HOME
DETAILS

തീവ്ര ഹിന്ദുത്വവാദികള്‍ പ്രതികളായ മലേഗാവ് ഭീകരാക്രമണം: വീണ്ടും ജഡ്ജിയെ മാറ്റി; കേസിലെ അഞ്ചാമത്തെ സ്ഥലംമാറ്റം

  
April 07 2025 | 01:04 AM

Judge Conducting Trial in 2008 Malegaon Blast Case Transferred

മുംബൈ: തീവ്ര ഹിന്ദുത്വവാദികള്‍ പ്രതിസ്ഥാനത്തുള്ള മലേഗാവ് ഭീകരാക്രമണക്കേസിന്റെ അന്തിമവിചാരണ പൂര്‍ത്തിയാകുകയും വിധി പുറപ്പെടുവിക്കാനിരിക്കുകയും ചെയ്യുന്നതിനിടെ ജഡ്ജിയെ മാറ്റി. കേസിന്റെ വിചാരണ നടക്കുന്ന മുംബൈയിലെ പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി എ.കെ ലഹോത്തിയെ നാസിക് കോടതിയിലേക്കാണ് സ്ഥലംമാറ്റിയത്. ബോംബെ ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ആണ് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. വേനല്‍ക്കാല അവധിക്ക് ശേഷം ജൂണ്‍ ഒമ്പതിന് കോടതികള്‍ വീണ്ടും തുറക്കുമ്പോള്‍ ആണ് ഉത്തരവ് പ്രാബല്യത്തില്‍ വരുക. 


ശനിയാഴ്ചയാണ് കേസില്‍ അവസാനമായി വാദംകേട്ടത്. ഈ മാസം 15നകം ശേഷിക്കുന്ന വാദങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജഡ്ജിക്കും പ്രോസിക്യൂഷനും ഹൈക്കോടതി നിര്‍ദേശം നല്‍കി. വാദം പൂര്‍ത്തിയാക്കി അടുത്ത ദിവസം കേസ് വിധി പറയാനായി മാറ്റിവയ്ക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. സ്ഥലംമാറ്റ ഉത്തരവ് പുറത്തുവന്നതോടെ ജഡ്ജി ലഹോത്തിയെ മുംബൈയില്‍ തന്നെ നിലനിര്‍ത്താന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഭീകരാക്രമണത്തിന്റെ ഇരകളുടെ അഭിഭാഷകന്‍ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയിട്ടുണ്ട്. വിചാരണാ നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണെന്ന് ആരോപണമുയര്‍ന്ന മലേഗാവ് കേസ് പരിഗണിക്കുന്നതിനിടെ സ്ഥലംമാറ്റം ലഭിക്കുന്ന അഞ്ചാമത്തെ ജഡ്ജിയാണ് ലഹോതി. സ്ഥലംമാറ്റത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കാനും ആലോചിക്കുന്നുണ്ടെന്ന് അഭിഭാഷകന്‍ ഷാഹിദ് നദീം പറഞ്ഞു.


ബി.ജെ.പി മുന്‍ എം.പി സാധ്വി പ്രഗ്യാസിങ്, ലഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത്, മേജര്‍ (റിട്ട.), മേജര്‍ രമേശ് ഉപാധ്യായ, അജയ് രഹിര്‍ക്കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍ക്കര്‍ണി ഉള്‍പ്പെടെയുള്ളവരാണ് കേസിലെ പ്രതികള്‍. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യു.എ.പി.എ), ഇന്ത്യന്‍ ശിക്ഷാ നിയമം (ഐ.പി.സി) എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.


മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലേഗാവില്‍ 2008 സെപ്തംബര്‍ 29നുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന് 17 വര്‍ഷമാകുമ്പോഴാണ് കേസ് അന്തിമ വിചാരണയിലേക്ക് നീങ്ങിയത്. പ്രോസിക്യൂഷന്‍ കുറ്റപത്രത്തില്‍ മൊത്തം 495 സാക്ഷികളാണുള്ളത്. അതില്‍ 323 പേരെ വിസ്തരിച്ചു. 37 പേര്‍ കൂറുമാറി. 39 പേരെ വിചാരണയ്ക്കിടെ ഒഴിവാക്കി. 21 പേര്‍ മരിക്കുകയും ചെയ്തു.


ജൂണിലാണ് കേസിന്റെ അന്തിമവിചാരണ ജഡ്ജി എ.കെ ലഹോത്തി മുമ്പാതെ തുടങ്ങിയത്. പ്രതികള്‍ കുറ്റകൃത്യം ആസൂത്രണംചെയ്തത് സാമുദായിക കലാപം സൃഷ്ടിക്കുകയും അതുവഴി രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷ തകര്‍ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന് എന്‍.ഐ.എ പറഞ്ഞിരുന്നു. റമദാന്‍ കാലത്താണ് സ്‌ഫോടനം നടന്നത്. കൂടാതെ അതുകഴിഞ്ഞ് നവരാത്രി ആഘോഷങ്ങളും വരാനിരിക്കുകയായിരുന്നു. അതിനാല്‍ ജനങ്ങളെ ഭീതിപ്പെടുത്തല്‍ അക്രമികളുടെ ലക്ഷ്യമായിരുന്നുവെന്നും എന്‍.ഐ.എ ചൂണ്ടിക്കാട്ടിയിരുന്നു.

Judge Conducting Trial in 2008 Malegaon Blast Case Transferred



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എല്ലാത്തിലും ഒന്നാമതായ നമ്മള്‍ ലഹരിയിലും ഒന്നാമത്'; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍

Kerala
  •  12 hours ago
No Image

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ച് കേന്ദ്ര സർക്കാർ; ചില്ലറ വിൽപ്പനയെ ബാധിക്കില്ല

National
  •  12 hours ago
No Image

വഖ്ഫ്: പ്രതിഷേധങ്ങള്‍ സമാധാനപരമായിരിക്കണം: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

Kerala
  •  12 hours ago
No Image

റെസിഡൻസി, തൊഴിൽ നിയമലംഘനങ്ങൾ; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 18407 പേർ

Saudi-arabia
  •  12 hours ago
No Image

ചരിത്രനേട്ടം കണ്മുന്നിൽ; തിരിച്ചുവരവിൽ ബുംറയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്

Cricket
  •  13 hours ago
No Image

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യം; ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ നാളെ ഇന്ത്യ സന്ദർശിക്കും

uae
  •  13 hours ago
No Image

പത്തനംതിട്ടയിൽ ഭാര്യക്കെതിരെ ഭർത്താവിന്റെ ആക്രമണം; ഭാര്യ ജോലി ചെയ്തിരുന്ന വീട്ടിലെത്തി കുത്തിപ്പരുക്കേൽപ്പിച്ചു

Kerala
  •  13 hours ago
No Image

ഇന്നും നാളെയും കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  14 hours ago
No Image

എന്റെ ടീമിലെ ഏറ്റവും മികച്ച നാല് താരങ്ങൾ അവരായിരുന്നു: ധോണി

Cricket
  •  14 hours ago
No Image

ഒമാനിലെ സ‍ഞ്ചാരികളിൽ ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നു

oman
  •  14 hours ago