HOME
DETAILS

തൃശൂരിൽ 12കാരിക്ക് നേരെ ലൈംഗികാതിക്രമം; 94കാരന് ആറ് വർഷം തടവും പിഴയും

  
March 27 2025 | 15:03 PM

Sexual assault on 12-year-old girl in Thrissur 94-year-old sentenced to six years in prison and fined

തൃശൂർ: 12 കാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ 94കാരന് കുന്നംകുളം പോക്സോ കോടതി ആറ് വർഷം തടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. വടക്കേക്കാട് പുന്നയൂർക്കുളം പനന്തറ അവന്നോട്ടുങ്ങൽ കുട്ടനെ (94) ആണ് ജഡ്ജി എസ്.ലിഷ ശിക്ഷിച്ചത്. 2024 മേയിൽ നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിൽ വടക്കേക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി.

കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി സൈക്കിളിൽ മടങ്ങി പോകുകയായിരുന്ന 12 കാരിയെ മുല്ലപ്പൂ തരാമെന്ന വ്യാജേന പ്രതി വീട്ടിന് പുറകിലെ വിറകുപുരയിലേക്ക് കൂട്ടിക്കൊണ്ടുപോയി. വസ്ത്രങ്ങൾ അഴിപ്പിക്കാൻ ശ്രമിച്ചപ്പോൾ എതിർത്ത കുട്ടിയെ ബലമായി ഉമ്മവെച്ച് മാനഹാനി ഉണ്ടാക്കിയെന്നാരോപിച്ചാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.

കേസിൽ അതിജീവിതയുടെ മൊഴി വനിത സിവിൽ പോലീസ് ഓഫീസർ ലിയോണ ഐസക്ക് രേഖപ്പെടുത്തി. അന്വേഷണവും കുറ്റപത്രം സമർപ്പിച്ചതും എസ്.ഐ. പി. ശിവശങ്കർ ആയിരുന്നു. പ്രോസിക്യൂഷൻ വേണ്ടി അഡ്വ. കെ. എസ്. ബിനോയ് ഹാജരാവുകയും ഗ്രേഡ് എ.എസ്.ഐ. എം. ഗീത സഹായിക്കുകയുമുണ്ടായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട നയിച്ച് പടിദാർ; ചെന്നൈക്കെതിരെ ആർസിബി ക്യാപ്റ്റന് ചരിത്ര റെക്കോർഡ്

Cricket
  •  2 days ago
No Image

കേരളത്തിനായി അനുവദിച്ച എയിംസ് കോഴിക്കോട് സ്ഥാപിക്കരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി

Kerala
  •  2 days ago
No Image

യുഎഇയിലെ പുതിയ ട്രാഫിക് നിയമം നാളെ മുതൽ പ്രാബല്യത്തിൽ; നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട എട്ട് പിഴകളും നിയമങ്ങളും

uae
  •  2 days ago
No Image

നേപ്പാളിൽ രാജഭരണം പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി കലാപം; കാഠ്‌മണ്ഡുവിൽ 2 പേർ കൊല്ലപ്പെട്ടു, 45 പേർക്ക് പരുക്ക്; കർഫ്യൂ പ്രഖ്യാപിച്ചു

latest
  •  2 days ago
No Image

ഏക്‌നാഥ് ഷിന്‍ഡെക്കെതിരായ പരാമര്‍ശം; കുനാല്‍ കമ്രക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

National
  •  2 days ago
No Image

യാസ് ദ്വീപിലെ തീപിടുത്തം നിയന്ത്രണവിധേയം; സമീപപ്രദേശങ്ങളിൽ ഉയർന്നത് വൻതോതിലുള്ള പുക 

uae
  •  2 days ago
No Image

ആൺകുട്ടി വേണമെന്ന ആഗ്രഹം; രാജസ്ഥാനിൽ ഇരട്ട പെൺകുട്ടികളെ തറയിലടിച്ച് കൊലപ്പെടുത്തി പിതാവ്

National
  •  2 days ago
No Image

പെരുന്നാളിന് ലീവില്ല; അവധികള്‍ റദ്ദാക്കി കേന്ദ്ര പരോക്ഷ നികുതി വകുപ്പ് ഉത്തരവ്

National
  •  2 days ago
No Image

ഇന്ന് രാത്രി നാട്ടിൽ പോകാനിരിക്കെ കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു

Saudi-arabia
  •  2 days ago
No Image

മ്യാന്‍മര്‍ ഭൂകമ്പത്തില്‍ മരണം നൂറ് കടന്നു; നിരവധി പേരെ കാണാതായി; രാജ്യത്ത് ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

International
  •  2 days ago