HOME
DETAILS

കാണാതായ രണ്ടു വയസുള്ള കുഞ്ഞിനെ 40 ഉദ്യോഗസ്ഥര്‍ 16 മണിക്കൂര്‍ തിരഞ്ഞിട്ടും കിട്ടിയില്ല; അവസാനം  കണ്ടെത്തിയത് വളര്‍ത്തുനായ

  
April 23 2025 | 03:04 AM

40 officers searched for 16 hours for a missing two-year-old boy but he was not found the pet dog finally found him

അരിസോണില്‍ കാണാതായ രണ്ടു വയസുള്ള കുഞ്ഞിനെ 40 ഉദ്യോഗസ്ഥര്‍ 16 മണിക്കൂര്‍ തിരഞ്ഞിട്ടും കിട്ടാത്ത കുഞ്ഞിനെ രക്ഷപ്പെടുത്തിയത് വളര്‍ത്തു നായ. അനറ്റോലിയന്‍ പൈറനീസില്‍ നിന്നുള്ള ബുഫോര്‍ഡ് എന്ന വളര്‍ത്തുനായയാണ് രക്ഷകനായത്. യവാപായ് കൗണ്ടി ഷെരീഫ് ഓഫിസ് പങ്കിട്ട ഒരു വിഡിയോയിലാണ് അത്ഭുതകരമായ ഈ രക്ഷപ്പെടുത്തലിന്റെ വിവരണങ്ങള്‍ ഉള്ളത്.

നായയുടെ ഉടമ പറയുന്നതനുസരിച്ച് പതിവ് നടത്തത്തിനിടയിലാണ് ഈ നായ കാണാതായ കുട്ടിയെ കണ്ടെത്തി സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് സെലിഗ്മാനിലെ വീട്ടില്‍ നിന്ന് രണ്ട് വയസ്സുള്ള ഒരു കുട്ടിയെ കാണാതായി എന്ന വിവരം യവാപായ് കൗണ്ടി ഷെരീഫ് ഓഫിസില്‍ റിപോര്‍ട്ട് ചെയ്യുന്നത്.

ഉടന്‍തന്നെ 40ലധികം സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ അംഗങ്ങള്‍ കുട്ടിയെ അന്വേഷിക്കാന്‍ തുടങ്ങി. 16 മണിക്കൂര്‍ നീണ്ട തിരച്ചിലിന് ശേഷം കുട്ടിയുടെ വീട്ടില്‍ നിന്ന് ഏഴ് മൈല്‍ അകലെ ഒരു സ്ഥലത്ത് വച്ച് ഒരു അന്വേഷണോദ്യോഗസ്ഥന്‍ ഈ കുട്ടിയെ കണ്ടെത്തി. എന്നാല്‍, യഥാര്‍ഥത്തില്‍ കുട്ടിയെ കണ്ടെത്തിയതിന് പിന്നിലെ ഹീറോ ഉദ്യോഗസ്ഥന്‍ അല്ല. ബുഫോര്‍ഡ് എന്ന നായയായിരുന്നു.

ഈ നായയുടെ ഉടമ പറയുന്നത്,  വീടിന്റെ ഗേറ്റിനോട് ചേര്‍ന്ന് എന്തോ സൂക്ഷ്മമായി നിരീക്ഷിച്ച് കൊണ്ടിരിക്കുന്ന നായയെ കണ്ട് അദ്ദേഹം പുറത്തിറങ്ങി നോക്കി എന്നാണ്. അപ്പോഴാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍തന്നെ അദ്ദേഹം കുഞ്ഞിനെ സുരക്ഷിതമാക്കുകയും അന്വേഷിച്ച് എത്തിയ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയുമായിരുന്നു.

 ഒരു മരത്തിന്റെ ചുവട്ടില്‍ കിടന്നുറങ്ങിയപ്പോഴാണ് നായ തന്നെ കണ്ടതെന്ന് കുട്ടി പിന്നീട് പൊലിസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. നായ തന്നെ ആക്രമിച്ചില്ലെന്നും കുട്ടി പറഞ്ഞു. കുട്ടിയെ സുരക്ഷിതമായി സംരക്ഷിച്ചതിന് ഉദ്യോഗസ്ഥര്‍ ബുഫോര്‍ഡിനും അവന്റെ ഉടമയ്ക്കും നന്ദിയും പറഞ്ഞു. സാമൂഹിക മാധ്യമങ്ങളില്‍ അഭിനന്ദനമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു പാകിസ്ഥാനിയും ഇന്ത്യയിൽ തങ്ങരുത്: സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകി ആഭ്യന്തര മന്ത്രി അമിത് ഷാ

National
  •  13 hours ago
No Image

നടിമാർക്കെതിരെ ലൈംഗിക ചുവയുള്ള പരാമർശം നടത്തിയതിന് 'ആറാട്ടണ്ണൻ' എന്നറിയപ്പെടുന്ന സന്തോഷ് വർക്കി അറസ്റ്റിൽ

Kerala
  •  14 hours ago
No Image

കശ്മീർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ. രാമചന്ദ്രന് കൊച്ചിയിൽ സംസ്ഥാന ബഹുമതികളോടെ അന്തിമോപചാരം

Kerala
  •  14 hours ago
No Image

പഹൽഗാം ഭീകരാക്രമണം: സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ വിമർശനം

National
  •  14 hours ago
No Image

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ കെ കസ്തൂരിരംഗന്‍ അന്തരിച്ചു

National
  •  16 hours ago
No Image

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രിം കോടതിയുടെ രൂക്ഷവിമര്‍ശനം; സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കരുതെന്ന്

National
  •  16 hours ago
No Image

സ്വത്ത് തട്ടിയെടുക്കാൻ 52കാരിയായ ഭാര്യയെ കൊലപ്പെടുത്തി; 28കാരന് ജീവപര്യന്തം കഠിനതടവ്

Kerala
  •  16 hours ago
No Image

വമ്പൻ തിരിച്ചടി! ബാംഗ്ലൂരിനെതിരെ രാജസ്ഥാന് കിട്ടേണ്ട അഞ്ച് റൺസ് നിഷേധിച്ച് അമ്പയർ

Cricket
  •  16 hours ago
No Image

താമരശ്ശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

Kerala
  •  17 hours ago
No Image

ബന്ദിപ്പോരയില്‍ ഏറ്റുമുട്ടല്‍;  ലഷ്‌കര്‍ കമാന്‍ഡറെ സൈന്യം വധിച്ചു

National
  •  18 hours ago