HOME
DETAILS

യാത്രക്കാരുടെ തിരക്കു വര്‍ധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം നോര്‍ത്ത് -മംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു

  
April 07 2025 | 05:04 AM

Thiruvananthapuram North-Mangalore special train service resumes following increase in passenger traffic

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്കു വര്‍ധിച്ചത് കാരണം തിരുവനന്തപുരം നോര്‍ത്ത് മംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു. മംഗളൂരുവില്‍ നിന്നുള്ള സര്‍വീസ് 12നും തിരുവനന്തപുരത്തു നിന്നുള്ള സര്‍വീസ് 13നുമാണ് ആരംഭിക്കുക. മംഗളൂരു ജങ്ഷനില്‍ നിന്ന് ശനിയാഴ്ച വൈകിട്ട് 6ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 6.35ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തുന്നതാണ്. മടക്കയാത്രയ്ക്കുള്ള ട്രെയിന്‍ ഞായറാഴ്ചകളില്‍ വൈകിട്ട് 6.40ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7മണിക്ക് മംഗളൂരു ജങ്ഷനില്‍ എത്തുന്നതുമായിരിക്കും. 

ആലപ്പുഴ വഴിയാണ് സര്‍വീസ്. കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ജങ്ഷന്‍, ആലപ്പുഴ, കായംകുളം, കൊല്ലം എന്നിവിടങ്ങളിലെല്ലാം സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്. 19 കോച്ചുകളാണ് ഇതിലുള്ളത്. തിരുവനന്തപുരം നോര്‍ത്ത് ചെന്നൈ താംബരം എസി സ്‌പെഷല്‍ സര്‍വീസും പുനരാരംഭിച്ചു.

താംബരത്തു നിന്നു വെള്ളിയാഴ്ചകളില്‍ രാത്രി 7.30ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് ഉച്ചയ്ക്ക് 11.30ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തുന്നതായിരിക്കും. മടക്കയാത്രയ്ക്കുള്ള ട്രെയിന്‍ ഞായറാഴ്ചകളില്‍ ഉച്ചയ്ക്ക് ശേഷം 3.25ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7.40ന് താംബരത്ത് എത്തുന്നതായിരിക്കും. കൊല്ലം, ചെങ്കോട്ട വഴിയാണ് സര്‍വീസ് നടത്തുക. 

സ്‌റ്റോപ്പുകള്‍: വര്‍ക്കല, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂര്‍, തെന്‍മല, ചെങ്കോട്ട, തെങ്കാശി, കടയനല്ലൂര്‍, രാജപാളയം, ശ്രീവില്ലിപുത്തൂര്‍, ശിവകാശി, വിരുദുനഗര്‍, മധുര, ഡിണ്ടിഗല്‍, തിരുച്ചിറപ്പള്ളി, ശ്രീരംഗം, അരിയല്ലൂര്‍, വിദുരാചലം, വില്ലുപുരം, മേല്‍വറത്തൂര്‍, ചെങ്കല്‍പേട്ട് എന്നിവിടങ്ങളിലാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യം; ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ നാളെ ഇന്ത്യ സന്ദർശിക്കും

uae
  •  12 hours ago
No Image

പത്തനംതിട്ടയിൽ ഭാര്യക്കെതിരെ ഭർത്താവിന്റെ ആക്രമണം; ഭാര്യ ജോലി ചെയ്തിരുന്ന വീട്ടിലെത്തി കുത്തിപ്പരുക്കേൽപ്പിച്ചു

Kerala
  •  12 hours ago
No Image

ഇന്നും നാളെയും കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  13 hours ago
No Image

എന്റെ ടീമിലെ ഏറ്റവും മികച്ച നാല് താരങ്ങൾ അവരായിരുന്നു: ധോണി

Cricket
  •  13 hours ago
No Image

ഒമാനിലെ സ‍ഞ്ചാരികളിൽ ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നു

oman
  •  13 hours ago
No Image

ദെയ്‌റയും ബര്‍ദുബായിയെയും തമ്മില്‍ ബന്ധിപ്പിക്കാൻ ദുബൈ ക്രീക്കിന് മുകളിലൂടെ എട്ടുവരി പാലം നിര്‍മിക്കുന്നു

uae
  •  13 hours ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ: യുഎഇ സ്‌കൂളുകളിലെ പ്ലസ് വൺ അധ്യയന വർഷം മാറാൻ സാധ്യത

uae
  •  14 hours ago
No Image

ചീങ്കണ്ണിയുടെ വായില്‍ കൈയിട്ട് തന്റെ നായയെ രക്ഷിച്ച് യുവതി...  രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രം

Kerala
  •  15 hours ago
No Image

സുപ്രഭാതം ലഹരിവിരുദ്ധ യാത്രക്ക് തുടക്കം 

organization
  •  15 hours ago
No Image

ദിലീപിന്റെ ആവശ്യം തള്ളി; നടിയെ ആക്രമിച്ച കേസില്‍ ഇനി സിബിഐ അന്വേഷണമില്ലെന്നു ഹൈകോടതി

Kerala
  •  16 hours ago