
ഇസ്റാഈല് ആക്രമണം രൂക്ഷം; കൊന്നൊടുക്കിയത് 64 ലേറെ മനുഷ്യരെ, ഹമാസിന് മേല് സമ്മര്ദ്ദം ശക്തമാക്കാന് നെതന്യാഹു

ഗസ്സയില് ആക്രമണം രൂക്ഷമായി തുടര്ന്ന് ഇസ്റാഈല്. ശനിയാഴ്ച നടത്തിയ ആക്രമണത്തില് 64 പേരാണ് കൊല്ലപ്പെട്ടത്. ബന്ദി മോചനത്തിന് ഹമാസിനെ നിര്ബന്ധിക്കാനെന്ന പേരില് ഗസ്സയില് ചോരപ്പുഴ തീര്ക്കുയാണ് ഇസ്റാഈല്. ഭക്ഷണവും മരുന്നും നിഷേധിക്കപ്പെട്ട് പട്ടിണിയോടും രോഗങ്ങളോടും മല്ലടിക്കുന്നവരെയാണ് ഇസ്റാഈല് ഭീകരര് കൊന്നൊടുക്കുന്നത്. 48 മണിക്കൂറിനിടെ ഇവിടെ നൂറോളം ആളുകള് കൊല്ലപ്പെട്ടതായും റിപ്പോര്ട്ടുകള് പറയുന്നു. ഖാന്യൂനുസില് 20ഓളം പിഞ്ചു കുഞ്ഞുങ്ങള് കൊല്ലപ്പെട്ടതായും റിപ്പോര്ട്ടുകളിലുണ്ട്.
സുരക്ഷിത കേന്ദ്രങ്ങള് നോക്കിയാണ് നിലവില് ആക്രമണം നടത്തുന്നത്. മവാസിയില് സുരക്ഷിത കേന്ദ്രമായി ഇസ്റാഈല് തന്നെ നിശ്ചയിച്ച കേന്ദ്രത്തില് നടത്തിയ ആക്രമണത്തില് സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്.
ഹമാസിന് മേല് കൂടുതല് സമ്മര്ദ്ദം ചെലുത്താനാണ് ഇസ്റാഈലിന്റെ നീക്കമെന്നാണ് സൂചന. വെടിനിര്ത്തലിനായി ഇസ്റാഈല് മുന്നോട്ട് വെച്ച നിര്ദ്ദേശം തള്ളുകയും ബന്ദികളെ മോചിപ്പിക്കുന്നതിന് പകരം യുദ്ധം പൂര്ണമായും അവസാനിപ്പിക്കണമെന്ന് നിര്ദ്ദേസം മന്നോട്ട് വെച്ച ഹമാസിനെ പാഠം പഠിപ്പിക്കാനാണ് ആക്രമണം ശക്തമാക്കുന്നതെന്നാണ് നെതന്യാഹു തങ്ങളുടെ ക്രൂരതയെ ന്യായീകരിക്കുന്നത്.
അതിനിടെ, പട്ടിണി പിടിമുറുക്കിയ ഗസ്സക്കു മേല് തുടരുന്ന ഉപരോധം അവസാനിപ്പിക്കാന് ഇടപെടണമെന്ന് ലോകാരോഗ്യ സംഘടന കിഴക്കന് മെഡിറ്ററേനിയന് ഓഫിസ് മേധാവി ഡോ. ഹനാന് ബല്ഖി ഇസ്റാഈലിലെ യു.എസ് അംബാസഡര് മൈക് ഹക്കാബിയോട് ആവശ്യപ്പെട്ടു. അതേസമയം, ബന്ദികളെ തിരിച്ചെത്തിക്കുന്നതിനാണ് തന്റെ മുന്ഗണനയെന്നും ഹക്കാബി പറഞ്ഞു. എന്നാല് ഹമാസുമായി വെടിനിര്ത്തല് കരാറില്ലെന്നും ഗസ്സയിലേക്ക് മാനുഷിക സഹായം കടക്കുന്നത് അനുവദിക്കില്ലെന്നുമാണ് ഇസ്റാഈല് ദേശീയ സുരക്ഷ മന്ത്രി ഇല്തമര് ബെന് ഗ്വിറും പറഞ്ഞത്. ഗസ്സയില് വെടിനിര്ത്താതെ ബന്ദികളെ വിട്ടയക്കില്ലെന്ന് ഹമാസ് നേതാവ് ഖലീല് ഹയ്യയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
വെടിനിര്ത്തല് കരാര് ലംഘിച്ച് ഇസ്റാഈല് വീണ്ടും ആക്രമണം ശക്തമാക്കിയ മാര്ച്ച് അവസാനം മുതല് 4,20,000 ഫലസ്തീനികള് പുതുതായി കുടിയിറക്കപ്പെട്ടതായി യു.എന് അഭയാര്ഥി ഏജന്സി റിപ്പോര്ട്ട് പറയുന്നു.
Israel escalates its military offensive in Gaza, killing 64 people in a single day. Amid severe food and medicine shortages, the attacks target designated safe zones, claiming the lives of women and children. International calls grow to end the siege as civilian suffering worsens.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കറന്റ് അഫയേഴ്സ്-21-04-2025
PSC/UPSC
• 14 hours ago
കിയ മോട്ടോഴ്സിന്റെ പ്ലാന്റിൽ നിന്ന് 900 എഞ്ചിനുകൾ മോഷ്ടിച്ച കേസിൽ ഒൻപത് പേർ പിടിയിൽ; വിദേശ പൗരന്മാരും അറസ്റ്റിൽ
Kerala
• 15 hours ago
സ്വകാര്യ സ്കൂളുകളുടെ ലൈസന്സ് പുതുക്കുന്നതിന് പുതിയ നയം അവതരിപ്പിച്ച് അബൂദബി വിദ്യാഭ്യാസ വകുപ്പ്
latest
• 15 hours ago
പോപ്പിന് വിട.!; അടുത്ത പോപ്പിനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തും, ഇന്ത്യയില്നിന്ന് നാലുപേര്ക്ക് വോട്ട്, തീരുമാനമായാല് വെളുത്ത പുക
International
• 16 hours ago
കൊല്ലത്ത് അച്ഛനെയും മകനെയും മർദ്ദിച്ച സംഭവത്തിൽ ഈസ്റ്റ് എസ്.ഐക്ക് സസ്പെൻഷൻ
Kerala
• 16 hours ago
ഇന്ത്യ-സഊദി സാമ്പത്തിക ബന്ധം പുതിയ തലത്തിലേക്ക്: മോദി നാളെ സഊദിയില്
Saudi-arabia
• 16 hours ago
സോഷ്യൽ മീഡിയയിൽ വൈറലാവാൻ കാറിന്റെ ബോണറ്റിൽ കേറി ഡാൻസ്; യുവതിക്ക് 22,500 രൂപ പിഴ ചുമത്തി ആർടിഒ
latest
• 17 hours ago
കോഴിക്കോട്; അമ്മയുടെ കൂടെ ഉറങ്ങിക്കിടന്നിരുന്ന ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ
Kerala
• 17 hours ago
ബഹ്റൈന്-കൊച്ചി സര്വീസ് ആരംഭിച്ച് ഇന്ഡിഗോ; മലയാളി പ്രവാസികള്ക്ക് ആശ്വാസം
bahrain
• 17 hours ago
വിൻസി അലോഷ്യസിന്റെ പരാതി; സിനിമയിലെ ഇന്റേണൽ കമ്മിറ്റി തെളിവെടുപ്പ് കൊച്ചിയിൽ
Kerala
• 17 hours ago
രാജ്യത്ത് ആദ്യമായി രജിസ്ട്രേഷൻ മേഖലയിൽ സമ്പൂർണ ഇ-സ്റ്റാമ്പിങ് നടപ്പാക്കി കേരളം; പ്രതിവർഷം 60 കോടി ലാഭം
National
• 18 hours ago
യുഎഇയുടെ ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാംപെയ്ന് പിന്തുണയുമായി അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ
latest
• 18 hours ago
ഹോട്ടലുകൾക്ക് റേറ്റിങ് ചെയ്യിച്ച് പ്രതിഫലം നൽകി വിശ്വാസം നേടി; പിന്നീട് 25,000 രൂപ തട്ടിയ കേസിൽ പ്രതി പിടിയിൽ
latest
• 18 hours ago
സുപ്രീം കോടതിക്കെതിരെ വീണ്ടും വിമര്ശനവുമായി ബിജെപി; രാജ്യം ചീഫ് ജസ്റ്റിസ് ഭരിച്ചാല് പിന്നെ പാര്ലമെന്റ് എന്തിനെന്ന് എംഎല്എ
National
• 19 hours ago
സൂക്ഷിച്ചാല് ദുഃഖിക്കേണ്ട; കുവൈത്തില് നാളെ മുതല് പുതിയ ഗതാഗത നിയമം പ്രാബല്യത്തില്
latest
• 20 hours ago
നെഹ്റു ട്രോഫി വള്ളംകളി: തിയതി മാറ്റത്തിന് അപേക്ഷ സമര്പ്പിച്ച് ബോട്ട് റേസ് കമ്മിറ്റി; കാത്തിരിപ്പ് വിനോദ സഞ്ചാര വകുപ്പിന്റെ അനുമതിക്ക്
Kerala
• 21 hours ago
കുവൈത്തിലെ സര്ക്കാര് ജോലിക്കാരുടെ ഒരു ഭാഗ്യം; മുഴുവന് ശമ്പളത്തോടു കൂടി എത്ര അവധികളാ അവര്ക്ക് ലഭിക്കുന്നത്; കൂടുതലറിയാം
Kuwait
• a day ago
ഫ്രാന്സിസ് മാര്പാപ്പയുടെ നിര്യാണത്തില് അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്
Kerala
• a day ago
'സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും ഐക്യദാര്ഢ്യത്തിന്റെയും ആഗോള പ്രതീകം'; ഫ്രാന്സിസ് മാര്പ്പാപ്പക്ക് ആദരാഞ്ജലികള് അര്പ്പിച്ച് യുഎഇ രാഷ്ട്ര നേതാക്കള്
latest
• 19 hours ago
സഊദിയില് നിന്നെത്തിയ ഭര്ത്താവിനെ ഭാര്യയും, കാമുകനും ചേര്ന്ന് കൊന്നു; മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു
National
• 19 hours ago
അല് ഐനില് 3,000 വര്ഷം പഴക്കമുള്ള ഇരുമ്പുയുഗ കാലത്തെ ശ്മശാനം കണ്ടെത്തി; വൈറലായി ദൃശ്യങ്ങള്
uae
• 19 hours ago