
തിരക്ക് കുറയ്ക്കാൻ റയിൽവേ; സ്റ്റേഷനിലേക്ക് പ്രവേശനം കൺഫോം ടിക്കറ്റുള്ളവർക്ക് -തിരക്ക് നിയന്ത്രിക്കാൻ യൂണിഫോമിട്ട ജീവനക്കാർ

ന്യൂഡൽഹി: കുംഭമേള തീർഥാടകരുണ്ടാക്കിയ തിരക്കിനെ തുടർന്ന് ന്യൂഡൽഹി റയിൽവേ സ്‌റ്റേഷനിൽ 18 പേർ മരിച്ചതിന് പിന്നാലെ റയിൽവേ സ്റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കാൻ പദ്ധതികളുമായി റയിൽവേ. ആളുകൾക്ക് നിൽക്കാൻ സൗകര്യം കുറഞ്ഞ സ്റ്റേഷനുകളിൽ തീവണ്ടികൾ എത്തുംവരെ കാത്തിരിക്കാൻ പ്രത്യേക സംവിധാനമുണ്ടാക്കും. അനിയന്ത്രിതമായി ടിക്കറ്റ് വിൽക്കുന്നത് നിർത്തും. തിരക്ക് നിയന്ത്രിക്കാൻ യൂണിഫോമണിഞ്ഞ ഉദ്യോഗസ്ഥരെ നിയമിക്കുന്നതടക്കമുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. റയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല സമിതിയാണ് തീരുമാനമെടുത്തത്.
ആദ്യഘട്ടത്തിൽ 60 സ്റ്റേഷനുകളിലാണ് സ്ഥിരമായ കാത്തിരിപ്പ് കേന്ദ്രം നിർമിക്കുക. ന്യൂഡൽഹി, ആനന്ദ് വിഹാർ, വാരാണസി, അയോധ്യ, പട്ന എന്നീ സ്റ്റേഷനുകളിൽ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. ട്രെയിൻ എത്തിയാൽ മാത്രം യാത്രക്കാരെ പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രവേശിപ്പിക്കും. കൺഫോം ടിക്കറ്റുള്ളവരെ മാത്രമേ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിപ്പിക്കൂ. ടിക്കറ്റില്ലാത്തവരേയും വെയിറ്റിങ് ലിസ്റ്റിലടക്കമുള്ളവരെയും കാത്തിരിപ്പ് കേന്ദ്രത്തിലിരുത്തും. അനധികൃത എൻട്രി പോയിന്റുകൾ സീൽ ചെയ്യും. രാജ്യത്ത് ആകെ 8,000ലധികം റെയിൽവേ സ്റ്റേഷനുകളാണുള്ളത്. എല്ലായിടത്തും വൈകാതെ ഈ രീതിയെത്തും.
തിരക്ക് കുറയ്ക്കാൻ 12 മീറ്റർ വീതിയും 6 മീറ്റർ വീതിയും സ്റ്റാൻഡേർഡ് ഫുട്ട് ഓവർ ബ്രിഡ്ജിന്റെ രണ്ട് പുതിയ ഡിസൈനുകൾ വികസിപ്പിച്ചതായും റയിൽവേ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സൂക്ഷ്മ നിരീക്ഷണത്തിനായി എല്ലാ സ്റ്റേഷനുകളിലും സമീപ പ്രദേശങ്ങളിലും കാമറകൾ സ്ഥാപിക്കും. വലിയ സ്റ്റേഷനുകളിൽ റെയിൽവേക്ക് വാർ റൂമുകൾ ഉണ്ടാകും.
പ്ലാറ്റ്ഫോമുകൾ കൈകാര്യം ചെയ്യാൻ ഉയർന്ന ഉദ്യോഗസ്ഥരെ നിയമിക്കും. ട്രാഫിക് സർവിസ് സീനിയർ ഗ്രേഡിലുള്ള ഉദ്യോഗസ്ഥരെയാണ് സ്റ്റേഷൻ ഡയരക്ടർമാരായി നിയമിച്ചിരിക്കുന്നത്. ഇനി മുതൽ, ഉയർന്ന ഗ്രേഡിലുള്ളവരെ സ്റ്റേഷൻ ഡയരക്ടർമാരായി നിയമിക്കും. ശേഷിക്കനുസരിച്ച് ടിക്കറ്റ് വിൽപ്പന നിയന്ത്രിക്കാൻ ഇവർക്ക് അധികാരം നൽകും.
ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി എല്ലാ സ്റ്റാഫ് അംഗങ്ങൾക്കും പുതിയ യൂണിഫോം നൽകും. അംഗീകൃത വ്യക്തികൾക്ക് മാത്രം സ്റ്റേഷനിൽ പ്രവേശിക്കാവുന്ന തരത്തിൽ ജീവനക്കാർക്കും സർവിസ് നടത്തുന്നവർക്കും പുതിയ ഐ.ഡി കാർഡ് നൽകും.
പുതിയ ഡിസൈൻ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ വോക്കി-ടോക്കികൾ, അനൗൺസ്മെന്റ് സംവിധാനങ്ങൾ, കോളിങ് സംവിധാനങ്ങൾ എന്നിവ എല്ലാ തിരക്കേറിയ സ്റ്റേഷനുകളിലും സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചാമ്പ്യൻസ് ട്രോഫി കിരീടം 252 റൺസകലെ; മൂന്നാം കിരീടം ഇന്ത്യയിലെത്തുമോ?
Cricket
• 8 hours ago
ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 9 hours ago
എയിംസിലെത്തി ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
National
• 9 hours ago
സിറിയയിലെ സുരക്ഷാസ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് അറബ് ലീഗ്
latest
• 10 hours ago
ഓണ്‍ലൈന്‍ ട്രാന്‍സ്ഫറുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താന്‍ കുവൈത്തിലെ പ്രാദേശിക ബാങ്കുകള്‍
latest
• 10 hours ago
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡിന് മികച്ച തുടക്കം; ബ്രേക്ക് ത്രൂ നല്‍കി വരുണ്‍ ചക്രവര്‍ത്തി
Cricket
• 11 hours ago
സെക്രട്ടറിയായി എംവി ഗോവിന്ദന്‍ തുടരും; സിപിഎം സംസ്ഥാന സമിതിയില്‍ സനോജും വസീഫും ബിന്ദുവും അടക്കം 17 പുതുമുഖങ്ങള്‍ | Full List
latest
• 11 hours ago
രോഹിതിനെ കൈവിട്ട് ടോസ്; ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡ് ബാറ്റിങ്ങ് തിരഞ്ഞെടുത്തു
uae
• 12 hours ago
പത്താം വാർഷികമാഘോഷിച്ച് ബ്ലൂമിങ്ങ്ടൺ അക്കാദമി; ബ്രിട്ടിഷ് അംബാസഡർ മുഖ്യാതിഥിയായി
uae
• 12 hours ago
ആവേശപ്പോരിന് ഇന്ന് കലാശക്കൊട്ട്; കച്ച മുറുക്കി ക്യാപ്റ്റനും പിള്ളേരും; ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ എവിടെ കാണാം?
Cricket
• 13 hours ago
നിധി കുഴിച്ചിട്ടുണ്ടെന്ന് സിനിമാക്കഥ; കേട്ടപാതി കേള്‍ക്കാത്ത പാതി സ്വര്‍ണം കുഴിച്ചെടുക്കാനോടി വന്‍ ജനക്കൂട്ടം
National
• 13 hours ago
ഭീഷണി ഉയര്‍ത്തി മൈനകള്‍, 'ഇത്തിരിക്കുഞ്ഞന്' പക്ഷികളെ പിടിക്കാന്‍ ഖത്തര്‍
qatar
• 14 hours ago
ദിവസങ്ങൾ നീണ്ട തെരച്ചിൽ വിഫലം, കാണാതായ പെൺകുട്ടിയെയും അയൽവാസിയായ യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹ മരണത്തിൽ അന്വേഷണം
Kerala
• 14 hours ago
മഹാനഗരം കാണാന്‍ ആഗ്രഹിച്ച വൃക്കയിൽ കാന്‍സര്‍ ബാധിച്ച ഒമ്പതു വയസ്സുകാരിക്ക് മനോഹരമായ അനുഭവം സമ്മാനിച്ച് ദുബൈ; ഉള്ളറിഞ്ഞ് ചിരിച്ച് അഡെല
uae
• 14 hours ago
താമരശ്ശേരി ഷഹബാസ് വധക്കേസ്: പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ പിതാവ് ഹൈക്കോടതിയെ സമീപിക്കും
Kerala
• 16 hours ago
തനിച്ചായി പോകുമെന്ന ആശങ്കയല്ല, അഫാന് ഫര്‍സാനയോടും വൈരാഗ്യം
Kerala
• 17 hours ago
ജോർദാൻ അതിർത്തിയിൽ വെടിയേറ്റു മലയാളി കൊല്ലപ്പെട്ട സംഭവം; തൊഴിൽ തട്ടിപ്പിനിരയായതായി കുടുംബത്തിന്റെ ആരോപണം
Kerala
• 17 hours ago
സഹ. ബാങ്കുകളിലെ നിയമനരീതിയിൽ മാറ്റം; അപ്രൈസർ നിയമനവും ഇനി ബോർഡിന്
Kerala
• 18 hours ago
തെങ്ങിന് തൈകള്‍ക്ക് വില വർധിപ്പിക്കുമ്പോഴും കൃഷി വകുപ്പിന് മൗനം; പിന്നില്‍ സ്വകാര്യ നഴ്സറി ലോബി
Kerala
• 19 hours ago
റെയില്‍വേയില്‍ ഇനി തിരക്ക് കുറയും, സ്റ്റേഷനിലേക്ക് പ്രവേശനം കണ്‍ഫോം ടിക്കറ്റുള്ളവര്‍ക്ക്, കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കില്ല; തിരക്ക് നിയന്ത്രിക്കാന്‍ യൂണിഫോമിട്ട ജീവനക്കാര്‍
National
• a day ago
സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് ഈ രാജ്യത്ത്; ഇന്ത്യയുമായി ആയിരങ്ങളുടെ വ്യത്യാസം
Business
• 15 hours ago
മലപ്പുറത്ത് പുലിയുടെയും കാട്ടാനകളുടെയും ആക്രമണം; ജനങ്ങൾ ആശങ്കയിൽ
Kerala
• 15 hours ago
രണ്ടാം സെമസ്റ്റര്‍ സ്കൂള്‍ പരീക്ഷകള്‍ തുടങ്ങാനിരിക്കെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം
uae
• 15 hours ago