HOME
DETAILS

സിംഗിൾ യൂസ് പ്ലാസ്റ്റിക് ഉപേക്ഷിക്കാൻ ദുബൈ മുനിസിപ്പാലിറ്റി നിർദ്ദേശം

  
March 05 2025 | 06:03 AM

Dubai Municipality Proposes Ban on Single-Use Plastics

ദുബൈ: റമദാനിൽ സുസ്ഥിരമായ രീതികൾ ഉറപ്പാക്കുന്നതിനായി ഇഫ്താർ സമയത്ത് സിം​ഗിൾ യൂസ് പ്ലാസ്റ്റിക് പാത്രങ്ങളും ടേബിൾവെയറുകളും ഉപയോഗിക്കുന്നത് ഒഴിവാക്കാൻ താമസക്കാരോട് ആവശ്യപ്പെട്ട് ദുബൈ മുനിസിപ്പാലിറ്റി.

സുസ്ഥിരതയും പരിസ്ഥിതി അവബോധവും പ്രോത്സാഹിപ്പിക്കുന്നതിനായി റമദാനിൽ ദിനചര്യകളിൽ ചെറുതും എന്നാൽ ഫലപ്രദവുമായ മാറ്റങ്ങൾ വരുത്തണമെന്ന് പൗരസമിതി നിവാസികളോട് അഭ്യർത്ഥിച്ചു.

"നമ്മുടെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് ചിന്തിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണ് റമദാൻ" എന്ന് സമൂഹ മാധ്യമ പോസ്റ്റിൽ വ്യക്തമാക്കിയ  പൗരസമിതി "സുസ്ഥിരതയിൽ വലിയ സ്വാധീനം ചെലുത്തുന്നതിനായി ചെറിയ മാറ്റങ്ങൾ വരുത്തുന്നതിനുള്ള" ടിപ്പുകൾ നൽകുകയും ചെയ്തു.

ഈ റമദാനിൽ സുസ്ഥിരത കൈവരിക്കുന്നതിനായി മുനിസിപ്പാലിറ്റിയുടെ പ്രധാന ശുപാർശകളിലൊന്നാണ് ഇഫ്താർ സമയത്ത് സിം​ഗിൾ യൂസ് പ്ലാസ്റ്റിക് പാത്രങ്ങളും ടേബിൾവെയറുകളും ഉപയോഗിക്കുന്നത് ഒഴിവാക്കുക എന്നത്.

വലിയ ഇഫ്താർ ഒത്തുചേരലുകളിൽ സിം​ഗിൾ യൂസ് പ്ലാസ്റ്റിക് പാത്രങ്ങൾ കൂടുതലായി ഉപയോഗിക്കപ്പെടുന്നതിനാൽ, അവയെ ആശ്രയിക്കുന്നത് കുറക്കാനും പുനരുപയോഗിക്കാവുന്ന ടേബിൾവെയർ തിരഞ്ഞെടുക്കാനും മുനിസിപ്പാലിറ്റി താമസക്കാരോട് ആവശ്യപ്പെട്ടു. പുനരുപയോഗിക്കാവുന്ന ബദലുകൾ തിരഞ്ഞെടുക്കുന്നത് വഴി നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറക്കുന്നതിനായി സംഭാവന നൽകാൻ താമസക്കാർക്ക് കഴിയും.

2024 ജനുവരി ഒന്നിന് സിം​ഗിൾ യൂസ് പ്ലാസ്റ്റിക് ബാഗുകൾക്ക് യുഎഇ നിരോധനം ഏർപ്പെടുത്തിയിരുന്നു. പിന്നീട് 2024 ജൂൺ ഒന്ന് മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന എല്ലാ ബാഗുകൾക്കും സമ്പൂർണ നിരോധനം ഏർപ്പെടുത്തി. സിം​ഗിൾ യൂസ് ഉൽപ്പന്നങ്ങളുടെ ഘട്ടം ഘട്ടമായുള്ള നിർത്തലാക്കലിന്റെ ചുമതല വഹിക്കുന്ന ദുബൈ മുനിസിപ്പാലിറ്റിയാണ് ഇത് നടപ്പിലാക്കിയത്.

2025 ജനുവരി ഒന്ന് മുതൽ പ്ലാസ്റ്റിക് സ്റ്റിററുകൾ, സ്റ്റൈറോഫോം കപ്പുകൾ, ഭക്ഷണ പാത്രങ്ങൾ, പ്ലാസ്റ്റിക് ടേബിൾ കവറുകൾ, പ്ലാസ്റ്റിക് കോട്ടൺ സ്വാബുകൾ, പ്ലാസ്റ്റിക് സ്ട്രോകൾ തുടങ്ങിയവ നിരോധിക്കാനും, 2026 ജനുവരി ഒന്ന് മുതൽ സിം​ഗിൾ യൂസ് പ്ലാസ്റ്റിക് കപ്പുകൾ, മൂടികൾ, പ്ലാസ്റ്റിക് കട്ട്ലറി, പ്ലാസ്റ്റിക് ഭക്ഷണ പാത്രങ്ങൾ, പ്ലാസ്റ്റിക് പ്ലേറ്റുകൾ എന്നിവ നിരോധിക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.

In a bid to promote sustainability and reduce environmental waste, the Dubai Municipality has proposed a ban on single-use plastics, aiming to encourage eco-friendly practices in the city.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച ലളിത് മോദിക്ക് കനത്ത പ്രഹരം, വനുവാട്ടുവിലെ പൗരത്വവും നഷ്ടമാകുമോ? പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ ഉത്തരവ്; ഗുജറാത്തുകാരന് ഒരു പൗരത്വവും ഇല്ലാതാകുന്നു

International
  •  3 days ago
No Image

റമദാനില്‍ പ്രായമായവര്‍ക്കും മുതിര്‍ന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി സഊദി

Saudi-arabia
  •  3 days ago
No Image

കരിപ്പൂരില്‍ വന്‍ എം.ഡി.എം.എ വേട്ട; വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 1.66 കിലോഗ്രാം

Kerala
  •  3 days ago
No Image

ചരിത്ര നീക്കം, റഷ്യന്‍ യുവതിക്ക് പൗരത്വം നല്‍കി ഒമാന്‍; രാജ്യത്തെ ആദ്യ ഇരട്ട പൗരത്വം

oman
  •  3 days ago
No Image

സ്വര്‍ണ വില ഇന്നും ഉയര്‍ന്ന് തന്നെ, നേരിയ വര്‍ധന

Business
  •  3 days ago
No Image

ക്രിക്കറ്റിൽ നിന്നും എപ്പോൾ വിരമിക്കും? മറുപടിയുമായി രോഹിത് ശർമ്മ

Cricket
  •  3 days ago
No Image

നെയ്മറിനെ അദ്ദേഹവുമായി താരതമ്യം ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല: സാന്റോസ് പരിശീലകൻ

Football
  •  3 days ago
No Image

പരുന്തുംപാറയില്‍ കയ്യേറ്റഭൂമി ഒഴിപ്പിക്കാതിരിക്കാന്‍ 'കുരിശ്';  നിര്‍മ്മാണം കലക്ടര്‍ സ്‌റ്റോപ് മെമ്മോ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെ 

Kerala
  •  3 days ago
No Image

റൊണാൾഡോക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരം; വമ്പൻ റെക്കോർഡിൽ റയൽ താരം

Football
  •  3 days ago
No Image

ഉദ്ഘാടനം മാറ്റി; പാഴായത് കോടികൾ - പള്ളിവാസലിൽ ഇൻടേക് ഡിസൈൻ പാളി; 60 മെഗാവാട്ട്‌   പദ്ധതിയിൽ നിന്ന് വൈദ്യുതി പകുതി മാത്രം

Kerala
  •  3 days ago