
പോക്‌സോ, ലഹരി കേസുകളിൽ അധ്യാപകർക്കെതിരെ കേസെടുക്കുന്നതിന് മുമ്പ് പ്രാഥമികാന്വേഷണം നിർബന്ധം : ഡി.ജി.പിയുടെ നിർദേശം

കോഴിക്കോട്: പോക്‌സോ വിഭാഗത്തിൽ വരുന്നത് ഉൾപ്പെടെ അധ്യാപകർക്കെതിരേയുള്ള പരാതിയിൽ കേസെടുക്കുന്നതിന് മുൻപ് പ്രാഥമികാന്വേഷണം നടത്തണമെന്ന് നിർദേശം. ഡി.ജി.പി ഷേഖ് ദർവേഷ് സാഹേബാണ് ജില്ലാ പൊലിസ് മേധാവിമാർക്കും സ്‌റ്റേഷൻ ഹൗസ് ഓഫിസർമാർക്കും ഇത് സംബന്ധിച്ചുള്ള നിർദേശം നൽകിയത്. പ്രാഥമികാന്വേഷണം 14 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും ഇക്കാലയളവിൽ അറസ്റ്റ് പാടില്ലെന്നും ഡി.ജി.പി നിർദേശിച്ചിട്ടുണ്ട്. അധ്യാപകർക്കെതിരേ ആരെങ്കിലും പരാതി നൽകിയാൽ പൊലിസ് വെറുതെ കേസെടുക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി ഒരു മാസത്തിനുള്ളിൽ പൊലിസ് മേധാവി ഉത്തരവിറക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡി.ജി.പി ഉത്തരവിറക്കിയത്.
നിലവിൽ ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ നിർദേശാനുസരണവും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതികൾ ലഭിച്ചാലും അധ്യാപകർക്കെതിരേ പൊലിസ് ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമാണ് ചെയ്തുവരുന്നത്. ബി.എൻ.എസ്.എസ് 173(3) പ്രകാരം മൂന്ന് വർഷമോ അതിൽ കൂടുതലോ എന്നാൽ ഏഴ് വർഷത്തിൽ താഴെയോ ശിക്ഷ ലഭിക്കാവുന്ന ഏതെങ്കിലും കുറ്റകൃത്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചാൽ ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ അനുമതിയോടെ സ്‌റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ പ്രാഥമിക അന്വേഷണം നടത്തണം. വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രക്ഷിതാവോ വിദ്യാർഥിയോ അധ്യാപകനെതിരേ പരാതി നൽകിയാൽ, ഏതെങ്കിലും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്തണം. അധ്യാപകനും പരാതിപ്പെട്ട കക്ഷിക്കും ഇത് സംബന്ധിച്ച നോട്ടിസ് നൽകണമെന്നും ഡി.ജി.പിയുടെ ഉത്തരവിലുണ്ട്.
ചൈൽഡ് വെൽഫെയർ കമ്മറ്റി മുഖാന്തിരം പൊലിസ് സ്‌റ്റേഷനുകളിൽ എത്തുന്ന പരാതികളിൽ കേസെടുക്കുന്നതിൽ കാലതാമസമുണ്ടായാൽ പൊലിസിനെതിരേ പരാതി ഉയരും. ഇക്കാരണത്താൽ പലപ്പോഴും പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് അധ്യാപകർക്കെതിരേ കേസെടുക്കുന്നത്.
ലഹരി ഉപയോഗം ചോദ്യം ചെയ്ത വൈരാഗ്യത്താൽ അധ്യാപകർക്കെതിരേ വിദ്യാർഥികൾ പൊലിസിൽ പരാതി നൽകിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. പോക്‌സോ ഉൾപ്പെടെയുള്ള കേസിൽ പ്രതിചേർക്കുന്നതോടെ സമൂഹത്തിന് മുന്നിൽ അധ്യാപകർ കുറ്റവാളിയായി തീരുകയാണ് ചെയ്യുന്നത്. മാസങ്ങളും വർഷങ്ങളും കഴിഞ്ഞാണ് പല കേസുകളിലും പ്രതിയല്ലെന്ന് കോടതി മുമ്പാകെ തെളിയിക്കാൻ കഴിയുന്നത്. ഇതിനാലാണ് അധ്യാപകർക്കെതിരേയുള്ള പരാതിയിൽ കേസെടുക്കുന്നതിന് മുൻപ് പ്രാഥമിക അന്വേഷണം നടത്താൻ ഡി.ജി.പി നിർദേശം നൽകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു; കുവൈത്തില്‍ വീണ്ടും പവര്‍ കട്ട് ഏര്‍പ്പെടുത്തിയേക്കും
uae
• 2 hours ago
വേനൽ മഴ ശക്തമാകുന്നു; സംസ്ഥാനത്ത് നാളെ ഒറ്റപ്പെടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്
Kerala
• 2 hours ago
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒമാനില്‍ യുവാവിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ
oman
• 2 hours ago
അനുമതിയില്ലാതെ കെട്ടിടങ്ങളുടെ മുന്‍ഭാഗം പുതുക്കിപ്പണിതാല്‍ 4,000 ദിര്‍ഹം പിഴ; ഈ നിയമങ്ങള്‍ അറിയാതെ അബൂദബിയില്‍ താമസിക്കുക പ്രയാസം
uae
• 2 hours ago
ഇന്ത്യക്കാര്‍ക്കായി ദുബൈയുടെ 5 വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ; 180 ദിവസം വരെ യുഎഇയില്‍ തങ്ങാം
uae
• 3 hours ago
ട്രെയിനിൽ നിന്ന് ഒഡീഷ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെ തട്ടിയെടുത്തു; തമിഴ്നാട് സ്വദേശി പിടിയിൽ; സംഭവം പാലക്കാട്
Kerala
• 3 hours ago
കുടുബവഴക്ക്; കോഴിക്കോട് എലത്തൂരിൽ മകനെ കുത്തിപ്പരിക്കേൽപ്പിച്ച് പിതാവ്
Kerala
• 4 hours ago
വഖഫ് ബില്‍ പാസായതിനു പിന്നാലെ ബിജെഡിയിലും ആഭ്യന്തര പ്രശ്‌നങ്ങള്‍; സസ്മിത് പത്രക്കെതിരെ നയപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാന നേതാക്കള്‍
National
• 4 hours ago
കോഴിക്കോട് ചാത്തമംഗലത്ത് ഇടിമിന്നലേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം
Kerala
• 5 hours ago
തിരുവനന്തപുരം - ബെംഗളൂരു ഇൻഡിഗോ വിമാനത്തിൽ അഞ്ച് വയസ്സുള്ള കുട്ടിയുടെ സ്വർണ്ണ മാല മോഷ്ടിച്ചെന്ന് പരാതി; ഫ്ലൈറ്റ് അറ്റൻഡന്‍റിനെതിരെ അന്വേഷണം
National
• 5 hours ago
ക്യൂ ഇല്ലാതെ എളുപ്പത്തിൽ ടോക്കൺ എടുക്കാം; സംസ്ഥാനത്തെ ആശുപത്രികളിൽ ഡിജിറ്റൽ പണമിടപാട് സംവിധാനം ഏർപ്പെടുത്തുന്നു
Kerala
• 5 hours ago
വെള്ളാപ്പള്ളി ശ്രീനാരായണീയ സമൂഹത്തിന് അപമാനം, വിദ്വേഷപ്രസ്താവന തള്ളി ശ്രീനാരായണീയ കൂട്ടായ്മ
Kerala
• 6 hours ago
ടാർഗെറ്റ് പൂർത്തീകരിച്ചില്ലെങ്കിൽ മാനസികവും ശാരീരികവുമായ ക്രൂര പീഡനം; കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിനെതിരെ പരാതി
Kerala
• 6 hours ago
സഫീര്‍ മാള്‍ ഇനി ഓര്മ; അടച്ചുപൂട്ടുന്നത് പ്രവാസികളുടെ പ്രിയപ്പെട്ട മാള്‍
uae
• 6 hours ago
'തീഗോളങ്ങള്‍ക്കൊപ്പം ആകാശത്തോളം ഉയരുന്ന കുഞ്ഞു ശരീരങ്ങള്‍, ഭൂമിയില്‍ തനിച്ചാക്കപ്പെട്ട കുരുന്നുമക്കള്‍'; ഏപ്രില്‍ 5 ഫലസ്തീനിയന്‍ ശിശുദിനം
International
• 9 hours ago
യുഎഇ ദിര്‍ഹമും ഇന്ത്യന്‍ രൂപയും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today
latest
• 10 hours ago
അവന്റെ കരുത്ത് എന്താണെന്ന് ഞങ്ങൾക്കറിയാം, അവൻ തിരിച്ചുവരും: സഞ്ജു
Cricket
• 10 hours ago
വഖ്ഫ് ബില്‍: പോരാട്ടം ഇനി സുപ്രിം കോടതിയില്‍; ഹരജിയുമായി മുസ്ലിം ലീഗ്, കോണ്‍ഗ്രസ്, ഉവൈസി, സ്റ്റാലിന്, ആംആദ്മി രംഗത്ത്
National
• 11 hours ago
ഭാര്യയെ കൊന്ന കുറ്റത്തിന് യുവാവ് ജയിലിൽ കിടന്നത് ഒന്നര വർഷം,ഒടുവിൽ ജീവനോടെ തിരിച്ചെത്തി ഭാര്യ; ഞെട്ടി കോടതി
National
• 6 hours ago
യുഎസ് അമേരിക്കന്‍ ഉപരോധത്തിനു പിന്നാലെ ഏഴ് കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി യുഎഇ
uae
• 7 hours ago
മൈക്രോസോഫ്റ്റ് 50-ാം വാർഷികാഘോഷ പരിപാടിയിൽ കമ്പനിയുടെ ഇസ്റാഈൽ ബന്ധം ചോദ്യം ചെയ്തു പലസ്തീൻ അനുകൂല ജീവനക്കാർ
International
• 8 hours ago