HOME
DETAILS

70 ഇ-ഗേറ്റുകള്‍ തുറന്ന് ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം, പ്രതിദിനം 1,75,000 പേര്‍ക്ക് പ്രയോജനകരമാകും

  
March 01 2025 | 12:03 PM

Jeddah International Airport has introduced 70 e-gates to streamline travel for 175000 passengers daily

റിയാദ്‌: സഊദി അറേബ്യയുടെ വ്യോമയാന മേഖലയെ ആധുനികവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടു കൊണ്ട് 70 ഇ-ഗേറ്റുകള്‍ അവതരിപ്പിച്ച് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളത്തിന്റെ പുതിയ പദ്ധതിയിലൂടെ ഇതുവഴി കടന്നുപോകുന്ന യാത്രക്കാര്‍ക്ക് ഇനിമുതല്‍ വേഗതയേറിയതും കാര്യക്ഷമവുമായ യാത്ര ആസ്വദിക്കാന്‍ കഴിയും.

മക്ക മേഖലയിലെ ഡെപ്യൂട്ടി അമീര്‍ പ്രിന്‍സ് സൗദ് ബിന്‍ മിഷാല്‍ ഈ സംവിധാനം ഉദ്ഘാടനം ചെയ്തു. ചെക്ക്ഇന്‍, പുറപ്പെടല്‍ നടപടിക്രമങ്ങള്‍ ഓട്ടോമേറ്റ് ചെയ്യുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണിത്.

വിമാനത്താവളത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും സുരക്ഷാ പരിശോധനകള്‍ മെച്ചപ്പെടുത്തുന്നതിനും യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന എഐയില്‍ പ്രവര്‍ത്തിക്കുന്ന ഇഗേറ്റുകളാണ് ഇവ. ഇത് പ്രതിദിനം 175,000 യാത്രക്കാര്‍ക്ക് വരെ പ്രയോജനകരമാകുമെന്നാണ് കരുതുന്നത്.

ടെര്‍മിനല്‍ 1 ലും എക്‌സിക്യൂട്ടീവ് ഓഫീസ് സൗകര്യങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ഓരോ ഇഗേറ്റിനും പ്രതിദിനം 2,500 യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ കഴിയും. ഇത് ലളിതവും കടലാസ് രഹിതവുമായ പ്രക്രിയയിലൂടെ യാത്രക്കാരുടെ അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തും.

ബയോമെട്രിക് വെരിഫിക്കേഷനും ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യയും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ സംവിധാനം, യാത്രക്കാര്‍ക്ക് നേരിട്ട് രേഖകള്‍ പരിശോധിക്കാതെ തന്നെ സുരക്ഷാ ചെക്ക്‌പോസ്റ്റുകളിലൂടെ കടന്നുപോകാന്‍ അനുവദിക്കുന്നു. 

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും നിയോം ബേ വിമാനത്താവളത്തിലും ഇഗേറ്റുകള്‍ വിജയകരമായി നടപ്പിലാക്കിയതിനെ തുടര്‍ന്നാണ് ഈ നീക്കം. ഇതോടെ ഈ സാങ്കേതികവിദ്യ സ്വീകരിക്കുന്ന മൂന്നാമത്തെ പ്രധാന സഊദി വിമാനത്താവളമായി ജിദ്ദ മാറി.

2024ല്‍ 278,000 വിമാനങ്ങളിലായി 49.1 ദശലക്ഷം യാത്രക്കാരെയാണ് കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം സ്വീകരിച്ചത്.

Jeddah International Airport has introduced 70 e-gates to streamline travel for 175,000 passengers daily.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തരാഖണ്ഡിലെ ഹിമപാതം: അവസാന തൊഴിലാളിയുടെയും മൃതദേഹം കണ്ടെത്തി, മരണസംഖ്യ എട്ടായി; രക്ഷാപ്രവർത്തനം അവസാനിച്ചു

National
  •  13 hours ago
No Image

റമദാനിൽ തിരക്ക് വർധിക്കുന്നു; മക്ക-മദീന ഹറമൈൻ എക്‌സ്പ്രസ് ട്രെയിനുകളിൽ 18 ശതമാനം സീറ്റുകൾ വർധിപ്പിച്ചു

Saudi-arabia
  •  13 hours ago
No Image

അഴിയിലാകുമോ ബുച്ച്; സെബി മേധാവി മാധബി പുരി ബുച്ചിനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ മുംബൈ കോടതി

Economy
  •  13 hours ago
No Image

മെസിയടക്കമുള്ള ആ രണ്ട് താരങ്ങൾ ആ ടീം വിട്ടപ്പോൾ അവിടെ വലിയ മാറ്റങ്ങളുണ്ടായി: സ്പാനിഷ് താരം

Football
  •  13 hours ago
No Image

റഷ്യ-ഉക്രൈൻ യുദ്ധം; യൂറോപ്യൻ നേതാക്കളെ കേന്ദ്രീകരിച്ച് സമാധാന ചർച്ചകൾ ശക്തമാക്കുന്നു

International
  •  13 hours ago
No Image

കിവീസ് നമ്പർ വൺ, ഇന്ത്യയെ എറിഞ്ഞുവീഴ്ത്തി തകർത്തത് ഇന്ത്യയുടെ തന്നെ റെക്കോർഡ്

Cricket
  •  14 hours ago
No Image

'അമ്മമാർക്ക് സ്നേഹപൂർവം'; ജീവനക്കാരുടെ അമ്മമാർക്ക് സഹായ പദ്ധതിയുമായി ദുബൈയിലെ പ്രശസ്ത ഭക്ഷ്യോൽപാദന കമ്പനി

uae
  •  14 hours ago
No Image

തായ്‌വാൻ അധിനിവേശത്തിന് ചൈന സൈനിക തയ്യാറെടുപ്പുകൾ ശക്തമാക്കുന്നു; 11 ചൈനീസ് വിമാനങ്ങളും 6 നാവിക കപ്പലുകളും അതിർത്തിയിൽ കണ്ടതായി റിപ്പോർട്ട്

International
  •  14 hours ago
No Image

അമ്പരിപ്പിക്കുന്ന കണക്കുകൾ; രഞ്ജിയും കീഴടക്കി ഇതിഹാസങ്ങളെയും മറികടന്ന് കരുൺ നായർ

Cricket
  •  14 hours ago
No Image

കൊയിലാണ്ടിയിൽ ബസ് തട്ടി കാൽനടയാത്രക്കാരന് ദാരുണാന്ത്യം

Kerala
  •  14 hours ago