HOME
DETAILS

'കുഞ്ഞനുജനെ ചേര്‍ത്തിരുത്തി അഫാന്‍ ബൈക്ക് ഓടിച്ചുപോകുന്നത് സ്ഥിരം കാഴ്ച, ഇന്നലെ ഇഷ്ടപ്പെട്ട ഭക്ഷണവും വാങ്ങിക്കൊടുത്തു.... ' ; നടുക്കം മാറാതെ നാട്ടുകാര്‍ 

  
Web Desk
February 25 2025 | 04:02 AM

venjaranmoodmurder-story about his brother

കൊലപാതകം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഞെട്ടല്‍ മാറാതെ വെഞ്ഞാറമൂട്ടിലെ നാട്ടുകാര്‍. അയല്‍വാസികളും സുഹൃത്തുക്കളും കൊല്ലപ്പെട്ടത് വിശ്വസിക്കാനാകാതെ നില്‍ക്കുകയാണ് അവര്‍. മരിക്കുന്നതിന് തൊട്ടുമുന്‍പ് പോലും കണ്ടവര്‍, സംസാരിച്ചവര്‍ ... അഫാനെ നേരിട്ട് പരിചയമുള്ളവര്‍ പോലും ഞെട്ടലിലാണ്.  മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അഞ്ച് കൊലപാതകം. ഉറ്റബന്ധുക്കളും പെണ്‍സുഹൃത്തും.. 

എന്നത്തേയും പോലെ സ്‌കൂള്‍ വിട്ട് വന്നതാണ് അഫാന്റെ കുഞ്ഞനുജന്‍ അഹ്‌സാന്‍. അഹ്‌സാനും അഫാനും തമ്മില്‍ വളരെയേറെ സ്‌നേഹത്തില്‍ കഴിഞ്ഞവരാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവരുടെ പിതാവ് വിദേശത്തായതിനാല്‍ കരുതലും സ്‌നേഹവും കൂടുതലായിരുന്നു. ഇരുവരും തമ്മില്‍ പത്തു വയസ്സ് വ്യത്യാസമുണ്ട്. കുഞ്ഞനുജന്റെ പഠനകാര്യങ്ങള്‍ നോക്കിയിരുന്നതും ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കുന്നതുമെല്ലാം അഫാനായിരുന്നു. 

അഹ്‌സാനെ ചേര്‍ത്തിരുത്തി ബൈക്ക് ഓടിച്ചു പോകുന്നത് സ്ഥിരമായി കണ്ടിരുന്നവരാണ് പേരുമല ആര്‍ച്ച് ജങ്ഷനിലെ നിവാസികള്‍. കൊലപാതകത്തിനു മുന്‍പ് അനുജനെ ഹോട്ടലില്‍ കൂട്ടിക്കൊണ്ടു പോയി കുഴിമന്തി വാങ്ങി നല്‍കി. അതിന്റെ അവശിഷ്ടങ്ങളും ശീതളപാനിയവും വീടിന്റെ വരാന്തയിലെ കസേരയിലുണ്ട്. അഹ്‌സാന്‍ മുഴുവന്‍ കഴിക്കാത്തതു കൊണ്ട് പാഴ്‌സലാക്കി കൊണ്ടുവന്നതാണോ അതോ അമ്മ ഷമിക്ക് കഴിക്കാന്‍ കൊണ്ടുവന്നതാണോയെന്ന് വ്യക്തമല്ല. ഇത്രയൊക്കെ സ്‌നേഹിച്ചിട്ടും എന്തുകൊണ്ട് ഈ ക്രൂരകൃത്യം നടത്തിയെന്ന ചോദ്യത്തിനിപ്പോഴും ഉത്തരമില്ല... 

ഇന്നലെയാണ് കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകം വെഞ്ഞാറമൂട്ടില്‍ നടന്നത്. മൂന്നിടങ്ങളിലായി ആറ് ആളുകളെയാണ് പ്രതി വെട്ടിയത്. ഇതില്‍ അഞ്ച് ആളുകള്‍ മരണപ്പെട്ടു. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. പ്രതിയുടെ ഉമ്മയായ ഷെമിയാണ് ചികിത്സയില്‍ തുടരുന്നത്. പ്രതിയുടെ സഹോദരന്‍ അഹ്‌സാന്‍, സുഹൃത്ത് ഫര്‍സാന, പിതാവിന്റെ ഉമ്മയായ സല്‍മാ ബീവി, പിതാവിന്റെ സഹോദരി ഷാഹിദ ഇവരുടെ ഭര്‍ത്താവ് ലത്തീഫ് എന്നിവരെയാണ് അഫാന്‍ കൊലപ്പെടുത്തിയത്.

ഈ ക്രൂര കൃത്യത്തിന് ശേഷം പ്രതി പൊലിസില്‍ സ്വയം കീഴടങ്ങുകയായിരുന്നു. വലിയ കടബാധ്യത കാരണം ജീവിക്കാന്‍ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് സ്വയം ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു പ്രതി പൊലിസില്‍ നല്‍കിയ മൊഴി. കിളിമാനൂര്‍ സിഐയുടെ നേതൃത്വത്തിലാണ് ഇന്‍ക്വിസ്റ്റ് നടപടികള്‍ നടക്കുന്നത്. കൊല്ലപ്പെട്ട അഞ്ച് ആളുകളുടെയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ ജിഡിആർഎഫ്എയുടെ റമദാനിലെ പ്രവർത്തന സമയം അറിയാം

uae
  •  12 hours ago
No Image

ഉത്തരാഖണ്ഡിലെ ഹിമപാതം: അവസാന തൊഴിലാളിയുടെയും മൃതദേഹം കണ്ടെത്തി, മരണസംഖ്യ എട്ടായി; രക്ഷാപ്രവർത്തനം അവസാനിച്ചു

National
  •  13 hours ago
No Image

റമദാനിൽ തിരക്ക് വർധിക്കുന്നു; മക്ക-മദീന ഹറമൈൻ എക്‌സ്പ്രസ് ട്രെയിനുകളിൽ 18 ശതമാനം സീറ്റുകൾ വർധിപ്പിച്ചു

Saudi-arabia
  •  13 hours ago
No Image

അഴിയിലാകുമോ ബുച്ച്; സെബി മേധാവി മാധബി പുരി ബുച്ചിനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ മുംബൈ കോടതി

Economy
  •  13 hours ago
No Image

മെസിയടക്കമുള്ള ആ രണ്ട് താരങ്ങൾ ആ ടീം വിട്ടപ്പോൾ അവിടെ വലിയ മാറ്റങ്ങളുണ്ടായി: സ്പാനിഷ് താരം

Football
  •  13 hours ago
No Image

റഷ്യ-ഉക്രൈൻ യുദ്ധം; യൂറോപ്യൻ നേതാക്കളെ കേന്ദ്രീകരിച്ച് സമാധാന ചർച്ചകൾ ശക്തമാക്കുന്നു

International
  •  13 hours ago
No Image

കിവീസ് നമ്പർ വൺ, ഇന്ത്യയെ എറിഞ്ഞുവീഴ്ത്തി തകർത്തത് ഇന്ത്യയുടെ തന്നെ റെക്കോർഡ്

Cricket
  •  14 hours ago
No Image

'അമ്മമാർക്ക് സ്നേഹപൂർവം'; ജീവനക്കാരുടെ അമ്മമാർക്ക് സഹായ പദ്ധതിയുമായി ദുബൈയിലെ പ്രശസ്ത ഭക്ഷ്യോൽപാദന കമ്പനി

uae
  •  14 hours ago
No Image

തായ്‌വാൻ അധിനിവേശത്തിന് ചൈന സൈനിക തയ്യാറെടുപ്പുകൾ ശക്തമാക്കുന്നു; 11 ചൈനീസ് വിമാനങ്ങളും 6 നാവിക കപ്പലുകളും അതിർത്തിയിൽ കണ്ടതായി റിപ്പോർട്ട്

International
  •  14 hours ago
No Image

അമ്പരിപ്പിക്കുന്ന കണക്കുകൾ; രഞ്ജിയും കീഴടക്കി ഇതിഹാസങ്ങളെയും മറികടന്ന് കരുൺ നായർ

Cricket
  •  14 hours ago