HOME
DETAILS

സമസ്ത ഇ-ലേണിങ് & സുപ്രഭാതം ഓൺലൈൻ ഖുർആൻ ലേണിംഗ്‌ കോഴ്സ്‌ വിജയികൾ

  
Web Desk
April 23 2025 | 09:04 AM

Samastha E-Learning  Suprabhaatham Online Quran Learning Course Winners

കോഴിക്കോട്‌: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിനു കീഴിലുള്ള സമസ്ത ഇ-ലേണിങും സുപ്രഭാതം ഓൺലൈനും ചേർന്ന് റമളാനിൽ സംഘടിപ്പിച്ച വനിതകൾക്കുള്ള ഓൺലൈൻ ഖുർആൻ ലേണിംഗ്‌ കോഴ്സ്‌ വിജയികളെ തെരെഞ്ഞെടുത്തു. മാർച്ച്‌ 9 മുതൽ 23 വരെ നടന്ന പതിനഞ്ച്‌ ദിവസത്തെ കോഴ്സിൽ സൂറതുൽ ഫാതിഹ, സൂറതുളുഹാ മുതൽ സൂറതുന്നാസ്‌ വരെയുള്ള അധ്യായങ്ങളുടെ പാരായണവും അർത്ഥപഠനവുമാണ്‌ നടന്നത്‌. ഇരുപത്തിമൂവായിരത്തോളം പേർ ഭാഗമായ കോഴ്സിന്റെ ആദ്യഘട്ട ഓൺലൈൻ എഴുത്തുപരീക്ഷയിൽ 3,297 പേർ വിജയിച്ചു. 75 പേർ ഫുൾമാർക്ക്‌ നേടി രണ്ടാംഘട്ട പാരായണ പരീക്ഷയ്ക്ക്‌ യോഗ്യത നേടി.

രണ്ടാം ഘട്ടമായി നടന്ന പാരായണ പരീക്ഷയിലും കൂടി 99 മാർക്ക്‌ നേടിയ ഫൗസിയ സലാം കാളമ്പാടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 98 മാർക്ക്‌ നേടിയ ഫാതിമത്‌ റംസീന പുത്തനഴി രണ്ടാം സ്ഥാനവും 97 മാർക്ക്‌ നേടിയ നൂറ മുജീബ്‌ ചന്തേര മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാന വിജയിക്ക്‌ അരപവൻ സ്വർണവും രണ്ടാം സ്ഥാന വിജയിക്ക്‌ കാൽപവൻ സ്വർണവും മുന്നാം സ്ഥാന വിജയിക്ക്‌ ഒരു ഗ്രാം സ്വർണവും സമ്മാനമായി ലഭിക്കും. സമസ്ത ബഹ്‌റൈൻ കമ്മിറ്റിയാണ്‌ സ്വർണ സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്‌.

കോഴ്സ്‌ നടന്ന ദിവസേനയുള്ള ചോദ്യങ്ങളിൽ യഥാക്രമം 1. സാജിത (കുണ്ടുതൊടി ഹൗസ് ദേവതിയാൽ, തേഞ്ഞിപ്പലം, മലപ്പുറം) 2. സമീറ പി.പി (അരിയാണി ഹൗസ്‌, കാരകുറിശി, മണ്ണാർക്കാട്‌) 3. ഫസ്‌ല എ (മണ്ണിയിൽ ഹൗസ്‌, പാരക്കാപ്പാടം, പൂക്കോട്ടുംപാടം) 4. ആബിദ വി.പി (ഷാർജ) 5. സീനത്‌. സി (തേർമണ്ണിൽ ഹൗസ്‌, കമ്പളക്കാട്‌, വയനാട്‌) 6. മുനീറ (കൊന്നാകാട്ടിൽ വടക്കുമ്പുറം, വളാഞ്ചേരി) 7. ഉമ്മുതാഹിറ. കെ (കൊളവർകുന്നത്‌, വിളത്തൂർ, തിരുവേഗപ്പുറ) 8. താഹിറ ഹർശാദ്‌ (പള്ളിപ്പത്ത്‌ ഹൗസ്‌, കാവിൻമൂല, കണ്ണൂർ) 9. ഹാജറ (മുട്ടേക്കാട്ടിൽ ഹൗസ്‌, വിളത്തൂർ, തിരുവേഗപ്പുറ) 10. സൗദ (പറമ്പിൽപീടിക, വെള്ളിമല, തേറ്റമല) 11. ഹാജറ ഫസൽ റഹ്‌മാൻ (പുതിയോട്ടിൽ ഹൗസ്‌, കരുകുളങ്ങര, നരിക്കുനി) 12. ഫൗസിയ പി (പാണഞ്ചേരി, പതിനറിങ്കൽ, പന്താരങ്ങാടി) 13. ഫളീല ബീവി (ചീക്കോടി, ചേറോട്‌ ഈസ്റ്റ്‌, വടകര) 14. ഫാസില എൻ.സി (പള്ളിപ്പൊയിൽ, മൗവഞ്ചേരി, കണ്ണൂർ), 15. ഹഫ്‌സ. ടി (മരക്കംതൊടി ഹൗസ്‌, തൃക്കടീരി) എന്നിവർ ഗിഫ്റ്റ്‌ പ്രൈസിനും അർഹരായി.

സമ്മാനവിതരണം പിന്നീട്‌ നടക്കുമെന്ന് സമസ്ത ഇ-ലേണിംഗ്‌ സമിതി അറിയിച്ചു.

The winners of the Samastha E-Learning & Suprabhaatham Online Quran Learning Course have been announced, marking a significant achievement for participants. The course aims to provide accessible and quality Quranic education, empowering students to deepen their understanding and connection with the Holy Quran 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ നടിക്കെതിരെ ലൈംഗിക ചുവയുള്ള പരാമർശം നടത്തിയതിന് സന്തോഷ് വർക്കി എന്നറിയപ്പെടുന്ന 'ആറാട്ടണ്ണൻ' അറസ്റ്റിൽ.

Kerala
  •  15 hours ago
No Image

കശ്മീർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ. രാമചന്ദ്രന് കൊച്ചിയിൽ സംസ്ഥാന ബഹുമതികളോടെ അന്തിമോപചാരം

Kerala
  •  16 hours ago
No Image

പഹൽഗാം ഭീകരാക്രമണം: സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ വിമർശനം

National
  •  16 hours ago
No Image

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ കെ കസ്തൂരിരംഗന്‍ അന്തരിച്ചു

National
  •  17 hours ago
No Image

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രിം കോടതിയുടെ രൂക്ഷവിമര്‍ശനം; സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കരുതെന്ന്

National
  •  17 hours ago
No Image

സ്വത്ത് തട്ടിയെടുക്കാൻ 52കാരിയായ ഭാര്യയെ കൊലപ്പെടുത്തി; 28കാരന് ജീവപര്യന്തം കഠിനതടവ്

Kerala
  •  17 hours ago
No Image

വമ്പൻ തിരിച്ചടി! ബാംഗ്ലൂരിനെതിരെ രാജസ്ഥാന് കിട്ടേണ്ട അഞ്ച് റൺസ് നിഷേധിച്ച് അമ്പയർ

Cricket
  •  18 hours ago
No Image

താമരശ്ശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

Kerala
  •  19 hours ago
No Image

ബന്ദിപ്പോരയില്‍ ഏറ്റുമുട്ടല്‍;  ലഷ്‌കര്‍ കമാന്‍ഡറെ സൈന്യം വധിച്ചു

National
  •  19 hours ago
No Image

പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തു

Kerala
  •  20 hours ago

No Image

പീക് ടൈമില്‍ 62% വരെ വിദ്യാര്‍ഥികള്‍, 11 വര്‍ഷമായി കണ്‍സെഷന്‍ ടിക്കറ്റ് ഒരു രൂപ മാത്രം; ഇങ്ങനെ പോയാല്‍ പറ്റില്ലെന്ന് ബല്ലുടകമള്‍; ഇന്ന് മുഖാമുഖം ചര്‍ച്ച

latest
  •  21 hours ago
No Image

മോട്ടോർ വാഹന വകുപ്പിൽ; ബയോമെട്രിക് ഹാജരില്ലെങ്കിൽ ഇനി ശമ്പളവുമില്ല; ഉത്തരവുമായി ട്രാൻസ്പോർട്ട് കമ്മീഷണർ

Kerala
  •  21 hours ago
No Image

ഇങ്ങനെയൊരു സംഭവം ചരിത്രത്തിലാദ്യം; തോൽവിയിലും ജെയ്‌സ്വാളിന് അത്ഭുതകരമായ റെക്കോർഡ്

Cricket
  •  21 hours ago
No Image

ടെന്‍ഷന്‍ വേണ്ട, പുല്‍പ്പറ്റയുടെ 'ചങ്ങാത്തം' കൂട്ടിരിക്കും..; കുട്ടികളിലെ ആത്മഹത്യ തടയാന്‍ പദ്ധതിയുമായി പുല്‍പ്പറ്റ പഞ്ചായത്ത്; പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍

latest
  •  21 hours ago