HOME
DETAILS

ഇത്തിഹാദ് റെയില്‍ മുതല്‍ പറക്കും ടാക്‌സികള്‍ വരെ; ദുബൈയിലെ ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന ആറ് പദ്ധതികള്‍ ഇവയാണ്

  
April 20 2025 | 09:04 AM


ദുബൈ: വരും വര്‍ഷങ്ങളില്‍, ദുബൈയുടെ പൊതുഗതാഗത സംവിധാനം നഗരത്തിലുടനീളം മാത്രമല്ല, യുഎഇയിലുടനീളമുള്ള ആളുകളുടെ യാത്രകളെ മാറ്റിമറിക്കും. അണിയറയില്‍ ഒരുങ്ങുന്ന പദ്ധതികള്‍ രാജ്യത്തെ പൊതുഗതാഗത മേഖലയില്‍ വിപ്ലവം തീര്‍ക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദൈനംദിന യാത്രകളെയും ദീര്‍ഘദൂര യാത്രകളെയും പുനര്‍നിര്‍വചിക്കുന്ന പ്രധാന പദ്ധതികളെക്കുറിച്ച് നമുക്ക് പരിശോധിക്കാം.

1. ദുബൈ മെട്രോ ബ്ലൂ ലൈന്‍ 
ദുബൈ മെട്രോയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്ലൂ ലൈന്‍ 2029 സെപ്റ്റംബര്‍ 9ന് തുറക്കും. ഇത് നഗരത്തിലെ വളര്‍ന്നുവരുന്ന റെയില്‍ ശൃംഖലയിലേക്ക് 30 കിലോമീറ്റര്‍ പുതിയ ട്രാക്കുകളും 14 സ്റ്റേഷനുകളും കൂട്ടിചേര്‍ക്കും. ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയില്‍ നിന്നുള്ള അറിയിപ്പ് പ്രകാരം ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, അക്കാദമിക് സിറ്റി, ദുബൈ സിലിക്കണ്‍ ഒയാസിസ് തുടങ്ങിയ പ്രധാന സ്ഥലങ്ങളെ ഇത് ബന്ധിപ്പിക്കും. പൂര്‍ത്തിയാകുമ്പോള്‍ മെട്രോ, ട്രാം സ്റ്റേഷനുകളുടെ എണ്ണം 64 ല്‍ നിന്ന് 78 ആയി ഉയരും. 

2. റെയില്‍ ബസ്: ഭാവിയിലേക്കുള്ള ഒരു സൗരോര്‍ജ്ജ യാത്ര
ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ ഉദ്ഘാടനം ചെയ്ത ഫ്യൂച്ചറിസ്റ്റിക് റെയില്‍ ബസ് ഒരു ബസിന്റെയും ട്രെയിനിന്റെയും സവിശേഷതകള്‍ ഒത്തുചേര്‍ന്നതാണ്. 40 യാത്രക്കാര്‍ക്ക് ഇരിക്കാവുന്നതും, മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാവുന്നതും, സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത് പരിസ്ഥിതി സൗഹൃദപരവും ചെലവ് കുറഞ്ഞതുമാകുന്നു.

റെയില്‍ ബസ് ഇന്‍കോര്‍പ്പറേറ്റഡുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഈ വാഹനം, വേഗതയും സുസ്ഥിരതയും സംയോജിപ്പിച്ച് നഗരയാത്രക്ക് ഒരു പുതിയ രൂപം നല്‍കുന്നു.

2025-04-2014:04:21.suprabhaatham-news.png
 
 

3. ട്രാക്കില്ലാതെ ഓടുന്ന ട്രാമുകള്‍
ദുബൈയില്‍ ട്രാക്കുകളില്ലാതെ ഓടുന്ന ഒരു പുതിയ ബോള്‍ഡ് ട്രാം പ്രവര്‍ത്തനം ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ്. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ട്രാമുകള്‍, പ്രത്യേക പാതകളില്‍ വരച്ചിരിക്കുന്ന വരകളെ പിന്തുടരുന്ന ക്യാമറകള്‍ ഉപയോഗിച്ച് വെര്‍ച്വല്‍ ട്രാക്കുകള്‍ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുക.

കുറഞ്ഞ ചെലവില്‍ വേണ്ടി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഓരോ ട്രാമും മൂന്ന് ബോഗികളിലായി 300 യാത്രക്കാരെ വരെ വഹിക്കും. മണിക്കൂറില്‍ 25 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ഇവയ്ക്ക് സഞ്ചരിക്കാനാകും. നഗരത്തിലെ എട്ട് പ്രധാന സ്ഥലങ്ങളിലേക്ക് ഇവ വ്യാപിപ്പിക്കുന്നതിനെ കുറിച്ചുള്ള പഠനം നടന്നുവരികയാണ്.

4. ഡ്രൈവറില്ലാ ടാക്‌സികള്‍ 2026ല്‍
ദുബൈയിലെ സെല്‍ഫ് ഡ്രൈവിംഗ് ടാക്‌സികള്‍ ഈ വര്‍ഷം അവസാനത്തോടെ പരീക്ഷണ ഓട്ടം ആരംഭിക്കും. 2026ല്‍ പദ്ധതി സമ്പൂര്‍ണമായും ആരംഭിക്കും.  തുടക്കത്തില്‍, പരീക്ഷണ സമയത്ത് ടാകിസികളില്‍ ഒരു ഡ്രൈവര്‍ ഉണ്ടായിരിക്കും. ഊബര്‍, വീറൈഡ്, ബൈഡു എന്നിവയുമായുള്ള ആര്‍ടിഎയുടെ പങ്കാളിത്തത്തിന്റെ ഭാഗമാണ് ഈ പദ്ധതി. ആര്‍ടിഎയുടെ സ്വയംഭരണ മൊബിലിറ്റി പ്ലാറ്റ്‌ഫോമായ അപ്പോളോ ഗോയ്ക്ക് കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

5. 2025 അവസാനത്തോടെ പറന്നുയരാന്‍ ഒരുങ്ങുന്ന എയര്‍ ടാക്‌സികള്‍ 
2025 ഡിസംബറോടെ ദുബൈയില്‍ എയര്‍ ടാക്‌സികള്‍ പറന്നുയരാന്‍ തുടങ്ങും. ജോബി ഏവിയേഷന്‍ ഇതിനകം തന്നെ ഒരു പ്രോട്ടോടൈപ്പ് അനാച്ഛാദനം ചെയ്തിട്ടുണ്ട്. 2030 ആകുമ്പോഴേക്കും എല്ലാ യാത്രകളുടെയും 25% സെല്‍ഫ് ഡ്രൈവിംഗ് ആക്കുക എന്ന ദുബൈയുടെ ലക്ഷ്യത്തെ ഈ പൂര്‍ണ്ണഇലക്ട്രിക് വിമാനങ്ങള്‍ പിന്തുണയ്ക്കും.

2025-04-2014:04:07.suprabhaatham-news.png
 
 

കാര്‍ഗോ ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള പൈലറ്റഡ്, ഓട്ടോണമസ് എയര്‍ മൊബിലിറ്റിക്ക് അടിത്തറ പാകിക്കൊണ്ട് നിലവില്‍ നിയന്ത്രണങ്ങളും എയര്‍ കോറിഡോറുകളും രൂപപ്പെടുത്തിയുകൊണ്ടിരിക്കുകയാണ്.

6. ഇത്തിഹാദ് റെയില്‍
യുഎഇയിലെ ഏറ്റവും അഭിലഷണീയമായ പദ്ധതികളിലൊന്നായ ഇത്തിഹാദ് റെയിലിന്റെ അതിവേഗ പാത അബൂദബിയെയും ദുബൈയെയും വെറും 30 മിനിറ്റിനുള്ളില്‍ ബന്ധിപ്പിക്കും. മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗതത്തിലാകും ഇത്തിഹാദ് റെയില്‍ സഞ്ചരിക്കുക.

അടുത്ത അഞ്ച് പതിറ്റാണ്ടുകളിള്‍ ഇത്തിഹാദ് റെയില്‍ യുഎഇയുടെ ജിഡിപിയിലേക്ക് 145 ബില്യണ്‍ ദിര്‍ഹം സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കശ്മീർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ. രാമചന്ദ്രന് കൊച്ചിയിൽ സംസ്ഥാന ബഹുമതികളോടെ അന്തിമോപചാരം

Kerala
  •  19 hours ago
No Image

പഹൽഗാം ഭീകരാക്രമണം: സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ വിമർശനം

National
  •  19 hours ago
No Image

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ കെ കസ്തൂരിരംഗന്‍ അന്തരിച്ചു

National
  •  20 hours ago
No Image

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രിം കോടതിയുടെ രൂക്ഷവിമര്‍ശനം; സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കരുതെന്ന്

National
  •  20 hours ago
No Image

സ്വത്ത് തട്ടിയെടുക്കാൻ 52കാരിയായ ഭാര്യയെ കൊലപ്പെടുത്തി; 28കാരന് ജീവപര്യന്തം കഠിനതടവ്

Kerala
  •  20 hours ago
No Image

വമ്പൻ തിരിച്ചടി! ബാംഗ്ലൂരിനെതിരെ രാജസ്ഥാന് കിട്ടേണ്ട അഞ്ച് റൺസ് നിഷേധിച്ച് അമ്പയർ

Cricket
  •  20 hours ago
No Image

താമരശ്ശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

Kerala
  •  21 hours ago
No Image

ബന്ദിപ്പോരയില്‍ ഏറ്റുമുട്ടല്‍;  ലഷ്‌കര്‍ കമാന്‍ഡറെ സൈന്യം വധിച്ചു

National
  •  a day ago
No Image

പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തു

Kerala
  •  a day ago
No Image

മോഡൽ പരീക്ഷയിൽ മിനിമം മാർക്കില്ലെങ്കിൽ ഇനി എസ്.എസ്.എൽ.സി പരീക്ഷ എഴുതാനാവില്ല; പുതിയ നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a day ago