
ഫുജൈറയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഫുജൈറ: ഞായറാഴ്ച പുലര്‍ച്ചെ സംഭവിച്ച വാഹനാപകടത്തില്‍ 31 കാരനായ ബൈക്ക് യാത്രികന്‍ മരിച്ചതായി ഫുജൈറ പൊലിസ് അറിയിച്ചു. ഫുജൈറയിലെ അല്‍ മസല്ലത്ത് ബീച്ച് സ്ട്രീറ്റില്‍ വെച്ച് ഒരു സ്ത്രീ ഓടിച്ച വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രികന്‍ മരിച്ചത്. സ്വദേശിയായ ഇമാറാത്തി
പൗരനാണ് അപകടത്തില്‍ മരിച്ചത്.
അപകടത്തെ തുടര്‍ന്നുള്ള നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണത്തിനായി കേസ് ട്രാഫിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും ഫുജൈറ പൊലിസ് അറിയിച്ചു. മൂന്നു പേരുടെ ജീവന്‍ അപഹരിച്ച അപകടം സംഭവിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്നത്തെ ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്.
മാര്‍ച്ച് 17 തിങ്കളാഴ്ച വാദി അല്‍ ഹെലോയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരേ കുടുംബത്തിലെ മൂന്ന് ഇമാറാത്തി യുവാക്കള്‍ മരിച്ചിരുന്നു. അമിതവേഗം മൂലമുണ്ടായ അപകടത്തില്‍ വാഹനം പലതവണ മറിഞ്ഞ് തീപിടിക്കുകയായിരുന്നു. 15 നും 18 നും ഇടയില്‍ പ്രായമുള്ള രണ്ട് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൂന്നാമത്തെയാള്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഫെബ്രുവരി 28ന് വാഹനത്തിന് തീപിടിച്ചതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരു ട്രക്ക് ഡ്രൈവര്‍ മരിച്ചതായി ദുബൈ പോലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്രക്ക് പാതയില്‍ നിന്നും മാറി മറ്റൊരു ട്രക്കുമായി കൂട്ടി ഇടിച്ചതിനെ തുടര്‍ന്ന് തീ പിടിക്കുകയായിരുന്നു.
രാജ്യത്ത് സംഭവിക്കുന്ന വാഹനാപകടങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ദുബൈയില്‍ മാത്രം 158 പേരും അബൂദബിയില്‍ മാത്രം 123 പേരുമാണ് വാഹനാപകടങ്ങളില്‍ മരിച്ചതെന്ന് ഈയിടെ ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. രാജ്യത്തെ മറ്റ് എമിറേറ്റുകളിലെ ഗതാഗത സുരക്ഷയെ കുറിച്ചുള്ള ഡാറ്റയും മന്ത്രാലയം പുറത്തുവിട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം യുഎഇയിലുടനീളം വാഹനാപകടങ്ങള്‍ മൂലമുണ്ടായ മരണങ്ങളുടെയും പരുക്കുകളുടെയും എണ്ണം യഥാക്രമം 384ഉം 6,032ഉമാണ്. 2024ല്‍ ആകെ 4,748 പ്രധാന അപകടങ്ങളാണ് രേഖപ്പെടുത്തിയത്. 2023നെ അപേക്ഷിച്ച് 8 ശതമാനം അഥവാ 357 കേസുകള്‍ കൂടുതലാണിത്.
A tragic car accident in Fujairah claims the life of a biker, highlighting the urgent need for road safety measures to prevent such incidents.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കർണാടകയിലെ മുസ്‌ലിം സംവരണത്തിന്റെ പേരിൽ കോൺഗ്രസും ബിജെപിയും പോര്, രാജ്യസഭ നിർത്തിവെച്ചു
National
• a day ago
മുംബൈ കോമഡി ക്ലബ് അടച്ചുപൂട്ടൽ; മുറിവുപറ്റിയ അഭിപ്രായ സ്വാതാന്ത്രത്തെ ശിവസേന പിന്നെയും വേദനിപ്പിക്കുമ്പോൾ
National
• a day ago
മലയാളികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞ് കറാമ; പെരുന്നാള്‍ തിരക്കുകളില്‍ അലിഞ്ഞുചേര്‍ന്ന് ദുബൈ
uae
• a day ago
11 വർഷം മുമ്പ് കോയമ്പത്തൂരിൽ നിന്ന് കാണാതായ ധരിണി എവിടെ? യുവതിയെ തേടി പത്തനംതിട്ടയിൽ തമിഴ്നാട് ക്രൈംബ്രാഞ്ച്
Kerala
• a day ago
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ചാക്ക റെയില്‍പാളത്തില്‍
Kerala
• a day ago
വീട്ടില്‍ നിന്നും കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വര്‍മയെ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്നും നീക്കി
National
• a day ago
യുഎഇയില്‍ വിസിറ്റ് വിസയില്‍ ജോലി ചെയ്യരുത്; ചെയ്താല്‍ മുട്ടന്‍ പണിയുറപ്പ്
uae
• a day ago
ചെറിയ വില, വലിയ ലാഭം; 300 രൂപയിൽ താഴെ ഉൽപ്പന്നങ്ങൾക്ക് ഫീസ് വേണ്ട! വ്യാപാരികൾക്ക് ആശ്വാസവുമായി ആമസോൺ
Tech
• a day ago
പൊന്നുംവില കുറയുന്നു; ഇടിവിന് പിന്നിലെന്ത്, ഇന്ന് പവന്‍ വാങ്ങാന്‍ എന്ത് നല്‍കണം, അറിയാം
Business
• a day ago
കനത്ത പുകയോടെ വനമേഖല; തീ അണയ്ക്കാനായി ചെന്നപ്പോള്‍ കണ്ടത് കൊക്കയില്‍ വീണുകിടക്കുന്ന വാന്‍
International
• 2 days ago
മുഴപ്പിലങ്ങാട് സൂരജ് വധം: രണ്ട് മുതല്‍ ഒന്‍പത് വരെ പ്രതികള്‍ക്ക് ജീവപര്യന്തം, പതിനൊന്നാം പ്രതിക്ക് മൂന്നു വര്‍ഷം കഠിന തടവ്
Kerala
• 2 days ago
'മൊബൈല്‍ ഫോണ്‍ നശിപ്പിക്കരുത്, ഡാറ്റ ഡിലീറ്റ് ചെയ്യരുത്' ജസ്റ്റിസ് യശ്വന്ത് വര്‍മക്ക് ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശം
National
• 2 days ago
മൂന്നു ദിവസം കൊണ്ട് മൂന്നു ലക്ഷത്തിലധികം രൂപ സമ്പാദിച്ച യാചകനെ പിടികൂടി ഷാര്‍ജ പൊലിസ്
uae
• 2 days ago
ഗസ്സയിലുടനീളം ആക്രമണം; നാസര്‍ ആശുപത്രി തകര്‍ത്തു, ഹമാസ് നേതാവ് ഇസ്മാഈല്‍ ബര്‍ഹൂമിനേയും ഇസ്റാഈല്‍ വധിച്ചു
International
• 2 days ago
ലഹരിവ്യാപനം: മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്; ഉന്നത പൊലീസ്-എക്സൈസ് ഉദ്യോഗസ്ഥർ പങ്കെടുക്കും
Kerala
• 2 days ago
സമരം ശക്തമാക്കാന്‍ ആശമാര്‍; കൂട്ട ഉപവാസം ഇന്നുമുതല്‍
Kerala
• 2 days ago
മുഴപ്പിലങ്ങാട് സൂരജ് വധക്കേസ് പ്രതികളുടെ ശിക്ഷാവിധി ഇന്ന്
Kerala
• 2 days ago
തലക്ക് ലക്ഷങ്ങള്‍ ഇനാം പ്രഖ്യാപിക്കപ്പെട്ട ആറു പേരടക്കം ഛത്തീസ്ഗഢില്‍ 22 മാവോവാദികള്‍ കീഴടങ്ങി
National
• 2 days ago
കേരള അച്ചാ ഹേ.....ഭായിമാർ ഒഴുകുന്നു; കണക്കുകൾ പറയുന്നത് ഇങ്ങനെ
Kerala
• 2 days ago
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയ പരിഹസിച്ചെന്നാരോപണം; കുനാല്‍ കാമ്രയുടെ പരിപാടി നടത്തിയ ഹോട്ടല്‍ തകര്‍ത്ത് ശിവസേന ഷിന്‍ഡെ വിഭാഗം പ്രവര്‍ത്തകര്‍
National
• 2 days ago
വയനാടിന്റെ നെഞ്ചത്തെ ഇടുത്തി; രാത്രിയാത്രാ നിരോധനത്തിൽ കർണാടക പുതിയ സത്യവാങ്മൂലം സമർപ്പിക്കും
Kerala
• 2 days ago