HOME
DETAILS

'മണ്ഡല പുനര്‍നിര്‍ണയം ഫെഡറലിസത്തിനുമേലുള്ള കടന്നാക്രമണം'; ഏഴ് മുഖ്യമന്ത്രിമാര്‍ക്ക് സ്റ്റാലിന്‍ കത്തയച്ചു

  
March 07 2025 | 13:03 PM

mkstalin-writes-letter-to-7states-chiefministers

ചെന്നൈ: ലോക്‌സഭ മണ്ഡല പുനര്‍നിര്‍ണയത്തിലെ ആശങ്കകള്‍ ചൂണ്ടിക്കാട്ടി ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. മണ്ഡല പുനര്‍നിര്‍ണയം ഫെഡറലിസത്തിന് നേരെയുള്ള ആക്രമണമാണ്. ജനസംഖ്യാ നിയന്ത്രണവും മികച്ച ഭരണവും നടപ്പാക്കിയ സംസ്ഥാനങ്ങളെ ശിക്ഷിക്കുകയും പാര്‍ലമെന്റിലെ നമ്മുടെ ന്യായമായ ശബ്ദത്തെ ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നും ഈ ജനാധിപത്യ അനീതി അനുവദിക്കില്ലെന്നും സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, ഒഡിഷ മുഖ്യമന്ത്രി മോഹന്‍ മാജി എന്നിവര്‍ക്കാണ് കത്തയച്ചത്. വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് ആഹ്വാനം ചെയ്ത് വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടി അധ്യക്ഷന്‍മാര്‍ക്കും കത്തയച്ചിട്ടുണ്ട്.

2026ന് ശേഷം ജനസംഖ്യാ അടിസ്ഥാനത്തില്‍ പുനര്‍നിര്‍ണയം നടക്കുകയാണെങ്കില്‍ തമിഴ്‌നാട് അടക്കം ജനസംഖ്യാ നിയന്ത്രണം നടപ്പാക്കിയ സംസ്ഥാനങ്ങള്‍ക്ക് ലോക്‌സഭയില്‍ പ്രതിനിധ്യം കുറയുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഇത് അനീതിയാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'റമദാന്‍ കരീം' ആശംസകള്‍ അറിയിച്ച് ദുബൈയിലെ ഹിന്ദു ക്ഷേത്രത്തില്‍ കുറിപ്പ്, ചിത്രങ്ങള്‍ വൈറല്‍

uae
  •  a day ago
No Image

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമന പ്രതിസന്ധി: സര്‍ക്കാറിന് ലാഭം കോടികള്‍, 18,000 അധ്യാപക തസ്തികകളില്‍ ദിവസവേതനക്കാര്‍

Kerala
  •  a day ago
No Image

ഇറാനുമായി ഒത്തുതീര്‍പ്പിന് യു.എസ്; ഖാംനഇക്ക് ട്രംപിന്റെ കത്ത്, റഷ്യയുമായി ചര്‍ച്ചയ്ക്ക് സഊദിയിലേക്കും; ട്രംപിന് എന്ത് പറ്റി

International
  •  a day ago
No Image

നിസ്‌കാരം തടയാന്‍ ഫലസ്തീനിലെ 12ാം നൂറ്റാണ്ടിലെ പള്ളിക്ക് തീയിട്ട് ഇസ്‌റാഈല്‍, അഖ്‌സയില്‍ 50 വയസിനു താഴെയുള്ള ഫലസ്തീനികള്‍ക്ക് വിലക്ക്

International
  •  a day ago
No Image

തിരിച്ചടി പേടിച്ച് വ്യാപാര യുദ്ധത്തില്‍നിന്ന് ട്രംപ് പിന്നോട്ട്, കാനഡയ്ക്കും മെക്‌സികോക്കും നികുതി ഈടാക്കല്‍ നീട്ടി, കടുത്ത താക്കീതുമായി ചൈന

International
  •  a day ago
No Image

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരായ അപമാനകര പരാമർശം; ചാണക്യ ന്യൂസ് ടിവി ഓൺലൈൻ ചാനൽ ഉടമ അറസ്റ്റിൽ

Kerala
  •  2 days ago
No Image

ട്രെയിൻ എത്തുമ്പോൾ മാത്രം പ്ലാറ്റ്‌ഫോമിൽ പ്രവേശനം; 60 സ്റ്റേഷനുകളിൽ പുതിയ നിയന്ത്രണ പദ്ധതി

National
  •  2 days ago
No Image

വിവാഹ സൽക്കാരങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾ നിരോധിക്കുന്നു; ഹൈക്കോടതി കർശന നടപടി നിർദേശിച്ചു

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-07-03-2025

PSC/UPSC
  •  2 days ago
No Image

പ്രണയത്തിന്റെ മറവിൽ ക്രൂരവധം: കാമുകനും സഹചാരികളും ചേർന്ന ഗൂഢാലോചനയിൽ ലോഗനായകിയുടെ ദാരുണാന്ത്യം

National
  •  2 days ago