
അവനായിരിക്കും ഭാവിയിൽ ക്രിക്കറ്റ് ലോകം ഭരിക്കുക: സുരേഷ് റെയ്‌ന

ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെ അരങ്ങേറ്റം നടത്തി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച യുവതാരമാണ് രാജസ്ഥാൻ റോയൽസിന്റെ വൈഭവ് സൂര്യവംശി. ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് വൈഭവ്. തന്റെ ആദ്യ ഐപിഎൽ മത്സരത്തിൽ തന്നെ മിന്നും പ്രകടനമാണ് ഈ 14കാരൻ കാഴ്ചവെച്ചത്. ഇപ്പോൾ താരത്തെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന. ഭാവിയിൽ വൈഭവ് ക്രിക്കറ്റ് ലോകം ഭരിക്കുമെന്നാണ് റെയ്‌ന പറഞ്ഞത്.
''ഭാവിയിൽ വൈഭവ് സൂര്യവംശി ക്രിക്കറ്റ് ലോകം ഭരിക്കും. അവൻ തന്റെ കഴിവ് തെളിയിക്കും. 43 വയസുള്ള ധോണി ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരനെ നേരിടുന്ന ചെന്നൈയും രാജസ്ഥാനും തമ്മിലുള്ള മത്സരം കാണാനായി ഞാൻ കാത്തിരിക്കുകയാണ്. ഞാനാണ് എതിർ ടീമിന്റെ ക്യാപ്റ്റൻ എങ്കിൽ അവന്റെ അടുത്തേക്ക് പോയി ഞാൻ അഭിനന്ദിക്കുമായിരുന്നു. ഞങ്ങൾക്ക് മികച്ച ഒരു ഭാവിയുണ്ടെന്നും അത് ശരിയായ ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുയാണെന്നും പറയുമായിരുന്നു'' സുരേഷ് റെയ്‌ന പറഞ്ഞു.
മത്സരത്തിൽ 20 പന്തിൽ 34 റൺസാണ് വൈഭവ് അടിച്ചെടുത്തത്. മൂന്ന് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ലിസ്റ്റ് എ ക്രിക്കറ്റിന്റെ ചരിത്രത്താളുകളിലും വൈഭവ് ഈ വർഷം ഇടം നേടിയിരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ മധ്യപ്രദേശിനെതിരെ ബീഹാറിന് വേണ്ടി കളത്തിൽ ഇറങ്ങിയാണ് വൈഭവ് ഈ നേട്ടം കൈവരിച്ചത്. ലിസ്റ്റ് എ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് വൈഭവ് മാറിയിരുന്നത്.
പരുക്കേറ്റ ക്യാപ്റ്റൻ സഞ്ജു സാംസണിന് പകരമാണ് താരം കളത്തിൽ ഇറങ്ങിയത്. സഞ്ജുവിന് പകരം റിയാൻ പരാഗ് ആയിരുന്നു രാജസ്ഥാനെ നയിച്ചിരുന്നത്. എന്നാൽ മത്സരത്തിൽ രാജസ്ഥാൻ പരാജയപ്പെട്ടിരുന്നു. രണ്ട് റൺസിനായിരുന്നു രാജസ്ഥാൻ പരാജയപ്പെട്ടത്. രാജസ്ഥാന്റെ തട്ടകമായ ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 180 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടാനേ സാധിച്ചുള്ളു.
Suresh Raina Praises Rajasthan Royals Young Player Vaibhav Suryavanshi Great Performance Against Lucknow Super Giants In IPL 2025
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാക് വ്യോമാതിര്‍ത്തി അടച്ചു; ഇന്ത്യ-യുഎഇ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടേക്കും, വിമാനടിക്കറ്റു നിരക്ക് വര്‍ധിക്കാന്‍ സാധ്യത
uae
• 16 hours ago
പഹല്‍ഗാം ഭീകരാക്രമണം: പ്രതിഷേധസൂചകമായി ഹൈദരാബാദില്‍ മുസ്ലിംകള്‍ പള്ളിയിലെത്തിയത് കറുത്ത കൈവളകള്‍ ധരിച്ച്
National
• 17 hours ago
പഹൽഗാം ഭീകരാക്രമണം: ഐക്യത്തോടെ നിന്ന് ഭീകരതയെ തോൽപ്പിക്കണം - രാഹുൽ ഗാന്ധി
National
• 17 hours ago
ഒരു പാകിസ്ഥാനിയും ഇന്ത്യയിൽ തങ്ങരുത്: സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകി ആഭ്യന്തര മന്ത്രി അമിത് ഷാ
National
• 17 hours ago
നടിമാർക്കെതിരെ ലൈംഗിക ചുവയുള്ള പരാമർശം നടത്തിയതിന് 'ആറാട്ടണ്ണൻ' എന്നറിയപ്പെടുന്ന സന്തോഷ് വർക്കി അറസ്റ്റിൽ
Kerala
• 18 hours ago
കശ്മീർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ. രാമചന്ദ്രന് കൊച്ചിയിൽ സംസ്ഥാന ബഹുമതികളോടെ അന്തിമോപചാരം
Kerala
• 19 hours ago
പഹൽഗാം ഭീകരാക്രമണം: സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ വിമർശനം
National
• 19 hours ago
ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ കെ കസ്തൂരിരംഗന്‍ അന്തരിച്ചു
National
• 20 hours ago
സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രിം കോടതിയുടെ രൂക്ഷവിമര്‍ശനം; സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കരുതെന്ന്
National
• 20 hours ago
സ്വത്ത് തട്ടിയെടുക്കാൻ 52കാരിയായ ഭാര്യയെ കൊലപ്പെടുത്തി; 28കാരന് ജീവപര്യന്തം കഠിനതടവ്
Kerala
• 20 hours ago
താമരശ്ശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
Kerala
• 21 hours ago
ബന്ദിപ്പോരയില്‍ ഏറ്റുമുട്ടല്‍; ലഷ്കര്‍ കമാന്‍ഡറെ സൈന്യം വധിച്ചു
National
• a day ago
പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തു
Kerala
• a day ago
മോഡൽ പരീക്ഷയിൽ മിനിമം മാർക്കില്ലെങ്കിൽ ഇനി എസ്.എസ്.എൽ.സി പരീക്ഷ എഴുതാനാവില്ല; പുതിയ നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്
Kerala
• a day ago
പീക് ടൈമില്‍ 62% വരെ വിദ്യാര്‍ഥികള്‍, 11 വര്‍ഷമായി കണ്‍സെഷന്‍ ടിക്കറ്റ് ഒരു രൂപ മാത്രം; ഇങ്ങനെ പോയാല്‍ പറ്റില്ലെന്ന് ബല്ലുടകമള്‍; ഇന്ന് മുഖാമുഖം ചര്‍ച്ച
latest
• a day ago
മോട്ടോർ വാഹന വകുപ്പിൽ; ബയോമെട്രിക് ഹാജരില്ലെങ്കിൽ ഇനി ശമ്പളവുമില്ല; ഉത്തരവുമായി ട്രാൻസ്പോർട്ട് കമ്മീഷണർ
Kerala
• a day ago
ഇങ്ങനെയൊരു സംഭവം ചരിത്രത്തിലാദ്യം; തോൽവിയിലും ജെയ്‌സ്വാളിന് അത്ഭുതകരമായ റെക്കോർഡ്
Cricket
• a day ago
ടെന്‍ഷന്‍ വേണ്ട, പുല്‍പ്പറ്റയുടെ 'ചങ്ങാത്തം' കൂട്ടിരിക്കും..; കുട്ടികളിലെ ആത്മഹത്യ തടയാന്‍ പദ്ധതിയുമായി പുല്‍പ്പറ്റ പഞ്ചായത്ത്; പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍
latest
• a day ago
തകർന്നടിഞ് പാകിസ്ഥാൻ ഓഹരി വിപണി; ഐഎംഎഫ് ബെയിൽഔട്ടും അന്താരാഷ്ട്ര ഒറ്റപ്പെടലും, പാകിസ്ഥാന്റെ സാമ്പത്തിക ഭാവിയെന്ത്?
Economy
• a day ago
ഇനി കൂളായി ഹജ്ജും ഉംറയും ചെയ്യാം; ശരീരം തണുപ്പിക്കുന്ന 'കൂളര്‍ ഇഹ്റാം വസ്ത്രം' അവതരിപ്പിച്ച് സഊദി
Saudi-arabia
• a day ago
അമ്പലമുക്ക് വിനീത കൊലക്കേസ്: കേരളത്തില്‍ തൂക്കുകയര്‍ കാത്ത് 40 പേര്, അവസാനം വധശിക്ഷ നടപ്പാക്കിയത് 34 കൊല്ലം മുമ്പ് റിപ്പര്‍ ചന്ദ്രനെ; നടപടിക്രമങ്ങള്‍ ഇങ്ങനെ
Kerala
• a day ago