HOME
DETAILS

11 വയസുള്ള കുട്ടിയുടെ വയര്‍വീര്‍ത്തു വന്നു, എക്‌സറെയില്‍ കണ്ടെത്തിയത് കണ്ടപ്പോള്‍ ഞെട്ടി... പിന്നാലെ ശസ്ത്രക്രിയ 

  
April 21 2025 | 03:04 AM

An 11-year-old boys stomach swelled up and he was shocked to see what was found on the X-ray followed by surgery

കുട്ടികള്‍ പല സാധനങ്ങളും വിഴുങ്ങുന്നത് നമ്മള്‍ കണ്ടിട്ടും കേട്ടിട്ടുമൊക്കെയുണ്ട്. അതുമായി ആശുപത്രിയിലേക്ക് ഓടേണ്ടി വന്ന അനുഭവങ്ങളും ഒട്ടേറെ പേര്‍ക്കുണ്ടായിട്ടുണ്ട്. എന്നാല്‍ അതുപോലെ ചൈനയിലും ഒരു സംഭവം ഉണ്ടായി. കുട്ടിക്ക് 11 വയസുണ്ട്. ഈ കുട്ടി വിഴുങ്ങിയിരിക്കുന്നത് 100 ഗ്രാമിന്റെ സ്വര്‍ണക്കട്ടിയാണ്. ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ 11 വയസ്സുള്ള ഒരു ആണ്‍കുട്ടിയാണ് വീട്ടില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ 100 ഗ്രാം വരുന്ന ഗോള്‍ഡ് ബാര്‍ വിഴുങ്ങിയത്.

ഉടനെ തന്നെ കുട്ടിക്ക് ശസ്ത്രക്രിയ വേണ്ടി വന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 100 ഗ്രാമിന്റെ സ്വര്‍ണക്കട്ടി വിഴുങ്ങിയ കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയയാണ് ചെയ്തത്. ക്വിയാന്‍ എന്നാണ് ഈ കുട്ടിയുടെ പേര്. വയറ്റില്‍ ഒരു വീക്കം കണ്ടതിനെ തുടര്‍ന്നാണ് അവന്‍ തന്റെ മാതാപിതാക്കളോട് കാര്യം പറയുന്നത്. തന്റെ വയറ് വീര്‍ത്തിരിക്കുന്നു എന്ന് മാത്രമാണ് കുട്ടി മാതാപിതാക്കളോട് പറഞ്ഞത്. എന്തെങ്കിലും വേദനയോ അസ്വസ്ഥതയോ ഉള്ളതായൊന്നും പറഞ്ഞതുമില്ല. ഉടനെ തന്നെ കുടുംബം അവനെ സുഷോ സര്‍വകലാശാല അഫിലിയേറ്റഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.


സൗത്ത് ചൈന മോണിങ് പോസ്റ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഡോക്ടര്‍മാര്‍ എക്‌സ്‌റേ എടുത്തു നോക്കിയപ്പോള്‍ കുട്ടിയുടെ വയറ്റില്‍ എന്തോ ഒരു വലിയ ലോഹവസ്തു കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. വിശദമായ പരിശോധനയിലാണ് ആ വസ്തു ഏകദേശം 100 ഗ്രാം ഭാരമുള്ള ഒരു ഗോള്‍ഡ് ബാറാണ് എന്ന് സ്ഥിരീകരിച്ചത്.

തുടക്കത്തില്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ഒഴിവാക്കിയെങ്കിലും സ്വര്‍ണക്കട്ടി സ്വാഭാവികമായി തന്നെ പോകുമെന്ന പ്രതീക്ഷയില്‍ മെഡിക്കല്‍ സംഘം അവന് മരുന്നും നല്‍കുകയാണുണ്ടായത്. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും സ്‌കാന്‍ ചെയ്തപ്പോഴും സ്വര്‍ണക്കട്ടി അവിടെ തന്നെ ഉണ്ട് എന്ന് കണ്ടെത്തി. അതോടെ കുട്ടിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടാകുമോ എന്ന ആശങ്കയും ഉടലെടുത്തു. പിന്നാലെയാണ് ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിച്ചത്. അങ്ങനെ  അര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയുടെ വയറ്റില്‍ നിന്ന് ഗോള്‍ഡ് ബാര്‍ പുറത്തെടുത്തത്. രണ്ട് ദിവസത്തിന് ശേഷം കുട്ടി തന്റെ ആരോഗ്യനില വീണ്ടെടുത്തു എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കശ്മീർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ. രാമചന്ദ്രന് കൊച്ചിയിൽ സംസ്ഥാന ബഹുമതികളോടെ അന്തിമോപചാരം

Kerala
  •  19 hours ago
No Image

പഹൽഗാം ഭീകരാക്രമണം: സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ വിമർശനം

National
  •  19 hours ago
No Image

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ കെ കസ്തൂരിരംഗന്‍ അന്തരിച്ചു

National
  •  20 hours ago
No Image

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രിം കോടതിയുടെ രൂക്ഷവിമര്‍ശനം; സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കരുതെന്ന്

National
  •  20 hours ago
No Image

സ്വത്ത് തട്ടിയെടുക്കാൻ 52കാരിയായ ഭാര്യയെ കൊലപ്പെടുത്തി; 28കാരന് ജീവപര്യന്തം കഠിനതടവ്

Kerala
  •  20 hours ago
No Image

വമ്പൻ തിരിച്ചടി! ബാംഗ്ലൂരിനെതിരെ രാജസ്ഥാന് കിട്ടേണ്ട അഞ്ച് റൺസ് നിഷേധിച്ച് അമ്പയർ

Cricket
  •  20 hours ago
No Image

താമരശ്ശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

Kerala
  •  a day ago
No Image

ബന്ദിപ്പോരയില്‍ ഏറ്റുമുട്ടല്‍;  ലഷ്‌കര്‍ കമാന്‍ഡറെ സൈന്യം വധിച്ചു

National
  •  a day ago
No Image

പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തു

Kerala
  •  a day ago
No Image

മോഡൽ പരീക്ഷയിൽ മിനിമം മാർക്കില്ലെങ്കിൽ ഇനി എസ്.എസ്.എൽ.സി പരീക്ഷ എഴുതാനാവില്ല; പുതിയ നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a day ago