HOME
DETAILS

ആറളത്ത് പ്രതിഷേധം ശക്തം; മൃതദേഹവുമായെത്തിയ ആംബുലന്‍സ് തടഞ്ഞു, എം.വി ജയരാജന് നേരെയും ജനരോഷം

  
Web Desk
February 24 2025 | 11:02 AM

peoples porotest-in-aralam-over-death-of-adivasi-couple

കണ്ണൂര്‍: ആറളംഫാമില്‍ ആദിവാസി ദമ്പതികളെ കാട്ടാന കൊന്നതില്‍ പ്രതിഷേധം ശക്തം. സ്ഥലത്തെത്തിയ സി.പി.എം നേതാവ് എം.വി ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ നാട്ടുകാര്‍ തടഞ്ഞു. വനംമന്ത്രി എത്താതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനിടെ ഇന്നലെ മരിച്ച ദമ്പതികളുടെ മൃതദേഹവുമായെത്തിയ ആംബുലന്‍സും നാട്ടുകാര്‍ തടഞ്ഞു. ആരെയും ഉള്ളിലേക്ക് കടത്തിവിടില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. 

കശുവണ്ടി ശേഖരിക്കാന്‍ പോയ ആറളം വില്ലേജ് അമ്പലക്കണ്ടി കോളനിയിലെ താമസക്കാരായ വെള്ളി (80), ഭാര്യ ലീല (70) എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെയാണ് ദമ്പതികള്‍ കശുവണ്ടി ശേഖരിക്കാനായി 13ാം ബ്ലോക്കിലെ ഇവര്‍ക്ക് പതിച്ചു നല്‍കിയ സ്ഥലത്ത് കശുവണ്ടി ശേഖരിക്കാനായി പോയത്. ഏറെവൈകിയും ഇവരെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കാട്ടാന ചവിട്ടിക്കൊന്ന നിലയില്‍ ഇരുവരുടെയും മ്യതദേഹങ്ങള്‍ കണ്ടെത്തിയത്. ആനകൊല്ലപ്പെട്ട ദമ്പതികളുടെ മൃതദേഹത്തിനരികില്‍ നിലയുറപ്പിച്ചിരിക്കുന്നതിനാല്‍ വനപാലകരെത്തി പടക്കം പൊട്ടിച്ചും വാഹനത്തില്‍ സൈറണ്‍ പ്രവര്‍ത്തിപ്പിച്ചും ബഹളമുണ്ടാക്കി കാട്ടാനകളെ തുരത്തിയ ശേഷമാണ് മ്യതദേഹം സംഭവസ്ഥലത്തുനിന്നും മാറ്റിയത്. 

സ്ഥിരമായി ആനകളിറങ്ങുന്ന സ്ഥലം കൂടിയാണ് ഇവിടം. പലതവണ തുരത്തിയിട്ടും ആനകള്‍ ഇവിടെ തിരികെയെത്തുകയാണ്. സംഭവത്തില്‍ രൂക്ഷപ്രതിഷേധമാണ് പ്രദേശത്തുള്ളത്. ഒരു ദുരന്തമുണ്ടാകുമ്പോള്‍ മാത്രം അധികാരികളുടെ കണ്ണു പതിയുന്ന ഇടമായി കണ്ണൂര്‍ ആറളം ഫാം മാറിയിട്ട് പതിറ്റാണ്ടുകളായി. 

കാട്ടാനകളെ ഭയന്ന് വീടിനു വെളിയിലിറങ്ങാന്‍ പോലും കഴിയാതെ ജീവിക്കുന്ന മനുഷ്യരുടെ നാടായി മാറി ആറളം. ജീവനും കൈയില്‍ പിടിച്ചു ജീവിക്കുന്നവരാണ് ഇവിടുത്തെ നാട്ടുകാര്‍. കാട്ടാന ആക്രമണത്തില്‍ ഒരോരുത്തര്‍ കൊല്ലപ്പെടുമ്പോള്‍ ആദിവാസി സമൂഹത്തിന്റെ പ്രതിഷേധം തണുപ്പിക്കാന്‍ വനം വകുപ്പും റവന്യൂ വിഭാഗവും ആനമതില്‍ നിര്‍മിക്കുമെന്ന് പറയും, എന്നാല്‍ അതെല്ലാം വെറും വാഗ്ദാനമായി മാറുകയാണ് പതിവ്.

 ഭീതിയോടെയാണ് രണ്ടായിരത്തോളം കുടുംബങ്ങള്‍ ഫാമിലെ തങ്ങളുടെ കൂരകളില്‍ കഴിയുന്നത്. രാപകല്‍ ഭേദമെന്യേ കാട്ടാനകള്‍ ഇവിടങ്ങളില്‍ വിഹരിക്കുകയാണ്. ആനമതില്‍ നിര്‍മിക്കുക മാത്രമാണ് ആറളത്ത് പോംവഴി. എന്നാല്‍ ചുവപ്പുനാടയുടെ കുരുക്കഴിച്ച് ആനമതില്‍ പ്രാവര്‍ത്തികമാവുമ്പോഴേക്കും ഇവിടെയുള്ള പല ജീവനുകളും നഷ്ടപ്പെട്ടിരിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുക്രൈന് സുരക്ഷാ ഉറപ്പുകൾ നൽകേണ്ടത് യൂറോപ്പാണെന്ന് ട്രംപ്

International
  •  3 days ago
No Image

തിരുവനന്തപുരത്ത് യുവാവ് അമ്മയെ ആക്രമിച്ച് വീട് തകർത്തു; അറസ്റ്റിൽ

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-27-02-2025

latest
  •  3 days ago
No Image

മയക്കുമരുന്ന് കടത്ത്: എസ്ഐയെ കാറിടിച്ച് പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

പൊതുജനങ്ങളിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; ഖത്തറിൽ മൂന്ന് പബ്ലിക് പാർക്കുകൾ തുറന്നു

qatar
  •  3 days ago
No Image

സുഡിയോയും യൂസ്റ്റയും അടക്കി ഭരിച്ചത് മതി; ഫാഷൻ രംഗത്ത് പുതിയ ചുവടുമായി ബർഷ്ക ഇന്ത്യയിൽ, ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ബ്രാൻഡ്

Business
  •  3 days ago
No Image

ചെക്ക്‌പോസ്റ്റിൽ വാഹനപരിശോധന: 200 മയക്കുമരുന്ന് ഗുളികകളുമായി തമിഴ്നാട് സ്വദേശി പിടിയിൽ

Kerala
  •  3 days ago
No Image

ഇസ്റാഈലിൽ കാൽനട യാത്രക്കാർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി; ഭീകരാക്രമണമെന്ന് സംശയം, പ്രതി പിടിയിൽ

International
  •  3 days ago
No Image

ഇതറിഞ്ഞിരിക്കണം; 2025 മാർച്ചിൽ യുഎഇയിൽ സംഭവിക്കുന്ന ആറ് പ്രധാന കാര്യങ്ങൾ

uae
  •  3 days ago
No Image

പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചു; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ ട്രോളി മീമുകളും ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറയുന്നു

Cricket
  •  3 days ago