
റമദാൻ കാലത്തെ ഇഷ്ട പാനീയം; ഒരു നൂറ്റാണ്ടിന്റെ കഥ പറയുന്ന റൂഹ് അഫ്സ

പുണ്യ മാസം റമദാൻ ആഗതമായതോടെ വിപണിയിലെ കച്ചവട സ്ഥാപനങ്ങളിലൊക്കെ റൂഹ് അഫ്സയുടെ സ്‌റ്റോക്കുകൾ നിറഞ്ഞു തുടങ്ങി. വേനൽക്കാലത്തും വിപണിയിൽ നിറഞ്ഞു നിൽക്കുന്ന റൂഹ് അഫ്സ പലരുടെയും ഇഷ്ട പാനീയമാണ്. എന്നാൽ റൂഹ് അഫ്സ വെറുമൊരു വേനൽക്കാല പാനീയം മാത്രമല്ല, ഒരു നൂറ്റാണ്ടിലേറെയായി നിലനിൽക്കുന്ന ഒരു പാരമ്പര്യമാണിത്. 1900 ങ്ങളിൽ ഹക്കിം ഹാഫിസ് അബ്ദുൾ മജീദ് സൃഷ്ടിച്ച റൂഹ് അഫ്‌സ, യുനാനി വൈദ്യത്തിൽ വേരൂന്നിയ ഒരു വേനൽക്കാല ഔഷധ പാനീയം കൂടിയാണ്. Soul Refresher അഥവാ ആത്മപോഷിണി എന്ന മേൽവിലാസത്തോടെ പാകിസ്ഥാൻ, ബംഗ്ലാദേശ്, ഗൾഫ് രാജ്യങ്ങളിലും ഇഫ്താർ വിരുന്നുകളിലെ പ്രധാന വിഭവമാണ് റൂഹ് അഫ്‌സ.
1906-ൽ ഹംദർദിന്റെ സ്ഥാപകനായ യുനാനി വൈദ്യൻ ഹക്കിം ഹാഫിസ് അബ്ദുൽ മജീദ് നിർമ്മിച്ച റൂഹ് അഫ്സ, ഇന്ന് ലോകമെമ്പാടുമുള്ള സർബത്ത് പ്രേമികളുടെ പ്രിയപ്പെട്ട പാനീയമാണ്. ഇന്ത്യാ വിഭജനത്തിന് ശേഷം, അദ്ദേഹത്തിന്റെ മക്കൾ പാക്കിസ്ഥാനിലേക്കും പിന്നീട് ബംഗ്ലാദേശിലേക്കും കുടിയേറിയതോടെ അവിടെയും ഹംദർദ് ബ്രാൻഡിന്റെ ശാഖകൾ സ്ഥാപിതമായി. വിഭജനത്തോടെ ഹക്കിം ഹാഫിസ് അബ്ദുൽ മജീദിന്റെ മൂത്തമകൻ ഹക്കിം അബ്ദുൾ ഹമീദ് ഡൽഹിയിൽ തുടർന്ന്, റൂഹ് അഫ്‌സയുടെ ഇന്ത്യൻ വിപണിയെ മുന്നോട്ട് നയിച്ചു. ഇളയ മകൻ ഹക്കിം മുഹമ്മദ് സയീദ് കറാച്ചിയിലേക്ക് കുടിയേറി, ഹംദർദ് പാകിസ്ഥാൻ സ്ഥാപിച്ചു. ഒരു ചെറിയ സ്ഥാപനത്തിൽ ആരംഭിച്ച ഈ സംരംഭം പെട്ടെന്നു തന്നെ വൻ വിജയമായി. 1971-ൽ ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയതിനു ശേഷം, ഹക്കിം മുഹമ്മദ് സയീദ്, ഹംദർദ് ബിസിനസ്സ് ബംഗ്ലാദേശ് ജനങ്ങൾക്ക് സമ്മാനിച്ചു, അതോടെ റൂഹ് അഫ്‌സ ബംഗ്ലാദേശിലും വ്യാപകമായി.
റൂഹ് അഫ്സ തന്റെ നൂറ്റാണ്ടിനാളുള്ള പ്രശസ്തിയാൽ സാഹിത്യത്തിലും സാന്നിധ്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനി കവികളിൽ നിന്ന് തുടങ്ങി, കോട്ടയം സ്വദേശിനിയായ അരുന്ധതി റോയിയുടെ ' ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ് ' എന്ന നോവലിലേക്കും റൂഹ് അഫ്സയുടെ സ്മരണകൾ നിറയുന്നു. ഈ സിറപ്പിന്റെ യഥാർത്ഥ പ്രചാരകർ അതിന്റെ തനതു രുചിയാൽ മനസു കീഴടക്കിയ ഉപഭോക്താക്കളാണ്.
റൂഹ് അഫ്സയുടെ ഉപയോഗ സാധ്യതകളും വ്യാപകമാണ്. തണുത്ത വെള്ളത്തിൽ കലർത്തിയാൽ റൂഹ് അഫ്സ സർബത്ത്, പാലിലോടു ചേർത്താൽ റൂഹ് അഫ്സ ഷേക്ക്. ഐസ്ക്രീം, കുൽഫി, ഫലൂദ തുടങ്ങിയ പലഹാരങ്ങൾക്കും ഇത് സ്വാദിഷ്ടമായ രുചി നൽകും. ഒരു നൂറ്റാണ്ടിലധികമായി വിപണിയിൽ നിലനിൽക്കുന്ന റൂഹ് അഫ്സ ഇന്ന് ഒട്ടുമിക്ക രാജ്യങ്ങളിലും ലഭ്യമാണ്. അതിന്റെ തനത് രുചിയും ആരോഗ്യഗുണങ്ങളും ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെ ആകർഷിക്കുകയും അതിന്റെ പ്രശസ്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 38.85 ലക്ഷം രൂപ ആർപിഎഫ് പിടികൂടി
Kerala
• a day ago
സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരി അംശം; കോട്ടയത്ത് 4 വയസുകാരൻ ആശുപത്രിയിൽ
Kerala
• a day ago
കറന്റ് അഫയേഴ്സ്-01-03-2025
PSC/UPSC
• a day ago
വില വര്‍ധനവ് തടയല്‍ ലക്ഷ്യം; മിന്നല്‍ പരിശോധനയ്ക്ക് നേരിട്ടിറങ്ങി കുവൈത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി
latest
• a day ago
2026 ലോകകപ്പല്ല, ഇപ്പോൾ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: മെസി
Football
• a day ago
അവകാശങ്ങൾക്ക് വേണ്ടി യാചിക്കേണ്ടിവരുന്നത് വേദനാജനകം; ആശാവർക്കർമാരുടെ സമരത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി
latest
• a day ago
കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാടുകാരി അർച്ചന തങ്കച്ചൻ പിടിയിൽ
Kerala
• a day ago
ബാഴ്സക്ക് പകരം ഞാൻ ആ ടീമിലേക്ക് പോയിരുന്നെങ്കിൽ മൂന്നിരട്ടി പണം കിട്ടുമായിരുന്നു: നെയ്മർ
Football
• a day ago
ബംഗാളില്‍ വീട്ടില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന ക്രിസ്ത്യാനികള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം, യേശുവിന്റെ രൂപത്തിന് മുകളില്‍ തുളസിച്ചെടി നട്ടു
Trending
• a day ago
15 വർഷത്തിലധികം പഴക്കമുള്ള വാഹനമാണോ നിങ്ങളുടെ കൈവശമുള്ളത്? മാർച്ച് 31 ന് ശേഷം ഡൽഹിയിൽ പെട്രോളും ഡീസലും ലഭിക്കില്ല; കാരണം ഇതാണ്
National
• a day ago
ഓൺ ഗോളിൽ വിജയം നഷ്ടമായി; കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന് സമനിലപൂട്ട്
Football
• a day ago
കരുവാരകുണ്ടിൽ ചുഴലിക്കാറ്റ് വീശിയടിച്ചു; 19,000 വാഴകൾ ഒടിഞ്ഞു വീണു
Kerala
• 2 days ago
കന്യാകുമാരിയിൽ പള്ളിപ്പെരുന്നാൾ ഒരുക്കത്തിനിടെ അപകടം; നാലുപേർ ഷോക്കേറ്റ് മരിച്ചു
latest
• 2 days ago
ട്രാഫിക് പിഴകളില്‍ 35% ഇളവുമായി അബൂദബി
latest
• 2 days ago
വെറും 11 രൂപയ്ക്ക് കൊച്ചിയിൽ നിന്ന് വിയറ്റ്നാമിലേക്ക് പറന്നാലോ; ഈ കിടിലൻ ഓഫർ നഷ്ടപ്പെടുത്തരുത്
Kerala
• 2 days ago
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: "സാമ്പത്തിക പ്രശ്നങ്ങളില്ല", പൊലിസ് സത്യം കണ്ടെത്തട്ടെ; അഫാന്റെ പിതാവ്
Kerala
• 2 days ago
ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ആ ടീം ഓസ്ട്രേലിയയെ ഒരു റൺസിന് തോൽപ്പിക്കും: മൈക്കൽ ക്ലർക്ക്
Cricket
• 2 days ago
മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ റമദാന് വ്രതാരംഭം
Kerala
• 2 days ago
മൂന്നും തോറ്റ് ഇംഗ്ലണ്ട് മടങ്ങി, ഒപ്പം അഫ്ഗാനും; സൗത്ത് ആഫ്രിക്ക ചാമ്പ്യൻസ് ട്രോഫി സെമിയിൽ
Cricket
• 2 days ago
പെരുന്നാൾ ആഘോഷത്തിനെത്തിയവർ സഞ്ചരിച്ച ബോട്ട് മറിഞ്ഞു; സുഹൃത്ത് മരിച്ചു, 4 പേർ രക്ഷപ്പെട്ടു
Kerala
• 2 days ago
ഡ്രൈ ഡേയിൽ അനധികൃത മദ്യവിൽപന; സി.പി.എം ബ്രാഞ്ച് സെക്രട്ടറി എക്സൈസ് പിടിയിലായി
Kerala
• 2 days ago