
'ഇന്ത്യന്‍ സമൂഹം യുഎഇയുടെ വികസനത്തിന് വിലപ്പെട്ട സംഭാവന നല്കി'; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് ഹംദാന്‍

ന്യൂഡല്‍ഹി: ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയോടെ തന്റെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് തുടക്കം കുറിച്ചു. ദുബൈ കിരീടാവകാശിയായതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. സാമ്പത്തിക, സാംസ്കാരിക മേഖലകളില്‍ യുഎഇയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുന്നതിനായാണ് ഷെയ്ഖ് ഹംദാന്‍ ഇന്ത്യയിലെത്തിയിരിക്കുന്നത്.
വ്യാപാരം, നിക്ഷേപം, പ്രതിരോധം തുടങ്ങിയ പ്രധാന മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. യുഎഇയും ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങളുടെ തുടര്‍ച്ചയായ വളര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവേശം പ്രകടിപ്പിച്ചു. പരസ്പര വിശ്വാസത്തിലും ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയിലും അധിഷ്ഠിതമായ മികച്ച ഭാവിയെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
ഇന്ത്യന്‍ സമൂഹം യുഎഇയുടെ വികസനത്തിന് ശക്തമായ സംഭാവന നല്‍കിയിട്ടുണ്ടെന്ന് ഷെയ്ഖ് ഹംദാന്‍ പറഞ്ഞു. ഞങ്ങളുടെ സംഭാഷണങ്ങള്‍ യുഎഇയും ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങളുടെ ശക്തി വീണ്ടും ഉറപ്പിച്ചു. അത് വിശ്വാസത്തില്‍ കെട്ടിപ്പടുത്തതും, ചരിത്രത്താല്‍ രൂപപ്പെടുത്തിയതും, അവസരങ്ങളും, നൂതനാശയങ്ങളും, ശാശ്വതമായ സമൃദ്ധിയും നിറഞ്ഞ ഒരു ഭാവി സൃഷ്ടിക്കുന്നതിനുള്ള പങ്കിട്ട കാഴ്ചപ്പാടിനാല്‍ നയിക്കപ്പെടുന്നതുമാണ്, ഷെയ്ഖ് ഹംദാന്‍ തന്റെ എക്സ് പോസ്റ്റില്‍ പറഞ്ഞു.
It was a pleasure meeting the Prime Minister @NarendraModi today in New Delhi. Our conversations reaffirmed the strength of UAE–India ties which is built on trust, shaped by history, and driven by a shared vision to create a future full of opportunity, innovation, and lasting… pic.twitter.com/D3mXzPteLS
— Hamdan bin Mohammed (@HamdanMohammed) April 8, 2025
കൂടിക്കാഴ്ചയില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന് എന്നിവരുടെ ആശംസകള്‍ ഷെയ്ഖ് ഹംദാന്‍ പ്രധാനമന്ത്രിയെ അറിയിച്ചു. യുഎഇ നേതൃത്വത്തിന് ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യത്തിനും ജനങ്ങള്‍ക്കും തുടര്‍ച്ചയായ പുരോഗതിയും സമൃദ്ധിയും ആശംസിച്ചു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായും ഷെയ്ഖ് ഹംദാന്‍ കൂടിക്കാഴ്ച നടത്തി. പ്രതിരോധ രംഗത്തെ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുക, സുരക്ഷാ മേഖലയിലെ സംയുക്ത സംരംഭങ്ങള്‍ വര്‍ധിപ്പിക്കുക, സമാധാനത്തിവും സ്ഥിരതയ്ക്കുള്ള ശ്രമങ്ങളില്‍ യോജിച്ചു പ്രവര്‍ത്തിക്കുക എന്നീ കാര്യങ്ങളില്‍ ഇരു നേതാക്കളും കാര്യഗൗരവമായ ചര്‍ച്ച നടത്തി.
പ്രതിരോധ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക സ്ഥിരതയും സുരക്ഷയും ലക്ഷ്യമിട്ടു നടത്തുന്ന സംയുക്ത സംരംഭങ്ങളെക്കുറിച്ചും ഇരുരാജ്യങ്ങളും തങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കി.
വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ഷെയ്ഖ് ഹംദാന്‍ കൂടിക്കാഴ്ച നടത്തി.
Dubai's Crown Prince, Sheikh Hamdan bin Mohammed Al Maktoum, commenced his first official visit to India on April 8, 2025, aiming to strengthen the Comprehensive Strategic Partnership between the UAE
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രമുഖ പണ്ഡിതനും കടമേരി റഹ്മാനിയ കോളേജ് സീനിയർ മുദരിസുമായ യൂസഫ് ഉസ്താദ് ജിദ്ദയിൽ അന്തരിച്ചു
Saudi-arabia
• 2 hours ago
വാംഖഡെയില്‍ ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യൻസ്; വിജയം നാല് വിക്കറ്റിന്
Cricket
• 10 hours ago
അടിച്ചെടുത്തത് സെഞ്ച്വറി നേട്ടം; വാംഖഡെയുടെ ചരിത്ര പുരുഷനായി ഹിറ്റ്മാൻ
Cricket
• 11 hours ago
ഐഫോണിനു വരെ വ്യാജൻ; തിരുവനന്തപുരത്ത് വ്യാജ മൊബൈല്‍ ഫോണ്‍ വില്പന; മൂന്നുപേർ പിടിയിൽ
Kerala
• 11 hours ago
ആലപ്പുഴയിൽ ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോയ സംഭവം; കീഴ്ശാന്തി പിടിയിൽ
Kerala
• 11 hours ago
ഹെൽമെറ്റും സീറ്റ് ബെൽറ്റും ഇടാൻ മറക്കണ്ട; ട്രാഫിക് പരിശോധനയിൽ ഒരാഴ്ചക്കിടെ 32.49 ലക്ഷം രൂപ പിഴ
Kerala
• 11 hours ago
കളിച്ചത് ടെസ്റ്റാണെങ്കിലും, റാഞ്ചിയത് വമ്പൻ നേട്ടം; ഹൈദരാബാദിന്റെ വെടിക്കെട്ട് വീരന് ചരിത്രനേട്ടം
Cricket
• 12 hours ago
എൽഎൽബി പുനർമൂല്യനിർണയ വിവാദം; അധ്യാപികയുടെ വീട്ടിൽ നിന്നും ഉത്തരക്കടലാസുകൾ ഏറ്റെടുത്ത് കേരള സർവകലാശാല
National
• 12 hours ago
ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരം അദ്ദേഹമാണ്: തെരഞ്ഞെടുപ്പുമായി ഡെമ്പലെ
Football
• 12 hours ago
സിപിഒ റാങ്ക് ലിസ്റ്റ് അവസാനിക്കാൻ 2 ദിവസം മാത്രം; നിയമനത്തിനായി ഉദ്യോഗാർത്ഥികൾ വെള്ള പുതച്ച് റീത്ത് വച്ച് പ്രതിഷേധം
Kerala
• 12 hours ago
വിദേശ വിദ്യാർഥികളുടെ ഹാർവാർഡ് പ്രവേശനം തടയും; ട്രംപ് ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങൾ
International
• 13 hours ago
അൽ നസറിന് പകരം റൊണാൾഡോ ആ ടീമിൽ പോയിരുന്നെങ്കിൽ മൂന്ന് കിരീടങ്ങൾ നേടുമായിരുന്നു: പിയേഴ്സ് മോർഗൻ
Football
• 13 hours ago
ഉത്സവത്തിന്റെ ഭാഗമായി തീക്കനലിന് മുകളിലൂടെ ഓടി; കാലിടറി വീണ വയോധികന് പൊള്ളലേറ്റ് മരിച്ചു
National
• 13 hours ago
അധ്യാപകനെതിരെയുള്ള പീഡന പരാതി വ്യാജം; ഏഴ് വർഷത്തിന് ശേഷം യുവതിയുടെ വെളിപ്പെടുത്തൽ
Kerala
• 13 hours ago
വമ്പൻ തിരിച്ചടി! രാജസ്ഥാന്റെ ചരിത്രത്തിലെ ആദ്യ നിർഭാഗ്യവാനായ താരമായി സഞ്ജു
Cricket
• 15 hours ago
'മനസ്സിലെ ചെളി ആര് തുടച്ചുമാറ്റും?'; വിദ്യാര്‍ത്ഥികളെക്കൊണ്ട് സ്കൂട്ടര്‍ വൃത്തിയാക്കിച്ച് അധ്യാപിക, രൂക്ഷമായി പ്രതികരിച്ച് സോഷ്യല്‍ മീഡിയ
National
• 16 hours ago
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുംബൈയില്‍ അറസ്റ്റില്‍
National
• 17 hours ago
മുനമ്പം; നിര്‍ണായക ഇടപെടലിന് മുഖ്യമന്ത്രി; ക്രൈസ്തവ സഭാ പ്രതിനിധികളെ ചര്‍ച്ചക്ക് വിളിച്ചു
Kerala
• 18 hours ago
വഖഫ് ബില്ല് കൊണ്ട് ഗുണമില്ലെന്ന് ഇപ്പോൾ മനസിലായെന്ന് ആർച്ച് ബിഷപ്പ്; മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് വ്യക്തമാക്കി
Kerala
• 14 hours ago
മെസിയൊന്നുമല്ല, ഫുട്ബോളിലെ എന്റെ പ്രിയപ്പെട്ട താരം അദ്ദേഹമാണ്: ഡി ബ്രൂയ്ൻ
Football
• 14 hours ago
3 മണിക്കൂറിൽ അതിശക്ത മഴക്ക് സാധ്യത: കോട്ടയത്തും, ഇടുക്കിയിലും ഓറഞ്ച് അലർട്ട്; കേരളത്തിൽ രണ്ട് ദിവസം ഇടിമിന്നൽ മഴക്കും ശക്തമായ കാറ്റിനും സാധ്യത
Kerala
• 14 hours ago