
പെരുന്നാള്‍ അവധിക്ക് നാടണയാന്‍ കാത്തിരിക്കുന്നവരെ കൊള്ളയടിച്ച് വിമാനക്കമ്പനികള്‍, മൂന്നിരട്ടിവരെ വില, കൂടുതല്‍ സര്‍വീസ് നടത്തി നിരക്ക് കുറയ്ക്കാനുള്ള നീക്കവുമായി എമിറേറ്റ്‌സ്

ദുബൈ: പെരുന്നാള്‍ അവധിക്ക് നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ കൊള്ളടിക്കാനായി കട്ടപ്പാരയുമായി ഇറങ്ങി വിമാനക്കമ്പനികള്‍. ഓരോ പെരുന്നാള്‍, വെക്കേഷന്‍ അവധികള്‍ക്കും മിക്ക പ്രവാസികളും ഒന്നുകില്‍ നാട്ടിലേക്ക് വരികയോ അല്ലെങ്കില്‍ കുടുംബത്തെ നാട്ടില്‍നിന്ന് എത്തിക്കുകയോ പതിവാണ്. ഇത്തരക്കാര്‍ക്ക് കനത്ത തിരിച്ചടിയാണ് വിമാനക്കമ്പനികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
യുഎഇയില്‍നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സെക്ടറുകളിലെല്ലാം കഴിഞ്ഞമാസത്തെ അപേക്ഷിച്ച് വന്‍ വര്‍ധനവാണ് ടിക്കറ്റ് നിരക്കില്‍ ഉള്ളത്. പെരുന്നാളിന് ഇന് 4- 5 ദിവസം മാത്രം ബാക്കിനില്‍ക്കെ നിരക്ക് ഇനിയും കൂടുമെന്നാണ് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നത്. എന്നാല്‍ നിരക്ക് വര്‍ധനവ് മുന്‍രൂട്ടി കണ്ട് നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് അതേ നിരക്കില്‍ തന്നെ യാത്ര ചെയ്യാനാകും.
കഴിഞ്ഞമാസം ദുബൈയില്‍നിന്ന് കൊച്ചിയില്‍ പോയി വരാന്‍ ഒരാള്‍ക്ക് 14,000 രൂപ മാത്രം മതിയായിരുന്നു. എന്നാലിപ്പോഴിത് 45,000 രൂപയ്ക്ക് മുകളിലാണ്. മാതാപിതാക്കാളും രണ്ട് മക്കളും അടങ്ങുന്ന നാലംഗ കുടുംബത്തിന് നാട്ടില്‍ അവധി ആഘോഷിക്കുന്നതിന് പോയിവരാന്‍ ചുരുങ്ങിയത് ഒന്നര ലക്ഷത്തിലേറെ രൂപ ചെലവാകും. കൊച്ചിയില്‍നിന്ന് ദുബൈയിലേക്ക് 32,000 രൂപയാണ് ഒരാള്‍ക്കുള്ള ഇപ്പോഴത്തെ നിരക്ക്. ഇതോടൊപ്പം തന്നെ നാട്ടില്‍ സ്‌കൂള്‍ വാര്‍ഷിക പരീക്ഷ മറ്റന്നാള്‍ (വ്യാഴാഴ്ച) കഴിഞ്ഞ് സ്‌കൂള്‍ വേനലവധിക്ക് പൂട്ടുകയാണ്. ഇക്കാരണത്താല്‍ ഗള്‍ഫിലുള്ളവര്‍ കുടുംബത്തെ കൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം തിരിച്ചടിയാണ് ടിക്കറ്റ് നിരക്കിലെ കുതിപ്പ്. ഏപ്രില്‍ ആദ്യവാരം യുഎഇയിലെത്തി മേയ് അവസാനം നാട്ടിലേക്ക് മടങ്ങാന്‍ ഒരാള്‍ക്ക് ചെലവ് 60,000 രൂപയിലധികം വരും. നാലംഗ കുടുംബത്തിന് രണ്ട് ലക്ഷത്തിലേറെയും ചെലവ് വരും.
ഇപ്പോള്‍ കൊച്ചിയില്‍നിന്ന് ഒരാള്‍ക്ക് ഖത്തര്‍ എയര്‍വെയ്‌സില്‍ ഈ മാസം 29ന് ദുബൈയിലേക്ക് യാത്ര ചെയ്യണമെങ്കില്‍ 46,000 രൂപയാണ് നിരക്ക് കാണിക്കുന്നത്. എന്നാല്‍ അന്ന് തന്നെ ദുബൈയില്‍നിന്ന് കണ്ണൂരിലേക്ക് (മുംബൈ വഴി) യാത്ര ചെയ്യാന്‍ ഇന്‍ഡിഗോയില്‍ 16,000 രൂപ മാത്രമെ ഉള്ളൂവെന്നും കാണിക്കുന്നു. ഏറെക്കുറേ സമാന നിരക്ക് സഊദി അറേബ്യയിലെ വിവിധ സെക്ടറുകളിലേക്കും തിരിച്ചും കാണിക്കുന്നത്.
സര്‍വിസ് കൂട്ടി എമിറേറ്റ്‌സ്
അതേസമയം, സീസണില്‍ യാത്രക്കാര്‍ കൂടുന്നത് പരിഗണിച്ച് സര്‍വിസ് കൂട്ടാന്‍ തീരുമാനിച്ച് യുഎഇയുടെ എമിറേറ്റ്‌സ്.
ഈദ് അല്‍ ഫിത്തര്‍ അവധിക്കാലത്ത് യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്താന്‍ എമിറേറ്റ്‌സ് ഒരുങ്ങുന്നു. നാളെ (മാര്‍ച്ച് 26) മുതല്‍ ഏപ്രില്‍ 6 വരെ ഗള്‍ഫ് മേഖലയിലെ പ്രധാന സ്ഥലങ്ങളിലേക്ക് 17 അധിക വിമാനങ്ങള്‍ കൂടി സര്‍വീസ് നടത്താനാണ് തീരുമാനം. ഇതുവഴി 371,000ത്തിലധികം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിച്ചു. ഈദ് പോലുള്ള ഉത്സവ കാലങ്ങളില്‍ വിമാന യാത്രയ്ക്കുള്ള ആവശ്യം വര്‍ദ്ധിച്ചസാഹചര്യത്തിലാണ് നടപടിയെന്ന് കമ്പനി അറിയിച്ചു. എമിറേറ്റ്‌സിന്റെ വിപുലീകരിച്ച ഷെഡ്യൂളില്‍ അമ്മാനിലേക്ക് ആറും ദമ്മാമിലേക്ക് അഞ്ചും ജിദ്ദയിലേക്ക് നാലും കുവൈത്തിലേക്ക് രണ്ടും അധിക വിമാനങ്ങള്‍ ഉള്‍പ്പെടുന്നു. ബാങ്കോക്ക്, യുകെ, വിവിധ യുഎസ് നഗരങ്ങള്‍, ദക്ഷിണാഫ്രിക്ക, മുംബൈ, കറാച്ചി, കെയ്‌റോ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും ഇതോടൊപ്പം സര്‍വിസ് നടത്തും. ഇന്ത്യന്‍ നഗരങ്ങളില്‍ നിലവില്‍ മുംബൈ ആണ് ഉള്ളതെങ്കിലും ഷെഡ്യൂള്‍ പുറത്തിറക്കുമ്പോള്‍ മാത്രമെ കൃത്യമായ വിവരം ലഭിക്കൂ.
Airlines have imposed additional fares as a blow to expatriates who want to return home for the Eid holidays. There has been a huge increase in ticket prices in all sectors from the UAE to Kerala and back compared to last month.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഖത്തറിൽ ഈദ് അവധി പ്രഖ്യാപിച്ചു
qatar
• 13 hours ago
ഗുജറാത്തിന്റെ കോട്ട തകർത്ത് പഞ്ചാബ്; തേരോട്ടം തുടങ്ങി അയ്യരും പിള്ളേരും
Cricket
• 14 hours ago
ദന്തേവാഡ-ബിജാപൂർ അതിർത്തിയിൽ ഏറ്റുമുട്ടൽ; നക്സൽ നേതാവ് ഉൾപ്പെടെ മൂന്ന് പേരെ വധിച്ച് സുരക്ഷാ സേന
National
• 14 hours ago
മദ്യപാന ശീലം മറച്ചാൽ ഇൻഷുറൻസ് തുക ലഭിക്കില്ല: നിർണായക വിധിയുമായി സുപ്രീം കോടതി
National
• 14 hours ago
കോഴിക്കോട് മലാപ്പറമ്പിൽ സ്കൂൾ വിദ്യാർത്ഥിയെ കാണാതായി; പൊലിസ് അന്വേഷണം ആരംഭിച്ചു
Kerala
• 15 hours ago
മൂന്ന് വിഭാഗങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസ് ആവശ്യമില്ല; പുത്തൻ പരിഷ്കാരങ്ങളുമായി യുഎഇയിലെ പുതിയ ട്രാഫിക് നിയമം മാർച്ച് 29 മുതൽ പ്രാബല്യത്തിൽ
uae
• 15 hours ago
വന്ദേഭാരത് എക്സ്പ്രസ്സിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
Kerala
• 15 hours ago
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി യുഎഇ; ഖത്തറും, ഒമാനും ആദ്യ അഞ്ചിൽ
uae
• 16 hours ago
വയനാട് ഉരുള്‍പൊട്ടല്‍; കേന്ദ്ര സഹായധനത്തില്‍ 36 കോടി കേരളം ഇതുവരെ ചിലഴിച്ചിട്ടില്ല: അമിത് ഷാ
Kerala
• 17 hours ago
വിസ് എയർ അബൂദബിയുടെ പെരുന്നാൾ സമ്മാനം: 10% മുതൽ 15% ഇളവുകളുമായി മൂന്ന് ദിവസത്തെ സ്പെഷ്യൽ ഓഫർ
uae
• 17 hours ago
ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് 5 മില്യൺ ദിർഹം നൽകി ഡോ. ഷംഷീർ വയലിൽ
uae
• 18 hours ago
വയനാട്ടിൽ 291 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു; രണ്ട് പേർ പിടിയിൽ
Kerala
• 18 hours ago
ഇനി കളി മാറും; സ്പെയ്നിൽ നിന്നും പുതിയ ആശാനെ കളത്തിലറക്കി കൊമ്പന്മാർ
Football
• 19 hours ago
ഓട്ടോയിൽ കയറിയ കൊലക്കേസ് പ്രതിയെ തന്ത്രപരമായി പൊലിസ് സ്റ്റേഷനിൽ എത്തിച്ച് മനോജ്
Kerala
• 19 hours ago
"എന്നെ ദ്രോഹിക്കാതെ നിനക്കും മക്കൾക്കും പോയി ചത്തൂടെ?" ഏറ്റുമാനൂരിലെ കൂട്ട ആത്മഹത്യയ്ക്ക് കാരണം നോബിയുടെ മാനസിക പീഡനമാണെന്ന് പൊലിസ്
Kerala
• a day ago
വാളയാർ പെൺകുട്ടികളുടെ മരണം; മാതാപിതാക്കൾക്ക് സി.ബി.ഐ സമൻസ് അയച്ചു
Kerala
• a day ago
'ഷോക്കടിപ്പിച്ചു..നായ്ക്കളെ കൊണ്ട് കടിപ്പിച്ചു..' 17 കാരനെ ഇസ്റാഈല്‍ ജയില്‍ കിങ്കരന്മാര് കൊന്നതിങ്ങനെ, സയണിസ്റ്റ് തടവറകളിലെ പൈശാചിക പീഡനങ്ങളുടെ പട്ടികയിലേക്ക് ഒന്നു കൂടി
International
• a day ago
"ഡൽഹിയിൽ രാമരാജ്യം സ്ഥാപിക്കപ്പെടും" : മുഖ്യമന്ത്രി രേഖ ഗുപ്ത
National
• a day ago
ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം; പിതാവ് പൊലിസിൽ പരാതി നല്കി
Kerala
• 20 hours ago
20 കോടി പോയിട്ടും കൊതുക് പോയില്ല, ഇനി 12 കോടിയുടെ പരീക്ഷണം!"
Kerala
• 20 hours ago
മഴയില്ല, പകരം ചൂട്ട് പൊള്ളും; ഒന്‍പത് ജില്ലക്കാര്‍ക്ക് ജാഗ്രത നിര്‍ദേശം
Kerala
• 21 hours ago