
ഗുജറാത്തിന്റെ കോട്ട തകർത്ത് പഞ്ചാബ്; തേരോട്ടം തുടങ്ങി അയ്യരും പിള്ളേരും

അഹമ്മദാബാദ്: ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന് ആദ്യ ജയം. ഗുജറാത്ത് ടൈറ്റൻസിനെ 11 റൺസിനാണ് പഞ്ചാബ് പരാജയപ്പെടുത്തിയത്. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 243 റൺസിന്റെ കൂറ്റൻ ടോട്ടലാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്ത് ഇന്നിങ്സ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 232 റൺസിൽ അവസാനിക്കുകയായിരുന്നു.
ഗുജറാത്തിനായി സായ് സുദർശൻ, ജോസ് ബട്ലർ എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിനെ വിജയത്തിൽ എത്തിക്കാൻ സാധിക്കാതെ പോവുകയായിരുന്നു. അഞ്ച് ഫോറുകളും ആറ് സിക്സുകളും ഉൾപ്പടെ 41 പന്തിൽ 74 റൺസാണ് സുദർശൻ നേടിയത്. ബട്ലർ 33 പന്തിൽ 54 റൺസും നേടി. നാല് ഫോറുകളും ഒരു സിക്സുമാണ് ഇംഗ്ലണ്ട് താരം നേടിയത്. ഷെർഫാനെ റൂഥർഫോർഡ് 28 പന്തിൽ 46 റൺസും ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 14 പന്തിൽ 33 റൺസും നേടി.
നേരത്തെ ക്യാപ്റ്റൻ ശ്രേയസ് അയ്യരിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തിലാണ് പഞ്ചാബ് കൂറ്റൻ ടോട്ടൽ അടിച്ചെടുത്തത്. അർദ്ധ സെഞ്ച്വറി നേടിയാണ് അയ്യർ തിളങ്ങിയത്. 42 പന്തിൽ പുറത്താവാതെ 97 റൺസാണ് പഞ്ചാബ് നായകൻ നേടിയത്. 230.95 പ്രഹര ശേഷിയിൽ ഒമ്പത് കൂറ്റൻ സിക്സുകളും അഞ്ചു ഫോറുകളുമാണ് താരം നേടിയത്.
ശശാങ്ക് സിങ് 16 പന്തിൽ പുറത്താവാതെ 44 റൺസാണ് ശശാങ്ക് നേടിയത്. ആറ് ഫോറുകളും രണ്ട് സിക്സുമാണ് താരം നേടിയത്. പ്രിയാൻശ് ആര്യ 23 പന്തിൽ 47 റൺസും നേടി മികച്ച പ്രകടനം നടത്തി. ഏഴ് ഫോറുകളും രണ്ട് സിക്സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.
ഏപ്രിൽ ഒന്നിന് ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം. മാർച്ച് 29ന് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെയാണ് ഗുജറാത്ത് നേരിടുക.
Punjab Kings beat Gujarat Titans in IPL 2025
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വൈകിയെത്തി നിയമനം; നിയമനം ലഭിക്കാഞ്ഞതിന്റെ പേരില് ആത്മഹത്യ ചെയ്ത കട്ടിപ്പാറയിലെ അധ്യാപികക്ക് നിയമനാംഗീകാരം
Kerala
• a day ago
മഹാരാഷ്ട്രയിൽ ദർഗക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം; അതിക്രമിച്ച് കയറിയ സംഘം പച്ചക്കൊടി കീറിയെറിഞ്ഞു, കാവിക്കൊടി നാട്ടി
National
• a day ago
കനയ്യയുടെ സന്ദര്ശനത്തിന് പിന്നാലെ ക്ഷേത്രം ഗംഗാജലം തളിച്ച് ശുദ്ധമാക്കി അധികൃതര്; ബി.ജെ.പിയെ പിന്തുണക്കാത്തവരെല്ലാം തൊട്ടുകൂടാത്തവരോ? രൂക്ഷ പ്രതികരണവുമായി കോണ്ഗ്രസ്
National
• a day ago
ഏപ്രിൽ 1 മുതൽ പാൽ, തൈര് വിലയിൽ വർധന
National
• a day ago
വാഹന നികുതി തീർക്കാൻ അവസാന അവസരം; ബാധ്യത അവസാനിപ്പിക്കൂ
Kerala
• a day ago
എന്റമ്മോ...തീവില; റെക്കോര്ഡുകള് കടന്ന് കുതിച്ച് സ്വര്ണം; പവന് വാങ്ങാന് ഇന്ന് 70,000വും മതിയാവില്ല!
Business
• a day ago
കോഴിക്കോട് വേദവ്യാസ സൈനിക സ്കൂള് ഹോസ്റ്റലില് നിന്ന് 13കാരന് ചാടിപ്പോയത് സാഹസികമായി; അന്വേഷണം തുടര്ന്ന് പൊലിസ്
Kerala
• a day ago
ഇന്ത്യന് രൂപയും ലോക കറന്സികളും തമ്മിലെ ഏറ്റവും പുതിയ വ്യത്യാസം | India Rupees Value Today
Economy
• a day ago
90 % അതിഥിതൊഴിലാളികളും കണക്കുകളിലില്ല ; പോർട്ടലിൽ രജിസ്റ്റർ ചെയ്തത് മൂന്നരലക്ഷം പേർ മാത്രം
Kerala
• a day ago
ട്രംപിന്റെ വ്യാപാരയുദ്ധം ഇന്ത്യന് വാഹന വിപണിയേയും ഗുരുതരമായി ബാധിക്കും; എങ്ങനെ
National
• a day ago
തെങ്ങോളമുയരത്തിലെത്തി തേങ്ങവില; മരുന്നിനു പോലും കിട്ടാനില്ല
Kerala
• a day ago
'ജുമുഅക്ക് വരുന്നവർ കയ്യിൽ കറുത്ത റിബൺ ധരിക്കുക' റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്ത് ആൾ ഇന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ്
National
• a day ago
ലഹരി കുത്തിവെപ്പിലൂടെ എച്ച്ഐവി: നാലോളം പേർ ചികിത്സക്ക് തയ്യാറാകാതെ വ്യാപന ഭീഷണി ഉയർത്തുന്നു
Kerala
• a day ago
യുഎഇ ജയിലിലുള്ള 500 ലധികം ഇന്ത്യക്കാര്ക്ക് പെരുന്നാള് സന്തോഷം; മോചിതരാകുന്ന 1,295 തടവുകാരില് ഇന്ത്യക്കാരും
uae
• a day ago
ഭർത്താവിന്റെ ഫോണിൽ മറ്റൊരു യുവതിയുടെ ചിത്രം; ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച എണ്ണ ഒഴിച്ചെന്ന പരാതിയിൽ പെരുമ്പാവൂരിൽ ഭാര്യക്കെതിരെ കേസ്
Kerala
• 2 days ago
കറന്റ് അഫയേഴ്സ്-27-03-2025
PSC/UPSC
• 2 days ago
'രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നവരെ കർശനമായി നേരിടും'; അനധികൃത കുടിയേറ്റം തടയുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കി
latest
• 2 days ago
ജില്ലാ വെറ്റിനറി ഓഫീസറായി ആൾമാറാട്ട തട്ടിപ്പ്; ഒരാൾ കൂടി റിമാൻഡിൽ
Kerala
• 2 days ago
ഇന്ത്യ അഗതികളെ സ്വീകരിക്കുന്നില്ല; അനധികൃത കുടിയേറ്റം തടയുന്നതിനുള്ള ബിൽ പാസാക്കി ലോക്സഭ
National
• a day ago
കുവൈത്തില് മലയാളി നഴ്സ് അന്തരിച്ചു
Kuwait
• a day ago
ഗസ്സയില് തെക്കും വടക്കും ഇസ്റാഈല് ബോംബ് വര്ഷം; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 40 ലേറെ മനുഷ്യരെ, ആക്രമണം മാര്ക്കറ്റുകളും താമസസ്ഥലങ്ങളും ലക്ഷ്യമിട്ട്
International
• a day ago