HOME
DETAILS

അതിരപ്പള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ് ചികിത്സയിലായിരുന്ന കൊമ്പന്‍ ചരിഞ്ഞു

  
Web Desk
February 21 2025 | 07:02 AM

head injured  wild elephent in athirapally died

തൃശൂര്‍: അതിരപ്പള്ളിയില്‍ മസ്തകത്തിന് പരുക്കേറ്റ് അവശനിലയിലായ കൊമ്പന്‍ ചരിഞ്ഞു. മയക്കുവെടി വെച്ച് കോടനാട് എത്തിച്ച് ചികിത്സ നല്‍കിയെങ്കിലും മസ്തകത്തിലെ ആഴത്തിലുള്ള മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്ക് ബാധിച്ചതോടെ ജീവന്‍ രക്ഷിക്കാനായില്ല.

മയക്കുവെടി വെച്ച് കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടി കോടനാട്ട് ചികിത്സക്കെത്തിച്ച കൊമ്പനാണ് ചരിഞ്ഞത്. തലയില്‍ ഒരടിയോളം ആഴമുള്ള മുറിവായിരുന്നു ആനയ്ക്കുണ്ടായിരുന്നത്.

വെറ്റിലപ്പാറയ്ക്ക് സമീപത്തെ എണ്ണപ്പന തോട്ടത്തിന് അടുത്താണ് ആനയെ കണ്ടത്. ഏഴാറ്റുമുഖം ഗണപതിയെന്ന ആനയും കൊമ്പനൊപ്പം ഉണ്ടായിരുന്നു. ഇത് വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ആനയെ തുരത്തിയ ശേഷമാണ് കൊമ്പന് മയക്കുവെടിവച്ചത്. കോന്നി സുരേന്ദ്രന്‍, കുഞ്ചു, വിക്രം തുടങ്ങിയ മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ രാവിലെ അഞ്ചോടെയാണ് ദൗത്യം ആരംഭിച്ചത്. മയങ്ങിയ ആനയെ കുങ്കിയാനകളുടെ സഹായത്തോടെ എഴുന്നേല്‍പ്പിച്ച് വാഹനത്തില്‍ കയറ്റി. ആനക്കൂട് നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു. കൊമ്പന്റെ മസ്തകത്തിലെ മുറിവ് ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലാണ് ചികിത്സിച്ചുകൊണ്ടിരുന്നത്. 

ജനുവരി 15 മുതല്‍ മസ്തകത്തില്‍ പരുക്കേറ്റ നിലയില്‍ കൊമ്പനെ പ്ലാന്റേഷന്‍ തോട്ടത്തില്‍ കണ്ടെത്തിയിരുന്നു. പരുക്ക് ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ 24ന് മയക്കുവെടി വെച്ച് തളച്ച് ചികിത്സ നല്‍കി വിട്ടിരുന്നു. തുടര്‍ന്ന് മുറിവ് പുഴുവരിച്ചനിലയില്‍ കണ്ടതോടെയാണ് മയക്കുവെടി വച്ച് പിടികൂടി ചികിത്സനല്‍കാന്‍ തീരുമാനിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 38.85 ലക്ഷം രൂപ ആർപിഎഫ് പിടികൂടി

Kerala
  •  a day ago
No Image

സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരി അംശം; കോട്ടയത്ത് 4 വയസുകാരൻ ആശുപത്രിയിൽ

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-01-03-2025

PSC/UPSC
  •  a day ago
No Image

വില വര്‍ധനവ് തടയല്‍ ലക്ഷ്യം; മിന്നല്‍ പരിശോധനയ്ക്ക് നേരിട്ടിറങ്ങി കുവൈത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി 

latest
  •  a day ago
No Image

2026 ലോകകപ്പല്ല, ഇപ്പോൾ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: മെസി

Football
  •  a day ago
No Image

അവകാശങ്ങൾക്ക് വേണ്ടി യാചിക്കേണ്ടിവരുന്നത് വേദനാജനകം; ആശാവർക്കർമാരുടെ സമരത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി

latest
  •  a day ago
No Image

കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാടുകാരി അർച്ചന തങ്കച്ചൻ പിടിയിൽ

Kerala
  •  a day ago
No Image

ബാഴ്സക്ക് പകരം ഞാൻ ആ ടീമിലേക്ക് പോയിരുന്നെങ്കിൽ മൂന്നിരട്ടി പണം കിട്ടുമായിരുന്നു: നെയ്മർ

Football
  •  a day ago
No Image

ബംഗാളില്‍ വീട്ടില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന ക്രിസ്ത്യാനികള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം, യേശുവിന്റെ രൂപത്തിന് മുകളില്‍ തുളസിച്ചെടി നട്ടു

Trending
  •  a day ago
No Image

15 വർഷത്തിലധികം പഴക്കമുള്ള വാഹനമാണോ നിങ്ങളുടെ കൈവശമുള്ളത്? മാർച്ച് 31 ന് ശേഷം ഡൽഹിയിൽ പെട്രോളും ഡീസലും ലഭിക്കില്ല; കാരണം ഇതാണ്

National
  •  a day ago