
ഗസ്സയുണര്‍ന്നത് മരണം പെയ്ത അത്താഴപ്പുലരിയിലേക്ക്, തെരുവുകള്‍ രക്തക്കളം; ഇന്നും തുടരുന്ന ഇസ്റാഈലിന്റെ വംശഹത്യാ ആക്രമണത്തിലെ മരണം 420 കവിഞ്ഞു

ഗസ്സ: റമദാനില്‍ ഗസ്സയെ ആക്രമിക്കരുതെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യം ഇസ്റാഈല്‍ അംഗീകരിച്ചതോടെ പൊടുന്നനെയുള്ള ഒരു ആക്രമണം ഗസ്സക്കാര്‍ പ്രതീക്ഷിച്ചിരുന്നില്ല. മുന്നറിയിപ്പൊന്നുമില്ലാതെയാണ് കഴിഞ്ഞ ദിവസം രാത്രി ഗസ്സയില്‍ ഇസ്റാഈല്‍ വംശഹത്യ നടത്തിയത്. സമാധാനത്തിന്റെ അത്താഴപ്പുലരിയിലേക്ക് ഉണരാനായി കിടന്നവരിലേക്കാണ് മരണം തിമിര്‍ത്തു പെയ്തത്. പട്ടിണിയാല്‍ തളര്‍ന്നുപോയി ആ തളര്‍ച്ചയുടെ ഭാരിച്ച ഉറക്കത്തിലാണ്ടു പോയ ശരീരങ്ങള്‍ തകര്‍ന്നടിഞ്ഞ കോണ്‍ക്രീറ്റ് ചിളുകള്‍ക്ക് മേല്‍ ഒരിക്കല്‍ ചിതറിത്തെറിച്ചു. തെരുവുകള്‍ ചോരക്കളങ്ങളായി. ആക്രമണത്തില്‍ 420 പേര് കൊല്ലപ്പെട്ടതായും 562 പേര്‍ക്ക് പരുക്കേറ്റതുമായാണ് റിപ്പോര്‍ട്ടുകള്‍.
വെടിനിര്‍ത്തലിനെ തുടര്‍ന്ന് തകര്‍ന്ന വീടുകളിലേക്ക് ഫലസ്തീനികള്‍ മടങ്ങിയിരുന്നു. സെക്കന്റുകള്‍ക്കുള്ളില്‍ രൂക്ഷമായ ബോംബ് വര്‍ഷത്തില്‍ കുടുംബത്തിലെ അംഗങ്ങളെല്ലാം കൊല്ലപ്പെട്ടു. ഗസ്സയില്‍ രാത്രി മുഴുവന്‍ ആക്രമണം നടന്നെന്ന് തന്റെ കുടുംബത്തിലെ 26 പേരെ നഷ്ടപ്പെട്ട മുഅ്മിന് ഖ്വറൈഖ് പറയുന്നു.
തങ്ങള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ആക്രമണം നടക്കുമ്പോള്‍ കുടുംബത്തിനൊപ്പമായിരുന്നു താന്‍. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര് കൊല്ലപ്പെട്ടു. പലരുടെയും മൃതദേഹങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെടുക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹങ്ങളും പരുക്കേറ്റവരെയും കുതിര വണ്ടികളിലാണ് ആശുപത്രിയിലെത്തിക്കുന്നത്. കുതിര വണ്ടി അപകടത്തില്‍പ്പെട്ടും നിരവധി പേര്‍ക്ക് പരുക്കേറ്റു.
കുട്ടികളുമായി ആശുപത്രിയിലേക്ക് ഓടുന്നവരെയാണ് എവിടെയും കാണാന്‍ കഴിഞ്ഞതെന്ന് പ്രദേശവാസി അബൂ റിസ്ഖ് പറയുന്നു.
പരുക്കേറ്റവരെ കൊണ്ട് അല്‍ അഹ്്ലില്‍ ആശുപത്രി നിറഞ്ഞു കവിഞ്ഞു. ഓരോ മിനുട്ടിലും പരുക്കേറ്റവരെ കൊണ്ട് ആശുപത്രി നിറയുകയാണെന്ന് ഗസ്സ സിറ്റിയിലെ അല്‍ ശിഫ ആശുപത്രി ഡയരക്ടര്‍ മുഹമ്മദ് അബു സല്‍മിയ പറയുന്നു.
ഖബറടക്കം കാത്തു കിടക്കുന്ന മയ്യിത്തുകളാണ് ചുറ്റിലും. അല്‍ശിഫ ആശുപത്രിക്കുള്ളില്‍ നിറയെ മയ്യിത്തുകളാണ്. പലരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഖബറടക്കാനാവാതെ കിടത്തിയിരിക്കുകയാണ്.
Despite calls from former U.S. President Donald Trump to halt attacks during Ramadan, Israel launched a devastating assault on Gaza, killing 404 people and injuring 562. The unexpected attack turned streets into blood-soaked battlefields, shattering hopes for peace.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വന്യജീവി ആക്രമണം; മൂന്ന് വര്‍ഷത്തിനിടെ ജീവന് പൊലിഞ്ഞത് 230 പേര്‍ക്ക്; ഓരോ വര്‍ഷത്തെയും കണക്കുകള്‍
Kerala
• 9 hours ago
വലിയ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം; കരിപ്പൂരിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ ഭീഷണിയില്‍
Kerala
• 9 hours ago
30 നോമ്പ് ലഭിച്ചാല്‍ 5 ദിവസം വരെ; യുഎഇയില്‍ സ്വകാര്യ മേഖലയ്ക്കും ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
latest
• 10 hours ago
ഖത്തറില്‍ പ്രവാസി മലയാളി ഹൃദയാഘാതംമൂലം മരിച്ചു
latest
• 11 hours ago
ഗസ്സക്കു മേൽ മരണപ്പെയ്ത്ത് തുടർന്ന് ഇസ്റാഈൽ; വംശഹത്യയിൽ 24 മണിക്കൂറിനിടെ 70 മരണം, രണ്ട് ദിവസത്തിനിടെ കൊന്നൊടുക്കിയത് 436 മനുഷ്യരെ, 183 കുഞ്ഞുങ്ങൾ
International
• 11 hours ago
സ്കൂളിൽ അതിക്രമിച്ച് കയറി ഹെഡ്മാസ്റ്ററെ മർദ്ദിച്ചു, 20 വയസുകാരൻ പിടിയിൽ
Kerala
• 18 hours ago
കറന്റ് അഫയേഴ്സ്-19-03-2025
PSC/UPSC
• 18 hours ago
ഷിബിലയുടെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ; ഭർത്താവ് യാസിർ റിമാൻഡിൽ
Kerala
• 19 hours ago
തീരം മുഴുവന്‍ നുരയും പതയും പോരാത്തതിന് കൂറ്റന്‍ മത്സ്യങ്ങളും; ആസ്ത്രേലിയയിലെ ബീച്ചിലെ അസാധാരണ പ്രതിഭാസത്തിനു പിന്നിലെ കാരണമിത്....
latest
• 19 hours ago
പ്രവാസിയായ ഗാര്‍ഹിക തൊഴിലാളിയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പൊലിസ്
Kuwait
• 20 hours ago
5000 രൂപ നിക്ഷേപിച്ച് ഒരു കോടി; അനന്തരാവകാശികളില്ലാത്തവരുടെ സ്വത്ത് വാഗ്ദാനം ചെയ്ത് 500 കോടി രൂപയുടെ വമ്പൻ തട്ടിപ്പ്
Kerala
• 20 hours ago
ഗുരുവായൂര്‍ ദേവസ്വം അഴിമതി; മുതിർന്ന സിപിഐ നേതാവ് ചെങ്ങറ സുരേന്ദ്രനെ പാർട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
Kerala
• 21 hours ago
കർണാടകയിലെ സ്കൂളിൽ വിതരണം ചെയ്ത ഭക്ഷണം കഴിച്ച് 2 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; 120 പേർക്ക് അസ്വസ്ഥത
National
• 21 hours ago
വ്യവസായ മേഖലയിലെ കിതപ്പിനു വിട; സഊദി പ്രാദേശിക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികളുടെ എണ്ണം അറുനൂറായി ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍; അടിമുടി മാറാന്‍ റിയാദും
Saudi-arabia
• a day ago
2 വര്‍ഷത്തെ വര്‍ക്ക് വിസയില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി ദുബൈ; പ്രധാന മാറ്റങ്ങള്‍ ഇവ...
uae
• a day ago
ദയവായി ഇനി പറ്റിക്കരുത്, ഇനിയും ഞങ്ങളെ പറ്റിക്കാനാണോ ചര്‍ച്ച? ഇങ്ങനെ പറ്റിച്ചാല്‍ നിങ്ങള്‍ നശിച്ചുപോകും ആശ വര്‍ക്കര്‍മാരുടെ സമരം കടുക്കുന്നു; ആരോഗ്യമന്ത്രിയുമായി ചര്‍ച്ച പരാജയം
Kerala
• a day ago
വേനൽമഴ കനക്കുന്നു, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
• a day ago
ഭാര്യയും കാമുകനും ചേർന്ന് മർച്ചൻറ് നേവി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി; മൃതദേഹം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് ഡ്രമ്മിൽ ഒളിപ്പിച്ചു
National
• a day ago
ആശാ വർക്കർമാരുടെ ഇൻസെൻ്റീവ് വർദ്ധനവ്; എപ്പോൾ നടപ്പിലാക്കുമെന്ന് വ്യക്തമാക്കാതെ ജെപി നദ്ദ
National
• a day ago
ഷെയ്ഖ് തഹ്നൂനുമായുള്ള കൂടിക്കാഴ്ച്ചക്കിടെ യുഎഇയെ പുകഴ്ത്തി ട്രംപ്; ടെക് ഭീമന്മാരുമായും കൂടിക്കാഴ്ച, അണിയറയില്‍ ഒരുങ്ങുന്നത് വമ്പന്‍ പദ്ധതികള്‍
uae
• a day ago
കോഴിക്കോട് ടിപ്പർ ലോറി മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്
Kerala
• a day ago