HOME
DETAILS

മീന്‍ കൊത്തിയതിനെ തുടര്‍ന്ന് അണുബാധ; യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി

  
Web Desk
March 13 2025 | 03:03 AM

Infection Following Fish Bite Young Mans Hand Amputated

 

കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ കുളം വൃത്തിയാക്കുന്നതിനിടെ മീന്‍ കൊത്തിയുണ്ടായ അണുബാധയെ തുടര്‍ന്ന് യുവാവിന്റെ വലത് കൈപ്പത്തി മുറിച്ചുമാറ്റേണ്ടി വന്നു. അപൂര്‍വ്വമായ ബാക്ടീരിയല്‍ അണുബാധയായ ഗ്യാസ് ഗാന്‍ഗ്രീന്‍ ആണ് യുവാവിന് വിനയായത്. ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം ബാധിക്കുന്ന ഈ അസുഖം അതിവേഗം കോശങ്ങളെ തകര്‍ക്കുന്നതിനാല്‍ ശസ്ത്രക്രിയയല്ലാതെ മറ്റു പരിഹാരമില്ലായിരുന്നു.

രജീഷ് വീട്ടിലെ ചെറിയ കുളം വൃത്തിയാക്കുന്നതിനിടെയാണ് ചെളിവെള്ളത്തിൽ ജീവിക്കുന്ന മുഴു വർ​ഗത്തിലുള്ള മത്സ്യത്തിന്റെ കുത്തേറ്റത്. വേദന കൂടിയതോടെ തൊട്ടടുത്ത ​ദിവസം പള്ളൂർ ​ഗവ:ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കുറവില്ലാത്തതിനാൽ മാഹി ​ഗവ: ആശുപത്രിയിലും ചികിത്സ തേടി. ഇതിനു ശേഷം കഠിനമായ വേദനയ്ക്കൊപ്പം വിരലിലും കൈപ്പത്തിയിലും കുമിളകൾ രൂപപ്പെട്ടു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെയും ആദ്യം ഡോക്ടർമാർക്ക് രോ​ഗമെന്താണെന്ന് മനസ്സിലായില്ല. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് ​ഗ്യാസ് ​ഗാം​ഗ്രീൻ എന്ന അപൂർവ രോ​ഗാവസ്ഥയാണെന്ന് കണ്ടെത്തിയത്.

ആദ്യം രണ്ടു വിരലുകൾ മുറിച്ചു മാറ്റിയെങ്കിലും പഴുപ്പ് കൂടുതൽ വ്യാപിക്കാൻ തുടങ്ങിയതോടെ കൈപ്പത്തി തന്നെ മുറിച്ച് മാറ്റുകയായിരുന്നു രജീഷ് പറഞ്ഞു. ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തലിന് അനുസരിച്ച്, കോശങ്ങള്‍ അതിവേഗം നശിപ്പിക്കുന്ന ഈ അണുബാധ തലച്ചോറിലേക്ക് വ്യാപിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് രജീഷിന്റെ കൈപ്പത്തി മുറിച്ചുമാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചത്.

മികച്ച ക്ഷീര കർഷകൻ കൂടിയായ രജീഷ് പച്ചക്കറി കൃഷി നടത്തുന്നതിന്റെ ഭാ​ഗമായാണ് കുളം വൃത്തിയാക്കാൻ ഇറങ്ങിയത്. കണ്ണൂർ സ്പിന്നിംങ് മില്ലിലെ തൊഴിൽ ഇല്ലാതായതോടെ പശു വളർത്തലായിരുന്നു രജീഷിന്റെയും കുടുംബത്തിന്റെയും വരുമാന മാർ​ഗം. അതേ സമയം അവധിക്കാലത്ത് കുട്ടികൾ ഉൾപ്പെടെ എത്തുന്ന കുളം കൂടിയായതിനാൽ മണ്ണും ജലവും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കരുതലില്ലാത്ത ചെളിവെള്ളവുമായുണ്ടായ സമ്പര്‍ക്കം ഈ ബാക്ടീരിയ ശരീരത്തിലേക്ക് പ്രവേശിപ്പിക്കുമെന്നതിനാല്‍ ജാഗ്രത ആവശ്യമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  4 hours ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  5 hours ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  5 hours ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  5 hours ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  6 hours ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  6 hours ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  6 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  7 hours ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  7 hours ago
No Image

ട്രെയിന്‍ റാഞ്ചല്‍: മുഴുവന്‍ ബന്ദികളേയും മോചിപ്പിച്ചെന്ന് പാക് സൈന്യം

International
  •  7 hours ago