HOME
DETAILS

വീട്ടിൽ പോകണമെന്ന് പറഞ്ഞതിന് ഭാര്യക്ക് ക്രൂര മർദനം; ഭർത്താവ് അറസ്റ്റിൽ

  
March 05 2025 | 13:03 PM

Wife brutally beaten for asking to go home Husband arrested

തൃശൂര്‍: വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യയെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റില്‍. കുറ്റിച്ചിറ വെട്ടിക്കുഴി സ്വദേശിയായ ഡെറിനെയാണ് വെള്ളിക്കുളങ്ങര ഇൻസ്പെക്ടർ കൃഷ്ണൻ കെയും സംഘവും അറസ്റ്റ് ചെയ്തത്. മദ്യപിച്ചെത്തിയ ഇയാൾ ഭാര്യയെ ആക്രമിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.

യുവതിയെ വീട്ടിനകത്തുവച്ച് ഇയാൾ മുഖത്തടിച്ച് കഴുത്തിന് ഞെക്കി പിടിച്ച് അടുക്കളയിലേക്ക് തള്ളിക്കൊണ്ടുപോയി. അടുക്കളയിൽ തിളയ്ക്കുന്ന കഞ്ഞിയിലേക്ക് മുഖം മുക്കിപ്പിടിക്കുകയും ചെയ്തു. ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചാലക്കുടി താലൂക്ക് ആശുപത്രിയിൽ യുവതി ചികിത്സയിലാണ്.

സംഭവത്തിനു ശേഷം ഒളിവിൽ പോയ ഡെറിനെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടി. ചായ്പാൻകുഴി എന്ന സ്ഥലത്ത് വെച്ചാണ് വെള്ളിക്കുളങ്ങര ഇൻസ്പെക്ടർ കൃഷ്ണൻ കെ, സബ്ബ് ഇൻസ്പെക്ടർ സുനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷാജു കെ.ഒ, സിവിൽ പോലീസ് ഓഫീസർ അജിത് കുമാർ കെ സി, ഹോം ഗാർഡ് പ്രദീപ് എന്നിവർ ചേർന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.

വെള്ളിക്കുളങ്ങര, അതിരപ്പിള്ളി സ്റ്റേഷനുകളിൽ അടിപിടി കേസുകളിലും, വധശ്രമ കേസുകളിലും പ്രതിയായ ഡെറിനൊപ്പം നിരവധി ക്രിമിനൽ കേസുകൾ നിലനില്ക്കുന്നു. അതിനിടെ, അടുത്തിടെ സ്വന്തം സഹോദരിയെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് പുനരധിവാസം: ഒന്നാംഘട്ട ലിസ്റ്റിൽ ഉൾപ്പെട്ട 199 ഗുണഭോക്താക്കളുമായി കളക്ടർ ചർച്ച നടത്തി

Kerala
  •  21 hours ago
No Image

അടിമാലിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; അപകടത്തിൽ നിന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  21 hours ago
No Image

കഞ്ചാവ് ലഹരിയിൽ വെട്ടുകത്തിയുമായി 15 കാരന്റെ ഭീഷണി; നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി

Kerala
  •  a day ago
No Image

ഭീകരരുടെ ഉഗ്രഭീഷണി: 'ഓപ്പറേഷനിൽ നിന്ന് പിൻമാറിയില്ലെങ്കിൽ പൂർണമായി നശിപ്പിക്കും'; ട്രെയിന്‍ റാഞ്ചല്‍ ദൃശ്യങ്ങള്‍ പുറത്ത്

International
  •  a day ago
No Image

രക്തചന്ദ്രൻ വരുന്നു! മാർച്ച് 13-14 രാത്രി ആകശവിസ്മയം കാണാം; യുഎഇയിൽ കാണാനാവുമോ?

uae
  •  a day ago
No Image

ഇ ഓഫീസിന് പുതു മുഖം: ഡിജിറ്റല്‍ ഗവേര്‍ണന്‍സിന് കരുത്ത് പകരാന്‍ കെ സ്യൂട്ട്

Kerala
  •  a day ago
No Image

വിശ്വാസികളും പള്ളി ഭരണകൂടങ്ങളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിനായി അടിയന്തര സാഹചര്യങ്ങൾക്കുള്ള വാട്ട്‌സ്ആപ്പ് നമ്പറുകൾ അനുവദിച്ചു

Kuwait
  •  a day ago
No Image

മാനന്തവാടിയില്‍ പ്രതിയുമായി പോയ പൊലിസ് വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞു; വഴിയോര കച്ചവടക്കാരന്‍ മരിച്ചു

Kerala
  •  a day ago
No Image

ബിജെപി അധികാരത്തിലെത്തിയാല്‍ ബംഗാളിലെ മുസ്‌ലിം എംഎല്‍എമാരെ നിയമസഭയില്‍ നിന്ന് പുറത്താക്കും; സുവേന്ദു അധികാരി

National
  •  a day ago
No Image

സംസ്ഥാനത്ത് നാല് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

Kerala
  •  a day ago