HOME
DETAILS

യുഎസ് അമേരിക്കന്‍ ഉപരോധത്തിനു പിന്നാലെ ഏഴ് കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി യുഎഇ

  
April 05 2025 | 12:04 PM

UAE bans seven companies following US sanctions

ദുബൈ: സുഡാനുമായുള്ള ബന്ധത്തിന്റെ പേകരില്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയ ഏഴ് കമ്പനികള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ അനുമതി ഇല്ലെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു. യുഎസ് ഉപരോധം നേരിടുന്ന ഈ ഏഴു കമ്പനികള്‍ക്കും നിലവില്‍ വാണിജ്യ ലൈസന്‍സ് ഇല്ല.

ഈ വര്‍ഷം ജനുവരി 7നാണ് യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഴ് സ്ഥാപനങ്ങളെ യുഎസ് ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കാപ്പിറ്റല്‍ ടാപ്പ് ഹോള്‍ഡിംഗ് എല്‍എല്‍സി, കാപ്പിറ്റല്‍ ടാപ്പ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സീസ് എല്‍എല്‍സി, കാപ്പിറ്റല്‍ ടാപ്പ് ജനറല്‍ ട്രേഡിംഗ് എല്‍എല്‍സി, ക്രിയേറ്റീവ് പൈത്തണ്‍ എല്‍എല്‍സി, അല്‍ സുമൊറൂദ് ആന്‍ഡ് അല്‍ യാക്കൂത് ഗോള്‍ഡ് & ജ്വല്ലേഴ്‌സ് എല്‍എല്‍സി, അല്‍ ജില്‍ അല്‍ ഖാദം ജനറല്‍ ട്രേഡിംഗ് എല്‍എല്‍സി, ഹൊറൈസണ്‍ അഡ്വാന്‍സ്ഡ് സൊല്യൂഷന്‍സ് ജനറല്‍ ട്രേഡിംഗ് എല്‍എല്‍സി എന്നീ സ്ഥാപനങ്ങള്‍ക്കാണ് യുഎഇ വിലക്കേര്‍പ്പെടുത്തിയത്. 

അമേരിക്കന്‍ ഉപരോധത്തിനു പിന്നാലെ യുഎഇ ഈ ഏഴു സ്ഥാപനങ്ങള്‍ക്കും ബന്ധപ്പെട്ട വ്യക്തികള്‍ക്കുമെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണങ്ങളുടെ ഭാഗമായി യുഎസ് അധികൃതരില്‍ നിന്നും യുഎഇ കൂടുതല്‍ വിവരങ്ങള്‍ തേടിയിട്ടുണ്ട്.

ഈ ഏഴ് സ്ഥാപനങ്ങളില്‍ ഒന്നിനും യുഎഇയില്‍ ബിസിനസ് ലൈസന്‍സ് ഇല്ലെന്നും ഇവ നിലവില്‍ യുഎഇയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും നീതിന്യായ മന്ത്രാലയം സ്ഥിരീകരിച്ചു.

ജനുവരിയില്‍, ആര്‍എസ്എഫ് നേതാവ് മുഹമ്മദ് ഹംദാന്‍ ദഗലോയ്‌ക്കെതിരെയും യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. അദ്ദേഹവും കുടുംബവും യുഎസിലേക്ക് യാത്ര ചെയ്യുന്നത് വിലക്കുകയും യുഎസിലുള്ള അദ്ദേഹത്തിന്റെ എല്ലാ സ്വത്തുക്കളും മരവിപ്പിക്കുകയും ചെയ്തിരുന്നു.

The United Arab Emirates sanctioned seven companies for supplying arms to Sudan's Rapid Support Forces, following U.S. accusations of genocide and sanctions against the paramilitary group's leader.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എമ്മിനെ നയിക്കാന്‍ എം.എ ബേബി; ഇം.എം.എസിന് ശേഷം ജനറല്‍ സെക്രട്ടറിയാകുന്ന ആദ്യ മലയാളി

Kerala
  •  9 hours ago
No Image

മണാലിയിലേക്കുള്ള ട്രിപ്പ് പോകാൻ പൈസയില്ല, ഒടുവിൽ കടക്കാരനെ തോക്കുകാട്ടി കവർച്ച; 7 യുവാക്കൾ പിടിയിൽ

National
  •  10 hours ago
No Image

പിടിവിടാതെ എമ്പുരാന്‍; ആന്റണി പെരുമ്പാവൂരിനും ആദായ നികുതി നോട്ടിസ്; മോഹന്‍ലാലുമായുള്ള സാമ്പത്തിക ഇടപാടിലും വ്യക്തത വരുത്തണം

Kerala
  •  10 hours ago
No Image

തുന്നിക്കെട്ടിയ മുറിവിൽ ഉറുമ്പുകൾ; താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

Kerala
  •  10 hours ago
No Image

“ഇല്ലായിരുന്നെങ്കിൽ...”, ട്രെയിനിൽനിന്ന് തട്ടിയെടുത്ത കുഞ്ഞിനെ ഓട്ടോഡ്രൈവർമാർ രക്ഷപ്പെടുത്തി

Kerala
  •  11 hours ago
No Image

കടക്ക് പുറത്ത്; മാധ്യമങ്ങളെ പുറത്താക്കി സുരേഷ് ഗോപി

Kerala
  •  11 hours ago
No Image

വഖ്ഫ് നിയമം പിന്‍വലിക്കുംവരെ രാജ്യവ്യാപക പ്രക്ഷോഭമെന്ന് വ്യക്തിനിയമ ബോര്‍ഡ്, സമരക്കാര്‍ക്കെതിരേ പ്രതികാര നടപടിയുമായി യുപി പൊലിസ്

latest
  •  13 hours ago
No Image

ശക്തമായ പ്രതിഷേധങ്ങൾക്കിടയിൽ വഖഫ് ബില്ലിൽ ഒപ്പുവച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

National
  •  18 hours ago
No Image

വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു; കുവൈത്തില്‍ വീണ്ടും പവര്‍ കട്ട് ഏര്‍പ്പെടുത്തിയേക്കും

uae
  •  20 hours ago
No Image

വേനൽ മഴ ശക്തമാകുന്നു; സംസ്ഥാനത്ത് നാളെ ഒറ്റപ്പെടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  20 hours ago