HOME
DETAILS

'മാധ്യമങ്ങളിലൂടെയുള്ള പ്രതികരണം ശരിയായില്ല'; തരൂര്‍ സിപിഎമ്മിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്ന് കെ.സുധാകരന്‍

  
Web Desk
February 23 2025 | 09:02 AM

ksudhakaranstatement-about-sasitaroorissue-new

തിരുവനന്തപുരം: ശശി തരൂര്‍ ചെയ്തത് ശരിയായില്ലെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷന്‍ കെ.സുധാകരന്‍. മാധ്യമങ്ങളിലൂടെയുള്ള ശശി തരൂരിന്‍റെ  പ്രതികരണം ശരിയായില്ല. എന്നും അദ്ദേഹത്തെ പിന്തുണച്ചിട്ടുള്ള ആളാണ് ഞാന്‍. സിപിഐഎമ്മില്‍ പോകുമെന്ന് കരുതുന്നില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. അതേസമയം അദ്ദേഹത്തിന് ഇനിയും തിരുത്താമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. എന്നെക്കാള്‍ ഉയര്‍ന്ന നിലയിലുള്ള വ്യക്തിയാണ് തരൂര്‍, അദ്ദേഹം പറഞ്ഞ കാര്യത്തില്‍ മറുപടി പറയാന്‍ ഞാന്‍ ആളല്ല. കെപിസിസി നോക്കേണ്ട കാര്യമല്ല. അദ്ദേഹം തന്നെ തിരുത്തക്കോട്ടേയെന്നും സുധാകരന്‍ പറഞ്ഞു.

അതിരുവിട്ട് പോകരുത് എന്ന് ആഗ്രഹം ഉണ്ട്. അത് പറയാന്‍ നാലു തവണ അദ്ദേഹത്തെ വിളിച്ചു. കിട്ടിയില്ല. നേതാക്കള്‍ ഇല്ലെന്ന വിമര്‍ശനം. അദ്ദേഹത്തിന് വിമര്‍ശിക്കാം. ലീഡര്‍ഷിപ്പ് ക്വാളിറ്റി വിലയിരുത്തേണ്ട ആളാണ് അദ്ദേഹം. ഞാന്‍ പോരാ എന്ന അഭിപ്രായമുണ്ടെങ്കില്‍ നന്നാവാന്‍ നോക്കാമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. 

ശശി തരൂര്‍ വിഷയത്തില്‍ പ്രതികരണവുമായി കെ.മുരളീധരനും രംഗത്തെത്തിയിരുന്നു. ശശി തരൂരിന് പാര്‍ട്ടിയില്‍ എന്തെങ്കിലും പ്രയാസങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിച്ച് അദ്ദേഹത്തെ കൂടെ നിര്‍ത്തണം. ആരുംതന്നെ പാര്‍ട്ടിക്ക് പുറത്തു പോകാന്‍ പാടില്ലെന്നാണ് തന്റെ അഭിപ്രായമെന്നും കെ മുരളീധരന്‍ പറഞ്ഞു. അതേസമയം ഒരു കാലത്തും സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ നേതൃക്ഷാമം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. എല്ലാവരും പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യരാണ്. ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ തരൂരിന്റെ സേവനവും പാര്‍ട്ടിക്ക് ആവശ്യമാണ്. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പ്രസ്ഥാനമാണ്. ആര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങള്‍ പറയാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ പരിധി വിട്ടു പോകരുത്. ശശി തരൂര്‍ ഇതുവരെ പരിധി വിട്ടിട്ടൊന്നുമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

അതേസമയം അനുനയ നീക്കങ്ങള്‍ക്കില്ലെന്ന കോണ്‍ഗ്രസ് നിലപാടിന് മറുപടിയുമായി ശശി തരൂര്‍ എം.പി നേരത്തേ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ തനിക്ക് മുന്നില്‍ വേറേയും വഴികളുണ്ടെന്നായിരുന്നു തരൂരിന്റെ പ്രതികരണം. പുതിയ വോട്ടര്‍മാരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനായി അതിന്റെ അടിത്തറ തന്നെ വികസിപ്പിക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട തരൂര്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു ലീഡറുടെ അഭാവമുണ്ടെന്നും എടുത്തു പറഞ്ഞിരുന്നു.

പരമ്പരാഗതമായി ലഭിക്കുന്ന വോട്ടുകള്‍ക്കപ്പുറത്തുള്ള പിന്തുണ പാര്‍ട്ടിക്ക് കിട്ടേണ്ടതുണ്ട്. ലഭിക്കുന്നത് അത്തരത്തിലൊരു പിന്തുണയാണ് തനിക്ക് ലഭിക്കുന്നത്. ഇനിയും ജനങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ലെങ്കില്‍ പാര്‍ട്ടിക്ക് മൂന്നാമതും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരത്ത് നിന്ന് നാല് തവണ താന്‍ തെരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റേയും സംസ്ഥാനത്തിന്റേയും വികസനത്തിനായി തന്‍രെ കാഴ്ചപ്പാടുകല്‍ സ്വതന്തമായി അവതരിപ്പിക്കുന്നത് ജനങ്ങള്‍ അംഗീകരിക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്. തിരുവനന്തപുരം മണ്ഡലത്തിലെ ആളുകള്‍ക്ക് തന്‍രെ പെരുമാറ്റവും സംസാരവും ഇഷ്ടമാണ്. അവര്‍ അത് അംഗീകരിക്കുന്നു. പാര്‍ട്ടിക്കപ്പുറത്തുള്ള പിന്തുണ തനിക്ക് കിട്ടുന്നതിന് ഇത് കാരണമാകുന്നുവെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. അത്തരമൊന്നാണ് പാര്‍ട്ടിക്ക് 2026 തെരഞ്ഞെടുപ്പില്‍ വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതേക്കാര്യം യു.ഡി.എഫിലെ മറ്റ് കക്ഷികളും തന്നോട്ട് പറഞ്ഞിട്ടുണ്ടെന്നും തരൂര്‍ വ്യക്തമാക്കി. എന്നാല്‍ ഇത് ഉറപ്പാക്കേണ്ടത് തന്റെ ഉത്തരവാദിത്തമല്ല. എങ്കിലും പാര്‍ട്ടിക്ക് മുമ്പാകെ ഇക്കാര്യം ചൂണ്ടിക്കാട്ടുകയാണ്.

'ഞാനാണ് നേതാവാകാന്‍ യോഗ്യനെന്ന് പല സ്വതന്ത്ര ഏജന്‍സികളും പ്രവചിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് വേണമെങ്കില്‍ എന്നെ ഉപയോഗിക്കാം. അല്ലെങ്കില്‍ എനിക്ക് സ്വന്തമായ വഴിയുണ്ട്. എനിക്ക് മറ്റുവഴികളില്ലെന്ന് ചിന്തിക്കണ്ട. പുസ്തകമെഴുത്ത പ്രസംഗം തുടങ്ങി തനിക്ക് മറ്റ് പല വഴികളുമുണ്ട്' ശശി തരൂര്‍ പറഞ്ഞു.

ഇടുങ്ങിയ രാഷ്ട്രീയചിന്താഗതിയല്ല തനിക്കുള്ളത് എന്നായിരുന്നു നരേന്ദ്ര മോദിയേയും പിണറായി വിജയനേയും പ്രശംസിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് തരൂരിന്റെ ന്റെ മറുപടി. രാഷ്ട്രീയ പ്രത്യാഘാതം ആലോചിച്ചല്ല താന്‍ പ്രസ്താവന നടത്താറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് ബോധ്യമുള്ള കാര്യമാണെങ്കില്‍ അഭിപ്രായം പറയാരാണ് പതിവ്. മാത്രമല്ല, കേരളത്തിലെ ഭൂരിപക്ഷം ആളുകളും ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ ഭാഗമല്ല. നല്ലത് ചെയ്താല്‍ നല്ലതെന്നും മോശമായത് കണ്ടാല്‍ മോശമെന്നും പറയാന്‍ അവര്‍ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 38.85 ലക്ഷം രൂപ ആർപിഎഫ് പിടികൂടി

Kerala
  •  a day ago
No Image

സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരി അംശം; കോട്ടയത്ത് 4 വയസുകാരൻ ആശുപത്രിയിൽ

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-01-03-2025

PSC/UPSC
  •  a day ago
No Image

വില വര്‍ധനവ് തടയല്‍ ലക്ഷ്യം; മിന്നല്‍ പരിശോധനയ്ക്ക് നേരിട്ടിറങ്ങി കുവൈത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി 

latest
  •  a day ago
No Image

2026 ലോകകപ്പല്ല, ഇപ്പോൾ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: മെസി

Football
  •  a day ago
No Image

അവകാശങ്ങൾക്ക് വേണ്ടി യാചിക്കേണ്ടിവരുന്നത് വേദനാജനകം; ആശാവർക്കർമാരുടെ സമരത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി

latest
  •  a day ago
No Image

കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാടുകാരി അർച്ചന തങ്കച്ചൻ പിടിയിൽ

Kerala
  •  a day ago
No Image

ബാഴ്സക്ക് പകരം ഞാൻ ആ ടീമിലേക്ക് പോയിരുന്നെങ്കിൽ മൂന്നിരട്ടി പണം കിട്ടുമായിരുന്നു: നെയ്മർ

Football
  •  a day ago
No Image

ബംഗാളില്‍ വീട്ടില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന ക്രിസ്ത്യാനികള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം, യേശുവിന്റെ രൂപത്തിന് മുകളില്‍ തുളസിച്ചെടി നട്ടു

Trending
  •  a day ago
No Image

15 വർഷത്തിലധികം പഴക്കമുള്ള വാഹനമാണോ നിങ്ങളുടെ കൈവശമുള്ളത്? മാർച്ച് 31 ന് ശേഷം ഡൽഹിയിൽ പെട്രോളും ഡീസലും ലഭിക്കില്ല; കാരണം ഇതാണ്

National
  •  a day ago