
വൃക്കയില്‍ കാന്‍സര്‍ ബാധിച്ച ഒമ്പതു വയസ്സുകാരിക്ക് മഹാനഗരം കാണാന്‍ ആഗ്രഹം; മനോഹരമായ അനുഭവം സമ്മാനിച്ച് ദുബൈ; ഉള്ളറിഞ്ഞ് ചിരിച്ച് അഡെല

ദുബൈ: ലോകത്ത് ഏതു സ്ഥലമാണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് ഒമ്പത് വയസ്സുകാരി അഡെലെ ഷെസ്റ്റോവ്സ്കിയ്ക്ക് ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ; ദുബൈ. വൃക്കയിലെ കാന്‍സറുമായി മല്ലിടുന്ന ഫിന്നിഷ് കുട്ടിയായ അഡെലക്ക്, സോഷ്യല്‍ മീഡിയയില്‍ കണ്ട നഗരത്തിന്റെ വിസ്മയിപ്പിക്കുന്ന ആകാശചിത്രവും സൂര്യപ്രകാശത്തില്‍ കുതിര്‍ന്ന ബീച്ചുകളും പണ്ടേ ഇഷ്ടമായിരുന്നു. അത് നേരിട്ട് അനുഭവിക്കണമെന്ന സ്വപ്നം അവള്‍ക്ക് കുറേ കാലമായുണ്ടായിരുന്നു.
അഡെലയുടെ ആഗ്രഹമറിഞ്ഞ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശങ്ങളും സൂക്ഷ്മ നിരീക്ഷണവും അനുസരിച്ച് എമിറേറ്റിലെ ഉദ്യോഗസ്ഥര്‍ അഡെലിനും കുടുംബത്തിനും വേണ്ടി മറക്കാനാവാത്ത ഒരു സന്ദര്‍ശനം സംഘടിപ്പിച്ചു.
ദുബൈയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മാരി ആണ് അഡെലയുടെ യാത്രയ്ക്ക് മേല്‍നോട്ടം വഹിച്ചത്. കുടുംബത്തെ സ്വാഗതം ചെയ്യുന്നതിനും അവരുടെ താമസത്തിന്റെ എല്ലാ വിശദാംശങ്ങളും ശ്രദ്ധാപൂര്‍വ്വം ക്രമീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി അദ്ദേഹം ഒരു സംഘത്തെ സജ്ജമാക്കുകയും ചെയ്തിരുന്നു.
യുവ യാത്രക്കാര്‍ക്ക് ഇമിഗ്രേഷന്‍ പ്രക്രിയകള്‍ സുഗമവും ആകര്‍ഷകവുമാക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ജിഡിആര്‍എഫ്എ ഉദ്യോഗസ്ഥരും ദുബൈയുടെ യാത്രാ മാസ്കോട്ടുകളായ 'സേലം', 'സലാമ' എന്നിവരും കൂടിച്ചേര്‍ന്ന് അഡെലിനെയും കുടുംബത്തെയും ദുബൈയിലേക്ക് സ്വാഗതം ചെയ്തു.
തുടര്‍ന്ന് അഡെലനിയും കുടുംബത്തെയും ജുമൈറ ബീച്ച് റെസിഡന്‍സിലുള്ള താമസ സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെവെച്ച് അഡെല നഗരത്തിലെ കടല്‍ത്തീരങ്ങളുടെ മനോഹരമായ സൗന്ദര്യം ആസ്വദിച്ചു. എന്നിരുന്നാലും അഡെലിന്റെ ദുബൈ യാത്ര ആരംഭിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
ഒരു നാച്ചുറല്‍ റിസര്‍വ് കേന്ദ്രം സന്ദര്‍ശിച്ച് അവിടെയുള്ള വന്യജീവികളുമായി കളിക്കുന്ന എഡെലയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദുബൈയിലെ ഏറ്റവും പ്രശസ്തമായ ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നായ മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിലെ പ്രദര്‍ശനങ്ങള്‍ കണ്ട് അത്ഭുതപ്പെട്ട അഡെല ആയിരക്കണക്കിന് സമുദ്രജീവികളാല്‍ ചുറ്റപ്പെട്ട അറ്റ്ലാന്റിസിലെ ദി ലോസ്റ്റ് ചേംബേഴ്സ് അക്വേറിയമായ ദി പാമിന്റെ ഗ്ലാസ് ടണലുകളിലൂടെ അലഞ്ഞുനടന്ന് അതിമനോഹരമായ കാഴ്ചകള്‍ കണ്ടാസ്വാദിക്കുകയും ചെയ്തു. അവളുടെ അനുഭവം അവിസ്മരണീയമാക്കാന്‍ അല്‍ മാരി ഏര്‍പ്പെടുത്തിയ സംഘം സദാ ശ്രമിച്ചുകൊണ്ടിരുന്നു.
വിനോദത്തിനപ്പുറം അഡെലിന്റെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തി. അല്‍ ജലീല ചില്‍ഡ്രന്‍സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് അവളുടെ സുഖസൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള മെഡിക്കല്‍ ക്രമീകരണങ്ങളും സംഘം ഏര്‍പ്പെടുത്തി.
'ഈ കുട്ടിക്കും കുടുംബത്തിനും അവിസ്മരണീയമായ ഒരു അനുഭവം ഒരുക്കാന്‍ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ ഞങ്ങള്‍ ബഹുമാനിതരാണ്. രോഗങ്ങളുമായി പൊരുതുന്ന കുട്ടികളെ പരിചരിക്കുന്നതില്‍ ദുബൈയിയുടെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ദര്‍ശനത്തിനും നിര്‍ദ്ദേശങ്ങള്‍ക്കും ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദിന്റെ മാര്‍ഗനിര്‍ദേശത്തിനും അനുസൃതമായി ദുബൈയിലെ എല്ലാ സന്ദര്‍ശകരുടെയും താമസക്കാരുടെയും സന്തോഷം വര്‍ധിപ്പിക്കുന്ന അസാധാരണ സേവനങ്ങള്‍ നല്‍കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,' ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അല്‍ മാരി പറഞ്ഞു.
സന്ദര്‍ശനത്തിന്റെ അവസാന വൈകുന്നേരം അല്‍ മാരിയും സംഘവും അഡെലിനും കുടുംബത്തിനും ഒപ്പം ഒത്തുകൂടി. ദുബൈ എയര്‍പോര്‍ട്ട്സ്, ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍, അല്‍ ജലീല ചില്‍ഡ്രന്‍സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, സ്കൈ വിഐപി ലിമോസിന് തുടങ്ങിയ പങ്കാളികളെ ഒരുമിച്ച് കൊണ്ടുവന്ന ഒരു കൂട്ടായ ശ്രമം കൂടിയായിരുന്നു ഇത്. അഡെലിന് മികച്ച അനുഭവം ഉറപ്പാക്കാന്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സുമായി സഹകരിച്ച എല്ലാ സ്ഥാപനങ്ങള്‍ക്കും അല്‍ മാരി നന്ദി അറിയിച്ചു.
'ഇത്രയും ഊഷ്മളതയും ഉദാരതയും ഞങ്ങള്‍ മുമ്പ് ഒരിക്കലും അനുഭവിച്ചിട്ടില്ല. ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെയും ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അല്‍ മാരിയുടെയും ശ്രദ്ധയും പിന്തുണയും അഡെലിന്റെ ക്ഷേമത്തിലും ഞങ്ങളുടെ കുടുംബത്തിലും അഗാധമായ പോസിറ്റീവ് സ്വാധീനം ചെലുത്തി' അഡെലിന്റെ പിതാവ് വിറ്റാലി ഷെസ്റ്റോവ്സ്കി, തങ്ങള്‍ക്ക് ലഭിച്ച അസാധാരണമായ ആതിഥ്യമര്യാദയ്ക്കും പരിചരണത്തിനും തന്റെ കുടുംബത്തിന്റെ നന്ദി രേഖപ്പെടുത്തി.
Dubai gives a beautiful experience to a nine-year-old girl with kidney cancer who wanted to see the metropolis
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡിന് മികച്ച തുടക്കം; ബ്രേക്ക് ത്രൂ നല്കി വരുണ്‍ ചക്രവര്‍ത്തി
Cricket
• 12 hours ago
സെക്രട്ടറിയായി എംവി ഗോവിന്ദന് തുടരും; സിപിഎം സംസ്ഥാന സമിതിയില്‍ സനോജും വസീഫും ബിന്ദുവും അടക്കം 17 പുതുമുഖങ്ങള്‍ | Full List
latest
• 12 hours ago
രോഹിതിനെ കൈവിട്ട് ടോസ്; ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡ് ബാറ്റിങ്ങ് തിരഞ്ഞെടുത്തു
uae
• 13 hours ago
പത്താം വാർഷികമാഘോഷിച്ച് ബ്ലൂമിങ്ങ്ടൺ അക്കാദമി; ബ്രിട്ടിഷ് അംബാസഡർ മുഖ്യാതിഥിയായി
uae
• 13 hours ago
ആവേശപ്പോരിന് ഇന്ന് കലാശക്കൊട്ട്; കച്ച മുറുക്കി ക്യാപ്റ്റനും പിള്ളേരും; ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ എവിടെ കാണാം?
Cricket
• 14 hours ago
ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്; പ്രശസ്ത മലയാള സിനിമാ മേക്കപ്പ് ആർട്ടിസ്റ്റ് ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിൽ
Kerala
• 14 hours ago
നിധി കുഴിച്ചിട്ടുണ്ടെന്ന് സിനിമാക്കഥ; കേട്ടപാതി കേള്‍ക്കാത്ത പാതി സ്വര്‍ണം കുഴിച്ചെടുക്കാനോടി വന്‍ ജനക്കൂട്ടം
National
• 14 hours ago
ഭീഷണി ഉയര്‍ത്തി മൈനകള്‍, 'ഇത്തിരിക്കുഞ്ഞന്' പക്ഷികളെ പിടിക്കാന്‍ ഖത്തര്‍
qatar
• 15 hours ago
ദിവസങ്ങൾ നീണ്ട തെരച്ചിൽ വിഫലം, കാണാതായ പെൺകുട്ടിയെയും അയൽവാസിയായ യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹ മരണത്തിൽ അന്വേഷണം
Kerala
• 15 hours ago
സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് ഈ രാജ്യത്ത്; ഇന്ത്യയുമായി ആയിരങ്ങളുടെ വ്യത്യാസം
Business
• 16 hours ago
രണ്ടാം സെമസ്റ്റര്‍ സ്കൂള്‍ പരീക്ഷകള്‍ തുടങ്ങാനിരിക്കെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം
uae
• 16 hours ago
'ലഹരി വ്യാപനം തടയാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ നിയമങ്ങളും ശിക്ഷയും മാതൃകയാക്കണം; വരുമാനമുണ്ടാക്കാന്‍ മദ്യവും ലോട്ടറിയുമല്ല മാര്‍ഗം' സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക ബാവ
Kerala
• 17 hours ago
താമരശ്ശേരി ഷഹബാസ് വധക്കേസ്: പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ പിതാവ് ഹൈക്കോടതിയെ സമീപിക്കും
Kerala
• 17 hours ago
തനിച്ചായി പോകുമെന്ന ആശങ്കയല്ല, അഫാന് ഫര്‍സാനയോടും വൈരാഗ്യം
Kerala
• 18 hours ago
തെങ്ങിന് തൈകള്‍ക്ക് വില വർധിപ്പിക്കുമ്പോഴും കൃഷി വകുപ്പിന് മൗനം; പിന്നില്‍ സ്വകാര്യ നഴ്സറി ലോബി
Kerala
• 20 hours ago
സി.പി.എം സംസ്ഥാന സമ്മേളനത്തന് ഇന്ന് കൊടിയിറക്കം; സെക്രട്ടറിയായി എം.വി ഗോവിന്ദന് തന്നെ തുടര്‍ന്നേക്കും
Kerala
• 20 hours ago
റെയില്‍വേയില്‍ ഇനി തിരക്ക് കുറയും, സ്റ്റേഷനിലേക്ക് പ്രവേശനം കണ്‍ഫോം ടിക്കറ്റുള്ളവര്‍ക്ക്, കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കില്ല; തിരക്ക് നിയന്ത്രിക്കാന്‍ യൂണിഫോമിട്ട ജീവനക്കാര്‍
National
• a day ago
മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; ഇന്ന് രാത്രിയിലും മഴ സാധ്യത
Kerala
• a day ago
ജോർദാൻ അതിർത്തിയിൽ വെടിയേറ്റു മലയാളി കൊല്ലപ്പെട്ട സംഭവം; തൊഴിൽ തട്ടിപ്പിനിരയായതായി കുടുംബത്തിന്റെ ആരോപണം
Kerala
• 18 hours ago
സഹ. ബാങ്കുകളിലെ നിയമനരീതിയിൽ മാറ്റം; അപ്രൈസർ നിയമനവും ഇനി ബോർഡിന്
Kerala
• 19 hours ago
'വംശീയ ഉന്മൂലം,അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതര ലംഘനം, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം' ; ട്രംപിന്റെ ഗസ്സ പദ്ധതി തള്ളി ഒ.ഐ.സി
International
• 19 hours ago