
'മര്‍ദ്ദനം, ഷോക്കടിപ്പിക്കല്‍ ..എന്തിനേറെ ശരീരത്തില്‍ ആസിഡ് ഒഴിക്കല്....'മോചിതരായ ഫലസ്തീനികള്‍ ഇസ്റാഈല്‍ തടവറകളിലെ ഭീകരത പറയുന്നു

ഗസ്സ സിറ്റി: എല്ലാ സീമകളും ലംഘിക്കുന്ന അതിക്രൂരമായ മര്‍ദ്ദനം..പീഡനം..മുറിവിനാല്‍ വിണ്ടു കീറിയ ശരീരത്തെ ഷോക്കടിപ്പിക്കുക..അതും എത്രയോ സമയം..വിറങ്ങലിച്ചു പോയ ആ ശരീരത്തിലേക്ക് ആസിഡും എത് പോലുള്ള രാസവസ്തുക്കളുമൊഴിക്കുക...വേദനയാര് ആര്‍ത്തു കരയുന്ന മനുഷ്യരെ അസഭ്യങ്ങളാല് മൂടുക. അവസാനമില്ലാതെ ഇവ വീണ്ടും വീണ്ടും ആവര്‍ത്തിക്കുക. ഇസ്റാഈല്‍ തടവറകളില്‍ പുറത്തുവരുന്നവര്‍ക്ക് ലോകത്തോട് പറയാനുള്ളതിതാണ്. ക്രൂരതയുടെ ഏത് വാക്കിനാലും അടയാളപ്പെടുത്താനാവാത്ത അതിഭീകരതയുടെ താണ്ഡവങ്ങളുടെ കഥ. രാവിനെ പകവാക്കിയും പകലിനെ രാവാക്കിയും തങ്ങള്‍ കടന്നു പോയ ദിനരാത്രങ്ങളുടെ നേര്‍ക്കഥകള്‍. കേള്‍ക്കുന്തോറും കേട്ടു നില്ക്കുന്നവരുടെ ഉള്ളം പോലും ഭീതിയാല്‍ വിറങ്ങലിച്ചുപോവുന്ന കഥകള്‍.
കണ്ണുകളില്‍ പോലും പീഢനത്തിന്റെ അവസാനമുറയും പ്രയോഗിച്ച് തനിക്ക് ചുറ്റും നിന്ന് അട്ടഹസിച്ച ഭീകരരെ കുറിച്ചാണ് മുഹമ്മദ് അബു തവിലക്ക് പറയാനുള്ളത്. ഗസ്സയില്‍ നിന്നാണ് അദ്ദേഹത്തെ ഇസ്റാഈല്‍ ഭീകര സേന തട്ടിക്കൊണ്ടു പോവുന്നത്. പ്രൊഫഷണല്‍ എഞ്ചിനീയറാണ് അദ്ദേഹം.
സോപ്പും ഡിഷ് വാഷിങ് ലിക്വിഡും മുതല്‍ എയര്‍ ഫ്രഷ്നറും ക്ലോറിനും കടന്ന് ആസിഡ് വരെ തനിക്കു മേല്‍ അവര്‍ പ്രയോഗിച്ചു. ഇനിയുമുറങ്ങാത്ത മുറിവും അതിനേക്കാള്‍ ഭീകരമായ മാനസിക പ്രശ്നങ്ങളും തീര്‍ത്ത നോവിലിരുന്നു അയാള്‍ പറഞ്ഞു തുടങ്ങുന്നു.
മൂന്നു ദിവസം തുടര്‍ച്ചയായി അവരെന്നെ വൈദ്യുതാഘാതമേല്പിച്ചു. ശരീരത്തില്‍ ആസിഡ് ഉള്‍പെടെ രാസവസ്തുക്കള്‍ പ്രയോഗിച്ചു. അയാളുടെ കൈകാലുകളിലും മുഖത്തും പുറത്തും ഇപ്പോഴും അതിന്റെ അടയാളങ്ങളുണ്ട്.
'എന്റെ കണ്ണുകളില്‍ പോലും അവര്‍ അതിക്രൂരമായ മര്‍ദ്ദിച്ചു. എല്ലുപോലെ ഉറപ്പുള്ള കയ്യുറയിട്ട് അവരെന്റെ കണ്ണുകളില്‍ ആഞ്ഞിടിച്ചു. നിരവധി തവണ. അടിയുടെ ആഘാതത്തില്‍ ഒടുവില്‍ ഞാന്‍ തളര്‍ന്നു വീണു. പിന്നെ എന്റെ മുറിവില്‍ എന്തോ രാസവസ്തു ഒഴിച്ചു. അതിന്റെ എരിച്ചില്‍ മാറാതിരിക്കാന്‍ കണ്ണ് വരിഞ്ഞു കെട്ടി. അസഭ്യ വര്‍ഷങ്ങളും പീഡനങ്ങളും. തണുപ്പും വിശപ്പും പിന്നെ പറയേണ്ടതില്ലല്ലോ..അദ്ദഹം പറയുന്നു. കൊടും തണുപ്പിലും തങ്ങള്‍ക്ക് ബ്ലാങ്കറ്റുകളോ പുതപ്പുകളോ നല്കാറുണ്ടായിരുന്നില്ല. തണുപ്പില്‍ പുറത്തിരുത്തുമായിരുന്നു. നായ്ക്കളെ ഞങ്ങള്‍ക്ക് മേല്‍ അഴിച്ചു വിടും. ഞങ്ങളെ കടിച്ചു പറിക്കും. ഞങ്ങളുടെ കൈകള്‍ കെട്ടിയ നിലയിലായിരിക്കും. അവര്‍ ഞങ്ങളെ ചവിട്ടും. ഞങ്ങളുടെ മുഖം വരെ നീര് വന്ന് വീര്‍ത്തിട്ടുണ്ടാവും. എന്നാല്‍ ഒരിക്കല്‍ പോലും ഈ മുറിവുകള്‍ക്ക് ഞങ്ങള്‍ക്ക് മരുന്നുകള്‍ നല്‍കിയിരുന്നില്ല. അത് തന്നത്താനെ ഉണങ്ങിക്കോളും എന്നാണ് അവര്‍ പറയുക- അദ്ദേഹം തുടരുന്നു. തന്നെ വിട്ടയക്കുന്ന നിമിഷം വരെ ഇസ്റാഈല്‍ സൈന്യം പീഡനം തുടര്‍ന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.
ഇസ്റാഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ അബു തവിലയുടെ കാഴ്ച നഷ്ടപ്പെടുകയും ശരീരത്തില്‍ ആകമാനം പൊള്ളലേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മോചിപ്പിക്കുന്നതിന് മുമ്പ് കൈകള്‍ ബന്ധിച്ച്, നഗ്നനാക്കി അവരദ്ദേഹത്തെ ദീര്‍ഘദൂരം നടത്തിച്ചു. കരീം അബു സലേം ക്രോസിംഗില്‍ എത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായിരുന്നുവെന്ന് ഫലസ്തീന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ശാരീരികമായും മാനസികമായും അബു തവില ഒരുപാട് പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നതായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ആഘാതത്തില്‍ നിന്ന് മോചിതനാകാന്‍ അദ്ദേഹത്തിന് തീവ്രമായ പരിചരണം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
ഇസ്റാഈല്‍ മോചിപ്പിച്ച പല തടവുകാരും അടിയന്തര ചികിത്സ തേടിയിരിക്കുകയാണെന്ന് ഫലസ്തീന് അധികൃതര്‍ അറിയിക്കുന്നു. ഇസ്റാഈല്‍ ആക്രമണങ്ങളില്‍ ഗസ്സയിലെ ആരോഗ്യമേഖല പൂര്‍ണ്ണമായും തകര്‍ന്നതിനാല്‍ തവില അടക്കമുള്ള തടവുകാരെ വിദഗ്ധ ചികിത്സക്കായി വിദേശത്തേക്ക് മാറ്റണമെന്നും അന്താരാഷ്ര സംഘടനകള്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 38.85 ലക്ഷം രൂപ ആർപിഎഫ് പിടികൂടി
Kerala
• a day ago
സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരി അംശം; കോട്ടയത്ത് 4 വയസുകാരൻ ആശുപത്രിയിൽ
Kerala
• a day ago
കറന്റ് അഫയേഴ്സ്-01-03-2025
PSC/UPSC
• a day ago
വില വര്‍ധനവ് തടയല്‍ ലക്ഷ്യം; മിന്നല്‍ പരിശോധനയ്ക്ക് നേരിട്ടിറങ്ങി കുവൈത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി
latest
• a day ago
2026 ലോകകപ്പല്ല, ഇപ്പോൾ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: മെസി
Football
• a day ago
അവകാശങ്ങൾക്ക് വേണ്ടി യാചിക്കേണ്ടിവരുന്നത് വേദനാജനകം; ആശാവർക്കർമാരുടെ സമരത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി
latest
• a day ago
കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാടുകാരി അർച്ചന തങ്കച്ചൻ പിടിയിൽ
Kerala
• a day ago
ബാഴ്സക്ക് പകരം ഞാൻ ആ ടീമിലേക്ക് പോയിരുന്നെങ്കിൽ മൂന്നിരട്ടി പണം കിട്ടുമായിരുന്നു: നെയ്മർ
Football
• a day ago
ബംഗാളില്‍ വീട്ടില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന ക്രിസ്ത്യാനികള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം, യേശുവിന്റെ രൂപത്തിന് മുകളില്‍ തുളസിച്ചെടി നട്ടു
Trending
• a day ago
15 വർഷത്തിലധികം പഴക്കമുള്ള വാഹനമാണോ നിങ്ങളുടെ കൈവശമുള്ളത്? മാർച്ച് 31 ന് ശേഷം ഡൽഹിയിൽ പെട്രോളും ഡീസലും ലഭിക്കില്ല; കാരണം ഇതാണ്
National
• a day ago
ഓൺ ഗോളിൽ വിജയം നഷ്ടമായി; കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന് സമനിലപൂട്ട്
Football
• a day ago
കരുവാരകുണ്ടിൽ ചുഴലിക്കാറ്റ് വീശിയടിച്ചു; 19,000 വാഴകൾ ഒടിഞ്ഞു വീണു
Kerala
• 2 days ago
കന്യാകുമാരിയിൽ പള്ളിപ്പെരുന്നാൾ ഒരുക്കത്തിനിടെ അപകടം; നാലുപേർ ഷോക്കേറ്റ് മരിച്ചു
latest
• 2 days ago
ട്രാഫിക് പിഴകളില്‍ 35% ഇളവുമായി അബൂദബി
latest
• 2 days ago
വെറും 11 രൂപയ്ക്ക് കൊച്ചിയിൽ നിന്ന് വിയറ്റ്നാമിലേക്ക് പറന്നാലോ; ഈ കിടിലൻ ഓഫർ നഷ്ടപ്പെടുത്തരുത്
Kerala
• 2 days ago
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: "സാമ്പത്തിക പ്രശ്നങ്ങളില്ല", പൊലിസ് സത്യം കണ്ടെത്തട്ടെ; അഫാന്റെ പിതാവ്
Kerala
• 2 days ago
ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ആ ടീം ഓസ്ട്രേലിയയെ ഒരു റൺസിന് തോൽപ്പിക്കും: മൈക്കൽ ക്ലർക്ക്
Cricket
• 2 days ago
മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ റമദാന് വ്രതാരംഭം
Kerala
• 2 days ago
മൂന്നും തോറ്റ് ഇംഗ്ലണ്ട് മടങ്ങി, ഒപ്പം അഫ്ഗാനും; സൗത്ത് ആഫ്രിക്ക ചാമ്പ്യൻസ് ട്രോഫി സെമിയിൽ
Cricket
• 2 days ago
പെരുന്നാൾ ആഘോഷത്തിനെത്തിയവർ സഞ്ചരിച്ച ബോട്ട് മറിഞ്ഞു; സുഹൃത്ത് മരിച്ചു, 4 പേർ രക്ഷപ്പെട്ടു
Kerala
• 2 days ago
ഡ്രൈ ഡേയിൽ അനധികൃത മദ്യവിൽപന; സി.പി.എം ബ്രാഞ്ച് സെക്രട്ടറി എക്സൈസ് പിടിയിലായി
Kerala
• 2 days ago