HOME
DETAILS

ഷെയ്ഖ് തഹ്നൂനുമായുള്ള കൂടിക്കാഴ്ച്ചക്കിടെ യുഎഇയെ പുകഴ്ത്തി ട്രംപ്; ടെക് ഭീമന്‍മാരുമായും കൂടിക്കാഴ്ച, അണിയറയില്‍ ഒരുങ്ങുന്നത് വമ്പന്‍ പദ്ധതികള്‍ 

  
Web Desk
March 19 2025 | 14:03 PM

Trump Praises UAE in Meeting with Sheikh Tahnoon

വാഷിംങ്ടണ്‍: യുഎഇയും അമേരിക്കയും തമ്മിലുള്ള നയതനന്ത്ര ബന്ധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്നൂണ്‍ ബിന്‍ സായിദ് വാഷിംങ്ടണില്‍ വെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും സാങ്കേതിക വിദഗ്ധരുമായും കൂടിക്കാഴ്ച നടത്തി. പ്രാദേശിക സുരക്ഷയെക്കുറിച്ചും 'സാമ്പത്തിക, സാങ്കേതിക ഭാവികളുടെ പുരോഗതിക്കായി നമ്മുടെ പങ്കാളിത്തം എങ്ങനെ വര്‍ധിപ്പിക്കാം' എന്നതിനെക്കുറിച്ചും കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചകള്‍ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ കുറിച്ചു.

ഷയ്ഖ് തഹ്നൂനുമായുള്ള കൂടിക്കാഴ്ച്ചക്കിടെ അമേരിക്കയുമായുള്ള യുഎഇയുടെ നയതന്ത്ര ബന്ധത്തെ ട്രംപ് പുകഴ്ത്തിയത് ശ്രദ്ധേയമായി. ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും ഡാറ്റാ സെന്ററുകളെ തണുപ്പിക്കാന്‍ സഹായിക്കുന്ന സ്‌പെഷ്യാലിറ്റി കെമിക്കലുകളുടെയും ശേഷി വര്‍ധിപ്പിക്കുന്ന ADNOC യുടെ അന്താരാഷ്ട്ര നിക്ഷേപ വിഭാഗമായ XRG വഴിയുള്ള യുഎസ് ഇടപാടുകളില്‍ അബൂദബി കണ്ണുവയ്ക്കുന്നുണ്ട്. ഏറ്റവും നൂതനമായ AI ചിപ്പുകളിലേക്കുള്ള സ്ഥിരമായ മാറ്റവും യുഎഇ ലക്ഷ്യമിടുന്നുണ്ട്. യുഎസ് സമീപ ഭാവിയില്‍ നടപ്പാക്കാന്‍ സാധ്യതയുള്ള കയറ്റുമതി നിയന്ത്രണങ്ങള്‍ AI മോഡലുകള്‍ വികസിപ്പിക്കാനുള്ള യുഎഇയുടെ വമ്പന്‍ അഭിലാഷങ്ങള്‍ക്ക് ഭീഷണിയായേക്കാം.

അമേരിക്കന്‍ ടെക്, ഫിനാന്‍സ് ഭീമന്മാരെ യുഎഇ ഇതിനകം കീഴടക്കിക്കഴിഞ്ഞു. യുഎഇ സര്‍ക്കാരിലുടനീളം AI സേവനങ്ങള്‍ നടപ്പിലാക്കുന്നതിനായി അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ തഹ്നൂന്‍ മൈക്രോസോഫ്റ്റുമായി കരാറില്‍ ഒപ്പുവച്ചിരുന്നു. അതേസമയം എന്‍വിഡിയയുടെയും എലോണ്‍ മസ്‌കിന്റെയും xAI, അബൂദബിയിലെ MGX, മൈക്രോസോഫ്റ്റ് എന്നിവയുടെ പിന്തുണയോടെ 30 ബില്യണ്‍ ഡോളറിന്റെ ബ്ലാക്കറോക്ക് എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ പങ്കാളിത്തത്തില്‍ ചേരാന്‍ സമ്മതം അറിയിച്ചിരുന്നു.

ടെസ്‌ലയുടെ സ്ഥാപകനും ആഗോള ടെക് ഭീമനുമായ ഇലോണ്‍ മസ്‌ക്, മെറ്റയുടെ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ആമസോണിന്റെ ജെഫ് ബെസോസ്, ഒറാക്കിളിന്റെ ലാറി എലിസണ്‍, മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല, ബ്ലാക്ക് റോക്കിന്റെ ലാറി ഫിങ്ക്, പലന്തിറിന്റെ അലക്‌സ് കാര്‍പ്പ് എന്നിവരുമായും ഷെയ്ഖ് തഹ്നൂന്‍ കൂടിക്കാഴ്ച നടത്തിയേക്കും.

US President Donald Trump praised the UAE during his meeting with Sheikh Tahnoon bin Zayed



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലസ് ടു മലയാളം ചോദ്യപേപ്പറിൽ 14 അക്ഷരത്തെറ്റുകൾ; വ്യാകരണപ്പിശകുകളും

Kerala
  •  a day ago
No Image

മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസം; 10 ലക്ഷം രൂപയുടെ പ്രത്യേക പഠന സഹായത്തിന് അനുമതി

Kerala
  •  a day ago
No Image

'അടിമത്തത്തിന്റെ വസ്ത്രം അഴിച്ചു മാറ്റുക, പോരാട്ട ഭൂമികയിലേക്കിറങ്ങുക'  ; അബൂ ഹംസ: ഫലസ്തീന്‍ ചെറുത്തു നില്‍പിന്റെ നിലക്കാത്ത ശബ്ദം

International
  •  a day ago
No Image

വന്യജീവി ആക്രമണം; മൂന്ന് വര്‍ഷത്തിനിടെ ജീവന്‍ പൊലിഞ്ഞത് 230 പേര്‍ക്ക്; ഓരോ വര്‍ഷത്തെയും കണക്കുകള്‍ 

Kerala
  •  a day ago
No Image

വലിയ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം; കരിപ്പൂരിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ ഭീഷണിയില്‍

Kerala
  •  a day ago
No Image

30 നോമ്പ് ലഭിച്ചാല്‍ 5 ദിവസം വരെ; യുഎഇയില്‍ സ്വകാര്യ മേഖലയ്ക്കും ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

latest
  •  a day ago
No Image

ഖത്തറില്‍ പ്രവാസി മലയാളി ഹൃദയാഘാതംമൂലം മരിച്ചു

latest
  •  a day ago
No Image

ഗസ്സക്കു മേൽ മരണപ്പെയ്ത്ത് തുടർന്ന് ഇസ്‌റാഈൽ; വംശഹത്യയിൽ 24 മണിക്കൂറിനിടെ 70 മരണം, രണ്ട് ദിവസത്തിനിടെ കൊന്നൊടുക്കിയത് 436 മനുഷ്യരെ, 183 കുഞ്ഞുങ്ങൾ 

International
  •  a day ago
No Image

സ്കൂളിൽ അതിക്രമിച്ച് കയറി ഹെഡ്മാസ്റ്ററെ മർദ്ദിച്ചു, 20 വയസുകാരൻ പിടിയിൽ

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-19-03-2025

PSC/UPSC
  •  a day ago