
ലൈസന്‍സ് നിയമം പരിഷ്കരിച്ച് കുവൈത്ത്; പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി അഞ്ചു വര്‍ഷമായി കുറച്ചതടക്കം നിര്‍ണായക മാറ്റങ്ങള്‍

കുവൈത്ത് സിറ്റി: പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി അഞ്ചു വര്‍ഷമായി കുറച്ച് കുവൈത്ത്. സര്‍ക്കാര്‍ നടപടി ഇന്ത്യക്കാരേയും പ്രത്യേകിച്ച് കുവൈത്തിലെ മലയാളി സമൂഹത്തെയും ബാധിക്കാന്‍ ഇടയുണ്ട്. അതേസമയം
കുവൈത്ത് പൗരന്മാരുടേയും ജിസിസി (ഗള്‍ഫ് സഹകരണ കൗണ്‍സില്‍) രാജ്യങ്ങളിലെ പൗരന്മാരുടേയും ലൈസന്‍സ് കാലാവാധി 15 വര്‍ഷമായി തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. സമീപ വര്‍ഷങ്ങളില്‍ രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് സംവിധാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്നാണിത്.
നിയമം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതോടെ 1981ലെ 76ാം നമ്പര്‍ മന്ത്രിതല പ്രമേയത്തിലെ പ്രധാന വ്യവസ്ഥകളിലെ ഭേദഗതി നിലവില്‍ വന്നു. ലൈസന്‍സുകള്‍ നല്‍കുന്നതും പുതുക്കുന്നതും വര്‍ഗ്ഗീകരിക്കുന്നതും സംബന്ധിച്ച വ്യവസ്ഥകള്‍ സംബന്ധിച്ച വ്യവസ്ഥകളാണ് ഈ നിയമത്തില്‍ പറയുന്നത്. ശരിയായ രേഖകളില്ലാത്തവര്‍ക്ക് തുടര്‍ന്നും താല്‍ക്കാലിക ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നത് തുടരുമെന്നും കുവൈത്ത് സര്‍ക്കാര്‍ അറിയിച്ചു.
ഡ്രൈവിംഗ് ലൈസന്‍സുകളുടെ വര്‍ഗ്ഗീകരണത്തിന് പുതിയ നിയന്ത്രണങ്ങളോടെ കൂടുതല്‍ വ്യക്തമായ ചട്ടക്കൂടാണ് ഉണ്ടായിട്ടുള്ളത്. രണ്ട് ടണ്ണില്‍ കൂടാത്ത ലോഡ് കപ്പാസിറ്റിയുള്ള ചെറിയ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഉള്‍പ്പെടെ ഏഴ് യാത്രക്കാരെ വരെ കയറ്റുന്ന വാഹനങ്ങള്‍ക്കും ടാക്സികള്‍ക്കും സ്വകാര്യ ലൈസന്‍സുകള്‍ നല്‍കും. ഈ ലൈസന്‍സുകളുടെ കാലാവധി റെസിഡന്‍സി സ്റ്റാറ്റസിനെ ആശ്രയിച്ചിരിക്കും.
ജനറല്‍ ഡ്രൈവിംഗ് ലൈസന്‍സുകളെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. 25ല്‍ കൂടുതല്‍ യാത്രക്കാരെ കയറ്റാന്‍ കഴിയുന്ന ഹെവി ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍, പൊതുഗതാഗത വാഹനങ്ങള്‍, എട്ട് ടണ്ണില്‍ കൂടുതല്‍ ലോഡ് കപ്പാസിറ്റിയുള്ള ട്രക്കുകള്‍ എന്നിവ കാറ്റഗറി എയിലായിരിക്കും ഉള്‍പ്പെടുക.
ഏഴില്‍ കൂടുതലും എന്നാല്‍ 25ല്‍ താഴെയും യാത്രക്കാരെ വഹിക്കാവുന്ന വാഹനങ്ങളും രണ്ട് മുതല്‍ എട്ട് ടണ്‍ വരെ ലോഡ് കപ്പാസിറ്റിയുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളും ബി കാറ്റഗറിയില്‍ ഉള്‍പ്പെടുന്നു. ബി കാറ്റഗറി ലൈസന്‍സുള്ള ഡ്രൈവര്‍മാര്‍ക്ക് എ കാറ്റഗറിയില്‍ പെടുന്ന വാഹനങ്ങള്‍ ഓടിക്കാന്‍ അനുവാദമുണ്ടാകില്ല.
മോട്ടോര്‍സൈക്കിള്‍ ലൈസന്‍സുകളും രണ്ട് കാറ്റഗറികളായി പുനഃക്രമീകരിച്ചിട്ടുണ്ട്. പരിശീലനത്തിനും ഓഫ്റോഡ് നിര്‍ദ്ദേശങ്ങള്‍ക്കും ഉപയോഗിക്കുന്നവ ഉള്‍പ്പെടെ എല്ലാത്തരം മോട്ടോര്‍സൈക്കിളുകളും കാറ്റഗറി എയില്‍ ഉള്‍പ്പെടും. അതേസമയം കാറ്റഗറി ബി മൂന്നോ അതിലധികമോ ചക്രങ്ങളുള്ള മോട്ടോര്‍വാഹനങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മറ്റ് ലൈസന്സുകളെപ്പോലെ ഇതിന്റെ ഡ്രൈവിംഗ് ലൈസന്‍സും റെസിഡന്‍സി സ്റ്റാറ്റസിനെ ആശ്രയിച്ചിരിക്കും.
പുതിയ നിയമത്തില്‍ നിര്‍മ്മാണം, വ്യാവസായിക, കാര്‍ഷിക, ട്രാക്ടര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക ലൈസന്‍സുകള്‍ ആവശ്യമാണ്. നിയുക്ത സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക പ്രവര്‍ത്തന ലൈസന്‍സും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെര്‍മിറ്റില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന നിര്‍ദ്ദിഷ്ട പ്രവര്‍ത്തനങ്ങളുമായി ഈ ലൈസന്‍സ് ബന്ധപ്പെട്ടിരിക്കുന്നു. റോഡ് ഗതാഗതത്തിന് ഈ ലൈസന്‍സ് മതിയാവുകയില്ല. ഉടമയുടെ തൊഴില്‍ മാറുകയോ കുവൈത്തിലെ റെസിഡന്‍സി സ്റ്റാറ്റസ് അവസാനിപ്പിക്കുകയോ ചെയ്താല്‍ ഈ ലൈസന്‍സ് അസാധുവാകും.
Kuwait revised its driving license laws, reducing expatriate license validity to five years, with updated categories, vehicle inspection schedules.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രക്തക്കൊതി തീരാതെ ഇസ്റാഈല്‍; ഗസ്സയില്‍ കൊന്നൊടുക്കിയവരുടെ എണ്ണം 50,000 കടന്നു; പുണ്യമാസത്തിലും അവസാനിക്കാതെ നരനായാട്ട്
International
• 2 days ago
പതിറ്റാണ്ടിലെ ഏറ്റവും അശാന്ത കാലത്തിലൂടെ തുര്‍ക്കി; ഉര്‍ദുഗാനൊപ്പം വളരുമോ ഇക്രെം ഇമാമോഗ്ലുവും
International
• 2 days ago
യാത്രക്കാർക്ക് സന്തോഷ വാർത്ത; കെഎസ്ആർടിസി നോൺ എസി സ്വിഫ്റ്റ് ബസ്സുകൾ ഇനി മുതൽ എസിയാവുന്നു
Kerala
• 2 days ago
ഫുജൈറയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം
uae
• 2 days ago
കോഹി-നൂര്‍; മുംബൈ ഇന്ത്യന്‍സിന്റെ നടുവൊടിച്ച് നൂര്‍ അഹമ്മദ്
Cricket
• 2 days ago
ആയുധങ്ങള്‍ ഉടനടി നിശബ്ധമാക്കപ്പെടണം, ഗസ്സ മുനമ്പിലെ ഇസ്റാഈല്‍ ആക്രമണത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ
International
• 2 days ago
പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു
Kerala
• 2 days ago
സഊദിയില്‍ കനത്ത മഴ; ഏറ്റവും കൂടുതല്‍ മഴ പെയ്തത് തായിഫിലെ ഈ പ്രദേശത്ത്
Saudi-arabia
• 2 days ago
ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു
Kerala
• 2 days ago
രാജസ്ഥാന്റെ ഒരേയൊരു രാജാവ്; തോൽവിയിലും സഞ്ജു അടിച്ചെടുത്തത് ചരിത്ര റെക്കോർഡ്
Cricket
• 2 days ago
ഒമാനില്‍ ഈദുല്‍ ഫിത്വര്‍ അവധി പ്രഖ്യാപിച്ചു
oman
• 2 days ago
സീനിയർ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് ഒന്നാം വർഷ എൻജിനിയറിംഗ് വിദ്യാർത്ഥികൾ; 13 പേർക്ക് സസ്പെൻഷൻ
National
• 2 days ago
കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുൻ ഭർത്താവ് കസ്റ്റഡിയിൽ
Kerala
• 2 days ago
കറൻ്റ് അഫയേഴ്സ്-23-03-2025
PSC/UPSC
• 2 days ago
കോഴിക്കോട് വസ്ത്രം മാറ്റിയെടുക്കാനെത്തിയ കുട്ടിയെ കഴുത്തിൽ പിടിച്ച് തള്ളി; ടെക്സ്റ്റൈൽസ് ജീവനക്കാരൻ അറസ്റ്റിൽ
Kerala
• 2 days ago
ഇലക്ട്രോണിക്സിലും ഓട്ടോമൊബൈലിലും പിഎൽഐ പദ്ധതികൾ തമിഴ്നാട് മുന്നിൽ - ധനമന്ത്രി നിർമ്മല സീതാരാമൻ
auto-mobile
• 2 days ago
കെഎസ്ആർടിസി സ്കാനിയ ബസിൽ അനധികൃതമായി പാമ്പിനെ കടത്തിയ കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ
Kerala
• 3 days ago
ഇസ്റാഈല്‍ ആക്രമണത്തില്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീലും ഭാര്യയും കൊല്ലപ്പെട്ടു; ആക്രമണം രാത്രി നിസ്ക്കാരത്തിനിടെ
International
• 3 days ago
ഡൽഹി പഹാഡ് ഗഞ്ച് നിന്ന് സെക്സ് റാക്കറ്റ് സംഘത്തെ പിടികൂടി; 23 സ്ത്രീകളെ രക്ഷപ്പെടുത്തി, 7 പേർ അറസ്റ്റിൽ
National
• 2 days ago
ബംഗളൂരുവില്‍ വാഹാനാപകടം; രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു
Kerala
• 2 days ago
വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥ; മഴയിൽ നശിച്ച് പുസ്തകങ്ങൾ
Kerala
• 2 days ago