HOME
DETAILS

നാഗ്പൂര്‍ സംഘര്‍ഷം:  അറസ്റ്റിലായവരില്‍ 51 പേരും മുസ്‌ലിംകള്‍, ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്ക് അതിവേഗ ജാമ്യം

  
Web Desk
March 20 2025 | 05:03 AM

Nagpur Violence 51 Arrested All Are Muslims Allegations of Police Bias

ഡല്‍ഹി: നാഗ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലിസ് അറസ്റ്റ് ചെയ്തവരില്‍ 51 പേരും മുസ്‌ലിംകള്‍. സംഘര്‍ഷത്തില്‍ പൊലിസിന്റേത് തീര്‍ത്തും ഏകപക്ഷീയ നടപടിയെന്ന് തെളിയിക്കുന്ന എഫ്.ഐ.ആര്‍ പുറത്തുവന്നിട്ടുണ്ട്. ഇതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിട്ട് ഒരു വിഭാഗത്തില്‍പ്പെട്ടവരെ മാത്രം അറസ്റ്റ് ചെയ്‌തെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

അതേ സമയം, കേസില്‍ അറസ്റ്റിലായ വിശ്വഹിന്ദു പരിഷത്, ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ക്ക് അതിവേഗ ജാമ്യമാണ് പൊലിസ് അനുവദിച്ചത്. എട്ട് പേരേയും ജാമ്യത്തില്‍ വിടുകയായിരുന്നു.  കൊട്വാലി പൊലിസിന് മുമ്പാകെ കീഴടങ്ങിയ ഇവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 3000 രൂപ കെട്ടിവെച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

തിങ്കളാഴ്ച രാത്രിയാണ് നാഗ്പൂര്‍ സെന്‍ട്രലിലെ മഹല്‍ പ്രദേശത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍മുണ്ടാവുന്നത്. ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്ര ഹിന്ദു സംഘടനകള്‍ നടത്തിയ പ്രകടനത്തിന് പിന്നാലെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.  ഇതിന് പിന്നാലെ പൊലിസ് 51 പേരെ പ്രതികളാക്കി എഫ് ഐ ആര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്തു. കണ്ടാലറിയാവുന്ന 600 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. 

സംഘര്‍ഷവുമായി ബന്ധപ്പെട്ട് മാനോരിറ്റീസ് ഡെമോക്രാറ്റിക് പാര്‍ട്ടി (എം.ഡി.പി) നേതാവ് ഫഹീം ഷമീമിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. സംഘര്‍ഷം ആസൂത്രണം ചെയ്തു എന്നാരോപിച്ചാണ് അറസ്റ്റ്.  തീവ്രഹിന്ദുത്വ സംഘടനകള്‍ നടത്തിയ പ്രകടനം അക്രമാസക്തമായതിന് പിന്നാലെ ഫഹീം ഷമീം നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് സാമുദായിക സംഘര്‍ഷത്തിന് കാരണമായതെന്നാണ് പൊലിസ് പറയുന്നത്.

സംഘര്‍ഷം ആസൂത്രിതമെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചത്. സംഘര്‍ഷം സൃഷ്ടിക്കാനായി ബോധപൂര്‍വമായ ശ്രമം നടത്തിയതായും ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നും ഫഡ്‌നാവിസ് ആരോപിച്ചു. സംസ്ഥാന നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

തെറ്റായ പ്രചാരണത്തെ തുടര്‍ന്നാണ് നാഗ്പൂരില്‍ സംഘര്‍ഷമുണ്ടായത്. അതിനായി ചിലര്‍ ബോധപൂര്‍വ്വം ശ്രമിച്ചു. ഛത്രപതി സംഭാജിയുടെ പേരിലിറങ്ങിയ സിനിമ ചിലരില്‍ പ്രകോപനമുണ്ടാക്കിയിട്ടുണ്ട്. അതിന്റെ പേരില്‍ വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ തുടങ്ങിയ സംഘടനകള്‍ നടത്തിയ പ്രകടനത്തിനിടെ മതഗ്രന്ഥങ്ങള്‍ കത്തിച്ചു എന്ന പേരില്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യാപക പ്രചാരണം നടത്തി. ഇതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍, ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് നാഗ്പൂര്‍ സംഭവം വഷളാക്കിയതെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതില്‍ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടു. ഔറംഗസീബിന്റെ പേരില്‍ വ്യാപകമായി പ്രകോപനങ്ങള്‍ നടത്തുന്നത് തടയാനോ അക്രമകാരികളെ അറസ്റ്റ് ചെയ്യാനോ പൊലിസിന് കഴിഞ്ഞില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

നാഗ്പൂര്‍ സംഘര്‍ഷത്തിന്റെ മറവില്‍ ഒരു വിഭാഗത്തെ കേന്ദ്രീകരിച്ച് മാത്രമാണ് പൊലിസ് അന്വേഷണവും നടപടികളും ഉണ്ടാവുന്നതെന്ന ആക്ഷേപവും ശക്തമായി. പ്രകടനം നടത്തുകയും അക്രമത്തിന് തുടക്കമിടുകയും ചെയ്ത വി.എച്ച്.പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരേ നടപടി സ്വീകരിക്കാത്ത പൊലിസ് മുസ്‌ലിം വിഭാഗത്തിന്റെ വീടുകള്‍ കേന്ദ്രീകരിച്ച് റെയ്ഡുകളും അറസ്റ്റു തുടരുകയാണ്. 
ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായെന്ന് പൊലിസ് തന്നെ സമ്മതിക്കുന്നുണ്ട്. അതേസമയം, ഒരു വിഭാഗത്തില്‍പ്പെട്ടവരുടെ പേരുകള്‍ മാത്രമാണ് പട്ടികയില്‍ വന്നിട്ടുള്ളത്. സമൂഹമാധ്യമങ്ങള്‍ വഴി വിദ്വേഷ പ്രചാരണം തുടരുന്ന ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്ത പൊലിസ് നിരവധി മുസ്‌ലിം യുവാക്കളെ കേസില്‍ കുടുക്കുകയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

 

Nagpur violence case sparks outrage as all 51 arrested individuals belong to the Muslim community. Protesters accuse police of biased action, questioning the fairness of law enforcement.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇസ്‌റാഈല്‍ ഭരണഘടനാ പ്രതിസന്ധിയില്‍, നെതന്യാഹു ഭരണകൂടം തകരും' വെളിപെടുത്തലുമായി മുന്‍ പാര്‍ലമെന്റ് അംഗം

International
  •  15 hours ago
No Image

വളാഞ്ചേരിയിൽ ലഹരി സിറിഞ്ച് വഴി 9 പേർക്ക് എച്ച്ഐവി

Kerala
  •  15 hours ago
No Image

ട്രംപിന്റെ തീരുവയില്‍ പണി കിട്ടിയത് സ്വര്‍ണ ഉപഭോക്താക്കള്‍ക്ക്; പൊന്നുംവില കുതിക്കുന്നു, രണ്ട് ദിവസത്തിനിടെ കൂടിയത് 400

Business
  •  16 hours ago
No Image

In-depth story: സ്‌കോളര്‍ഷിപ്പ് സഹിതം പഠിക്കാം..! ഇന്ത്യന്‍ വിദ്യാര്‍ഥികളെ ന്യൂസിലാന്‍ഡ് വിളിക്കുന്നു, പഠനശേഷം ജോലിയും; ഈസി വിസാ പ്രോസസ്സിങ് | Career in New Zealand

Trending
  •  16 hours ago
No Image

'മലപ്പുറത്ത് നിന്ന് സഭയിലെത്തിയവനാണ്, ഉശിര് അല്‍പം കൂടും'മക്കയില്‍' ഈന്തപ്പഴം വില്‍ക്കുന്നവര്‍ക്ക് അത് പിടികിട്ടില്ല' സ്പീക്കര്‍ക്ക് പരോക്ഷ മറുപടിയുമായി കെ.ടി ജലീല്‍ 

Kerala
  •  17 hours ago
No Image

അപകീര്‍ത്തിപരമായ വീഡിയോകള്‍ പങ്കുവെച്ചെന്ന്; കെ.എം.എം.എല്‍ കമ്യൂണിറ്റി ആന്‍ഡ് പബ്ലിക് റിലേഷന്‍ മാനേജറായ യുട്യൂബര്‍ അനില്‍ മുഹമ്മദിന് സസ്‌പെന്‍ഷന്‍

Kerala
  •  17 hours ago
No Image

ലോക കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലുള്ള ഇന്നത്തെ വ്യത്യാസം നോക്കാം | India Rupees Value Today

latest
  •  17 hours ago
No Image

ട്രംപിന്റെ 25% കാർ തീരുവ: വില കൂടുമോ, വിൽപ്പന കുറയുമോ?

International
  •  18 hours ago
No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം പരിശോധിക്കാം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും | UAE Market Today

latest
  •  18 hours ago
No Image

കേരളത്തിലേത് പോലെ യുഎഇയിലും സ്വര്‍ണവില കുതിക്കുന്നു, മൂന്നു മാസം കൊണ്ട് 16 % വര്‍ധനവ്; കേരള- യുഎഇ താരതമ്യം നോക്കാം | UAE Gold Price

latest
  •  19 hours ago