HOME
DETAILS

വയനാട് പുനരധിവാസത്തിനായി കേന്ദ്രം ഉടൻ ഫണ്ട് നൽകണം; ഡൽഹിയിൽ സമരവുമായി എൽഡിഎഫ്

  
February 25 2025 | 01:02 AM

LDF with strike in Delhi against Center government for immediately provide funds for Wayanad rehabilitation

വയനാട്: വയനാട് മുണ്ടക്കൈയിലെ ദുരിതബാധിതരുടെ പുനരാധിവാസത്തിനായി കേന്ദ്രം ഉടൻതന്നെ ഫണ്ട് നൽകണമെന്ന് ആവശ്യവുമായി എൽഡിഎഫ് ഡൽഹിയിൽ സമരം തുടങ്ങി. രണ്ടു ദിവസത്തോളമാണ് സമരം നടക്കുക. വയനാട് ദുരിതബാധിതർ ഉൾപ്പെടെയുള്ള ആളുകളെ സമരം നടക്കുന്ന ജന്ദർമന്ദറിൽ എത്തിച്ചുകൊണ്ടാണ് എൽഡിഎഫ് സമരം നടത്തുന്നത്.

ഈ സമരത്തിന് പിന്തുണയുമായി വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ള എംപിമാരും പാർട്ടി നേതാക്കളും സമര സ്ഥലത്ത് എത്തിയിരുന്നു. കേന്ദ്രത്തിന്റെ അവഗണനക്കെതിരെ ഒരുമിച്ച് സമരം ചെയ്യണമെന്ന് ആത്മീയ എം പി യും രാജ്യ സഭാ കക്ഷി നേതാവുമായ സഞ്ജയ് സിങ് പറഞ്ഞു. 

ഇതേ വിഷയത്തിൽ വയനാട് കളക്ടറേറ്റ് മുന്നിലും സമരം നടക്കുന്നുണ്ട്. ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് ഈ വിഷയത്തിനെതിരെ നിരാഹാര സമരം വയനാട്ടിൽ നടക്കുന്നത്. രണ്ട് ടൗൺഷിപ്പുകൾ ഉടൻ പൂർത്തിയാക്കണം, പത്ത് സെന്റ് ഭൂമി അനുവദിക്കണം, തുടർ ചികിത്സ ഉറപ്പാക്കണം, കടങ്ങൾ എഴുതിത്തള്ളണം തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയാണ് സമരം നടത്തുന്നത്. ദുരിതത്തിൽ ഇരകളാക്കപ്പെട്ട ആളുകളുടെ കൂട്ടായ്മ ഇന്നലെ കൂട്ടിൽകെട്ടിയും സമരം നടത്തിയിരുന്നു.വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായി മാസങ്ങൾക്ക് ശേഷമാണ് ദുരിതബാധിതൻ ഇത്തരത്തിൽ ഒരു പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ കാലാവസ്ഥയും വാടക വര്‍ധനവും കാരണം ഇഫ്താര്‍ ബുഫെ നിരക്കുകളില്‍ 30% വരെ വര്‍ധനവ്

uae
  •  17 hours ago
No Image

'യഥാര്‍ഥ സാഹചര്യമല്ല റിപ്പോര്‍ട്ടുകളില്‍ വരുന്നത്'; നിലപാടില്‍ മലക്കം മറിഞ്ഞ് ശശി തരൂര്‍ എം.പി

Kerala
  •  18 hours ago
No Image

വിദര്‍ഭാജയം; മൂന്നാം രഞ്ജി ട്രോഫി കിരീടം; കേരളത്തിന് നിരാശ

Cricket
  •  18 hours ago
No Image

ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ഗസ്സയിലേക്കുള്ള സഹായങ്ങള്‍ തടഞ്ഞ് ഇസ്‌റാഈല്‍

International
  •  18 hours ago
No Image

മോഷ്ടിച്ചത് 22 വാഹനങ്ങള്‍, ഒടുവില്‍ വാഹനങ്ങള്‍ മോഷ്ടിക്കുന്ന ദമ്പതികളെ അറസ്റ്റു ചെയ്ത് കുവൈത്ത് പൊലിസ്

Kuwait
  •  18 hours ago
No Image

ഗസ്സയില്‍ ഇത് മരണം പെയ്യാത്ത പുണ്യമാസം;  റമദാനില്‍ ആക്രമണം വേണ്ടെന്ന യു.എസ് നിര്‍ദേശം അംഗീകരിച്ച് ഇസ്‌റാഈല്‍

International
  •  19 hours ago
No Image

പത്താംക്ലാസ് വിദ്യാര്‍ഥിക്കുനേരെ നായ്കുരണയെറിഞ്ഞ സംഭവം; അഞ്ച് വിദ്യാര്‍ഥികള്‍ക്കും രണ്ട് അധ്യാപകര്‍ക്കുമെതിരെ കേസ്

Kerala
  •  19 hours ago
No Image

റൗളാ ശരീഫ് സന്ദര്‍ശനം ഇനി വേഗത്തില്‍; ഫാസ്റ്റ് ട്രാക്ക് സേവനം ആരംഭിച്ച് നുസുക് ആപ്പ്

Saudi-arabia
  •  20 hours ago
No Image

കുട്ടിക്കാലത്ത് തിളച്ച വെള്ളം പതിച്ച് മുഖത്തേറ്റ പാട് മാറ്റാമെന്ന് വാഗ്ദാനംചെയ്ത് യുഎഇയിലെത്തിച്ചു, ഇപ്പോള്‍ വധശിക്ഷ കാത്ത് ജയിലില്‍; ഷെഹ്‌സാദിയുടെ മോചനം ആവശ്യപ്പെട്ട് പിതാവ് ഡല്‍ഹി ഹൈക്കോടതിയില്‍ | Shahzadi Khan Case

National
  •  20 hours ago
No Image

ദുബൈ മറീനയില്‍ പുതിയ പള്ളി തുറന്നു; ആയിരത്തി അഞ്ഞൂറിലധികം പേരെ ഉള്‍കൊള്ളും

uae
  •  20 hours ago