
ഭിക്ഷാടന മാഫിയയെ തുറന്നുകാട്ടി ഷാര്ജ പൊലിസ്; വേഷം കെട്ടിച്ച യാചകന് ഒറ്റമണിക്കൂറില് സമ്പാദിച്ചത് 8600 രൂപ

ഷാര്ജ: ഭിക്ഷാടനത്തിന് പിന്നില് ഒളിഞ്ഞിരിക്കുന്ന സത്യങ്ങള് തുറന്നുകാട്ടുന്ന ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഷാര്ജ പൊലിസ്. ഷാര്ജ പൊലിസിന്റെ ഔദ്യോഗിക സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകളിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
യാചകനായി വേഷമിട്ട ഒരാള് വഴിയാത്രക്കാരോട് ഒരു മണിക്കൂര് മാത്രം പണം ചോദിക്കുന്ന ഒരു സാമൂഹിക പരീക്ഷണാര്ത്ഥം എടുത്ത വീഡിയോ ഇതിനകംതന്നെ സമൂഹമാധ്യമങ്ങളില് വൈറലായി കഴിഞ്ഞു. വീഡിയോയില് കാണിക്കുന്ന ഒരു മണിക്കൂര് കൊണ്ട് ഉണ്ടാക്കിയത് 367 ദിര്ഹമാണ്. അതായത് 8600ലേറെ രൂപ.
'ഭിക്ഷാടനത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന ഒരു സത്യം ഞങ്ങള് കണ്ടെത്തി. ഒരു യാചകന് ഒരു മണിക്കൂറിനുള്ളില് എത്ര പണം ശേഖരിക്കാന് കഴിയുമെന്നാണ് നിങ്ങള് കരുതുന്നത്? നമുക്ക് ഒരുമിച്ച് കണ്ടെത്താം.' വീഡിയോയില് പ്രത്യക്ഷപ്പെട്ട ഒരു പൊലിസ് ഉദ്യോഗസ്ഥന് പറയുന്നു.
റമദാനില് ആളുകളുടെ കാരുണ്യത്തെ ചൂഷണം ചെയ്യുന്നത് പരീക്ഷണത്തിലൂടെ എങ്ങനെ തുറന്നുകാട്ടിയെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
ഒരു മണിക്കൂറിനുള്ളില് 367 ദിര്ഹം പിരിച്ചെടുത്തെങ്കില് ദിവസം മുഴുവന് ഭിക്ഷാടനം തുടരുന്ന അവസ്ഥ സങ്കല്പ്പിക്കുക. പൊലിസ് ഉദ്യോഗസ്ഥന് വീഡിയോയില് ചോദിക്കുന്നു.
മറ്റുപോംവഴികള് ഇല്ലാത്തതിനാല് യാചനക്കായി ഇറങ്ങുന്നതിനേക്കാള് ആളുകള് യാചന തൊഴിലായി സ്വീകരിച്ചിരിക്കുകയാണെന്നും പോലിസ് പറഞ്ഞു. പൊതുജനങ്ങളുടെ ധാനധര്മ്മം ചെയ്യാനുള്ള മനസ്സ് മുതലെടുത്ത് പലരും വലിയ തുകകള് സ്വരൂപിക്കുന്നു.
സഹായം ആവശ്യമുള്ളവരെ സഹായിക്കാന് നിങ്ങള് ശരിക്കും ആഗ്രഹിക്കുന്നുവെങ്കില് നിങ്ങളുടെ പിന്തുണ ശരിയായ സ്ഥലത്ത് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. വിശ്വസനീയമായ ചാരിറ്റി സംഘടനകള്ക്ക് സംഭാവന നല്കുക. പൊതുജനങ്ങളെ ചൂഷണം ചെയ്യുന്ന യാചകരെ അബദ്ധവശാല് പോലും പ്രോത്സാഹിപ്പിക്കുന്നത് ഒഴിവാക്കുക. സംശയാസ്പദമായ രീതിയില് യാചനാ പ്രവര്ത്തനം റിപ്പോര്ട്ട് ചെയ്യാന് 80040, 901 എന്നീ നമ്പറുകളില് ബന്ധപ്പെടുക.
Sharjah Police releases video revealing shocking truth behind begging
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ബജറ്റും ഹിറ്റ്, തമിഴും ഹിറ്റ്'; രൂപ ചിഹ്നം ഒഴിവാക്കിയ വിഷയത്തിൽ സ്റ്റാലിന്റെ പ്രതികരണം
National
• a day ago
യുഎഇയിൽ സ്വകാര്യ മേഖലയിലാണോ ജോലി; എങ്കിൽ നിങ്ങളിതറിയണം
uae
• a day ago
വേണ്ടത് വെറും 6 വിക്കറ്റുകൾ; മുംബൈയുടെ ഏകാധിപതിയാവാൻ ബുംറ ഒരുങ്ങുന്നു
Cricket
• a day ago
സോഷ്യൽ മീഡിയ ഉപയോഗം സുക്ഷിച്ചു മതി; ഇല്ലെങ്കിൽ ദുഃഖിക്കേണ്ടി വരും
uae
• a day ago
കിടിലൻ ഫീച്ചറുകൾ; നോൾ ഡിജിറ്റൽ പേയ്മെന്റ് അപ്ഡേഷൻ 40 % പൂർത്തിയായതായി ആർടിഎ
uae
• a day ago
റൊണാൾഡോയെ മറികടക്കുകയല്ല, മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: എംബാപ്പെ
Football
• a day ago
യുഎഇയിലെ ഈദുല് ഫിത്തര് അവധി; കഴിഞ്ഞ വര്ഷത്തേക്കാള് കുറവോ?...
uae
• a day ago
സംസ്ഥാനത്തെ ലഹരി വ്യാപനം: ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി
Kerala
• 2 days ago
വിസിറ്റ് വിസയില് നിര്ണായക മാറ്റവുമായി സഊദി; സിംഗിള് എന്ട്രിയോ മള്പ്പിള് എന്ട്രിയോ എന്നിനി എംബസികള് തീരുമാനിക്കും; മലയാളികളടക്കം നിരവധി പേര് ആശങ്കയില്
Saudi-arabia
• 2 days ago
വമ്പന് പ്രഖ്യാപനവുമായി ഖത്തര്; ഈദിയ എ.ടി.എം വഴി പെരുന്നാള് പണം പിന്വലിക്കാം; സേവനം ഇന്നുമുതല്
qatar
• 2 days ago
ഇമാമുമാര് രാഷ്ട്രീയ വിഷയങ്ങളില് ഇടപെടരുത്; നിര്ണായക തീരുമാനവുമായി കുവൈത്ത് ഇസ്ലാമിക കാര്യ മന്ത്രാലയം
Kuwait
• 2 days ago
മഞ്ചേരിയിൽ സ്വർണ്ണ വ്യാപാരികളെ ആക്രമിച്ച് 117 പവൻ കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ; സ്ഥാപനത്തിലെ ജീവനക്കാരൻ തന്നെ ആസൂത്രണം ചെയ്തു; റോഡിൽ ആളില്ലാതിരിക്കാൻ ഇഫ്താർ സമയം തെരഞ്ഞെടുത്തു
Kerala
• 2 days ago
ഇനി ഭൂമിയിലേക്ക്; സുനിതയെ തിരിച്ചെത്തിക്കാനുള്ള ദൗത്യത്തില് ഒരു ചുവട് കൂടി, സ്പേസ് എക്സിന്റെ ദഡ്രാഗണ് ക്യാപ്സൂള് ഡോക്ക് ചെയ്തു
Science
• 2 days ago
പിടി തരാതെ കുതിക്കുന്ന സ്വര്ണ വില; വാങ്ങാനാളില്ല, ഇന്നോളം കാണാത്ത ഡിസ്കൗണ്ട് ഓഫറുമായി ജ്വല്ലറികള്
Business
• 2 days ago
കൊച്ചിയിൽ വൻ മയക്കു മരുന്ന് വേട്ട; പിടിച്ചെടുത്തതിൽ എം.ഡി.എം.എയും കഞ്ചാവും
Kerala
• 2 days ago
'ഇതൊന്നും കണ്ട് ഗസ്സയെ പിന്തുണക്കുന്നതില് നിന്ന് ഞങ്ങള് പിന്മാറില്ല , കൂടുതല് ശക്തമായി തിരിച്ചടിക്കും' യു.എസിന് ഹൂതികളുടെ താക്കീത്
International
• 2 days ago
വണ്ടിപ്പെരിയാറിൽ കടുവയെ പിടികൂടാനുള്ള ദൗത്യം ഊർജിതം; നിരോധനാജ്ഞ പ്രഖ്യാപിച്ചു
Kerala
• 2 days ago
UAE Weather Updates: യുഎഇയില് ഇന്ന് രാത്രി ഈ ഭാഗങ്ങളില് മഴ; മൂടല്മഞ്ഞ് കാരണം യെല്ലോ, റെഡ് അലര്ട്ടുകള്
uae
• 2 days ago
'മസ്ജിദുല് ഹറമിന്റെ ഫോട്ടോ പകര്ത്തുകയെന്നത് എന്റെ സ്വപ്നമായിരുന്നു'; മസ്ജിദുല് ഹറമിന്റെ ഫോട്ടോ പകര്ത്താനുള്ള ലൈസന്സ് നേടിയ ആദ്യ വനിത, അറിയാം നദാ അല് ഗാംദിയെക്കുറിച്ച്
Saudi-arabia
• 2 days ago
യുഎഇയില് നിന്നും പുറത്തേക്ക് യാത്ര ചെയ്യാന് പ്ലാനുണ്ടോ? എങ്കില് ഇന്നുതന്നെ നിങ്ങള്ക്ക് യാത്ര വിലക്ക് ഏര്പ്പെടുത്തിയിട്ടുണ്ടോ എന്നു പരിശോധിക്കാം
uae
• 2 days ago
കുട്ടികളുടെ കുറവ്: സ്ഥിരനിയമനം ലഭിക്കാതെ എയ്ഡഡ് പ്രൈമറി അധ്യാപകർ
Kerala
• 2 days ago