
മുംബൈയെ തകർത്ത് കൊച്ചിയിൽ കൊമ്പന്മാരുടെ തേരോട്ടം; അവസാന ഹോം മത്സരം ഇങ്ങെടുത്തു

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം. മുംബൈ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. സീസണിലെ കേരളത്തിന്റെ അവസാന ഹോം മത്സരമായിരുന്നു ഇത്. അവസാന ഹോം മത്സരത്തിൽ സ്വന്തം ആരാധകരുടെ മുന്നിൽ നേടിക്കൊണ്ടും മടങ്ങാനും ബ്ലാസ്റ്റേഴ്സിന് സാധിച്ചിരിക്കുകയാണ്.
കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 4-4-2 എന്ന ഫോർമേഷനിൽ ആയിരുന്നു കേരളം കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-3-3 എന്ന ഫോർമേഷനിലാണ് മുംബൈ അണിനിരന്നത്. മത്സരത്തിന്റെ ആദ്യപകുതിയിൽ ഇരു ടീമുകൾക്കും ഗോളുകൾ നേടാൻ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയിൽ 52 മിനിറ്റിൽ ക്വാമി പെപ്രയാണ് കേരളത്തിനായി ഗോൾ നേടിയത്. മുംബൈ പോസ്റ്റിൽ നിന്നും പന്തുമായി നീങ്ങിയ താരം വലതു കോർണറിൽ നിന്നും ഒരു തകർപ്പൻ ഷോട്ടിലൂടെ ലക്ഷ്യം കാണുകയായിരുന്നു. മറുപടി കോളിനായി മുംബൈ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും കേരളത്തിന്റെ പ്രതിരോധം ശക്തമായി നിലയുറപ്പിക്കുകയായിരുന്നു.
മത്സരത്തിൽ ബോൾ പോസഷനിൽ മുംബൈ സിറ്റിയായിരുന്നു മുമ്പിൽ ഉണ്ടായിരുന്നത്. 60 ശതമാനം ബോൾ പോസഷനായിരുന്നു മുംബൈ സ്വന്തമാക്കിയത്. ഷോട്ടുകളുടെ എണ്ണത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. 10 ഷോട്ടുകൾ ആയിരുന്നു ഇരു ടീമുകളും നേടിയത്. ഇതിൽ നാല് ഷോട്ടുകളാണ് ബ്ലാസ്റ്റേഴ്സ് മുംബൈയുടെ ഓൺ ടാർഗറ്റിലേക്ക് എത്തിച്ചത്. മുംബൈ രണ്ട് ഷോട്ടുകളും കേരളത്തിന്റെ ഓൺ ടാർഗറ്റിലേക്ക് എത്തിച്ചു.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. 23 മത്സരങ്ങളിൽ നിന്നും എട്ടു വിജയവും 4 സമനിലയും 11 തോൽവിയും അടക്കം 28 പോയിന്റാണ് കേരളത്തിന്റെ കൈവശമുള്ളത്. മറുഭാഗത്ത് ഇത്ര തന്നെ മത്സരങ്ങളിൽ നിന്നും എട്ട് വിജയവും ഒമ്പത് സമനിലയും ആറ് തോൽവിയുമായി 33 പോയിന്റോടെ ഏഴാം സ്ഥാനത്തുമാണ് മുംബൈ.
മാർച്ച് 12ന് ഹൈദരാബാദ് എഫ്സിക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. ഹൈദരാബാദിന്റെ തട്ടകമായ ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മാർച്ച് 11 നടക്കുന്ന മത്സരത്തിൽ ബെംഗളൂരു എഫ്സി ആണ് മുംബൈയുടെ എതിരാളികൾ. എതിരാളികളുടെ തട്ടകമായ ശ്രീ കണ്ടീരവ സ്റ്റേഡിയമാണ് വേദി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

റെയില്‍വേയില്‍ ഇനി തിരക്ക് കുറയും, സ്റ്റേഷനിലേക്ക് പ്രവേശനം കണ്‍ഫോം ടിക്കറ്റുള്ളവര്‍ക്ക്, കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കില്ല; തിരക്ക് നിയന്ത്രിക്കാന്‍ യൂണിഫോമിട്ട ജീവനക്കാര്‍
National
• 20 hours ago
മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; ഇന്ന് രാത്രിയിലും മഴ സാധ്യത
Kerala
• 20 hours ago
കറന്റ് അഫയേഴ്സ്-08-03-2025
PSC/UPSC
• 21 hours ago
സമനില, മഴമുടക്കം: ചാംപ്യൻസ് ട്രോഫി ജേതാവിനെ എങ്ങനെ തീരുമാനിക്കും
Cricket
• 21 hours ago
ആറ്റുകാൽ ഉത്സവത്തിന് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നു വനിതാ പൊലീസുകാർക്ക് നേരെ കയ്യേറ്റം ; സിപിഎം കൗൺസിലർക്കെതിരെ കേസ്
Kerala
• 21 hours ago
ഗുജറാത്ത്: പള്ളിയില്‍ തറാവീഹ് നിസ്കരിച്ചവരെ ജയ്ശ്രീറാം വിളിച്ച് ആക്രമിച്ചത് മാധ്യമങ്ങളോട് വിശദീകരിച്ച യുവാവ് അറസ്റ്റില്‍; പരാതി കൊടുത്തിട്ടും അക്രമികള്‍ക്കെതിരേ കേസില്ല
National
• a day ago
മതപരമായ ചോദ്യങ്ങൾക്ക് ഉത്തരം ഇനി റോബോട്ട് പറയും, ഒന്നല്ല ഒട്ടനവധി ഭാഷകളിൽ; ഗ്രാൻഡ് മോസ്കിൽ മനാര റോബോട്ടിനെ അവതരിപ്പിച്ചു
Saudi-arabia
• a day ago
കാനഡയിലെ നിശാക്ലബിൽ വെടിയ്പ്പ് ; 12 പേർക്ക് പരിക്ക്
International
• a day ago
ജീവപര്യന്തം തടവ് ശിക്ഷ 20 വർഷമായി കുറച്ച് കുവൈത്ത്
Kuwait
• a day ago
ഹംപി കൂട്ടബലാത്സംഗക്കേസ്: രണ്ട് പേർ അറസ്റ്റിൽ, ഒരാൾക്കായി തിരച്ചിൽ
National
• a day ago
മണിപ്പൂരില്‍ സ്വതന്ത്ര സഞ്ചാരം പ്രഖ്യാപിച്ച ആദ്യദിവസം തന്നെ രൂക്ഷമായ കലാപം; ഒരു മരണം, വാഹനങ്ങള്‍ കത്തിച്ചു
National
• a day ago
താനൂരിൽ നിന്ന് പെൺകുട്ടികൾ നാടുവിട്ട സംഭവം; കൂടെ യാത്ര ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
Kerala
• a day ago
ഗാര്‍ഹിക തൊഴിലാളികളുടെ വാര്‍ഷിക അവധി ടിക്കറ്റുകള്‍ക്ക് തൊഴിലുടമ ഉത്തരവാദി; യുഎഇ മന്ത്രാലയം
uae
• a day ago
'ഒരു വിഭാഗം ബിജെപിക്കായി പ്രവർത്തിക്കുന്നു'; ഗുജറാത്ത് കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി
Kerala
• a day ago
നെടുങ്കണ്ടത്ത് അസം സ്വദേശിനിയെ ബലാത്സംഗം ചെയ്ത കേസിൽ 4 പേർ പിടിയിൽ
Kerala
• a day ago
കാരണമില്ലാതെ റോഡിനു നടുവിൽ വാഹനം നിർത്തിയാൽ പണി കിട്ടും, ഒപ്പം പിഴയും
uae
• a day ago
യാത്രക്കാരുടെ ശ്രദ്ധക്ക്; ദുബൈ, അബൂദബി വിമാനത്താവളങ്ങളിൽ 40 ദിർഹത്തിൽ താഴെ നിരക്കിൽ ലഗേജ് സൂക്ഷിക്കാം
uae
• a day ago
ചാമ്പ്യൻസ് ട്രോഫി ഫൈനലിന് മുമ്പേ ഇന്ത്യക്ക് നിരാശ, സൂപ്പർതാരത്തിന് പരുക്ക്
Football
• a day ago
നാളെയും മറ്റന്നാളും ഇഫ്താർ പീരങ്കികൾ വെടിയുതിർക്കുക ഇവിടെ നിന്ന്; കൂടുതലറിയാം
uae
• a day ago
ഏകദിനത്തിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങളെ തെരഞ്ഞെടുത്ത് ഡിവില്ലിയേഴ്സ്
Cricket
• a day ago
നവീൻ ബാബുവിന് നേരെ മറ്റ് സമ്മർദങ്ങളും ഉണ്ടായിരുന്നുവെന്ന് ഭാര്യ മഞ്ജുഷ
Kerala
• a day ago