HOME
DETAILS

വഖ്ഫ് ബിൽ പാസായതോടെ സഭാ സ്വത്തുക്കൾക്കും ബോർഡ് വരുമോ? ക്രിസ്ത്യൻ സംഘടനകളിൽ ആശങ്ക; വീണ്ടും ചർച്ചയായി മദ്രാസ് ഹൈക്കോടതിയിലെ കേസ്

  
April 04 2025 | 05:04 AM

With the passing of the Waqf Bill will Church properties and Board revenue be affected Christian organizations express concern Case revisited in Madras High Court

 

ന്യൂഡൽഹി: ലോക്സഭയിൽ വഖ്ഫ് ഭേദഗതി ബിൽ പാസായതോടെ വഖ്ഫ് ബോർഡിന് സമാനമായി സഭയുടെ സ്വത്തുക്കൾക്കായി പ്രത്യേക ബോർഡ് സ്ഥാപിക്കണമെന്ന ആവശ്യവുമായി മദ്രാസ് ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസ് വീണ്ടും ചർച്ചയായി. വഖ്ഫ് ബിൽ മാതൃകയിൽ സഭാ സ്വത്തുക്കളിൽ സർക്കാർ ഇടപെടൽ ആരംഭിക്കുമോ എന്ന ആശങ്ക ക്രിസ്ത്യൻ സംഘടനകൾക്കിടയിൽ ശക്തമാണ്. ഹിന്ദു (ദേവസ്വം ബോർഡ്), മുസ്‌ലിം (വഖ്ഫ് ബോർഡ്) സമുദായങ്ങളുടെ സ്വത്തുക്കൾക്ക് പ്രത്യേക ബോർഡുകളുള്ളതുപോലെ സഭാ സ്വത്തുക്കൾക്കും സമാനമായ സംവിധാനം വേണമെന്നാണ് ഹൈക്കോടതിയിലെ ഹരജിയിലെ പ്രധാന ആവശ്യം.

വഖ്ഫ് നിയമം സർക്കാരിന് വഖ്ഫ് സ്വത്തുക്കളിൽ ഇടപെടാൻ സഹായിക്കുന്നതാണെങ്കിൽ, അടുത്ത ഊഴം സഭാ സ്വത്തുക്കൾക്കായുള്ള നിയമമായിരിക്കുമെന്ന് നേരത്തെ പലരും സൂചിപ്പിച്ചിരുന്നു. വഖ്ഫ് ഭേദഗതി ബില്ലിന് പിന്നാലെ സഭാ സ്വത്തുക്കളെ ലക്ഷ്യമിട്ടുള്ള ഒരു ബിൽ വരുമെന്നും, അതുവഴി ബി.ജെ.പി ക്രിസ്ത്യൻ സഭകളുടെ സ്വത്തുക്കളിൽ കൈകടത്തുമെന്നും കോൺഗ്രസ് നേതാവ് ഹൈബി ഈഡൻ ലോക്സഭയിൽ നടന്ന ചർചയിൽ ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഹൈബിയുടെ പ്രസംഗം സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായി മാറി.

കഴിഞ്ഞ നവംബറിൽ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്, സഭാ സ്വത്തുക്കൾക്കായി പ്രത്യേക ബോർഡ് സ്ഥാപിക്കുന്നത് സംബന്ധിച്ച നിർദേശം നൽകാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വിവാദമായ വഖ്ഫ് ഭേദഗതി ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് മുന്നിൽ വച്ച സമയത്താണ് സഭാ സ്വത്തുക്കളെ ലക്ഷ്യമിട്ടുള്ള ഹരജി ഹൈക്കോടതിയിൽ എത്തിയത്. ഈ ഹരജി പരിഗണിച്ച് കേന്ദ്രസർക്കാരിന്റെ നിലപാട് ആരാഞ്ഞ കോടതിയുടെ നടപടി ആശങ്കയുണർത്തുന്നതാണെന്ന് നാഷനൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ (എൻ.സി.സി.ഐ)യും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ)യും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സഭാ സ്വത്തുക്കൾ നിലവിൽ സൊസൈറ്റീസ് ആക്ട്, ട്രസ്റ്റ് ആക്ട്, കമ്പനീസ് ആക്ട്, ചാരിറ്റി കമ്മിഷൻ എന്നിവയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കെ പുതിയ ബോർഡിന്റെ ആവശ്യം എന്തിനാണെന്ന് എൻ.സി.സി.ഐ ചോദിച്ചു.

മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എൻ. സതീഷ് കുമാർ ഈ വിഷയത്തിൽ പങ്കുവച്ച നിരീക്ഷണ പ്രകാരം ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും ചാരിറ്റബിൾ എൻഡോവ്മെന്റുകൾ നിയമപരമായി നിയന്ത്രിക്കപ്പെടുമ്പോൾ, ക്രൈസ്തവ എൻഡോവ്മെന്റുകൾക്ക് അത്തരമൊരു സമഗ്ര നിയന്ത്രണം ഇല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിവിൽ നടപടി ചട്ടത്തിലെ സെക്ഷൻ 92 പ്രകാരം ഒരു സ്യൂട്ട് വഴി മാത്രമാണ് ഇത്തരം സ്ഥാപനങ്ങളിൽ മേൽനോട്ടം നടക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും നടത്തുന്ന സഭാ സ്ഥാപനങ്ങളുടെ സ്വത്തുക്കൾക്ക് സംരക്ഷണവും നിയന്ത്രണവും ആവശ്യമാണെന്നും, സഭാ ഭരണത്തിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ദുരുപയോഗം ആവർത്തിക്കുന്നതായി കോടതി നിരീക്ഷിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ നഗരങ്ങളിലെ പ്രധാന സ്ഥലങ്ങളിൽ കോടികളുടെ സ്വത്തുള്ള ഈ സംവിധാനത്തിന് സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിട്ടിട്ടും സമഗ്രമായ നിയന്ത്രണം ഇല്ലെന്ന യാഥാർത്ഥ്യത്തിലേക്കാണ് ഹൈക്കോടതി വിരൽ ചൂണ്ടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവിൽ കേസെടുത്തു; ജബൽപൂരിലെ മലയാളി വൈദികർക്കെതിരായ മർദ്ദനത്തിൽ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർക്കെതിരെ എഫ്ഐആർ

National
  •  19 hours ago
No Image

24 വര്‍ഷത്തെ കരിയറിന് തിരശ്ശീലയിട്ട് സുജാത; വി.കെ പാണ്ഡ്യനെ കൈവിട്ട മണ്ണു തിരിച്ചുപിടിക്കാന്‍ ഭാര്യ

latest
  •  19 hours ago
No Image

കക്കാടംപൊയില്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മരിച്ചു

Kerala
  •  20 hours ago
No Image

വിവാദ വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്‍കി കോണ്‍ഗ്രസ്

National
  •  20 hours ago
No Image

വിഷുവിന് മുമ്പേ ക്ഷേമ പെൻഷൻ; ഒരു ഗഡു കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ

Kerala
  •  21 hours ago
No Image

പാഠപുസ്തകങ്ങളുടെയും സ്‌കൂള്‍ യൂണിഫോമുകളുടെയും ഫീസ് ഓപ്ഷണല്‍ ആക്കി അബൂദബി; നയം അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കും

uae
  •  21 hours ago
No Image

ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മോദി; മുഹമ്മദ് യൂനസുമായി കൂടിക്കാഴ്ച്ച

National
  •  21 hours ago
No Image

പേരാമ്പ്രയിൽ സ്വകാര്യ ബസ് ഇടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം; ഡ്രൈവർക്കെതിരെ കേസ് എടുത്തു

Kerala
  •  a day ago
No Image

അടുത്ത മൂന്ന് മണിക്കൂറില്‍ ഏഴ് ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദേശം; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  a day ago
No Image

കയ്യകലെ റെക്കോർഡുകളുടെ പെരുമഴ; പന്തിന്റെ ടീമിനെതിരെ കത്തിജ്വലിക്കാൻ സ്‌കൈ 

Cricket
  •  a day ago