HOME
DETAILS

ഒമാന്‍ - ഇന്ത്യ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇപ്പോള്‍ തന്നെ ബുക്ക് ചെയ്യുക; ചീപ്പ് നിരക്കില്‍ ടിക്കറ്റ് ലഭിക്കും | India - Oman Flight Ticket price

  
Web Desk
February 23 2025 | 05:02 AM

Ticket prices reduced on India-Oman flight route

മസ്‌കത്ത്: കൂടുതല്‍ ഇക്കോണമി വിമാനങ്ങള്‍ വന്നതോടെ ഒമാനിനും ഇന്ത്യക്കും ഇടയിലുള്ള വിമാന റൂട്ടില്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഇടിഞ്ഞു. കൂടുതല്‍ സീറ്റ് കപ്പാസിറ്റിയുള്ള ഇക്കോണമി ഫ്‌ലൈറ്റുകള്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഒമാന്‍ തലസ്ഥാനമായ മസ്‌കത്തിലേക്ക് ഷെഡ്യൂള്‍ ചെയ്തതോടെയാണ് നിരക്കില്‍ ഇളവുണ്ടായത്. ഇതുവരെ രണ്ട് ഇന്ത്യന്‍ നഗരങ്ങളിലേക്ക് മസ്‌കത്തില്‍ നിന്ന് 162 അല്ലെങ്കില്‍ 183 സീറ്റുകളുള്ള ഡ്യുവല്‍ ക്ലാസ് കോണ്‍ഫിഗറേഷനുള്ള ബോയിംഗ് 737 വിമാനങ്ങളാണ് സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍ ഈ റൂട്ടുകളില്‍ ഡിമാന്റ് കൂടിയതോടെ ഒമാന്‍ എയര്‍ കോഴിക്കോട്ടേക്കും ലഖ്‌നൗവിലേക്കും 189 സീറ്റുകളുള്ള ഓള്‍ഇക്കണോമി ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുകയായിരുന്നു. മസ്‌കത്തില്‍ നിന്ന് കോഴിക്കോട്ടേക്കും ലഖ്‌നൗവിലേക്കുമുള്ള വിമാനങ്ങളിലെ തിരക്ക് 80 മുതല്‍ 90 ശതമാനം വരെ കൂടുതലായിട്ടുണ്ട്. 

എയര്‍ലൈനിന്റെ സബ്ഫ്‌ലീറ്റ് ഒമാന്‍ എയര്‍ കണക്റ്റിന്റെ ഭാഗമായ ഓള്‍ഇക്കണോമി വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന പധാന നഗരങ്ങളില്‍ ഇന്ത്യന്‍ നഗരങ്ങളായ കോഴിക്കോട്ടും ലഖ്‌നൗവും ഉള്‍പ്പെടുകയായിരുന്നു. കൂടുതല്‍ സര്‍വിസുകള്‍ ഉള്ളതിനാല്‍ കുറഞ്ഞ നിരക്കില്‍ യാത്രക്കാരെ ആകര്‍ഷിക്കാനാണ് വിമാന കമ്പനികള്‍ ശ്രമിക്കുന്നത്. 

ഇതോടൊപ്പം അവധിക്കാല യാത്രകള്‍ കഴിഞ്ഞ് യാത്രക്കാര്‍ കുറഞ്ഞതും ഇന്ത്യാ- ഒമാന്‍ റൂട്ടില്‍ നിരക്ക് കുറയാന്‍ കാരണമായിട്ടുണ്ട്. ഒമാനില്‍ നിനിന്നുള്ള സര്‍വിസുകള്‍ക്ക് നിലവില്‍ സമീപ കാലത്തെ ഏറ്റവും ചീപ്പ് നിരക്കാണ് ഈടാക്കുന്നതെന്ന് ഏജന്റുമാര്‍ പറയുന്നു. ഓഫ് സീസണ്‍ പരിഗണിച്ച് സലാം എയറും എയര്‍ ഇന്ത്യ എക്‌സ്പ്രസും ഒമാന്‍ എയറും ഇന്‍ഡിഗോയും കുറഞ്ഞ നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

മസ്‌കത്തില്‍ നിന്ന് കോഴിക്കേട്ടേക്ക് 24.99 റിയാലിന് (5,500 രൂപ) വരെ സലാം എയറില്‍ ടിക്കറ്റുകള്‍ ലഭ്യമാണെന്ന് വെബ്‌സൈറ്റിലെ ഡാറ്റകള്‍ വ്യക്തമാക്കുന്നു. അതേസമയം, ഈ സര്‍വിസ് ഉപയോഗിക്കുന്നവര്‍ക്ക് അഞ്ച് കിലോ ഹാന്റ് ബാഗേജ് മാത്രമാണ് അനുവദിക്കുക. ഇതേ റൂട്ടില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്ര ചെയ്യാന്‍ 27.4 റിയാലും മതി. കൂടാതെ ഏഴ് കിലോ ഹാന്റ് ബാഗും 20 കിലോ ബാഗേജും കൊണ്ടുപോകാനും കഴിയും. കൊച്ചിയിലേക്ക് 29.2 റിയാലും തിരുവനന്തപുരത്തേക്ക് 36.228 റിയാലും (8000 രൂപ) കണ്ണൂരിലേക്ക് 35.8 റിയാലും നിരക്കുകള്‍ക്ക് സര്‍വീസ് ലഭ്യമാണ്. 

ഇന്ത്യയുടെ ഏറ്റവും വലിയ ആഭ്യന്തര സര്‍വിസ് പ്രൊവൈഡര്‍മാരായ ഇന്‍ഡിഗോയും ഈ റൂട്ടില്‍ കുറഞ്ഞ നിരക്കിന് സര്‍വിസ് നടത്തുന്നുണ്ട്. ഇതേ റൂട്ടില്‍ ഏറെക്കുറേ സമാനമായ നിരക്കാണ് ഇന്‍ഡിഗോയും ഈടാക്കുന്നത്. മുന്‍നിര കമ്പനിയായ ഒമാന്‍ എയറും പതിവില്‍നിന്ന് വ്യത്യാസ്തമായി നിരക്ക് കുറച്ചിട്ടുണ്ട്. നിരക്ക് ഇളവ് റമദാന്‍ പകുതിവരെ തുടരാന്‍ സാധ്യതയുണ്ട്.

Ticket prices on the Oman-India route have fallen sharply with the introduction of more economy flights. The reduction in fares was due to the scheduling of economy flights with higher seat capacity to Indian cities via Muscat, the capital of Oman.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-21-04-2025

PSC/UPSC
  •  3 days ago
No Image

കിയ മോട്ടോഴ്‌സിന്റെ പ്ലാന്റിൽ നിന്ന് 900 എഞ്ചിനുകൾ മോഷ്ടിച്ച കേസിൽ ഒൻപത് പേർ പിടിയിൽ; വിദേശ പൗരന്മാരും അറസ്റ്റിൽ

Kerala
  •  3 days ago
No Image

സ്വകാര്യ സ്‌കൂളുകളുടെ ലൈസന്‍സ് പുതുക്കുന്നതിന് പുതിയ നയം അവതരിപ്പിച്ച് അബൂദബി വിദ്യാഭ്യാസ വകുപ്പ്

latest
  •  3 days ago
No Image

പോപ്പിന് വിട.!; അടുത്ത പോപ്പിനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തും, ഇന്ത്യയില്‍നിന്ന് നാലുപേര്‍ക്ക് വോട്ട്, തീരുമാനമായാല്‍ വെളുത്ത പുക

International
  •  3 days ago
No Image

കൊല്ലത്ത് അച്ഛനെയും മകനെയും മർദ്ദിച്ച സംഭവത്തിൽ ഈസ്റ്റ് എസ്.ഐക്ക് സസ്പെൻഷൻ

Kerala
  •  3 days ago
No Image

ഇന്ത്യ-സഊദി സാമ്പത്തിക ബന്ധം പുതിയ തലത്തിലേക്ക്: മോദി നാളെ സഊദിയില്‍

Saudi-arabia
  •  3 days ago
No Image

സോഷ്യൽ മീഡിയയിൽ വൈറലാവാൻ കാറിന്റെ ബോണറ്റിൽ കേറി ഡാൻസ്; യുവതിക്ക് 22,500 രൂപ പിഴ ചുമത്തി ആർ‌ടി‌ഒ

latest
  •  4 days ago
No Image

കോഴിക്കോട്; അമ്മയുടെ കൂടെ ഉറങ്ങിക്കിടന്നിരുന്ന ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ

Kerala
  •  4 days ago
No Image

ബഹ്‌റൈന്‍-കൊച്ചി സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മലയാളി പ്രവാസികള്‍ക്ക് ആശ്വാസം

bahrain
  •  4 days ago
No Image

വിൻസി അലോഷ്യസിന്റെ പരാതി; സിനിമയിലെ ഇന്റേണൽ കമ്മിറ്റി തെളിവെടുപ്പ് കൊച്ചിയിൽ

Kerala
  •  4 days ago