
പൊതുജനങ്ങളിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; ഖത്തറിൽ മൂന്ന് പബ്ലിക് പാർക്കുകൾ തുറന്നു

ദോഹ: പൊതുജനങ്ങളിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് വ്യായാമത്തിനായുള്ള കായിക സൗകര്യങ്ങൾ അടക്കമുള്ള സജ്ജീകരണങ്ങളുമായി ഖത്തറിൽ മൂന്ന് പാർക്കുകൾ തുറന്നു കൊടുത്തു. അൽ മഷാഫ് പാർക്ക്, റൗദത്ത് എഗ്‌ദം പാർക്ക്, അൽ വക്ര പബ്ലിക് പാർക്ക് എന്നിവയാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്.
ഖത്തർ പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ)യുമായി സഹകരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നത്. ഖത്തർ നാഷനൽ വിഷൻ 2030 ന്റെ ഭാഗമായി, ഹരിത ഇടങ്ങൾ വികസിപ്പിക്കുക, പരിസ്‌ഥിതി സുസ്‌ഥിരത വർധിപ്പിക്കുക, പൊതുജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിന് സൗകര്യമൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതുതായി മൂന്ന് പാർക്കുകൾ നിർമ്മിച്ചത്.
മൊത്തം 46,601 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് അൽ വക്ര പബ്ലിക് പാർക്ക് നിർമ്മിച്ചിട്ടുള്ളത്. അതിൽ 62 ശതമാനവും (31,585 ചതുരശ്ര മീറ്റർ) ഹരിത ഇടങ്ങളാണ്. 4,741 ചതുരശ്ര മീറ്ററാണ് അൽ മഷാഫ് പാർക്കിന്റെ ആകെ വിസ്തീർണ്ണം. 97 മരങ്ങളുള്ള പാർക്കിന്റെ 2,648 ചതുരശ്ര മീറ്റർ വിസ്‌തീർണ്ണവും പച്ചപ്പാണ്. ഇത് അൽ വുഖെയ്ർ പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ കേന്ദ്രങ്ങളിലൊന്നായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആകെ 24,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് റൗദത്ത് എഗ്‌ദൈം പാർക്ക് നിർമിച്ചിരിക്കുന്നത്. വിശ്രമിക്കാനും വ്യായാമം ചെയ്യാനുമുള്ള സൗകര്യവും റൗദത്ത് റൗദത്ത് എഗ്‌ദൈം പാർക്കിൽ ഒരുക്കിയിട്ടുണ്ട്. അൽ റയ്യാൻ മുനിസിപ്പാലിറ്റിയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ കേന്ദ്രങ്ങളിലൊന്നായി റൗദത്ത് എഗ്‌ദൈം പാർക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാർക്കുകളുടെ ഉദ്ഘാടനത്തിൽ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പൊതു സേവന കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എൻജീനിയർ അബ്‌ദുല്ല അഹമ്മദ് അൽ കരാനി, അൽ റയ്യാൻ മുനിസിപ്പാലിറ്റി ഡയറക്‌ടർ ജനറൽ മൻസൂർ അജ്റാൻ അൽ ബുഐനൈൻ, അൽ വക്ര മുനിസിപ്പാലിറ്റി ഡയറക്‌ടർ ജനറൽ ജാബർ ഹസ്സൻ അൽ ജാബർ, അൽ വക്ര, അൽ റയ്യാൻ മുനിസിപ്പാലിറ്റിയിലെയും പൊതുമരാമത്ത് അതോറിറ്റിയിലെയും ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Qatar has inaugurated three public parks aimed at encouraging a healthy lifestyle among its citizens and residents, promoting wellness and outdoor activities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മൂന്നാം ലോകമഹായുദ്ധത്തിന് ശ്രമിക്കുന്നോ; വൈറ്റ് ഹൗസ് ചർച്ചയിൽ സെലൻസ്കിക്ക് തിരിച്ചടി
International
• 2 days ago
രാത്രി 11 മണിയോടെ കടൽ തീരത്തടിഞ്ഞ് രണ്ട് ബാഗുകൾ; സുരക്ഷാ ഏജൻസികൾ പരിശോധന നടത്തി, കപ്പലിൽ നിന്ന് വീണതെന്ന് നിഗമനം
Kerala
• 2 days ago
എറണാകുളം കുണ്ടന്നൂരിൽ ഹോട്ടലിൽ തീപിടുത്തം; വലിയ അപകടം ഒഴിവാക്കി അഗ്നിരക്ഷാ സേന
Kerala
• 2 days ago
കറന്റ് അഫയേഴ്സ്-28-02-2025
latest
• 2 days ago
വാട്സ്ആപ്പ് ആഗോളതലത്തിൽ പണിമുടക്കി; മെസേജുകൾ അയക്കാൻ കഴിയാതെ ഉപയോക്താക്കൾ
International
• 2 days ago
ദമ്മാം, അൽഖോബാർ, ബുറൈദ എന്നിവിടങ്ങളിൽ പാര്‍ക്കിംഗ് സൗജന്യമാക്കി
Saudi-arabia
• 2 days ago
അവർ മൂന്ന് പേരുമാണ് ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങൾ: റൊണാൾഡോ നസാരിയോ
Football
• 2 days ago
തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിരുന്ന 2 മാസം പ്രായമായ ആൺകുഞ്ഞ് പനി ബാധിച്ച് മരിച്ചു
Kerala
• 2 days ago
ഇനി ജാതി വിവേചനം ഉണ്ടാകരുത്; IIM, IIT കളിലെ ജാതി വിവേചനത്തിനെതിരേ യു.ജി.സിക്ക് നിര്‍ദേശവുമായി സുപ്രിംകോടതി
National
• 2 days ago
കേരളത്തെ എറിഞ്ഞിട്ട് രഞ്ജിയിൽ ഒന്നാമനായി; ചരിത്രം സൃഷ്ടിച്ച് വിദർഭ താരം
Cricket
• 2 days ago
ആശ പ്രവർത്തകരുടെ സമരത്തിനിടെ സർക്കാർ നീക്കം; ഹെൽത്ത് വോളണ്ടിയർമാരെ കണ്ടെത്താൻ തീരുമാനം
Kerala
• 2 days ago
ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ: 32 പേരെ രക്ഷപ്പെടുത്തി, 25 പേരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു
latest
• 2 days ago
പ്രവാസികളുടെ ശ്രദ്ധക്ക്; ഏപ്രിൽ മുതൽ ദുബൈയിൽ പുതിയ പാർക്കിങ്ങ് നിരക്ക്
uae
• 2 days ago
മഴ കളിച്ചു, ഓസ്ട്രേലിയ മുന്നോട്ട്; അഫ്ഗാന് സെമിയിലെത്താൻ ഇനി അവർ കനിയണം
Cricket
• 2 days ago
കോഴിക്കോട്: യുവ ദന്ത ഡോക്ടർ ലഹരിമരുന്നുമായി അറസ്റ്റിൽ
Kerala
• 3 days ago
റമദാനില്‍ റിയാദ് മെട്രോ പുലർച്ചെ രണ്ടുവരെ സർവിസ് നടത്തും; ബസുകൾ മൂന്നു മണി വരെ
Saudi-arabia
• 3 days ago
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് തെറിച്ച് വീണ് യാത്രക്കാരിക്ക് പരിക്ക്
Kerala
• 3 days ago
ഓസ്ട്രേലിയൻ കൊടുങ്കാറ്റിൽ തകർന്നത് ലങ്കൻ ചരിതം; പിറന്നത് പുതുചരിത്രം
Cricket
• 3 days ago
മൂന്ന് വയസ്സുള്ള അതിജീവിതയെ അധിക്ഷേപിച്ച് കളക്ടർ; കളക്ടറെ ചുമതലയിൽ നിന്ന് നീക്കി സർക്കാർ
Kerala
• 2 days ago
മാർച്ച് 30 മുതൽ ലണ്ടനിലേക്ക് നേരിട്ട് സർവിസ് ആരംഭിക്കാൻ ഗൾഫ് എയർ
bahrain
• 3 days ago
ചാമ്പ്യൻസ് ട്രോഫി പുറത്താകൽ; ഇംഗ്ലണ്ടിന്റെ നെടുംതൂൺ പടിയിറങ്ങി
Cricket
• 3 days ago