
കെ.എൻ.എം പ്രസിഡന്റിന്റെ പരാമർശങ്ങൾ കാപട്യം നിറഞ്ഞതും വസ്തുതകൾക്ക് നിരക്കാത്തതും: സമസ്ത നേതാക്കൾ

കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന മുജാഹിദ് സമ്മേളനത്തിൽ കേരള നദ് വത്തുൽ മുജാഹിദീൻ പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനിയുടെ പ്രസംഗത്തിൽ സമസ്തയെയും പാണക്കാട് തങ്ങന്മാരെയും കുറിച്ച് നടത്തിയ പരാമർശങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതും കാപട്യം നിറഞ്ഞതുമാണെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ പോഷക സംഘടനാ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. സമസ്ത സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന സംഘടനയാണെന്ന അദ്ദേഹത്തിന്റെ പരാമർശം അവജ്ഞയോടെ പൊതുസമൂഹം തള്ളിക്കളയും. സമസ്തയെ കുറിച്ച് മനസ്സിലാക്കിയ ഒരാളും അങ്ങിനെ പറയില്ല. 1921 കാലഘട്ടം വരെ മുസ്‌ലിം സമുദായം നിരാക്ഷേപം അംഗീകരിച്ചു വന്ന വിശ്വാസാചാരങ്ങൾ ശിർക്കും കുഫ്‌റും ആണെന്നാരോപിച്ചു സമുദായത്തിൽ ചിദ്രതക്ക് തുടക്കം കുറിച്ച് പുതിയ പ്രസ്ഥാനം ഉണ്ടാക്കിയവരാണ് മുജാഹിദുകൾ. പിന്നീട് പല ഗ്രൂപ്പുകളായി പരിണമിച്ചെങ്കിലും ഇപ്പോഴും സമുദായത്തിൽ ചിദ്രത ഉണ്ടാക്കുന്ന പ്രവർത്തനമാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ പാണക്കാട് തങ്ങൻമാരുടെ മഹത്വം പറയുന്നതും കാപട്യമാണ്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഉറുക്കും നൂലും വെള്ളവും മന്ത്രിച്ചൂതുന്നത് വിഡിയോയിൽ പകർത്തി ഇവർ ശിർക്ക് ചെയ്യുന്നവരാണെന്ന രീതിയിൽ അറബികൾക്കിടയിൽ പ്രചരിപ്പിച്ച മുജാഹിദുകൾ ഇപ്പോൾ പാണക്കാട് സാദാത്തുക്കളെ അംഗീകരിക്കാൻ തയാറായിട്ടുണ്ടെങ്കിൽ സ്വാഗതാർഹമാണ്. സമസ്ത സ്ത്രീ വിദ്യാഭ്യാസത്തിനെതിരാണെന്ന പഴയ പല്ലവി വീണ്ടും ആവർത്തിക്കുന്നതും ജനം അവജ്ഞയോടെ തള്ളിക്കളയും. സ്ത്രീകളുടെ മത, ഭൗതിക വിദ്യാഭ്യാസത്തിന് വേണ്ടി നൂറ് കണക്കിന് കോളജുകളാണ് സമസ്ത സ്ഥാപിച്ചു നടത്തുന്നത്. ഇത്രയും അധികം വനിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നത് കേരളത്തിൽ സമസ്ത മാത്രമാണ്. സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളും പാണക്കാട് പൂക്കോയ തങ്ങളും ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാരും ഉൾപ്പെടെയുള്ള നേതാക്കൾ കാണിച്ചു തന്ന മാർഗത്തിലൂടെ സംഘടന മുന്നോട്ട് പോവുമെന്നും നേതാക്കളായ സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ ജനറൽ സെക്രട്ടറി വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, സുന്നി മഹല്ല് ഫെഡറേഷൻ ജനറൽ സെക്രട്ടറി യു. മുഹമ്മദ് ഷാഫി ഹാജി ചെമ്മാട്, എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി ഒ.പി.എം അഷ്‌റഫ് മൗലവി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസ്സയില്‍ ഇത് മരണം പെയ്യാത്ത പുണ്യമാസം; റമദാനില്‍ ആക്രമണം വേണ്ടെന്ന യു.എസ് നിര്‍ദേശം അംഗീകരിച്ച് ഇസ്‌റാഈല്‍
International
• 19 hours ago
പത്താംക്ലാസ് വിദ്യാര്‍ഥിക്കുനേരെ നായ്കുരണയെറിഞ്ഞ സംഭവം; അഞ്ച് വിദ്യാര്‍ഥികള്‍ക്കും രണ്ട് അധ്യാപകര്‍ക്കുമെതിരെ കേസ്
Kerala
• 19 hours ago
റൗളാ ശരീഫ് സന്ദര്‍ശനം ഇനി വേഗത്തില്‍; ഫാസ്റ്റ് ട്രാക്ക് സേവനം ആരംഭിച്ച് നുസുക് ആപ്പ്
Saudi-arabia
• 20 hours ago
കുട്ടിക്കാലത്ത് തിളച്ച വെള്ളം പതിച്ച് മുഖത്തേറ്റ പാട് മാറ്റാമെന്ന് വാഗ്ദാനംചെയ്ത് യുഎഇയിലെത്തിച്ചു, ഇപ്പോള്‍ വധശിക്ഷ കാത്ത് ജയിലില്‍; ഷെഹ്‌സാദിയുടെ മോചനം ആവശ്യപ്പെട്ട് പിതാവ് ഡല്‍ഹി ഹൈക്കോടതിയില്‍ | Shahzadi Khan Case
National
• 20 hours ago
ദുബൈ മറീനയില്‍ പുതിയ പള്ളി തുറന്നു; ആയിരത്തി അഞ്ഞൂറിലധികം പേരെ ഉള്‍കൊള്ളും
uae
• 20 hours ago
ഒരാഴ്ചക്കുള്ളില്‍ പതിനേഴായിരത്തിലധികം അനധികൃത താമസക്കാരെ അറസ്റ്റു ചെയ്ത് സഊദി സുരക്ഷാസേന
latest
• 21 hours ago
ലോകത്തെ പ്രധാന കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലെ വ്യത്യാസം | India Rupees Value
Economy
• 21 hours ago
കാട്ടുപന്നിയുടെ ആക്രമണം; കണ്ണൂരില്‍ കര്‍ഷകന് ദാരുണാന്ത്യം
Kerala
• 21 hours ago
റമദാന്‍ ഒന്നിന് വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ 'ബുള്‍ഡോസര്‍ രാജ്'; നൂര്‍ഷംസ് അഭയാര്‍ഥി ക്യാംപിലെ വീടുകള്‍ തകര്‍ത്തു
International
• a day ago
ദുബൈയില്‍ ഏതാനും മാസത്തെ ഫീസ് അടച്ചില്ലെങ്കില്‍ കുട്ടികളെ പരീക്ഷ എഴുതുന്നതില്‍ നിന്നും തടയാന്‍ സ്‌കൂളുകള്‍ക്ക് കഴിയുമോ?
uae
• a day ago
പണം നല്‍കിയില്ല, 2 പേരെ കൂടി കൊല്ലാന്‍ അഫാന് പദ്ധതിയിട്ടു, നിര്‍ണായക വെളിപ്പെടുത്തല്‍
Kerala
• a day ago
UAE Ramadan 2025 | എങ്ങനെ യുഎഇയിലെ ഫാദേഴ്സ് എന്‍ഡോവ്മെന്റ് ക്യാമ്പയിനിലേക്ക് സംഭാവന നല്‍കാം?
uae
• a day ago
നനയാതിരിക്കാന്‍ കെട്ടിയ ടാര്‍പോളിന്‍ ഷീറ്റ് അഴിപ്പിച്ച് ആശാവര്‍ക്കര്‍മാരെ പെരുമഴയത്ത് നിര്‍ത്തി പൊലിസ്
Kerala
• a day ago
സംഘര്‍ഷം രക്ഷിതാക്കള്‍ ദൂരെ മാറി നിന്ന് നോക്കിക്കാണുകയായിരുന്നുവെന്ന് ഷഹബാസിന്റെ പിതാവ്; പുറത്ത് നിന്നുള്ളവരുടെ പങ്കും അന്വേഷിക്കുന്നു
Kerala
• a day ago
UAE Weather Updates | യുഎഇയില്‍ ഇന്നത്തെ നോമ്പ് മഴയ്ക്കൊപ്പമാകാന്‍ സാധ്യത; ശക്തമായ കാറ്റും
uae
• a day ago
രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 38.85 ലക്ഷം രൂപ ആർപിഎഫ് പിടികൂടി
Kerala
• a day ago
സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരി അംശം; കോട്ടയത്ത് 4 വയസുകാരൻ ആശുപത്രിയിൽ
Kerala
• a day ago
കറന്റ് അഫയേഴ്സ്-01-03-2025
PSC/UPSC
• a day ago
ലഹരിയും സിനിമയും വില്ലനാകുന്നു; കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധന
Kerala
• a day ago
റമദാന്‍ തുടങ്ങി, യാചകര്‍ വരും, പണം കൊടുക്കരുതെന്ന് യുഎഇ പോലിസ്; സംഭാവന അംഗീകൃത മാര്‍ഗങ്ങളിലൂടെ മാത്രം
uae
• a day ago
വെഞ്ഞാറമ്മൂട് കൂട്ടക്കൊല; പ്രതി അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
Kerala
• a day ago