്.

സമാധാന നൊബേലിലും ട്രംപിന് കണ്ണ്
ആഗോള മുസ് ലിംകള്‍ ഏറ്റവും വൈകാരികമായി കാണുന്ന പ്രശ്‌നങ്ങളിലൊന്നാണ് ഫലസ്തീനിലേത്. ഇത് ശാശ്വതമായി പരിഹരിക്കാന്‍ ഗള്‍ഫ് രാഷ്ടങ്ങളെയും ഇസ്‌റാഈലിനെയും ഒരുമേശക്ക് ചുറ്റുമിരുത്താന്‍ ട്രംപിന് പദ്ധതിയുണ്ട്. ഇതിന്റെ ഒരു ഭാഗമാണ് സഊദിയും ഇസ്‌റാഈലും തമ്മിലുള്ള ബന്ധം സാധാരണനിലയിലെത്തിക്കല്‍. അതുപോലെ തന്നെ അറബ് രാഷ്ട്രങ്ങളും ഇസ്‌റാഈലും തമ്മിലുള്ള അബ്രഹാം ഉടമ്പടി. ഇത്തരത്തിലൊരു നീക്കം ഉണ്ടാകുകയും അതു വിജയിക്കുകയും ചെയ്താല്‍ ലോകസമാധാനത്തിന് അതൊരു വന്‍മുതല്‍ക്കൂട്ടാകുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. അത്തരത്തില്‍ ഇസ്‌റാഈലും സഊദിയും തമ്മില്‍ ഒരു കരാര്‍ രൂപപ്പെടുകയും അതിന് മധ്യസ്ഥത വഹിക്കാന്‍ ട്രംപിന് കഴിയുകയുംചെയ്താല്‍ അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ്, അറബ് വൃത്തങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം, റിപബ്ലിക് പാര്‍ട്ടി നേതാവ് കൂടിയായ ട്രംപ് വന്നതോടെ യുഎസിന്റെ ഇസ്‌റാഈല്‍ പക്ഷപാതം കുറച്ചുകൂടി കടുപ്പമായിട്ടുണ്ട്. ഇത് മുസ്ലിം ലോകത്ത് ജോ ബൈഡന്‍ ഭരണകൂടത്തെ അപേക്ഷിച്ച് ട്രംപ് ഭരണകൂടത്തോട് അകല്‍ച്ച സൃഷ്ടിച്ചു. ഈ അകല്‍ച്ച കുറയ്ക്കാനും ട്രംപിന് പദ്ധതിയുണ്ട്.
Trump to visit Saudi Arabia, UAE, Qatar in May second week
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വനിതാ നടിക്കെതിരെ ലൈംഗിക ചുവയുള്ള പരാമർശം നടത്തിയതിന് സന്തോഷ് വർക്കി എന്നറിയപ്പെടുന്ന 'ആറാട്ടണ്ണൻ' അറസ്റ്റിൽ.
Kerala
• 16 hours ago
കശ്മീർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ. രാമചന്ദ്രന് കൊച്ചിയിൽ സംസ്ഥാന ബഹുമതികളോടെ അന്തിമോപചാരം
Kerala
• 16 hours ago
പഹൽഗാം ഭീകരാക്രമണം: സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ വിമർശനം
National
• 16 hours ago
ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ കെ കസ്തൂരിരംഗന്‍ അന്തരിച്ചു
National
• 17 hours ago
സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രിം കോടതിയുടെ രൂക്ഷവിമര്‍ശനം; സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കരുതെന്ന്
National
• 18 hours ago
സ്വത്ത് തട്ടിയെടുക്കാൻ 52കാരിയായ ഭാര്യയെ കൊലപ്പെടുത്തി; 28കാരന് ജീവപര്യന്തം കഠിനതടവ്
Kerala
• 18 hours ago
വമ്പൻ തിരിച്ചടി! ബാംഗ്ലൂരിനെതിരെ രാജസ്ഥാന് കിട്ടേണ്ട അഞ്ച് റൺസ് നിഷേധിച്ച് അമ്പയർ
Cricket
• 18 hours ago
താമരശ്ശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
Kerala
• 19 hours ago
ബന്ദിപ്പോരയില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍ കമാന്‍ഡറെ സൈന്യം വധിച്ചു
National
• 20 hours ago
പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തു
Kerala
• 20 hours ago
തകർന്നടിഞ് പാകിസ്ഥാൻ ഓഹരി വിപണി; ഐഎംഎഫ് ബെയിൽഔട്ടും അന്താരാഷ്ട്ര ഒറ്റപ്പെടലും, പാകിസ്ഥാന്റെ സാമ്പത്തിക ഭാവിയെന്ത്?
Economy
• 20 hours ago
ഇനി കൂളായി ഹജ്ജും ഉംറയും ചെയ്യാം; ശരീരം തണുപ്പിക്കുന്ന 'കൂളര്‍ ഇഹ്റാം വസ്ത്രം' അവതരിപ്പിച്ച് സഊദി
Saudi-arabia
• 21 hours ago
അമ്പലമുക്ക് വിനീത കൊലക്കേസ്: കേരളത്തില്‍ തൂക്കുകയര്‍ കാത്ത് 40 പേര്‍, അവസാനം വധശിക്ഷ നടപ്പാക്കിയത് 34 കൊല്ലം മുമ്പ് റിപ്പര്‍ ചന്ദ്രനെ; നടപടിക്രമങ്ങള്‍ ഇങ്ങനെ
Kerala
• 21 hours ago
പഹല്‍ഗാം ഭീകരാക്രമണം: കശ്മീരി വിദ്യാര്‍ഥികള്‍ക്കു നേരെ വ്യാപക ആക്രമണവും നാടുകടത്തല്‍ ഭീഷണിയും
latest
• 21 hours ago
കണ്മുന്നിൽ തോക്കുധാരികൾ; പഹൽഗാം ഭീകരാക്രമണത്തിന്റെ ഞെട്ടൽ ഇപ്പോഴും മാറാതെ ആരതി
Kerala
• a day ago
കേരളത്തിൽ 102 പാക് പൗരന്മാർ; ഉടൻ തന്നെ രാജ്യം വിടണമെന്ന് നിർദേശം
Kerala
• a day ago
പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും പ്രത്യേകമായി ആരോഗ്യനിയമങ്ങള്‍ പുതുക്കി ദുബൈ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ് | Dubai Health Law Updates
latest
• a day ago
കോഴിക്കോട്- പാലക്കാട് ഗ്രീൻഫീൽഡ് പാത; പുതുക്കിയ പദ്ധതിരേഖ ഉടൻ സമർപ്പിക്കും
Kerala
• a day ago
പീക് ടൈമില്‍ 62% വരെ വിദ്യാര്‍ഥികള്‍, 11 വര്‍ഷമായി കണ്‍സെഷന്‍ ടിക്കറ്റ് ഒരു രൂപ മാത്രം; ഇങ്ങനെ പോയാല്‍ പറ്റില്ലെന്ന് ബല്ലുടകമള്‍; ഇന്ന് മുഖാമുഖം ചര്‍ച്ച
latest
• 21 hours ago
മോട്ടോർ വാഹന വകുപ്പിൽ; ബയോമെട്രിക് ഹാജരില്ലെങ്കിൽ ഇനി ശമ്പളവുമില്ല; ഉത്തരവുമായി ട്രാൻസ്പോർട്ട് കമ്മീഷണർ
Kerala
• 21 hours ago
ഇങ്ങനെയൊരു സംഭവം ചരിത്രത്തിലാദ്യം; തോൽവിയിലും ജെയ്‌സ്വാളിന് അത്ഭുതകരമായ റെക്കോർഡ്
Cricket
• 21 hours ago