
മെസിയടക്കമുള്ള ആ രണ്ട് താരങ്ങൾ ആ ടീം വിട്ടപ്പോൾ അവിടെ വലിയ മാറ്റങ്ങളുണ്ടായി: സ്പാനിഷ് താരം

സൂപ്പർതാരങ്ങളായ ലയണൽ മെസി, നെയ്മർ, കിലിയൻ എംബാപ്പെ എന്നീ താരങ്ങൾ പാരീസ് സെയ്ന്റ് ജെർമെയ്ൻ വിട്ടതിന് ശേഷം ടീമിൽ ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പിഎസ്ജിയുടെ സ്പാനിഷ് താരം ഫാബിയൻ റൂയിസ്. മൂന്ന് താരങ്ങളും പാരീസ് വിട്ടതിന് ശേഷം ടീമിൽ കൂടുതൽ ഐക്യമുണ്ടായെന്നാണ് സ്പാനിഷ് താരം പറഞ്ഞത്..
'മൂന്ന് താരങ്ങളും ഒരുമിച്ച് ഇവിടെ കളിക്കുക എന്നത് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു. അവർ മൂന്ന് പേരും ടീമിൽ നിന്നും പോവുകയും ചെയ്തു. ഇപ്പോൾ ഞങ്ങൾക്ക് വലിയ താരങ്ങൾ ആരുമില്ല. പക്ഷെ ഇപ്പോൾ ഞങ്ങളുടെ ടീമിൽ കൂടുതൽ ഐക്യമുണ്ട്,' ഫാബിയൻ റൂയിസ് പറഞ്ഞു.
ഈ മൂന്ന് താരങ്ങളും രണ്ട് സീസണുകളിലാണ് പാരീസിൽ ഒരുമിച്ച് കളിച്ചത്. രണ്ട് തവണ ലീഗ് കിരീടങ്ങൾ സ്വന്തമാക്കാനും മൂന്ന് താരങ്ങൾക്കും സാധിച്ചിരുന്നു. ഈ രണ്ട് സീസണുകളിലും ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം നടത്താൻ പാരീസിന് സാധിച്ചിരുന്നില്ല. 2021ലായിരുന്നു മെസി ബാഴ്സലോണയിൽ നിന്നും പാരീസിൽ എത്തുന്നത്. ഫ്രഞ്ച് ക്ലബിനൊപ്പം രണ്ട് സീസണുകളിലാണ് മെസി കളിച്ചിരുന്നത്. 2023ൽ മെസി അമേരിക്കൻ ക്ലബ് ഇന്റർ മയാമിയിലേക്കും പോവുകയായിരുന്നു. ആ സീസണിൽ തന്നെയാണ് നെയ്മറും പാരീസ് വിട്ടത്. സഊദി ക്ലബായ അൽ ഹിലാലിലേക്കാണ് നെയ്മർ ചേക്കേറിയത്.
എന്നാൽ പരുക്ക് വില്ലനായി എത്തിയതോടെ അൽ ഹിലാലിനൊപ്പമുള്ള ധാരാളം മത്സരങ്ങൾ നെയ്മറിന് നഷ്ടമായിരുന്നു. 2023ൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ഉറുഗായ്ക്കെതിരെയുള്ള മത്സരത്തിലായിരുന്നു നെയ്മറിന് പരുക്ക് പറ്റിയിരുന്നത്. ഇതിനു പിന്നാലെ നെയ്മർ ശസ്ത്രക്രിയക്ക് വിധേയനാവുകയും ഫുട്ബാളിൽ നിന്നും നീണ്ട കാലത്തേക്ക് പുറത്താവുകയും ആയിരുന്നു. നിലവിൽ നെയ്മർ തന്റെ ബാല്യകാല ക്ലബായ സാന്റോസ് എഫ്സിയുടെ താരമാണ്.
എംബാപ്പ ഈ സീസണിലായിരുന്നു പിഎസ്ജി വിട്ട് റയൽ മാഡ്രിഡിലേക്ക് പറന്നത്. റയൽ മാഡ്രിഡിനായി തകർപ്പൻ പ്രകടനങ്ങളാണ് ഫ്രഞ്ച് താരം നടത്തിക്കൊണ്ടിരിക്കുന്നത്. റയൽ മാഡ്രിഡിനായി ഈ സീസണിൽ ഇതുവരെ 26 ഗോളുകളും നാല് അസിസ്റ്റുകളുമാണ് എംബാപ്പെ നേടിയിട്ടുള്ളത്. എന്നാൽ സീസണിന്റെ തുടക്കത്തിൽ പല സമയങ്ങളിലും എംബാപ്പെ തന്റെ പ്രകടനങ്ങളുടെ പേരിൽ വിമർശിക്കപ്പെട്ടിണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നവീന് ബാബുവിന്റെ മരണത്തില് സി.ബി.ഐ അന്വേഷണമില്ല; ഹരജി ഹൈക്കോടതി തള്ളി
Kerala
• 8 hours ago
'ആരോഗ്യപ്രശ്നങ്ങള് അലട്ടുന്നു,പഴയത് പോലെ ശസ്ത്രക്രിയ ചെയ്യാനാകുന്നില്ല': ഡോ. ജോര്ജ് പി. അബ്രഹാമിന്റെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു.
Kerala
• 8 hours ago
'നാളെ തോക്ക് കൊണ്ടുവന്ന് സഹപാഠികളെ വെടിവെക്കില്ലെന്ന് ഉറപ്പുണ്ടോ? പരീക്ഷയെഴുതിപ്പിച്ചത് നീതികേടെന്ന് ഷഹബാസിന്റെ പിതാവ്
Kerala
• 8 hours ago
ഹത്തയിലെ സൈനികരോടൊപ്പം നോമ്പു തുറന്ന് ഷൈഖ് ഹംദാന്; ചിത്രങ്ങള് വൈറല്
uae
• 8 hours ago
62....07 എളേറ്റിൽ എം ജെ ഹയർസെക്കന്ഡറി സ്കൂളിലെ പരീക്ഷാ ഹാളിൽ ഈ നമ്പർ ഒഴിഞ്ഞു കിടക്കും ....ഷഹബാസിന്റെ ഓർമകളുടെ മഴ നനഞ്ഞ് കൂട്ടുകാർ ഇന്ന് പരീക്ഷയെഴുതും
Kerala
• 8 hours ago
ഡ്രൈവിങ് ടെസ്റ്റ്: കാഴ ്ചയില്ലാതെ വളയം പിടിക്കേണ്ട; കണ്ണുപരിശോധനാ ഫലം ഇനി അപ്ലോഡ് ചെയ്യുക ഡോക്ടര്
Kerala
• 10 hours ago
മികച്ച സഹനടന് കീറന് കള്ക്കിന്, സഹനടി സോയി സല്ദാന; ഓസ്കര് പ്രഖ്യാനം തുടരുന്നു
International
• 10 hours ago
രാഷ്ട്രീയ നിയമനം അവസാനിച്ചു; സഹകരണ ആർബിട്രേഷൻ കോടതികളിൽ ഇനി സിവിൽ ജഡ്ജ്
Kerala
• 10 hours ago
ഷഹബാസ് വധക്കേസ് പ്രതികൾ ഇന്ന് പരീക്ഷയെഴുതും; പ്രതിഷേധം ശക്തം , സെന്റർ മാറ്റുന്നു
Kerala
• 10 hours ago
കത്തുന്ന ചൂടിനൊപ്പം പരീക്ഷാ ചൂടും; എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് തുടങ്ങും, കൃത്യസമയം , ഹാൾടിക്കറ്റ്...മറക്കല്ലേ
Kerala
• 10 hours ago
പ്രശസ്ത വൃക്കരോഗ വിദഗ്ധന് Dr. ജോര്ജ് പി അബ്രഹാം ഫാം ഹൗസില് തൂങ്ങിമരിച്ച നിലയില്
Kerala
• 12 hours ago
താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്
Kerala
• 18 hours ago
ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ
Kerala
• 18 hours ago
പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്എക്സ് കാർഗോ
International
• 18 hours ago
ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി
Football
• 19 hours ago
റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്
International
• 20 hours ago
വിടപറയുകയാണോ, മൈക്രോസോഫ്റ്റിന്റെ ബില്യൺ ഡോളർ സ്വപ്നം സ്കൈപ്പ് ഓർമയാകുന്നു
Business
• 20 hours ago
ന്യൂസിലാൻഡിനെ കറക്കി വീഴ്ത്തി ചരിത്രനേട്ടത്തിലേക്ക്; സ്പിന്നർമാരിൽ മൂന്നാമനായി ചക്രവർത്തി
Cricket
• 20 hours ago
വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം
uae
• 19 hours ago
കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു
Kerala
• 19 hours ago
അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ
Football
• 19 hours ago