
അമിതവണ്ണത്തിനെതിരായ പ്രചാരണം; മോഹന്‍ലാല്‍ ഉള്‍പ്പെടെ 10 പേരെ നാമനിര്‍ദ്ദേശം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അമിതവണ്ണത്തിനെതിരായ പ്രചാരണത്തിനായി നടന് മോഹന്‍ലാലിനെയടക്കം 10 പേരെ നാമനിര്‍ദ്ദേശം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ മേഖലകളില്‍ പ്രമുഖരായ 10 പേരെയാണ് പ്രധാനമന്ത്രി നാമനിര്‍ദ്ദേശം ചെയ്തത്.
ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, വ്യവസായി ആനന്ദ് മഹീന്ദ്ര, നടന് ആര്. മാധവന്, ഭോജ്പുരി ഗായിക നിരാഹ്വ, ഒളിമ്പിക്സ് മെഡല്‍ ജേതാക്കളായ മനു ഭാക്കര്‍, മീരാഭായി ചാനു, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന് നീലേക്കനി, ഗായിക ശ്രേയാ ഘോഷാല്‍, രാജ്യസഭാംഗം സുധാ മൂര്‍ത്തി എന്നിവവരെയാണ് ഈ മാതൃകാ പദ്ധതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. സമൂഹമാധ്യമമായ എക്സിലൂടെയാണ് മോദി ഇക്കാര്യം പങ്കുവെച്ചത്. ഇവരോട് മറ്റു പത്തുപേരെ നാമനിര്‍ദ്ദേശം ചെയ്യാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഭക്ഷണത്തില്‍ എണ്ണയുടെ അളവ് കുറയ്ക്കണമെന്ന് ഞായറാഴ്ച തന്റെ മന് കി ബാത്ത് പ്രസംഗത്തില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ആദ്യഘട്ടമായാണ് പത്തുപേരെ മോദി നാമനിര്‍ദ്ദേശം ചെയ്തത്. എണ്ണയുടെ ഉപയോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും അമിതവണ്ണത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.
അതേസമയം, പ്രധാനമന്ത്രിയുടെ നടപടിയെ ജമ്മുകശ്മിര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സ്വാഗതം ചെയ്തു. പ്രചാരണത്തില്‍ പങ്കുചേരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പ്രചാരണത്തിലേക്ക് മറ്റു പത്തു പേരെ താന്‍ നാമനിര്‍ദ്ദേശം ചെയ്യുന്നതായും അദ്ദേഹം എക്സില്‍ കുറിച്ചു.
'പ്രധാനമന്ത്രി ആരംഭിച്ച പൊണ്ണത്തടിക്കെതിരായ പ്രചാരണത്തില്‍ പങ്കുചേരാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, പക്ഷാഘാതം, ശ്വസന പ്രശ്നങ്ങള്‍ തുടങ്ങിയ ജീവിതശൈലിയുമായി ബന്ധപ്പെട്ട നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് അമിതവണ്ണം കാരണമാകുന്നു, ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികാരോഗ്യ അവസ്ഥകളും അതില്‍പെടും. പ്രധാനമന്ത്രിയുടെ പൊണ്ണത്തടിക്കെതിരായ പ്രചാരണത്തില്‍ പങ്കുചേരാന്‍ ഈ 10 പേരെ ഇന്ന് ഞാന്‍ നാമനിര്‍ദ്ദേശം ചെയ്യുന്നു, ഈ പോരാട്ടം മുന്നോട്ട് കൊണ്ടുപോകാന്‍ 10 പേരെ വീതം നാമനിര്‍ദ്ദേശം ചെയ്യാന്‍ അവരോട് അഭ്യര്‍ത്ഥിക്കുന്നു,'- ഒമര്‍ അബ്ദുള്ള എക്സില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 38.85 ലക്ഷം രൂപ ആർപിഎഫ് പിടികൂടി
Kerala
• a day ago
സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരി അംശം; കോട്ടയത്ത് 4 വയസുകാരൻ ആശുപത്രിയിൽ
Kerala
• a day ago
കറന്റ് അഫയേഴ്സ്-01-03-2025
PSC/UPSC
• a day ago
വില വര്‍ധനവ് തടയല്‍ ലക്ഷ്യം; മിന്നല്‍ പരിശോധനയ്ക്ക് നേരിട്ടിറങ്ങി കുവൈത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി
latest
• a day ago
2026 ലോകകപ്പല്ല, ഇപ്പോൾ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: മെസി
Football
• a day ago
അവകാശങ്ങൾക്ക് വേണ്ടി യാചിക്കേണ്ടിവരുന്നത് വേദനാജനകം; ആശാവർക്കർമാരുടെ സമരത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി
latest
• a day ago
കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാടുകാരി അർച്ചന തങ്കച്ചൻ പിടിയിൽ
Kerala
• a day ago
ബാഴ്സക്ക് പകരം ഞാൻ ആ ടീമിലേക്ക് പോയിരുന്നെങ്കിൽ മൂന്നിരട്ടി പണം കിട്ടുമായിരുന്നു: നെയ്മർ
Football
• a day ago
ബംഗാളില്‍ വീട്ടില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന ക്രിസ്ത്യാനികള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം, യേശുവിന്റെ രൂപത്തിന് മുകളില്‍ തുളസിച്ചെടി നട്ടു
Trending
• a day ago
15 വർഷത്തിലധികം പഴക്കമുള്ള വാഹനമാണോ നിങ്ങളുടെ കൈവശമുള്ളത്? മാർച്ച് 31 ന് ശേഷം ഡൽഹിയിൽ പെട്രോളും ഡീസലും ലഭിക്കില്ല; കാരണം ഇതാണ്
National
• a day ago
ഓൺ ഗോളിൽ വിജയം നഷ്ടമായി; കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന് സമനിലപൂട്ട്
Football
• a day ago
കരുവാരകുണ്ടിൽ ചുഴലിക്കാറ്റ് വീശിയടിച്ചു; 19,000 വാഴകൾ ഒടിഞ്ഞു വീണു
Kerala
• 2 days ago
കന്യാകുമാരിയിൽ പള്ളിപ്പെരുന്നാൾ ഒരുക്കത്തിനിടെ അപകടം; നാലുപേർ ഷോക്കേറ്റ് മരിച്ചു
latest
• 2 days ago
ട്രാഫിക് പിഴകളില്‍ 35% ഇളവുമായി അബൂദബി
latest
• 2 days ago
വെറും 11 രൂപയ്ക്ക് കൊച്ചിയിൽ നിന്ന് വിയറ്റ്നാമിലേക്ക് പറന്നാലോ; ഈ കിടിലൻ ഓഫർ നഷ്ടപ്പെടുത്തരുത്
Kerala
• 2 days ago
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: "സാമ്പത്തിക പ്രശ്നങ്ങളില്ല", പൊലിസ് സത്യം കണ്ടെത്തട്ടെ; അഫാന്റെ പിതാവ്
Kerala
• 2 days ago
ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ആ ടീം ഓസ്ട്രേലിയയെ ഒരു റൺസിന് തോൽപ്പിക്കും: മൈക്കൽ ക്ലർക്ക്
Cricket
• 2 days ago
മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ റമദാന് വ്രതാരംഭം
Kerala
• 2 days ago
മൂന്നും തോറ്റ് ഇംഗ്ലണ്ട് മടങ്ങി, ഒപ്പം അഫ്ഗാനും; സൗത്ത് ആഫ്രിക്ക ചാമ്പ്യൻസ് ട്രോഫി സെമിയിൽ
Cricket
• 2 days ago
പെരുന്നാൾ ആഘോഷത്തിനെത്തിയവർ സഞ്ചരിച്ച ബോട്ട് മറിഞ്ഞു; സുഹൃത്ത് മരിച്ചു, 4 പേർ രക്ഷപ്പെട്ടു
Kerala
• 2 days ago
ഡ്രൈ ഡേയിൽ അനധികൃത മദ്യവിൽപന; സി.പി.എം ബ്രാഞ്ച് സെക്രട്ടറി എക്സൈസ് പിടിയിലായി
Kerala
• 2 days ago